ന്യൂദല്‍ഹി:ചൈനയില്‍ നിന്നും ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം അയച്ച അമേരിക്കയിലെ ശതകോടീശ്വരന്‍ സിപിഎം മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനും ഇമെയില്‍ അയച്ചിരുന്നതായി റിപ്പബ്ലിക്ക് ടിവി ചാനല്‍ വെളിപ്പെടുത്തി. ഈ ഇമെയിലില്‍ ഇന്ത്യയുടെ അതിര്ത്തിപ്രശ്നങ്ങള് വരെ ചര്‍ച്ച ചെയ്തിരുന്നതായും പറയുന്നു.
ഇതേ തുടര്‍ന്ന് പ്രകാശ് കാരാട്ടിനെ ചെന്നൈ എയര്‍പോര്‍ട്ടി്ല്‍ വെച്ച് റിപ്പബ്ലിക്ക് ടിവി ജേണലിസ്റ്റ് ന്യൂസ് ക്ലിക്ക്, ചൈനാ പണം എന്നീ വിവേദങ്ങളെക്കുറിച്ച് ചോദിച്ചിരുന്നു. എന്നാല്‍ എല്ലാം നുണയാണെന്നായിരുന്നു പ്രകാശ് കാരാട്ടിന്റെ മറുപടി. അമേരിക്കന്‍ ശതകോടീശ്വരന്‍ നെവില്ലെ സിംഘം എന്ന അമേരിക്കന്‍ പൗരനാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്കിയ പണം ഓണ്‍ലൈന്‍ വാര്ത്താചാലനായ ന്യൂസ് ക്ലിക്കിന് ഉള്‍പ്പെടെ വിതരണം ചെയ്തത്. ഇതേ നെവില്ലെ സിംഘം ന്യൂസ് ക്ലിക്ക് സിഇഒ, ഏതാനും ഇന്ത്യാവിരുദ്ധ ജേണലിസ്റ്റുകള്‍, സിപിഎം നേതാവ് പ്രകാശ് കാരാട്ട് എന്നിവര്‍ക്ക് ഇമെയില്‍ അയച്ചിരുന്നതായും റിപ്പബ്ലിക് ടിവി കണ്ടെത്തിയിരുന്നു. ഈ ഈമെയിലില്‍ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനം നടത്താനും ചൈനയുടെ അജണ്ട നടപ്പാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പറയുന്നു.
പ്രകാശ് കാരാട്ടുമായി റിപ്പബ്ലിക്ക് ടിവി റിപ്പോര്‍ട്ടറുടെ അഭിമുഖം
ചെന്നൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ റിപ്പബ്ലിക് ടിവി ജേണലിസ്റ്റ് പ്രകാശ് കാരാട്ടിനോട്:
റിപ്പബ്ലിക് ടിവി ജേണലിസ്റ്റ്: പ്രകാശ് കാരാട്ട്, എന്താണ് താങ്കള്‍ക്ക് നെവില്ലെ സിംഘവുമായുള്ള ബന്ധം?
പ്രകാശ് കാരാട്ട്: എനിക്ക് ഒന്നും അറിയില്ല. ഞാന്‍ ഫ്ലൈറ്റില്‍ വന്നിറങ്ങിയതേയുള്ളൂ.
റിപ്പബ്ലിക് ടിവി ജേണലിസ്റ്റ്: താങ്കള്‍ ഇമെയിലിലൂടെ ധാരാളം കാര്യങ്ങള്‍ കൈമാറിയതായി കാണുന്നു. കര്‍ഷകസമരം, ഇന്ത്യാ-ചൈന അതിര്‍ത്തി പ്രശ്നം എന്നിവ…ഇതേക്കുറിച്ച് എന്ത് പറയുന്നു?
പ്രകാശ് കാരാട്ട്: ഞാന്‍ കണ്ടുപിടിക്കാം. ഇപ്പോള്‍ ഇതേക്കുറിച്ച് ഒന്നും പറയാന്‍ കഴിയില്ല.
റിപ്പബ്ലിക് ടിവി ജേണലിസ്റ്റ്: ഒരു കാര്യം അറിയണം. ഈ ആരോപണങ്ങള്‍ താങ്കള്‍ നിഷേധിക്കുമോ?
പ്രകാശ് കാരാട്ട്::താങ്കള്‍ക്ക് ഇത് ദല്‍ഹിയില്‍ അറിയാമല്ലോ.
റിപ്പബ്ലിക് ടിവി ജേണലിസ്റ്റ്: താങ്കള്‍ ചൈനീസ് പ്രചാരണത്തെക്കുറിച്ച് പറഞ്ഞതായി കേള്‍ക്കുന്നു. താങ്കള്‍ നിഷേധിക്കുമോ ?
പ്രകാശ് കാരാട്ട്::ഇതെല്ലാം നുണകളാണ്.
നേരത്തെ റിപ്പബ്ലിക് ടിവി പ്രകാശ് കാരാട്ടുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. സിപിഎം ഐടി സെല്‍ എക്സിക്യൂട്ടീവായ ബപ്പാദിത്യ സിന്ഹയെക്കുറിച്ചും പ്രകാശ് കാരാട്ടിനോട് ചോദിച്ചിരുന്നു. ബപ്പാദിത്യ ന്യൂസ് ക്ലിക്കിന്റെ കണ്‍സള്‍ട്ടന്റാണെന്ന് പ്രകാശ് കാരാട്ട് സമ്മതിച്ചു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പണം പറ്റിയ ഓണ്‍ലൈന്‍ വാര്‍ത്താചാനലാണ് ന്യൂസ് ക്ലിക്ക്.
ഹനന്‍മൊള്ള എന്ന മറ്റൊരു സിപിഎം നേതാവിനോടും റിപ്പബ്ലിക് ടിവി നടത്തിയ അന്വേഷണത്തില്‍ തനിക്ക് ഇതേക്കുറിച്ച് ഒന്നും അറിയില്ലെന്ന് കൈമലര്‍ത്തുകയായിരുന്നു.
പ്രകാശ് കാരാട്ടുള്പ്പെടെയുള്ളവരുമായി നടത്തിയ ഇ-മെയിലില്‍ അമേരിക്കന്‍ കോടീശ്വരന് നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെ?
എന്നാല്‍ ഇ-മെയില്‍ അനുസരിച്ച് ചൈനീസ് ഏജന്റായ അമേരിക്കന്‍ ശതകോടീശ്വരന്‍ നെവില്ലെ സിംഘം പല കാര്യങ്ങള്‍ നിര്‍ദേശിക്കുന്നുണ്ടെന്ന് റിപ്പബ്ലിക്ക് ടിവി റിപ്പോര്‍ട്ടില്‍ പറയുന്നു. .
1.കോവിഡ് കാര്യത്തില്‍ ചൈനയുടെ നിലപാടിനെ പിന്തുണയ്ക്കല്
2.ഇന്ത്യയിലെ കര്‍ഷകസമരത്തെ പിന്തുണയ്ക്കല്
3.ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകളുമായി സഹകരിയ്ക്കല്
4.ചൈനയുടെ താല്പര്യങ്ങള് പ്രചരിപ്പിക്കല്‍
5.ഇന്ത്യയുമായുള്ള അതിര്‍ത്തി പ്രശ്നങ്ങളില്‍ ചൈനയെ പിന്തുണയ്ക്കല്.
നെവില്ലെ സിംഘവുമായി പ്രകാശ് കാരാട്ട് ഇമെയില്‍ കൈമാറിയതായി ബിജെപി എംപി നിഷികാന്ത് ദുബെയും ആരോപിച്ചിരുന്നു. ഇടത് ആശയം ഇന്ത്യ മുഴുവന്‍ പ്രചരിപ്പിക്കാനാണ് ന്യൂസ് ക്ലിക്ക് ആരംഭിച്ചത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ച് വാര്‍ത്തകള്‍ നല്‍കുന്നതിനുള്ള അപ് ഡേറ്റുകള്‍ നല്കല്, ചൈനയില്‍ നിന്നുള്ള ഇറക്കുമതിയും നിക്ഷേപവും കുറഞ്ഞുപോയതിനെക്കുറിച്ച് വിമര്‍ശിക്കല്‍,കേരളത്തില്‍ സിപിഎം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ വിജയിച്ചത്- തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ഇരുവരും സംസാരിച്ചതായി പറയുന്നു.
വിവാദത്തിന്റെ തുടക്കം ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ നിന്ന്
അമേരിക്കയിലെ പത്രമായ ന്യൂയോര്‍ക്ക് ടൈംസാണ് കഴിഞ്ഞ ദിവസം ന്യൂസ് ക്ലിക്ക് എന്ന മോദി വിരുദ്ധ, ഇന്ത്യ വിരുദ്ധ ഓണ്‍ലൈന്‍ ചാനലിന് ചൈനയില്‍ നിന്നും പണം ലഭിച്ചതായുള്ള വാര്‍ത്ത പുറത്തുവിട്ടത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ലോകമെങ്ങും ഉള്ള മാധ്യമസ്ഥാപനങ്ങളില്‍ തങ്ങളുടെ താല്പര്യങ്ങള്ക്കനുസരിച്ചുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ പണം നല്കിയിട്ടുള്ളതായും ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട ലേഖനത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: