Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വീടിന്റെ മധ്യഭാഗം ബ്രഹ്മസ്ഥാനം

ബ്രഹ്മസ്ഥാനം എന്നാല്‍ എന്ത്? വീടിന്റെ മധ്യഭാഗമാണു ബ്രഹ്മസ്ഥാനമായി കണക്കാക്കേണ്ടത്. വീടു പണി ചെയ്യുമ്പോള്‍ ഏറ്റവും ദോഷം സംഭവിക്കാവുന്ന സ്ഥലം കൂടിയാണിത്. ഈ ഭാഗത്തു ചുവരുകള്‍ കെട്ടി അടയ്‌ക്കുകയോ ബാത്ത് റൂം കൊടുക്കുകയോ സ്‌റ്റെയര്‍കെയ്‌സ് കെട്ടുകയോ അരുത്. ഈ ഭാഗം തുറസ്സായി കിടക്കണം. ഡ്രായിംഗ് ഹാളായി ഉപയോഗിക്കുമ്പോള്‍ മധ്യഭാഗത്തു തൂണുകള്‍ വരാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വീടിനെ സംബന്ധിച്ചു വീടിന്റെ മധ്യഭാഗത്തു നിന്നാണ് ഊര്‍ജം നിര്‍ഗമിക്കുന്നത്. ആയതിനാല്‍ ഈ ഭാഗം വളരെ പവിത്രമായി സൂക്ഷിക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2023, 04:57 pm IST
in Samskriti

ഡോ.കെ.മുരളീധരന്‍ നായര്‍

പൂമുഖ വാതിലിനു നേരെ സ്റ്റെയര്‍കെയ്‌സ് വരുന്നതില്‍ അപാകത ഉണ്ടോ?  

ഒരിക്കലും പാടില്ല. സ്റ്റെയര്‍കെയ്‌സ് ഒന്നുകില്‍ തെക്കോട്ടു നോക്കി കയറണം. അല്ലെങ്കില്‍ പടിഞ്ഞാറോട്ടു നോക്കി കയറണം. ഇത് ക്ലോക്ക് വൈസില്‍ ആയിരിക്കണം. വീടിന്റെ മധ്യഭാഗത്ത് നിന്ന് ഒരിക്കലും സ്റ്റെയര്‍കെയ്‌സ് ആരംഭിക്കരുത്.

പഴയ ഗൃഹത്തിന്റെ കൂടെ  പുതിയതായി മുറികള്‍ ചേര്‍ക്കുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം?  

പഴയ ഗൃഹത്തിന്റെ കൂടെ  പുതിയതായി മുറികള്‍ ചേര്‍ക്കുമ്പോള്‍ നിലവിലുള്ള ഊര്‍ജ പ്രവാഹത്തിനു തടസ്സം വരാതെ പ്രത്യേകം ശ്രദ്ധിക്കണം. ആരൂഢ കണക്കുള്ള പുരാതന വീടുകളുടെ കഴുക്കോലുകള്‍ മുറിച്ചു മാറ്റി കോണ്‍ക്രീറ്റു ചെയ്തു മുറികള്‍ ഉണ്ടാക്കുവാന്‍ പാടില്ല. പുരാതനമായ വീടുകള്‍ പൊളിക്കുമ്പോള്‍ അവ പരിപൂര്‍ണ്ണമായി പൊളിച്ചു മാറ്റണം. പ്രത്യേകിച്ചു നിലവിലുള്ള ഗൃഹത്തിന്റെ തെക്കുഭാഗം നീട്ടുമ്പോള്‍ വാസ്തുശാസ്ത്രസംബന്ധമായി അറിവുള്ള ഒരാളിന്റെ നിര്‍ദേശം തേടുന്നത് ഉചിതമായിരിക്കും.

ഇരുനില കെട്ടിടം പണിയുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

വീടിന്റെ അടുക്കള താഴത്തെ നിലയില്‍ തന്നെയായിരിക്കണം. കൂടാതെ പൂജാമുറിയും, ഭൂമിയുമായി ബന്ധപ്പെട്ട് താഴത്തെ നിലയില്‍ ആയിരിക്കണം. സ്റ്റെയര്‍കെയ്‌സ് വീടിന്റെ മധ്യഭാഗത്ത് നിന്ന് ആരംഭിക്കരുത്. രണ്ടാംനില പണിയുമ്പോള്‍ തെക്കുപടിഞ്ഞാറ് ഭാഗം (കന്നിമൂല) മുതല്‍ കെട്ടിത്തുടങ്ങുക. വടക്കുകിഴക്ക് ഭാഗം (ഈശാനകോണ്‍) കെട്ടിടത്തിന്റെ ബാല്‍ക്കണിയായോ ഓപ്പണ്‍ സ്‌പേസ് ആയോ ഇടുന്നതു നല്ലതാണ്. വാട്ടര്‍ ടാങ്ക് സ്ഥാപിക്കുന്നതു വടക്കു ഭാഗത്തായിരിക്കണം. വീടിന്റെ മറ്റു വെയിറ്റുള്ള ടവര്‍ പോലെയുള്ള കാര്യങ്ങള്‍ തെക്കു പടിഞ്ഞാറു ഭാഗത്തു വരുന്നതു നല്ലതാണ്.

ഭൂമിയെ സംബന്ധിച്ച് ഏതെല്ലാം ഭാഗം തള്ളി നില്‍ക്കുന്നതാണ് നല്ലത്?  

വടക്കുകിഴക്ക് ഭാഗവും കിഴക്കുവടക്ക് ഭാഗവും തള്ളി നില്‍ക്കുന്ന ഭൂമി നല്ലതാണ്. സമചതുരമായ ഭൂമി ഏതു ദിക്കിനും അനുയോജ്യമാണ്. എന്നാല്‍ ദീര്‍ഘചതുരമായിട്ടുള്ള ഭൂമി തെക്കുവടക്കായിട്ട് വരുന്നതാണു നല്ലത്. ഇതില്‍ വീടു പണിയുമ്പോള്‍ വീടിന്റെ ദര്‍ശനം വടക്ക് അല്ലെങ്കില്‍ തെക്ക് ആയിരിക്കണം.

വീടിന്റെ കിണര്‍ നില്‍ക്കുന്നത് അഗ്‌നികോണിലാണ്. നിയമപരമായി ഈ സ്ഥലത്ത് കിണര്‍ വരാന്‍ പാടില്ലാത്തതുമാണ്. എന്നാല്‍ വെള്ളം കിട്ടുവാന്‍ മറ്റ് മാര്‍ഗ്ഗമില്ലാത്തതിനാല്‍ ഈ കിണര്‍ നിലനിര്‍ത്തുവാന്‍ എന്താണ് പോംവഴി?

സാധാരണയായി അഗ്‌നികോണില്‍ കിണര്‍ വരാന്‍ പാടില്ല. കിണറിന്റെ സ്ഥാനം വടക്കുകിഴക്ക് ഭാഗത്താണ്. നിലവില്‍ പ്രസ്തുത കെട്ടിടത്തിനു മറ്റൊരിടത്തും കിണര്‍ കുഴിക്കുവാന്‍ സാധിക്കാത്ത അവസ്ഥയാണെങ്കില്‍ തെക്കുകിഴക്ക് ഭാഗത്തു കിടക്കുന്ന കിണറിനെ വീടുമായി ബന്ധം വരാത്ത രീതിയില്‍ മതില്‍ കെട്ടി വേര്‍തിരിക്കുക. വെള്ളം എടുക്കുന്നതിന് വേണ്ടി കിഴക്കുഭാഗത്ത് നിന്നോ വടക്കുഭാഗത്ത് നിന്നോ വഴി കൊടുക്കുന്നതാണ് ഉത്തമം.

ബ്രഹ്മസ്ഥാനം എന്നാല്‍ എന്ത്?

വീടിന്റെ മധ്യഭാഗമാണു ബ്രഹ്മസ്ഥാനമായി കണക്കാക്കേണ്ടത്. വീടു പണി ചെയ്യുമ്പോള്‍ ഏറ്റവും ദോഷം സംഭവിക്കാവുന്ന  സ്ഥലം കൂടിയാണിത്. ഈ ഭാഗത്തു ചുവരുകള്‍ കെട്ടി അടയ്‌ക്കുകയോ ബാത്ത് റൂം കൊടുക്കുകയോ സ്‌റ്റെയര്‍കെയ്‌സ് കെട്ടുകയോ അരുത്. ഈ ഭാഗം തുറസ്സായി കിടക്കണം. ഡ്രായിംഗ് ഹാളായി ഉപയോഗിക്കുമ്പോള്‍ മധ്യഭാഗത്തു തൂണുകള്‍ വരാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വീടിനെ സംബന്ധിച്ചു വീടിന്റെ മധ്യഭാഗത്തു നിന്നാണ് ഊര്‍ജം  നിര്‍ഗമിക്കുന്നത്. ആയതിനാല്‍ ഈ ഭാഗം വളരെ പവിത്രമായി സൂക്ഷിക്കണം.

ദേവാലയങ്ങളുടെ അടുത്തു നിന്നും എത്ര അകലെയാണ് വീടുകള്‍ പണിയേണ്ടത്?

ദേവാലയങ്ങളുടെ അടുത്തു നിന്നു മിനിമം അമ്പതു മീറ്ററെങ്കിലും അകലെയായിരിക്കണം വീടു വയ്‌ക്കേണ്ടത്. ദേവാലയത്തിനും വീടിനും ഇടയ്‌ക്കു പൊതുവഴിയോ റോഡോ ഉണ്ടെങ്കില്‍ പ്രസ്തുത അകലത്തിന്റെ പകുതി കണക്കെടുത്താല്‍ മതിയാകും. ഉഗ്രമൂര്‍ത്തികളായ ദേവന്റെയോ ദേവിയുടെയോ മുന്‍വശത്തും വലതുഭാഗത്തും വീടുകള്‍ വയ്‌ക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. ശാന്തസ്വരൂപമായ ദേവന്റെയോ ദേവിയുടെയോ മുന്‍ഭാഗത്തും വലതുഭാഗത്തും വീടുകള്‍ പണിയാം എന്നു ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ടെങ്കിലും സാമാന്യം അകലം വിട്ടു തന്നെയായിരിക്കണം വാസസ്ഥലങ്ങള്‍ പണിയേണ്ടത്. അതുപോലെ ക്ഷേത്രത്തിന്റെ കൊടിമരത്തിന്റെ ഉയരത്തെക്കാള്‍ പൊങ്ങി വീടു പണിയുമ്പോള്‍ നേരത്തേ പറഞ്ഞിരുന്ന അമ്പതു മീറ്റര്‍ അകലം കര്‍ശനമായി പാലിക്കേണ്ടതാണ്. ഉഗ്രമൂര്‍ത്തികളുടെ നടയ്‌ക്കു നേരേ നൂറു മീറ്ററെങ്കിലും വാസഗൃഹത്തിന് അകലം പാലിക്കേണ്ടതാണ്.

(തുടരും)

Tags: ഐഎസ്houseHome Decor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

തെരുവുനായ്‌ക്കള്‍: വീടിനുള്ളിലും ഭീതി വിതയ്‌ക്കുന്ന മരണം

Kerala

കുഞ്ഞ് അനഘയ്‌ക്കും അമിതയ്‌ക്കും വീടൊരുങ്ങുന്നു; 90 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും, തറക്കല്ലിട്ട് സന്ദീപ് വാചസ്പതി

Kerala

ദുരിതവും ദുഃഖവും പേറി ഓംചേരിമഠം സുനാമി പാര്‍പ്പിട സമുച്ചയം; മുകളിലത്തെ ബാത്‌റൂമില്‍ നിന്ന് കുളിച്ചാല്‍ താഴത്തെ ബാത്‌റൂമില്‍ വെള്ളം ഒഴുകിയെത്തും

Kerala

വയനാട് ടൗണ്‍ഷിപ്പ് നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി, 178 വീടുകളുടെ താക്കോല്‍ ദുരന്തബാധിതര്‍ക്ക് കൈമാറി

Kerala

കോഴിക്കോട് വാടകവീട് ഒഴിപ്പിക്കാനെത്തിയ വനിത എഎസ്ഐയെ ആക്രമിച്ച യുവതിക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

സംസ്‌കൃതഭാരതി കേന്ദ്രകാര്യാലയം പ്രണവത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന പൂജയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പങ്കെടുത്തപ്പോള്‍. വിഎച്ച്പി അന്താരാഷ്ട്ര രക്ഷാധികാരി ദിനേശ് ചന്ദ്ര, ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം സുരേഷ് സോണി, സംസ്‌കൃതഭാരതി ദേശീയ പ്രസിഡന്റ് പ്രൊഫ. രമേശ്കുമാര്‍
പാണ്ഡെ തുടങ്ങിയവര്‍ സമീപം

സംസ്‌കൃതം ഭാരതത്തിന്റെ ആത്മാവ്: സര്‍സംഘചാലക്

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍, അഞ്ച് ഒപികൾ മുടങ്ങി, പോസ്റ്റുമോർട്ടവും നടന്നില്ല

പോലീസ് നടപടി നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളി: തുഷാര്‍ വെള്ളാപ്പള്ളി

ജി. പത്മനാഭ സ്വാമിയുടെ ഭൗതിക ദേഹത്തില്‍ ആര്‍എസ്എസ് മുന്‍ അഖില ഭാരത കാര്യകാരിയംഗം എസ്. സേതുമാധവന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു

ചാലക്കുടിയുടെ സ്വന്തം പത്മനാഭസ്വാമി

കെഎസ്ആര്‍ടിസിയുടെ അനാസ്ഥ; പ്രീമിയം ബസുകള്‍ കട്ടപ്പുറത്ത്, ദേശസാല്‍കൃത റൂട്ടുകള്‍ സ്വകാര്യമേഖലയ്‌ക്ക്

തിരൂരിൽ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

മൈസൂരു; കാവേരി നദിയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി എട്ട് പേർ മുങ്ങിമരിച്ചു

ജെഇഇ-മെയിൻ സെഷൻ രണ്ട് ഫലം പ്രഖ്യാപിച്ചു; 26 പേർക്ക് 100 ശതമാനം മാർക്ക്, കേരളത്തിൽ ഒന്നാമത് നിരഞ്ജന്‍ ജെ. പിള്ള

സർക്കാരിന്റെ സൗജന്യങ്ങൾ തിരിച്ചടിയാകുന്നു, കർണാടകയിൽ സർക്കാർ ജീവനക്കാരുടെ മാർച്ച് ശമ്പളം ഇതുവരെ നൽകിയില്ല

വനിതാ സംവരണ ഭേദഗതി ബില്‍ അട്ടിമറിച്ചതിലൂടെ ഹോമിക്കപ്പെട്ടത് നാരീശക്തിയുടെ അവകാശങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.