Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്വര്‍ണക്കടത്ത് കേസ് പ്രതി പോലീസ് സംഘടനയിലേക്ക് മത്സരിക്കുന്നത് തടഞ്ഞു

നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസ് പ്രതിയായ പോലീസ് ഉദ്യോഗസ്ഥന്‍ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹിയാകാന്‍ മത്സരിക്കുന്നത് തടഞ്ഞു. 'ജന്മഭൂമി' വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. ഭരണകക്ഷിയിലെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അടൂര്‍ കെഎപി-3 ബറ്റാലിയനില്‍ എച്ച്ക്യൂ കമ്പനിയിലെ ആര്‍. കൃഷ്ണകുമാറിനെയാണ് മാറ്റിനിര്‍ത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2023, 05:00 am IST
inKerala

പി.എന്‍. സതീഷ്

കൊല്ലം: നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസ് പ്രതിയായ പോലീസ് ഉദ്യോഗസ്ഥന്‍ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹിയാകാന്‍ മത്സരിക്കുന്നത് തടഞ്ഞു. ‘ജന്മഭൂമി’ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. ഭരണകക്ഷിയിലെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അടൂര്‍ കെഎപി-3 ബറ്റാലിയനില്‍ എച്ച്ക്യൂ കമ്പനിയിലെ ആര്‍. കൃഷ്ണകുമാറിനെയാണ് മാറ്റിനിര്‍ത്തിയത്.  

രഹസ്യാന്വേഷണ വിഭാഗം ഇന്നലെ രാവിലെ തന്നെ വിവരം ശേഖരിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ, ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ ഇടപെട്ട് കൃഷ്ണകുമാര്‍ മത്സരിക്കുന്നത് തടയുകയായിരുന്നു.  

സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ ഉദ്യോഗസ്ഥന്‍ ഭാരവാഹിയാകുന്നത് തെറ്റായ സന്ദേശം നല്കുമെന്നും അതിനാലാണ് മാറ്റിനിര്‍ത്തിയതെന്നും ഓഫീസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി ‘ജന്മഭൂമി’യോട് പറഞ്ഞു. എന്നാല്‍, കൃഷ്ണകുമാര്‍ മുന്‍വര്‍ഷങ്ങളില്‍ സംസ്ഥാന നിര്‍വാഹക സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായ മറുപടി നല്കാന്‍ അദ്ദേഹം തയാറായില്ല.  

ചട്ടം മറികടന്ന് കൗണ്‍സിലറായി വിജയിച്ച കൃഷ്ണകുമാറിനെ ജില്ലയിലേക്കും ഇതുവഴി സംസ്ഥാന നേതൃത്വത്തിലേക്കും എത്തിക്കാനായിരുന്നു നീക്കം. പത്തനംതിട്ട ജില്ലാ കമ്മറ്റി സ്ഥാനാര്‍ഥി പട്ടികയില്‍ കൃഷ്ണകുമാറിന്റെ പേരും ഉള്‍പ്പെടുത്തിയിരുന്നു. ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്ന് സംഭവം വിവാദമായതോടെ, ഇന്നലെ രാവിലെ നിലവിലെ സംസ്ഥാന നേതൃത്വം വിഷയത്തില്‍ ഇടപെടുകയായിരുന്നു.  

ഇതിനിടെ, കൃഷ്ണകുമാറിനെ കാന്റീന്‍ ചുമതലയില്‍ നിന്ന് മാറ്റി ഡ്യൂട്ടിക്ക് നിയോഗിക്കാന്‍ കെഎപി മൂന്നാം ബറ്റാലിയന്‍ കമാന്‍ഡന്റ് നടപടി സ്വീകരിക്കണമെന്ന് മൂന്നാം ബറ്റാലിയന്‍ പോലീസ് അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കാന്റീനില്‍ എത്തിയ ലോക്കല്‍ എസ്‌ഐയെയും ഭാര്യയെയും ഭീഷണിപ്പെടുത്തയതടക്കം ഗുരുതര ആരോപണങ്ങള്‍ ഇയാള്‍ക്കെതിരെ പോലീസുകാര്‍ ഉയര്‍ത്തുന്നുണ്ട്.  

നെടുമ്പാശ്ശേരി ഇമിഗ്രേഷനില്‍ ജോലിനോക്കവെ സ്വര്‍ണക്കടത്ത് കേസില്‍ 2014ല്‍ അറസ്റ്റു ചെയ്യപ്പെട്ട് ജയിലിലും മൂന്നു വര്‍ഷം സസ്‌പെന്‍ഷനിലും കഴിഞ്ഞ ഉദ്യോഗസ്ഥനാണ് കൃഷ്ണകുമാര്‍. 2020ല്‍ സിഐ റാങ്കില്‍ നിന്ന് എസ്‌ഐ ആയി തരംതാഴ്‌ത്തി ട്രാന്‍സ്ഫര്‍ ചെയ്‌തെങ്കിലും ഇതിനെതിരെ കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങി അടൂര്‍ ക്യാമ്പില്‍ തുടരുകയാണ്. പോലീസ് ചട്ടം ലംഘിച്ചാണ് ഇയാള്‍ ക്യാമ്പില്‍ ജോലി നോക്കുന്നത്. തുടര്‍ച്ചയായി മൂന്നുവര്‍ഷത്തില്‍ കൂടുതലായി ഒരു സ്ഥാനത്ത് തുടരാന്‍ പാടില്ലെന്നതു മറികടന്നാണ് അടൂര്‍ സെന്‍ട്രല്‍ പോലീസ് കാന്റീനില്‍ അസിസ്റ്റന്റ് മാനേജരായി ജോലിയില്‍ തുടരുന്നത്.

Tags: കേസ്കുറ്റാരോപിതന്‍goldsmuggling
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

India

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

Kerala

തൃശൂരിൽ മകളുടെ വിവാഹത്തിനുള്ള 50 പവൻ സ്വർണാഭരണങ്ങൾ വീട്ടിൽനിന്ന് കവർന്നു

പുതിയ വാര്‍ത്തകള്‍

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.