Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വാതന്ത്ര്യ സമരത്തിലെ ലോകമാന്യ തിലകിന്റെ പ്രവര്‍ത്തനം രാജ്യത്തെ ജനങ്ങളെ എന്നും പ്രചോദിപ്പിക്കും; ബാല ഗംഗാധര്‍ തിലകിനെ അനുസ്മരിച്ച് പ്രധാനമന്ത്രി

സമ്പൂര്‍ണ സ്വാതന്ത്ര്യമെന്ന ആവശ്യവുമായി വൈദേശിക ഭരണത്തിന്റെ അടിത്തറ ഇളക്കിയ രാജ്യത്തിന്റെ അനശ്വര പോരാളി ലോകമാന്യ തിലകിന് അദ്ദേഹത്തിന്റെ ജന്മവാര്‍ഷികത്തില്‍ ദശലക്ഷക്കണക്കിന് അഭിവാദ്യങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2023, 03:12 pm IST
inIndia

ന്യൂദല്‍ഹി: ലോകമാന്യ ബാല ഗംഗാധര്‍ തിലകിന്റെ ജയന്തി ദിനത്തില്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യ സമരത്തിലെ അദ്ദേഹത്തിന്റെ ധീരതയുടെയും പോരാട്ടത്തിന്റെയും അര്‍പ്പണബോധത്തിന്റെയും കഥ രാജ്യത്തെ ജനങ്ങളെ എന്നും പ്രചോദിപ്പിക്കുമെന്നും അദേഹം പറഞ്ഞു.

സമ്പൂര്‍ണ സ്വാതന്ത്ര്യമെന്ന ആവശ്യവുമായി വൈദേശിക ഭരണത്തിന്റെ അടിത്തറ ഇളക്കിയ രാജ്യത്തിന്റെ അനശ്വര പോരാളി ലോകമാന്യ തിലകിന് അദ്ദേഹത്തിന്റെ ജന്മവാര്‍ഷികത്തില്‍ ദശലക്ഷക്കണക്കിന് അഭിവാദ്യങ്ങള്‍. സ്വാതന്ത്ര്യ സമരത്തിലെ അദ്ദേഹത്തിന്റെ ധീരതയുടെയും പോരാട്ടത്തിന്റെയും അര്‍പ്പണബോധത്തിന്റെയും കഥ രാജ്യത്തെ ജനങ്ങളെ എന്നും പ്രചോദനമാകുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ബ്രിട്ടീഷ് മേല്‍ക്കോയ്‌മക്കെതിരെ ജീവിതാന്ത്യം വരെ പോരാടിയവരില്‍ പ്രമുഖനായിരുന്നു ലോകമാന്യ ബാലഗംഗാധര തിലക്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ സൂര്യതേജസ്സോടെ ഉദിച്ചുയര്‍ന്ന് ”സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് അത് ഞാന്‍ നേടുക തന്നെ ചെയ്യും” എന്ന സിംഹഗര്‍ജ്ജനം നടത്തിയ ഭാരതാംബയുടെ നിര്‍ഭയനായ പ്രിയപുത്രന്‍ ബാലഗംഗാധരതിലക്

മഹാരാഷ്‌ട്രയില്‍ കൊങ്കണ്‍ തീരത്തുള്ള രത്‌നഗിരിയില്‍ ഒരു സാധാരണ  കുടുംബത്തില്‍ 1856 ജൂലൈ 23 ന് രാമചന്ദ്ര തിലക് എന്ന സ്‌കൂള്‍ അദ്ധ്യാപകന്റെ മകനായിട്ട് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പൂനയില്‍ ഡക്കാണ്‍ കോളേജില്‍ നിന്ന് ഗണിത ശാസ്ത്രത്തില്‍ ബിരുദവും തുടര്‍ന്ന് ബോംബെ ഗവ.ലോ കോളേജില്‍ നിന്നും നിയമബിരുദവും നേടിയ അദ്ദേഹം പൊതുപ്രവര്‍ത്തനത്തിലും ആകൃഷ്ടനായിരുന്നു.

വാസുദേവ ബല്‍വന്ത്ഫട്‌കേ, മഹര്‍ഷി അണ്ണാസാഹിബ് പട്‌വര്‍ദ്ധന്‍, വിഷ്ണു ശാസ്ത്രി എന്നിവരുടെ പ്രേരണയും സാന്നിദ്ധ്യവും തിലകനില്‍ സ്വാധീനം ചെലുത്തി. ഇവരിലൂടെ കലര്‍പ്പില്ലാത്ത സ്വതന്ത്രചിന്താബോധവും ഭാരതീയ കാഴ്ചപ്പാടിനെക്കുറിച്ചും, സമഗ്രമായി പഠിക്കാനും തിരിച്ചറിയാനും അദ്ദേഹത്തെ സഹായിച്ചു. ജനകീയ വിദ്യാഭ്യാസം പ്രാവര്‍ത്തികമാക്കാന്‍ വിഷ്ണു ശാസ്ത്രി 1880 ല്‍ ആരംഭിച്ച ന്യൂ ഇംഗ്ലീഷ് സ്‌കൂളിലെ അദ്ധ്യാപകനായിട്ടാണ് അദ്ദേഹം പൊതുജീവിതം ആരംഭിച്ചത്.

കഴിവുറ്റ പത്രപ്രവര്‍ത്തകന്‍ കൂടിയായിരുന്നു അദ്ദേഹം. തന്റെ ചിന്താധാരകള്‍ സാധാരണക്കാരിലേക്ക് എത്തിക്കാന്‍ കേസരി എന്ന പേരില്‍ മറാഠി ഭാഷയില്‍  പ്രസിദ്ധീകരണങ്ങള്‍ ആരംഭിച്ചിരുന്നു. ബ്രിട്ടീഷ് അടിച്ചമര്‍ത്തലുകള്‍ക്കെതിരെ സ്വാഭിമാനത്തോടെയും സ്വതന്ത്രവുമായി ചിന്തിച്ച് ശക്തമായ പ്രതിഷേധ ജ്വാല ഉയര്‍ത്താന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് എന്ന ചട്ടക്കൂട്ടില്‍ നിന്ന് രാഷ്‌ട്ര പുനര്‍ നിര്‍മ്മാണത്തിന് ആക്കം കൂട്ടാന്‍ കഴിയില്ലെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.

കോണ്‍ഗ്രസില്‍ ചേര്‍ന്നാണ് സമരങ്ങളില്‍ പങ്കെടുത്തിരുന്നതെങ്കിലും, നേതാജിയെപോലെ ബ്രിട്ടീഷുകാര്‍ക്കെതിരെ കര്‍ശന നിലപാടുകള്‍ സ്വീകരിക്കണമെന്ന തീവ്രനിലപാടായിരുന്നു അദ്ദേഹത്തിന്റേത്.  ഇന്നത്തെ കോവിഡ് വൈറസ് ബാധപോലെ രാജ്യവ്യാപകമായി 1897 ല്‍ പടര്‍ന്ന് പിടിച്ച പ്ലേഗ് എന്ന മഹാമാരിയെ നേരിടുന്നതില്‍ സര്‍ക്കാര്‍ കാണിച്ച അനാസ്ഥക്കെതിരെ ആഞ്ഞടിച്ച അദ്ദേഹത്തെ 1897 ജൂലൈയില്‍ രാജ്യദ്രോഹകുറ്റം ചുമത്തി ഒരു വര്‍ഷം ജയിലില്‍ അടച്ചു.

1905 ലെ ബംഗാള്‍ വിഭജനത്തെത്തുടര്‍ന്ന് നടന്ന സമരങ്ങളിലെ മുന്‍നിര പോരാളി ആയിരുന്ന അദ്ദേഹം വിദേശ സാധനങ്ങള്‍ ബഹിഷ്‌കരിക്കാനും സ്വദേശി ഉല്‍പ്പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കാനും സ്വരാജ് നേടിയെടുക്കാനും ആഹ്വാനം ചെയ്ത് ബ്രിട്ടീഷ്‌കാര്‍ക്കെതിരെ നിരന്തരം  ആഞ്ഞടിച്ചു. ബ്രിട്ടീഷ് ഭരണത്തിനെതിരെ ദേശീയ തലത്തില്‍ സമരങ്ങള്‍ സംഘടിപ്പിക്കുന്നതിനൊപ്പം നിശിതമായ വിമര്‍ശനങ്ങളോടു കൂടിയ ലേഖനങ്ങളും പ്രസിദ്ധീകരിച്ചു.  ഇതെല്ലാം ബ്രിട്ടീഷുകാരെ പ്രകോപിപ്പിക്കുകും 1906 ജൂണ്‍ മാസം അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ബര്‍മ്മയിലെ മാന്‍ഡലേ ജയിലില്‍ അടയ്‌ക്കുകയും ചെയ്തു.

ജയില്‍വാസ സമയത്തും ആ രാജ്യസ്‌നേഹി വെറുതെ ഇരുന്നില്ല. ജര്‍മ്മന്‍, ഫ്രഞ്ച് ഭാഷകള്‍ പഠിക്കുകയും ഗീതാരഹസ്യം എന്ന മഹത്തായ കൃതി രചിക്കുകയും ചെയ്തു.  ആറ് വര്‍ഷത്തിന് ശേഷമാണ് അദ്ദേഹത്തെ ജയില്‍ മോചിതനാക്കിയത്. ജനഹൃദയങ്ങളില്‍ ദേശാഭിമാനം വളര്‍ത്തി അവരുടെ മനസില്‍ ബ്രിട്ടീഷ് സര്‍ക്കാരിനോടുള്ള അതൃപ്തിയും അസ്വസ്ഥതയും ആളിക്കത്തിച്ച് അവരെ പ്രബുദ്ധരാക്കി അവരുടെ ശക്തിയെയും സാമര്‍ത്ഥ്യത്തെയും സാമ്രാജ്യവിരുദ്ധ ശക്തികള്‍ക്കെതിരെ ഒന്നിപ്പിക്കുക എന്നതായിരുന്നു തിലകന്റെ ജീവിതലക്ഷ്യം. ജനങ്ങളെ പ്രബുദ്ധരാക്കാനും അടിമത്തത്തിന്റെ ആലസ്യത്തില്‍ ആണ്ട് കിടക്കുന്ന അവരെ ഉണര്‍ത്താനും അദ്ദേഹം ഗണേശോത്സവങ്ങള്‍ സംഘടിപ്പിച്ചു.  

ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ നിന്നുകൊണ്ടു തന്നെ നാട്ടുരാജ്യങ്ങള്‍ക്ക് സ്വയം ഭരണപദവി ആവശ്യപ്പെട്ടുകൊണ്ട് 1916 ല്‍ ആനിബസന്റുമായി ചേര്‍ന്ന് ഹോംറൂള്‍ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു. 1891 ല്‍ പൂനെയിലെ മുനിസിപ്പല്‍ കൗണ്‍സിലിലും 1895 ല്‍ ബോംബെ ലെജിസ്ലേറ്റീവ് കൗണ്‍സിലിലും ഇദ്ദേഹം അംഗമായിരുന്നു. 1894 ല്‍ ബോംബെ സര്‍വ്വകലാശായുടെ സൊസൈറ്റിയില്‍ ഫെലോ ആകാനും അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹത്തിന്റെ ഈശ്വരവിശ്വാസവും ഭക്തിയും മതാചാരങ്ങളും രാഷ്‌ട്ര ചിന്തയും സ്വാതന്ത്ര്യ ബോധവും മാതൃകാപരവും പ്രചോദനാത്മകവും ആയിരുന്നു. അദ്ദേഹത്തിന്റെ ലളിത ജീവിതവും ഉയര്‍ന്ന ചിന്തയും ഗാന്ധിജിയെ പോലും ആകര്‍ഷിച്ചിരുന്നു.

Tags: narendramodiനിര്‍മാണ പ്രവര്‍ത്തനംലോകമാന്യ ബാല ഗംഗാധര്‍ തിലക്ക്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

News

62,500 കോടിരൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അനുമതി

India

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

പുതിയ വാര്‍ത്തകള്‍

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.