ന്യൂദല്‍ഹി:പ്രതിപക്ഷം വെറും ഇടിവെട്ടുണ്ടാക്കുന്ന മേഘങ്ങള്‍ മാത്രമാണെന്നും ഒരിയ്ക്കും മഴ തരില്ലെന്നും കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ പരിഹാസം.
പ്രതിപക്ഷമെന്ന ഇന്ത്യാമുന്നണി രാജ്യം കൈവരിച്ച പുരോഗതിയെ കേള്‍ക്കാനോ മനസ്സിലാക്കാനോ തയ്യാറല്ല. കാരണം അത് ബിജെപിയ്ക്ക് ഗുണം ചെയ്യും. അവര്‍ പാര്‍ലമെന്റില്‍ എംപിമാരെ കേള്‍ക്കാനും തയ്യാറല്ല.
സിന്ധ്യയുടെ തൊലിയുരിക്കുന്ന പ്രസംഗത്തിന് മുന്പില് പിടിച്ചുനില്‍ക്കാനാകാതെ വന്നപ്പോള്‍ പ്രതിപക്ഷം സഭയില്‍ നിന്നും വാക്കൗട്ട് നടത്തി. “ഈ വാക്കൗട്ടിനര്‍ത്ഥം പ്രതിപക്ഷത്തിന് തന്നെ സ്വന്തം അവിശ്വാസപ്രമേയത്തെക്കുറിച്ച് വിശ്വാസമില്ല എന്നാണ്. പുറത്തേക്കുള്ള വഴി ഒരിയ്ക്കല്‍ ജനങ്ങള്‍ തന്നെ ഒരിയ്ക്കല്‍ പ്രതിപക്ഷത്തിന് കാണിച്ച് കൊടുത്തതാണ്. ഇപ്പോള്‍ അവര്‍ വീണ്ടും പാര്‍ലമെന്റിനകത്ത് നിന്നും കൂടി പുറത്തേക്ക് പോവുകയാണ്. “- സിന്ധ്യ വീണ്ടും പരിഹാസശരം തൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: