Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൊതു സിവില്‍ കോഡ് ആയുധം; ലീഗിനെ കൂട്ടാന്‍ സിപിഎമ്മിന്റെ തീവ്രശ്രമം

പൊതു സിവില്‍ കോഡ് മുന്‍നിര്‍ത്തി മുസ്ലിം ലീഗിനെ ഇടതുമുന്നണിയിലെത്തിക്കാന്‍ എല്ലാ അടവും പുറത്തെടുത്ത് സിപിഎം. അടുത്ത തെരഞ്ഞെടുപ്പിനു മുമ്പ് ലീഗിനെ ഒപ്പം കൂട്ടുകയാണ് ലക്ഷ്യം. ലീഗിനോട് ഒരു തൊട്ടുകൂടായ്‌മയുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ആവര്‍ത്തിക്കുന്നത് പരസ്യമായ ക്ഷണമാണ്.

ടി. എസ്. നീലാംബരന്‍byടി. എസ്. നീലാംബരന്‍
Jul 9, 2023, 05:00 am IST
inKerala

തൃശ്ശൂര്‍: പൊതു സിവില്‍ കോഡ് മുന്‍നിര്‍ത്തി മുസ്ലിം ലീഗിനെ ഇടതുമുന്നണിയിലെത്തിക്കാന്‍ എല്ലാ അടവും പുറത്തെടുത്ത് സിപിഎം. അടുത്ത തെരഞ്ഞെടുപ്പിനു മുമ്പ് ലീഗിനെ ഒപ്പം കൂട്ടുകയാണ് ലക്ഷ്യം. ലീഗിനോട് ഒരു തൊട്ടുകൂടായ്‌മയുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ആവര്‍ത്തിക്കുന്നത് പരസ്യമായ ക്ഷണമാണ്. ലീഗ് എടുക്കുന്ന ശരിയായ നിലപാടുകളെ സിപിഎം പിന്തുണയ്‌ക്കുമെന്നും ഇന്നലെ ഗോവിന്ദന്‍ പറഞ്ഞു.

ഇകെ വിഭാഗം സമസ്ത ഇതിനകംതന്നെ പൊതു സിവില്‍ കോഡ് വിഷയത്തില്‍ സിപിഎമ്മുമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സിപിഎം സെമിനാറുകളില്‍ പങ്കെടുക്കുമെന്നും യോജിച്ച് പ്രക്ഷോഭം നടത്തുമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുസ്ലിം ലീഗിന്റെ അണികളില്‍ ഭൂരിഭാഗവും ഇകെ വിഭാഗവുമായി ബന്ധപ്പെട്ടവരാണ്. സമസ്തയുടെ നിലപാട് ലീഗിനെ സ്വാധീനിക്കുമെന്ന പ്രതീക്ഷയിലാണ് സിപിഎമ്മിന്റെ നീക്കം.

തീവ്ര വര്‍ഗീയ നിലപാടുള്ള മുസ്ലിം സാമുദായിക സംഘടനകളെ ഇതിനകം പാട്ടിലാക്കിക്കഴിഞ്ഞ സിപിഎം, മൃദുവര്‍ഗീയത പറയുന്ന ലീഗിനെയും ഒപ്പം കൂട്ടാനാണ് ശ്രമിക്കുന്നത്. ഇതോടെ മുസ്ലിം സമുദായത്തിനുള്ളില്‍ വലിയ സ്വാധീനമുണ്ടാക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. അവര്‍ക്ക് പ്രതീക്ഷ നല്കുന്ന വിധത്തില്‍ ലീഗ് നേതൃത്വത്തിന്റെ പ്രതികരണങ്ങളും പുറത്തുവരുന്നുണ്ട്. സിപിഎമ്മുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്നും പൊതു സിവില്‍ കോഡ് സമരത്തില്‍ യോജിച്ചു നീങ്ങുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.

എസ്ഡിപിഐ, പിഡിപി, ഐഎന്‍എല്‍ തുടങ്ങി തീവ്ര മുസ്ലിം വര്‍ഗീയത പയറ്റുന്ന സംഘടനകളെല്ലാം ഇപ്പോള്‍ ഇടതുമുന്നണിക്കൊപ്പമാണ്. എന്നാല്‍ ഇകെ വിഭാഗം സമസ്തയെയും ലീഗിനെയും ഇതുവരെ ഒപ്പം കൂട്ടാന്‍ സിപിഎമ്മിനായിട്ടില്ല. ഇവരെ ഒപ്പമാക്കാനായാല്‍ തുടര്‍ ഭരണം സാധ്യമെന്നാണ് സിപിഎം വിലയിരുത്തല്‍.  

സിവില്‍ കോഡിനെതിരായ സമരം ഇതിനുള്ള ആയുധമാക്കാനാണ് ഒരുങ്ങുന്നത്. പൊതുവേ ദുര്‍ബലമായ കോണ്‍ഗ്രസിനോട് ലീഗ് നേതൃത്വത്തിന് അതൃപ്തിയുണ്ട്. പൊതു സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസ് വേണ്ടത്ര ശക്തമായ എതിര്‍പ്പു പ്രകടിപ്പിക്കുന്നില്ലെന്ന വികാരവും ലീഗിനും സമസ്തയ്‌ക്കുമുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളിലെ അനൈക്യം തുടര്‍ ഭരണ സാധ്യതയില്ലാതാക്കുമെന്നതും ലീഗിനെ മറുകണ്ടം ചാടാന്‍ പ്രേരിപ്പിച്ചേക്കുമെന്ന് സിപിഎം കണക്കുകൂട്ടുന്നു.

ലീഗിനോട്  തൊട്ടുകൂടായ്‌മയില്ല: എം.വി. ഗോവിന്ദന്‍

തൃശ്ശൂര്‍: മുസ്ലിം ലീഗിനോട് തൊട്ടുകൂടായ്‌മയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ലീഗ് എടുക്കുന്ന ഏത് ശരിയായ നിലപാടിനെയും സിപിഎം മുമ്പും പിന്തുണച്ചിട്ടുണ്ട്. ഇനിയും പിന്തുണയ്‌ക്കും. ഇടതുമുന്നണിയില്‍ പ്രവേശിക്കണമോയെന്നത് തീരുമാനിക്കേണ്ടത് ലീഗാണെന്നും ഗോവിന്ദന്‍ രാമനിലയത്തില്‍ മാധ്യമപ്രവര്‍ത്തകരോടു  പറഞ്ഞു.

പൊതു സിവില്‍ കോഡ് വിഷയത്തില്‍ യോജിക്കാവുന്ന എല്ലാവരുമായും ചേര്‍ന്ന് സമരം സംഘടിപ്പിക്കാനാണ് സിപിഎം തീരുമാനം. പൊതു സിവില്‍ കോഡ് തെറ്റാണെന്നുതന്നെയാണ് ഇഎംഎസ് നേരത്തേ പറഞ്ഞിട്ടുള്ളതെന്നും എം.വി. ഗോവിന്ദന്‍ അവകാശപ്പെട്ടു. ഇഎംഎസിന്റെ ലേഖനം പൂര്‍ണമായി വായിക്കാത്തവരാണ് മറിച്ചു പറയുന്നത.് കോഴിക്കോട് സിപിഎം സെമിനാറില്‍ ലീഗിനെയും ക്ഷണിച്ചിട്ടുണ്ട്. അവര്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: mv govindancpmകേരള സര്‍ക്കാര്‍Uniform Civil CodeMuslim League
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജില്ലാ വിഭജനം: സതീശന്റെ പ്രഖ്യാപനം ലീഗിന് വേണ്ടി; മലപ്പുറത്തിന് വേണ്ടി മൂവാറ്റുപുഴയെ മറയാക്കുന്നു

Kerala

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

Kerala

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

Kerala

ഷംസീറിന് മുസ്ലീം ലീഗിന്റെ മനസാണെന്ന വെളളാപ്പളളിയുടെ നിലപാടിനെ തളളി പിണറായിയും ഗോവിന്ദനും

Kerala

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ല; കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് എത്തുന്നു

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനലില്‍ പ്രഗ്‌നാനന്ദ; വിന്‍സെന്റ് കീമറെ തകര്‍ത്തു

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍: വാഗ്ദാനങ്ങള്‍ പാലിച്ചില്ല; വാചകക്കസര്‍ത്ത് മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.