Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചൈനയുടെ പണം ന്യൂസ് ക്ലിക്കിന് നല്കിയ അമേരിക്കന്‍ മുതലാളി സിപിഎം നേതാവ് പ്രകാശ് കാരാട്ടിനും ഇമെയില്‍ അയച്ചു; എല്ലാം നുണയെന്ന് കാരാട്ട്

ചൈനയില്‍ നിന്നും ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം അയച്ച അമേരിക്കയിലെ ശതകോടീശ്വരന്‍ സിപിഎം മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനും ഇമെയില്‍ അയച്ചിരുന്നതായി റിപ്പബ്ലിക്ക് ടിവി ചാനല്‍ വെളിപ്പെടുത്തി. ഈ ഇമെയിലില്‍ ഇന്ത്യയുടെ അതിര്‍ത്തിപ്രശ്നങ്ങള്‍ വരെ ചര്‍ച്ച ചെയ്തിരുന്നതായും പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2023, 10:39 pm IST
inIndia
റിപ്പബ്ലിക് ടിവിയുടെ വനിതാജേണലിസ്റ്റ് പ്രകാശ് കാരാട്ടുമായി അഭിമുഖം നടത്തുന്നു (ഇടത്ത്)

റിപ്പബ്ലിക് ടിവിയുടെ വനിതാജേണലിസ്റ്റ് പ്രകാശ് കാരാട്ടുമായി അഭിമുഖം നടത്തുന്നു (ഇടത്ത്)

ന്യൂദല്‍ഹി:ചൈനയില്‍ നിന്നും ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം അയച്ച അമേരിക്കയിലെ ശതകോടീശ്വരന്‍ സിപിഎം മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനും ഇമെയില്‍ അയച്ചിരുന്നതായി റിപ്പബ്ലിക്ക് ടിവി ചാനല്‍ വെളിപ്പെടുത്തി. ഈ ഇമെയിലില്‍ ഇന്ത്യയുടെ അതിര്‍ത്തിപ്രശ്നങ്ങള്‍ വരെ ചര്‍ച്ച ചെയ്തിരുന്നതായും പറയുന്നു.  

ഇതേ തുടര്‍ന്ന് പ്രകാശ് കാരാട്ടിനെ ചെന്നൈ എയര്‍പോര്‍ട്ടി്ല്‍ വെച്ച് റിപ്പബ്ലിക്ക് ടിവി ജേണലിസ്റ്റ് ന്യൂസ് ക്ലിക്ക്, ചൈനാ പണം എന്നീ വിവേദങ്ങളെക്കുറിച്ച് ചോദിച്ചിരുന്നു. എന്നാല്‍ എല്ലാം നുണയാണെന്നായിരുന്നു പ്രകാശ് കാരാട്ടിന്റെ മറുപടി. അമേരിക്കന്‍ ശതകോടീശ്വരന്‍ നെവില്ലെ സിംഘം എന്ന അമേരിക്കന്‍ പൗരനാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ പണം ഓണ്‍ലൈന്‍ വാര്‍ത്താചാലനായ ന്യൂസ് ക്ലിക്കിന് ഉള്‍പ്പെടെ വിതരണം ചെയ്തത്. ഇതേ നെവില്ലെ സിംഘം ന്യൂസ് ക്ലിക്ക് സിഇഒ, ഏതാനും ഇന്ത്യാവിരുദ്ധ ജേണലിസ്റ്റുകള്‍, സിപിഎം നേതാവ് പ്രകാശ് കാരാട്ട് എന്നിവര്‍ക്ക് ഇമെയില്‍ അയച്ചിരുന്നതായും റിപ്പബ്ലിക് ടിവി കണ്ടെത്തിയിരുന്നു. ഈ ഈമെയിലില്‍ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനം നടത്താനും ചൈനയുടെ അജണ്ട നടപ്പാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പറയുന്നു.  

പ്രകാശ് കാരാട്ടുമായി റിപ്പബ്ലിക്ക് ടിവി റിപ്പോര്‍ട്ടറുടെ അഭിമുഖം  

ചെന്നൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ റിപ്പബ്ലിക് ടിവി ജേണലിസ്റ്റ് പ്രകാശ് കാരാട്ടിനോട്:

റിപ്പബ്ലിക് ടിവി ജേണലിസ്റ്റ്: പ്രകാശ് കാരാട്ട്, എന്താണ് താങ്കള്‍ക്ക് നെവില്ലെ സിംഘവുമായുള്ള ബന്ധം?

പ്രകാശ് കാരാട്ട്: എനിക്ക് ഒന്നും അറിയില്ല. ഞാന്‍ ഫ്ലൈറ്റില്‍ വന്നിറങ്ങിയതേയുള്ളൂ.  

റിപ്പബ്ലിക് ടിവി ജേണലിസ്റ്റ്: താങ്കള്‍ ഇമെയിലിലൂടെ ധാരാളം കാര്യങ്ങള്‍ കൈമാറിയതായി കാണുന്നു. കര്‍ഷകസമരം, ഇന്ത്യാ-ചൈന അതിര്‍ത്തി പ്രശ്നം എന്നിവ…ഇതേക്കുറിച്ച് എന്ത് പറയുന്നു?

പ്രകാശ് കാരാട്ട്: ഞാന്‍ കണ്ടുപിടിക്കാം. ഇപ്പോള്‍ ഇതേക്കുറിച്ച് ഒന്നും പറയാന്‍ കഴിയില്ല.  

റിപ്പബ്ലിക് ടിവി ജേണലിസ്റ്റ്: ഒരു കാര്യം അറിയണം. ഈ ആരോപണങ്ങള്‍ താങ്കള്‍ നിഷേധിക്കുമോ?

പ്രകാശ് കാരാട്ട്::താങ്കള്‍ക്ക് ഇത് ദല്‍ഹിയില്‍ അറിയാമല്ലോ.

റിപ്പബ്ലിക് ടിവി ജേണലിസ്റ്റ്: താങ്കള്‍ ചൈനീസ് പ്രചാരണത്തെക്കുറിച്ച് പറഞ്ഞതായി കേള്‍ക്കുന്നു. താങ്കള്‍ നിഷേധിക്കുമോ ?

പ്രകാശ് കാരാട്ട്::ഇതെല്ലാം നുണകളാണ്.  

നേരത്തെ റിപ്പബ്ലിക് ടിവി പ്രകാശ് കാരാട്ടുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. സിപിഎം ഐടി സെല്‍ എക്സിക്യൂട്ടീവായ ബപ്പാദിത്യ സിന്‍ഹയെക്കുറിച്ചും പ്രകാശ് കാരാട്ടിനോട് ചോദിച്ചിരുന്നു. ബപ്പാദിത്യ ന്യൂസ് ക്ലിക്കിന്റെ കണ്‍സള്‍ട്ടന്‍റാണെന്ന് പ്രകാശ് കാരാട്ട് സമ്മതിച്ചു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പണം പറ്റിയ ഓണ്‍ലൈന്‍ വാര്‍ത്താചാനലാണ് ന്യൂസ് ക്ലിക്ക്.  

ഹനന്‍മൊള്ള എന്ന മറ്റൊരു സിപിഎം നേതാവിനോടും റിപ്പബ്ലിക് ടിവി നടത്തിയ അന്വേഷണത്തില്‍ തനിക്ക് ഇതേക്കുറിച്ച് ഒന്നും അറിയില്ലെന്ന് കൈമലര്‍ത്തുകയായിരുന്നു.  

പ്രകാശ് കാരാട്ടുള്‍പ്പെടെയുള്ളവരുമായി നടത്തിയ ഇ-മെയിലില്‍ അമേരിക്കന്‍ കോടീശ്വരന്‍ നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെ?

എന്നാല്‍ ഇ-മെയില്‍ അനുസരിച്ച് ചൈനീസ് ഏജന്‍റായ അമേരിക്കന്‍ ശതകോടീശ്വരന്‍ നെവില്ലെ സിംഘം പല കാര്യങ്ങള്‍ നിര്‍ദേശിക്കുന്നുണ്ടെന്ന് റിപ്പബ്ലിക്ക് ടിവി റിപ്പോര്‍ട്ടില്‍ പറയുന്നു. .  

1.കോവിഡ് കാര്യത്തില്‍ ചൈനയുടെ നിലപാടിനെ പിന്തുണയ്‌ക്കല്‍

2.ഇന്ത്യയിലെ കര്‍ഷകസമരത്തെ പിന്തുണയ്‌ക്കല്‍

3.ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകളുമായി സഹകരിയ്‌ക്കല്‍

4.ചൈനയുടെ താല്‍പര്യങ്ങള്‍ പ്രചരിപ്പിക്കല്‍

5.ഇന്ത്യയുമായുള്ള അതിര്‍ത്തി പ്രശ്നങ്ങളില്‍ ചൈനയെ പിന്തുണയ്‌ക്കല്‍.

നെവില്ലെ സിംഘവുമായി പ്രകാശ് കാരാട്ട് ഇമെയില്‍ കൈമാറിയതായി ബിജെപി എംപി നിഷികാന്ത് ദുബെയും ആരോപിച്ചിരുന്നു. ഇടത് ആശയം ഇന്ത്യ മുഴുവന്‍ പ്രചരിപ്പിക്കാനാണ് ന്യൂസ് ക്ലിക്ക് ആരംഭിച്ചത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്ട്ടിയെക്കുറിച്ച് വാര്‍ത്തകള്‍ നല്‍കുന്നതിനുള്ള അപ് ഡേറ്റുകള്‍ നല്‍കല്‍, ചൈനയില്‍ നിന്നുള്ള ഇറക്കുമതിയും നിക്ഷേപവും കുറഞ്ഞുപോയതിനെക്കുറിച്ച് വിമര്‍ശിക്കല്‍,കേരളത്തില്‍ സിപിഎം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ വിജയിച്ചത്- തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ഇരുവരും സംസാരിച്ചതായി പറയുന്നു.  

വിവാദത്തിന്റെ തുടക്കം ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ നിന്ന്  

അമേരിക്കയിലെ പത്രമായ ന്യൂയോര്‍ക്ക് ടൈംസാണ് കഴിഞ്ഞ ദിവസം ന്യൂസ് ക്ലിക്ക് എന്ന മോദി വിരുദ്ധ, ഇന്ത്യ വിരുദ്ധ ഓണ്‍ലൈന്‍ ചാനലിന് ചൈനയില്‍ നിന്നും പണം ലഭിച്ചതായുള്ള വാര്‍ത്ത പുറത്തുവിട്ടത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ലോകമെങ്ങും ഉള്ള മാധ്യമസ്ഥാപനങ്ങളില്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ പണം നല്‍കിയിട്ടുള്ളതായും ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട ലേഖനത്തില്‍ പറയുന്നു.  

Tags: chinacpimചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിന്യൂസ് ക്ലിക്ക്Prakash Karatനെവില്ലെ റോയ് സിംഘംചൈനയുടെ ആശയപ്രചാരണംചൈനയുടെ പണം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.