Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജോസഫ് മാഷിന്റെ കൈവെട്ടിയ കേസ്; ആദ്യ മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം; മൂന്നു പ്രതികള്‍ക്ക് മൂന്നു വര്‍ഷം തടവ്

ഒന്‍പതാം പ്രതി എം.കെ. നൗഷാദ്, പതിനൊന്നാം പ്രതി പി.പി. മൊയ്തീന്‍ കുഞ്ഞ്, പന്ത്രണ്ടാം പ്രതി പി.എം. അയൂബ് എന്നിവര്‍ക്കെതിരേ തെളിവു മറച്ചുവയ്‌ക്കല്‍, പ്രതികളെ ഒളിവില്‍ക്കഴിയാന്‍ സഹായിക്കല്‍ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. ഇവര്‍ക്കു മൂന്നു വര്‍ഷം തടവാണ് ശിക്ഷ. സജില്‍, നാസര്‍, അഞ്ചാം പ്രതി നജീബ് എന്നിവര്‍ക്കെതിരേ ഭീകരപ്രവര്‍ത്തനം ഉള്‍പ്പെടെ ദേശീയ അന്വേഷണ ഏജന്‍സി ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2023, 03:42 pm IST
inKerala

കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ പ്രതികളായി ആദ്യ മൂന്നു പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് ജീവപര്യന്ത്യം തടവുശിക്ഷ വിധിച്ച് എന്‍ഐഎ കോടതി. മൂന്നു പേര്‍ക്കും 50,000 രൂപ പിഴയും ചുമത്തി. സംഭവത്തിലെ മുഖ്യസൂത്രധാരനായിരുന്ന ആലുവ കുഞ്ഞുണ്ണിക്കര സ്വദേശിയും പോപ്പുലര്‍ ഫ്രണ്ട് ഭീകരനുമായ എം.കെ. നാസര്‍, കൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത സജില്‍, അഞ്ചാം പ്രതി നജീബ്  എന്നിവര്‍ക്കാണ് ജീവപര്യന്തം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി ജഡ്ജി അനില്‍ കെ. ഭാസ്‌കര്‍ വിധിച്ചു. വധശ്രമം, ഭീകരപ്രവര്‍ത്തനം, ഗൂഢാലോചന, യുഎപിഎ അടക്കം ചുമത്തിയ എല്ലാ കുറ്റങ്ങളും ചേര്‍ത്താണ് ശിക്ഷ. ജീവപര്യന്തം ശിക്ഷ തന്നെയാണ് പ്രോസിക്യൂഷനും ആവശ്യപ്പെട്ടത്.  

ഒന്‍പതാം പ്രതി എം.കെ. നൗഷാദ്, പതിനൊന്നാം പ്രതി പി.പി. മൊയ്തീന്‍ കുഞ്ഞ്, പന്ത്രണ്ടാം പ്രതി പി.എം. അയൂബ് എന്നിവര്‍ക്കെതിരേ തെളിവു മറച്ചുവയ്‌ക്കല്‍, പ്രതികളെ ഒളിവില്‍ക്കഴിയാന്‍ സഹായിക്കല്‍ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. ഇവര്‍ക്കു മൂന്നു വര്‍ഷം തടവാണ് ശിക്ഷ. സജില്‍, നാസര്‍, അഞ്ചാം പ്രതി നജീബ് എന്നിവര്‍ക്കെതിരേ ഭീകരപ്രവര്‍ത്തനം ഉള്‍പ്പെടെ ദേശീയ അന്വേഷണ ഏജന്‍സി ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞിരുന്നു.  

ഷഫീക്, അസീസ് ഓടക്കാലി, ടി.പി. സുബൈര്‍, മുഹമ്മദ് റാഫി, മന്‍സൂര്‍ എന്നിവരെ മതിയായ തെളിവുകളുടെ അഭാവത്തില്‍ കോടതി ഇന്നലെ വിട്ടയച്ചിരുന്നു. സംഭവം നടന്ന് 12 വര്‍ഷത്തിനു ശേഷമാണ് രണ്ടാംഘട്ട വിചാരണ പൂര്‍ത്തിയായത്. വര്‍ഷങ്ങളോളം ഒളിവില്‍ക്കഴിഞ്ഞ പ്രതികളെ പലപ്പോഴായി അറസ്റ്റ് ചെയ്ത് വേവ്വേറെ കുറ്റപത്രം സമര്‍പ്പിച്ചാണ് എന്‍ഐഎ വിചാരണ പൂര്‍ത്തിയാക്കിയത്. 12 പേരുടെ പ്രതിപ്പട്ടികയാണ് സമര്‍പ്പിച്ചതെങ്കിലും കേസിലെ ഒന്നാം പ്രതി എറണാകുളം ഓടക്കാലി സ്വദേശി സവാദ് ഇപ്പോഴും ഒളിവിലാണ്. ഇയാളെക്കുറിച്ചു വിവരം നല്കുന്നവര്‍ക്ക് എന്‍ഐഎ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ആദ്യഘട്ട വിചാരണ പൂര്‍ത്തിയാക്കി കൊച്ചിയിലെ എന്‍ഐഎ കോടതി 2015 ഏപ്രില്‍ 30ന് വിധി പറഞ്ഞു. 31 പ്രതികളില്‍ 13 പേരെ അന്നു ശിക്ഷിച്ചു, 18 പേരെ വിട്ടയച്ചു. ശേഷം പിടികൂടിയവരുടെ വിചാരണയാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. തൊടുപുഴ ന്യൂമാന്‍ കോളജിലെ രണ്ടാം സെമസ്റ്റര്‍ ബികോം മലയാളം ഇന്റേണല്‍ പരീക്ഷയ്‌ക്കായി പ്രൊഫ. ജോസഫ് തയാറാക്കിയ ചോദ്യ പേപ്പറില്‍  പ്രവാചകനെ അപമാനിക്കുന്ന പരാമര്‍ശമുണ്ടെന്ന വിവാദത്തെത്തുടര്‍ന്നാണ് 2010 ജൂലൈ നാലിന് മൂവാറ്റുപുഴയില്‍വച്ച് അദ്ദേഹത്തിന്റെ കൈപ്പത്തി വെട്ടിയത്. മൂവാറ്റുപുഴ പോലീസ് അന്വേഷിച്ച കേസ് 2011 മാര്‍ച്ച് ഒന്‍പതിന് എന്‍ഐഎ ഏറ്റെടുത്തു. കൃത്യത്തിന് വിദേശത്തു നിന്നടക്കം സാമ്പത്തിക സഹായം ലഭിച്ചെന്നും എന്‍ഐഎ കണ്ടെത്തിയിരുന്നു.

Tags: T.J Josephcourtപോപ്പുലര്‍ ഫ്രണ്ട്എൻ‌ഐ‌എ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിവാഹമോചന ഹർജി പിൻവലിച്ച് വിജയ്‌യുടെ ഭാര്യ സംഗീത; കേസുമായി മുൻപോട്ട് പോകാനില്ലെന്ന് ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു

Kerala

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

Thiruvananthapuram

റിമാന്‍ഡ് ചെയ്തതിന് പിന്നാലെ കോടതിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിക്കായി വ്യാപകതെരച്ചില്‍

മോദിയെ ആക്ഷേപിച്ച നോയിഡയിലെ പെണ്‍കുട്ടി രുചിക സിംഗ് (നടുവില്‍) സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) ദല്‍ഹി പൊലീസ് (വലത്ത്)
India

മോദിയെ ആക്ഷേപിക്കാം.. പക്ഷെ പൊലീസ് കേസെടുക്കാന്‍ പാടില്ല…നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് സിജെപിയുടെ സൗരവ് ദാസ്

Kerala

അടിപൊളി ലുക്കില്‍ കൂടത്തായി കൊലപാതക പരമ്പര കേസ് പ്രതി ജോളി കോടതിയില്‍, കാണാന്‍ ആളും കൂടി

പുതിയ വാര്‍ത്തകള്‍

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് 5 വര്‍ഷത്തെ ഫീസ് ഈടാക്കാന്‍ കേരളത്തിലെ മാനേജ്മെന്‍റുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പരാതി

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍,ആവശ്യമുന്നയിച്ചത് കെ എന്‍ ബാലഗോപാലിന് വേണ്ടി

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കൂടുതല്‍ ആളുകളെ കുറിച്ച് പരിശോധന നടത്തുന്നു: കണ്ണൂര്‍ റേഞ്ച് ഐ ജി കെ കാര്‍ത്തിക്ക്

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത, 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

വി ഡി സവര്‍ക്കറെ കുറിച്ച് ചോദ്യം: കാസര്‍ഗോഡ് അധ്യാപകന് സസ്പന്‍ഷന്‍, നടപടി മന്ത്രി എന്‍ ഷംസുദ്ദീന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.