Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

പച്ചക്കറികളുടെ അടിസ്ഥാന വില: ധനസഹായം മുടങ്ങി, കര്‍ഷകര്‍ക്ക് ലഭിക്കാനുള്ളത് 23 ലക്ഷം രൂപ, വില ഉയര്‍ന്നെങ്കിലും ഉല്‍പ്പന്നങ്ങള്‍ ഇല്ലാത്ത സ്ഥിതി

കുമ്പളം, വെള്ളരി, പാവല്‍, പടവലം, വള്ളിപ്പയര്‍, വെണ്ട തുടങ്ങിയ 16 ഇനം പച്ചക്കറികള്‍ക്കാണ് സര്‍ക്കാര്‍ താങ്ങുവില നിശ്ചയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2023, 04:16 pm IST
inPalakkad

ആലത്തൂര്‍: കൃഷിവകുപ്പ് മുഖേന പച്ചക്കറി കര്‍ഷകര്‍ക്കായി നടപ്പിലാക്കിയ അടിസ്ഥാന വില ധനസഹായവും മുടങ്ങി. പച്ചക്കറി കൃഷിയാക്കി സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക കാര്‍ഷിക മേഖലയിലെ കര്‍ഷകര്‍ക്കാണ് വിലക്കുറവിന്റെ ആശ്വാസമായി ലഭിക്കേണ്ടിയിരുന്ന അടിസ്ഥാന വിലയാണ് മുടങ്ങിയത്.  

പച്ചക്കറി വികസന പദ്ധതിയിലുള്‍പ്പെട്ട എലവഞ്ചേരി, നെന്മാറ, അയിലൂര്‍ കൃഷിഭവനു കീഴിലുള്ള സ്വാശ്രയ കര്‍ഷക സമിതിയിലെ 120 ലധികം അംഗങ്ങള്‍ക്കാണ് കഴിഞ്ഞവര്‍ഷത്തെ അടിസ്ഥാന വിലയായി 23 ലക്ഷം രൂപ ലഭിക്കാനുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രതിദിനം മൂന്ന് മുതല്‍ എട്ടുലോഡ് പച്ചക്കറികളാണ് ഈ ഭാഗങ്ങളില്‍ നിന്ന് കൊണ്ടുപോകുന്നത്. കുമ്പളം, വെള്ളരി, പാവല്‍, പടവലം, വള്ളിപ്പയര്‍, വെണ്ട തുടങ്ങിയ 16 ഇനം പച്ചക്കറികള്‍ക്കാണ് സര്‍ക്കാര്‍ താങ്ങുവില നിശ്ചയിച്ചത്. താങ്ങുവിലയേക്കാള്‍ കുറവില്‍ പച്ചക്കറി വില്‍പ്പന നടത്തേണ്ടി വന്നാല്‍ കുറവുവന്ന തുക കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുന്നതാണ് പദ്ധതി. ഇതിനായി കര്‍ഷകര്‍ എയിംസ് പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്ത് കൃഷിയ്‌ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ എടുക്കുകയും ചെയ്യണം. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്ത പാളിയമംഗലം, പനങ്ങാട്ടിരി, വിത്തനശ്ശേരി എന്നിവിടങ്ങളിലുള്ള സാശ്രയ കര്‍ഷക സമിതിയിലെ കര്‍ഷകര്‍ക്കാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ തുക ഇനിയും ലഭിക്കാനുള്ളത്.

കാലാവസ്ഥയിലുണ്ടായ മാറ്റം മൂലം പച്ചക്കറി കൃഷിയില്‍ മഞ്ഞളിപ്പും രോഗബാധയും മൂലം വലിയ സാമ്പത്തിക നഷ്ടത്തിലാണ് കര്‍ഷകരിപ്പോള്‍. പച്ചക്കറി വില ഉയര്‍ന്നിട്ടുണ്ടെങ്കിലും കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ ഇല്ലാത്ത സ്ഥിതിയാണ്. പാളിയമംഗലം സ്വാശ്രയ കര്‍ഷക സമിതിയില്‍ മാത്രം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 70 കര്‍ഷകര്‍ക്കായി 19 ലക്ഷം രൂപയാണ് ലഭിക്കാനുള്ളതെന്ന് സമിതി പ്രസിഡന്റ് സുരേഷ് പറഞ്ഞു. തുക അനുവദിച്ചു തരണമെന്നാവശ്യപ്പെട്ട് കര്‍ഷകരുടെ നേതൃത്വത്തില്‍ കൃഷി മന്ത്രിയ്‌ക്ക് ഉള്‍പ്പെടെ പരാതി നല്‍കിയെങ്കിലും നടപടിയായിട്ടില്ല. എന്നാല്‍ അടിസ്ഥാന വില പദ്ധതി പ്രകാരം തുക സംബന്ധിച്ച് വകുപ്പ് അനുമതി നല്‍കിയിട്ടുണ്ടെന്നാണ് കൃഷി വകുപ്പ് മാര്‍ക്കറ്റിങ് വിഭാഗം അസി.ഡയറക്ടര്‍ പറയുന്നത്.

Tags: പച്ചക്കറിkrishiprice
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

Kerala

സിനിമാ തിയേറ്ററുകളിലെ ഭക്ഷണപാനീയങ്ങള്‍ക്ക് കൊളളവില : കൊച്ചിയിലെ പ്രമുഖ മള്‍ട്ടിപ്ലക്‌സുകളില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധന

Kerala

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

Kerala

ഓണത്തിന് ഉപ്പേരിവില കുതിക്കും; ഏത്തവാഴ കര്‍ഷകര്‍ക്ക് കനത്ത നഷ്ടം

Kerala

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.