Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

അക്ഷര സുകൃതമായി കാവ്യ കലാമേള

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2026, 12:52 pm IST
in Varadyam
1. ചെറിയ കുട്ടികളുടെ അക്ഷരശ്ലോക സദസ്സ്. 2.മുതിര്‍ന്ന കുട്ടികളുടെ കാവ്യകേളി സദസ്സ്

1. ചെറിയ കുട്ടികളുടെ അക്ഷരശ്ലോക സദസ്സ്. 2.മുതിര്‍ന്ന കുട്ടികളുടെ കാവ്യകേളി സദസ്സ്

ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗ്രാമകുലദേവതയായ ശാസ്തമംഗലം ക്ഷേത്രതിരുസന്നിധിയില്‍ അഭിനവ എഴുത്തച്ഛന്‍ സ്വര്‍ഗ്ഗീയ മഹാകവി എന്‍.കെ. ദേശം ഭദ്രദീപം കൊളുത്തി പ്രയാണമാരംഭിച്ചതാണ് ആലുവായ്‌ക്കടുത്തെ തെക്കേ വാഴക്കുളം കാവ്യ കലാകേന്ദ്രം. ആ ധന്യമൂഹൂര്‍ത്തത്തിനു സാക്ഷ്യം വഹിക്കുവാന്‍ കാവ്യകേളി കവിതാലാപന പരിശീലന രംഗത്തെ അതുല്യ പ്രതിഭ ഇടപ്പള്ളി സരസമ്മ ടീച്ചര്‍, പ്രശസ്ത വാഗ്മിയും എഴുത്തുകാരനും ഭാഷാ അദ്ധ്യാപകനുമായ കേശവന്‍ സാര്‍ എന്നിവരോടൊപ്പം ധാരാളം അക്ഷരസ്‌നേഹികളുമുണ്ടായിരുന്നു. ഏതാനും കുട്ടികളുമായി പുറമാടത്ത് മദനന്റെ വീട്ടില്‍ പ്രതിവാര ക്ലാസ്സുകള്‍ക്കു തുടക്കം കുറിച്ചു. കാവ്യകലാകേന്ദ്രത്തിന്റെ ഡയറക്ടറും ആചാര്യനുമായ പൊന്നക്കുടം മോഹനന്റെ ശിക്ഷണത്തില്‍ തുടക്കം കുറിച്ച കളരിയില്‍ കുട്ടികളുമായെത്തിയ രക്ഷാകര്‍ത്താക്കളും മുത്തശ്ശിമാരും മുത്തശ്ശന്മാരും പഠിതാക്കളായതോടെ സമയപരിധിയില്‍ മാറ്റം വരുത്തി. മൂന്ന് വിഭാഗങ്ങളിലായി പ്രവര്‍ത്തനങ്ങള്‍ക്കു രൂപഭേദം വരുത്തി.

എന്‍.മോഹനന്‍ തന്റെ കുട്ടികളെ സ്വന്തമായി ശ്ലോകങ്ങള്‍ പഠിപ്പിച്ച് മത്സര വേദികളില്‍ പ്രാപ്തരാക്കി സമ്മാനര്‍ഹരാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം ഒരു സംഘടനാ രൂപീകരണത്തെക്കുറിച്ച് നാട്ടിലെ ഭാഷ സാഹിത്യ സ്‌നേഹികളുമായി ആലോചിച്ച് തുടക്കം കുറിച്ചത്. വാഴക്കുളം ഗ്രാമത്തില്‍ പാരമ്പര്യമായി അക്ഷര ശ്ലോക സംസ്‌കാരം നിലനിന്നിരുന്നു. ശ്ലോകസംസ്‌കാരത്തെ ശിരസ്സിലേറ്റിയ എന്‍.പി. മാധവന്‍, പടനായര്‍ ആര്‍.പി. കൈമള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പാറക്കാട്ട് ആര്‍.പത്മനാഭ കൈമള്‍, നാട്ടുകാര്‍ കുഞ്ഞുണ്ണി ആശാന്‍ എന്നുവിളിച്ചിരുന്ന കെ. നാരായണന്‍ നായര്‍ തുടങ്ങിയവരെ ഇവിടെ സ്മരിക്കുന്നു.

സംഘടനാ രൂപം പ്രാപിച്ച കാവ്യകലാകേന്ദ്രത്തിന്റെ പ്രസിഡന്റായി പി.എന്‍. വേണുഗോപാലിനെയും വൈസ് പ്രസിഡന്റായി പി.ബി. മദനനെയും സെക്രട്ടറിയായി പി. ആര്‍. ഷാജിയെയും തെരഞ്ഞടുത്തു. 25 ലേറെ വര്‍ഷങ്ങളായി യുവജനോത്സവ വേദികളിലും യൂണിവേഴ്സിറ്റി കലോത്സവ വേദികളിലും ധാരാളം സമ്മാനാര്‍ഹരായ പ്രതിഭകളെ അണിനിരത്തുവാന്‍ കഴിഞ്ഞു. കേരളത്തിലങ്ങോളമിങ്ങോളം നടക്കുന്ന അഖില കേരള അക്ഷരശ്ലോക മത്സര വേദികളില്‍ വിജയികളെ സൃഷ്ടിക്കാനും കഴിഞ്ഞു. ഗുരുവായൂരപ്പ സന്നിധിയില്‍ നടന്നുവരുന്ന പൂന്താനം സാഹിത്യോത്സവത്തില്‍ തുടര്‍ച്ചയായി സമ്മാനാര്‍ഹരെ സൃഷ്ടിച്ചു. പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരത്തോടനുബന്ധിച്ചു നടക്കുന്ന മത്സര വേദിയില്‍ സുവര്‍ണ്ണ മെഡല്‍ ജേതാക്കളെ സൃഷ്ടിച്ചു. അദ്വൈത സിദ്ധാന്തത്തിന്റെ ആചാര്യനായ ആദിശങ്കരന്റെ ജയന്തിയോടനുബന്ധിച്ച് നടത്തപ്പെടുന്ന ശങ്കരോത്സവത്തിലും സമ്മാനര്‍ഹ പ്രതിഭകളെ സൃഷ്ടിച്ചതും കാവ്യ കലാകേന്ദ്രത്തിന്റെ ജൈത്രയാത്രയുടെ ഭാഗമാണ്.

ഈ കാലയളവില്‍ അക്ഷരശ്ലോകവും കാവ്യകേളിയും കവിതാ ശകലങ്ങളും കോര്‍ത്തിണക്കി കാവ്യകലാകേന്ദ്ര പ്രതിഭകളെ ഉള്‍പ്പെടുത്തി ഭക്തിശ്ലോക കാവ്യ മഞ്ജരി എന്ന പേരില്‍ ഒരു ഭാഷാ സാഹിത്യ പരിപാടിയും അവതരിപ്പിച്ചു. ഈ കലാ സാഹിത്യരൂപം കേരളത്തിലെ അറിയപ്പെടുന്ന ക്ഷേത്ര ഉത്സവവേദികളിലും സംസ്‌കാരിക പരിപാടികളിലും ആസ്വാദകരുടെ പ്രശംസയേറ്റുവാങ്ങി പ്രയാണം തുടരുകയാണ്. ഗുരുവായൂര്‍ മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ തിരുവുത്സവാഘോഷവേളയില്‍ കാവ്യ കലാകേന്ദ്രത്തിന്റെ സാന്നിദ്ധ്യമറിയിച്ചു കൊണ്ട് ഭക്തി ശ്ലോക കാവ്യമജ്ഞരി സമര്‍പ്പണം ചെയ്ത് ഭഗവാന്റെ അനുഗ്രഹത്തിനു പാത്രിഭൂതരാകുവാനും സാധിച്ചു.

കേരളത്തിലെ ധാരാളം മഹാക്ഷേത്ര തിരുവുത്സവേളകളിലും സാംസ്‌കാരിക വേദികളിലും കാവ്യ കലാകേന്ദ്രം പരിപാടികള്‍ അവതരിപ്പിച്ചു. ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം, ഗതകാലസ്മരണകളുണര്‍ത്തി ഉത്സവങ്ങള്‍ക്ക് നാന്ദി കുറിക്കുന്ന കൊച്ചിയുടെ കാവലാളായ തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്ര സന്നിധി, പെരുമ്പാവൂര്‍ ധര്‍മ്മശാസ്തക്ഷേത്രം, ആലുവ ശ്രീകൃഷ്ണസ്വാമിക്ഷേത്രം, തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം, ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം, രാഷ്‌ട്രീയ സ്വയം സേവക സംഘം ഒഫീഷ്യല്‍ ട്രെയിനിങ് ക്യാമ്പ്, ബാലഗോകുലം സംസ്ഥാന പഠനശിബിരങ്ങള്‍, എറണാകുളം സാഹിത്യ മണ്ഡലം, എറണാകുളം സംസ്‌കൃത കോളേജ്, പാണാവള്ളി ദേവീക്ഷേത്രം, തൃപ്പൂണിത്തുറ സംസ്‌കൃത കോളേജ്, എറണാകുളം ജി അനുസ്മരണ വേദി, ചങ്ങമ്പുഴ അനുസ്മരണ വേദി ഇടപ്പള്ളി പാര്‍ക്ക്, ചെറുതുരുത്തി വൈഷ്ണവം അവാര്‍ഡുദാന വേദി എന്നിവിടങ്ങളില്‍ പരിപാടികള്‍ നടത്തിയിട്ടുണ്ട്. ഇതിനോടൊപ്പം വൈലോപ്പിള്ളിയുടെ മാമ്പഴം എന്ന കവിതയുടെ അന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് കൈരളി ചാനല്‍ നടത്തിയ കവിതാലാപന മത്സര വേദിയില്‍ കാവ്യ കലാകേന്ദ്ര പ്രതിഭകള്‍ മാറ്റുരയ്‌ക്കുകയും, സമ്മാനാര്‍ഹരാകുകയുമുണ്ടായത് മറ്റൊരു സുവര്‍ണ്ണനേട്ടം.

കാവ്യകലാകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായി സമീപ ഗ്രാമങ്ങളില്‍ നിന്നും പങ്കാളിത്തമുണ്ടായി. അങ്ങനെ എത്തിയ പഠിതാക്കളുടെ ആഗ്രഹ പ്രകാരം സമീപ ഗ്രാമങ്ങളിലേക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുകയുണ്ടായി. മേച്ചേരി മുകള്‍ കാരുകുളം ഭഗവതി ക്ഷേത്രം കേന്ദ്രീകരിച്ചും, ഏലൂര്‍ പാട്ടുപുരയ്‌ക്കല്‍ ക്ഷേത്രം, പ്രശസ്തമായ സപ്ത പുരങ്ങളുടെ പരിണാമം കുറിക്കുന്ന വടക്കേ എഴിപ്രം ഗ്രാമം, വനപരിസ്ഥിതി സംരക്ഷണ മേഖലയായ തേവയ്‌ക്കല്‍ പൊന്നക്കുടം ക്ഷേത്രം, പെരുമ്പാവൂര്‍ അമൃത സ്‌കൂള്‍ എന്നിവിടങ്ങളിലെ പരിപാടികളിലൂടെ കാവൃ കേന്ദ്രം ഒരു പ്രസ്ഥാനമായി മാറി.
കലാകേന്ദ്രത്തിന്റെ വാര്‍ഷികാഘോഷ വേദിയില്‍ സാമൂഹ്യ സാഹിത്യ സാംസ്‌കാരിക മേഖലയിലെ വിശിഷ്ട വ്യക്തിത്വങ്ങള്‍ പങ്കെടുത്തിട്ടുണ്ട്. കേരളത്തിന്റെ തനതുകലയും വിശ്വോത്തരകലയുമായ കഥകളിയുടെ ഈറ്റില്ലമായ കേരള കലാമണ്ഡലത്തിന്റെ പ്രഥമ കുലപതിയും ആദിശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റിയുടെ കുലപതിയും സംസ്‌കൃത പണ്ഡിതനും വാഗ്മിയുമായ ഡോ.കെ.ജി. പൗലോസ്, മഹാരാജാസ് കോളേജ് പ്രൊഫസറും സംസ്‌കൃത യൂണിവേഴ്‌സിറ്റി, കലാമണ്ഡലം എന്നിവയുടെ കുലപതിയും ഗാനരചയിതാവുമായ ഡോ. എം.സി. ദിലീപ് കുമാര്‍, മഹാകവി ജിയുടെ അരുമശിഷ്യയും മലയാള സാഹിത്യത്തിന്റെ തറവാട്ടമ്മയുമായ എം. ലീലാവതി, മഹാകവി ജാതവേദന്‍, പ്രശസ്ത സാഹിത്യകാരന്‍ ആലംകോട് ലീലാകൃഷ്ണന്‍, ദേവഭാഷയിലും രാഷ്‌ട്ര ഭാഷയിലും മാതൃഭാഷയിലും ഒരേ പോലെ പണ്ഡിതനും രാഷ്‌ട്ര ഭാഷാ അദ്ധ്യാപകനുമായിരുന്ന കടലായി പരമേശ്വരന്‍, പ്രസിദ്ധ അക്ഷരശ്ലോകാചാര്യന്‍ ഉണ്ണികൃഷ്ണന്‍ ചെറുതുരുത്തി, 2024 ല്‍ ഏറ്റവും നല്ല ചലച്ചിത്ര നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡു ജേതാവും കാവ്യകലാ കേന്ദ്രത്തിന്റെ അഗവുമായ ബീന ചന്ദ്രന്‍, കരമന എന്‍എസ്എസ് കോളേജ് മലയാളം അദ്ധ്യാപികയും ഫിലിം സെന്‍സര്‍ ബോര്‍ഡ് അഗവുമായ ഡോ. ലക്ഷ്മീദാസ്, ചേര്‍ത്തല എന്‍എസ്എസ് കോളേജ് സംസ്‌കൃത അദ്ധ്യാപികയും കവിയത്രിയുമായ ഡോ. ആര്യാംബിക എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം.

25 വര്‍ഷങ്ങളിലൂടെ 21 വിവിധ കേന്ദ്രങ്ങളില്‍ നടന്ന പരിശീലന ക്ലാസ്സുകളിലൂടെ 800 നു മുകളില്‍ പഠിതാക്കളെ അക്ഷരശ്ലോക, കാവ്യകേളി, കവിതാലാപന കല പരിചയപ്പെടുത്തുവാന്‍ കാവ്യ കലാകേന്ദ്രത്തിന് കഴിഞ്ഞിട്ടുണ്ട്. രണ്ടു വരി പദ്യം പോലും പാഠ്യപദ്ധതിയുടെ ഭാഗമായി കാണാതെ പഠിക്കേണ്ടാത്ത ഈ കാലഘട്ടത്തില്‍ നിരവധി ശ്ലോകങ്ങളും കാവ്യഘണ്ഡങ്ങളും ഹൃദിസ്ഥമാക്കി ഈ കുട്ടികള്‍ കാവ്യാനുശീലനത്തിന്റെ വിശാലമായ ലോകത്തേക്ക് പ്രവേശിച്ചു എന്നുള്ളതാണ് വലിയ കാര്യം.

കാവ്യകലാകേന്ദ്രത്തിന്റെ വേദിയില്‍ നിരവധി പേര്‍ ആദരിക്കപ്പട്ടിട്ടുണ്ട്. പാലക്കാട് അമൃതഭാരതി അക്ഷരശ്ലോക സമിതിയുടെ ആചാര്യന്‍ രാമചന്ദ്രന്‍ നായര്‍, പ്ലാക്കാട്ടൂര്‍ ലോകസമിതിയുടെ ആചാര്യന്‍ പുരുഷോത്തമന്‍ നായര്‍, പറവൂര്‍ അക്ഷരശ്ലോക സമിതിയുടെ ആചാര്യ അംബിക പിഷാരസ്യര്‍ എന്നിവര്‍ ഇവരില്‍പ്പെടുന്നു.

അത്താണി മുകുന്ദപുരം ക്ഷേത്രത്തിലും ഇപ്പോള്‍ ക്ലാസ്സ് നടന്നു വരുന്നു. ഒരേസമയം നാലു വേദികളിലായി വിവിധ വിഭാഗങ്ങള്‍ക്കുള്ള അക്ഷരശ്ലോക കാവികേളിയും മത്സരങ്ങള്‍ നടക്കുന്നു. മൂന്ന് സുവര്‍ണ്ണ മുദ്രകളും മൂന്ന് എവര്‍റോളിംഗ് ട്രോഫികളും 32 ക്യാഷ് അവാര്‍ഡുകളും വിജയികള്‍ക്ക് നല്‍കപ്പെടുന്നുണ്ട്. വായനാപൂര്‍ണിമയുടെ അക്ഷരവസന്തം പുരസ്‌കാരം, അഖിലകേരള അക്ഷരശ്ലോക ഫെഡറേഷന്റെ ക്ലാസിക്കല്‍ ശ്ലോകാചാര്യന്‍ ബഹുമതി, അമൃതപീഠം കേരള ചാപ്റ്ററിന്റെ ഭാഷാപുരസ്‌കാരം എന്നിവ കാവ്യകലാകേന്ദ്രത്തിന് ലഭിച്ചിട്ടുണ്ട്.

കാവ്യ കലാകേന്ദ്രം ഇരുപത്തിയഞ്ചാം വാര്‍ഷിക നിറവിലെത്തിയ വേളയില്‍ ഈ പ്രസ്ഥാനത്തിന് ഊടും പാവും നെയ്തയാള്‍ ഭാഷാസാഹിത്യമത്സര വേദിയിലെ നിറസാന്നിദ്ധ്യവും ആചാര്യ ശ്രേഷ്ഠനുമായ പൊന്നക്കുടം മോഹനനാണ്. കേരളത്തിലെ അക്ഷര സ്‌നേഹ കൂട്ടായ്‌മയായ വായന പൂര്‍ണ്ണിമയുടെ 2020 ലെ അവാര്‍ഡ്, അക്ഷരശ്ലോക രംഗത്തെ സമഗ്ര സംഭാവനയ്‌ക്കുള്ള 2025 ലെ കടലായി പരമേശ്വരന്‍ സ്മാരക അവാര്‍ഡ് എന്നിവയ്‌ക്ക് ഈ നിസ്വാര്‍ത്ഥ സേവകന്‍ അര്‍ഹനായിട്ടുണ്ട്. ഈ അംഗീകാരങ്ങള്‍ കാവ്യകലാകേന്ദ്രത്തിനു കിട്ടിയ അംഗീകാരങ്ങള്‍ കൂടിയാണ്. കാവ്യകേന്ദ്രത്തിലൂടെ മോഹനന്‍ നായരും മോഹനന്‍ നായരിലൂടെ കാവ്യകലാകേന്ദ്രവും ഉന്നതിയുടെ പടവുകള്‍ ചവിട്ടികയറുന്നു. കാവ്യ കലാകേന്ദ്രത്തിന്റെ വളര്‍ച്ചയ്‌ക്ക് പ്രത്യക്ഷമായും പരോക്ഷമായും ആത്മാര്‍ത്ഥ സഹകരണങ്ങള്‍ നല്‍കിയ ധാരാളം സുമനസ്സുകളെ നന്ദിയോടെ സ്മരിക്കുന്നു.

Tags: മഹാകവി എന്‍.കെ. ദേശംഅക്ഷര ശ്ലോക സംസ്‌കാരംതെക്കേ വാഴക്കുളം കാവ്യ കലാകേന്ദ്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

തമാശ പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍ പെട്ടു, ധ്യാന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയിന്റെ ആരാധകര്‍

സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

പൊലീസ് ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന കേസ്, ഒന്‍പതു വര്‍ഷത്തിനു ശേഷം പ്രതികള്‍ കുറ്റവിമുക്തര്‍

ക്രിക്കറ്റിൽ ഇന്ത്യ കപ്പ്‌ അടിച്ചപ്പോൾ പോലും കേരളത്തിൽ അവധി കൊടുത്തിട്ടില്ല ; ഏതോ നാട്ടിൽ ഏതോ രാജ്യങ്ങൾ കളിക്കുന്നതിന് കേരളത്തിനു എന്ത് കാര്യം ?

സതീശനെ പിന്തുണയ്‌ക്കാന്‍ ഗണേഷ് കുമാര്‍ ആരാണ്? മന്നം സമാധി മന്ദിരം തുറന്നിട്ടു പോകാനാവില്ലെന്നും ജി. സുകുമാരന്‍ നായര്‍

സര്‍ക്കാര്‍ ആശുപത്രികളിലെ ഭക്ഷണവിതരണം : നിലപാടില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ മുരളീധരന്‍,രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല

തിരുവനന്തപുരത്ത് വ്യവസായിയെ ഭീഷണിപ്പെടുത്തി 5 കോടി തട്ടിയെടുത്തുവെന്ന് പരാതി, നെയ്യാറ്റിന്‍കര സ്വദേശിനിയും 3 സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്

പൂക്കി ചിരി ചിരിച്ച മുഖ്യന്‍….. സതീശന് ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരെ കണ്ടാല്‍ പോലും ചിരിക്കാന്‍ വയ്യാണ്ടായി: യുവരാജ് ഗോകുല്‍

പൊലീസ് സംരക്ഷണം തേടി കുംഭമേള വൈറല്‍ പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.