Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആദിവാസി യുവാവിന്റെ മേല്‍ മൂത്രമൊഴിച്ച സംഭവം; ആദിവാസി യുവാവിന്റെ പാദങ്ങള്‍ കഴുകി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍

മധ്യപ്രദേശില്‍ ആദിവാസി യുവാവിന്റെ മുഖത്തും ദേഹത്തും മൂത്രമൊഴിച്ച പ്രതിയെ പൊലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിച്ചതിന് പിന്നാലെ ആ ആദിവാസി യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ച് പാദങ്ങള്‍ കഴുകി വൃത്തിയാക്കി മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2023, 08:31 pm IST
inIndia

ലഖ്നൗ: മധ്യപ്രദേശില്‍ ആദിവാസി യുവാവിന്റെ മുഖത്തും ദേഹത്തും മൂത്രമൊഴിച്ച പ്രതിയെ പൊലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിച്ചതിന് പിന്നാലെ ആ ആദിവാസി യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ച് പാദങ്ങള്‍ കഴുകി വൃത്തിയാക്കി മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍. മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലേക്ക് ആദിവാസി യുവാവായ രാവത്തിനെ ക്ഷണിച്ച് വരുത്തിയ ശേഷമാണ് പാദങ്ങള്‍ കഴുകിയത്. 

മാലയിട്ട് സ്വീകരിച്ച ശേഷം രാവത്തിന് വിഭവസമൃദ്ധമായ ഭക്ഷണവും നല്‍കി.ഇതിന് മുന്‍പേ രാവത്തിന്റെ മുഖത്തും ദേഹത്തും മൂത്രമൊഴിച്ച പ്രതിയായ പ്രവേഷ് ശുക്ലയുടെ അറസ്റ്റും മുഖ്യമന്ത്രി ശിവരാജ് ചൗഹന്‍ ഉറപ്പുവരുത്തിയിരുന്നു.  

ആദിവാസി യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ച് പാദങ്ങള്‍ കഴുകി വൃത്തിയാക്കുന്ന  മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍:

പ്രതി മനുഷ്യത്വത്തെ കളങ്കപ്പെടുത്തിയെന്ന് ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. “അങ്ങേയറ്റം മനുഷ്യത്വരഹിതമായ പ്രവൃത്തിയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. ഏറ്റവും കഠിനമായ ശിക്ഷ ലഭിക്കുന്ന കുറ്റം.  ഏറ്റവും ശിക്ഷ നല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇയാള്‍ക്കു ലഭിക്കുന്ന ശിക്ഷ ഇത്തരം പ്രവൃത്തി ചെയ്യുന്ന എല്ലാവര്‍ക്കുമുള്ള പാഠമായിരിക്കും”- മുഖ്യമന്ത്രി വ്യക്തമാക്കി.  മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ശിവരാജ് ചൗഹാനെതിരെ ഒരു ആയുധമായി എടുത്തുപയോഗിക്കാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ്.  പട്ടികവര്‍ഗ്ഗക്കാര്‍ സംസ്ഥാനത്ത് 20 ശതമാനത്തോളമുണ്ട്. ആകെയുള്ള 230 നിയമസഭാ സീറ്റുകളില്‍ 47 ശതമാനം പട്ടികവര്‍ഗ്ഗ സംവരണ സീറ്റുകളാണ്. മധ്യപ്രദേശിലെ ആകെയുള്ള 29 ലോക്സഭാ സീറ്റുകളില്‍ ആറെണ്ണം പട്ടികവര്‍ഗ്ഗ സംവരണസീറ്റുകളാണ്. 

നിലത്തിരിക്കുന്ന യുവാവിന്റെ ദേഹത്തേക്കു സിഗരറ്റ് വലിച്ചുകൊണ്ട് പ്രവേഷ് ശുക്ല മൂത്രമൊഴിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയികളില്‍ പ്രചരിച്ചിരുന്നു. ദേശീയ സുരക്ഷാ വകുപ്പ്, എസ്‌സി,എസ്ടി വകുപ്പ്, മറ്റു വകുപ്പുകളും ചുമത്തിയാണു കേസെടുത്തിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ശുക്ലയുടെ ഭാര്യയെയും മാതാപിതാക്കളെയും ചോദ്യം ചെയ്തിരുന്നു. 36 കാരനായ ദസ്മത് രാവത്തിനു നേരെയാണു ശുക്ല അതിക്രമം നടത്തിയത്.  

ചോദ്യംചെയ്യലിനായി ഹാജരാക്കിയ രാവത്ത് വിഡിയോ വ്യാജമാണെന്നായിരുന്നു പറഞ്ഞത്. വിഡിയോ വ്യാജമാണെന്നും ശുക്ലയെ പെടുത്താനായി ആരോ ചെയ്തതാണെന്നുമായിരുന്നു രാവത്തിന്റെ വാദം. എന്നാല്‍ രാവത്തിനെ ഭീഷണിപ്പെടുത്തി കള്ളമൊഴി നിര്‍ബന്ധിച്ച പറയിച്ചതാണെന്നും സൂചനയുണ്ട്. ബിജെപി നേതാക്കളുമായി പ്രതിക്ക് ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നെങ്കിലും വ്യാജ ആരോപണമാണെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി.  

മധ്യപ്രദേശിലെ ഏറ്റവുമധികം കാലം മുഖ്യമന്ത്രിയായ ബിജെപി നേതാവാണ് ശിവരാജ് ചൗഹാന്‍. 2005 മുതല്‍ 2018 വരെ മുഖ്യമന്ത്രിയായിരുന്നു. വീണ്ടും 2020 മുതല്‍ മുഖ്യമന്ത്രിയാണ്. 2006 മുതല്‍ ബുധനി നിയമസഭാ മണ്ഡലത്തില്‍ നിന്നും എംഎല്‍എ ആയി ജയിച്ചു. 2023 നവമ്പറിന് മുമ്പായി മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. 

Tags: tribalmadhya pradeshshivraj chouhanമധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

Thiruvananthapuram

മഴയെത്തിയാലും മാറാതെ ദാഹം; വിതുരയിലെ വനവാസി ഊരുകളില്‍ കുടിവെള്ളക്ഷാമം രൂക്ഷം; നോക്കുകുത്തിയായി ജലവിതരണ പദ്ധതികള്‍

India

മുത്തലാഖും ബഹുഭാര്യത്വവും നിരോധിക്കുന്ന ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി മധ്യപ്രദേശ്; കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

Kerala

പാലക്കാടിനെ ആഗോള ‘സംഗീത നഗരമാക്കാന്‍’ നഗരസഭ; അഗ്രഹാര പൈതൃകവും നാടന്‍ പാട്ടറിവുകളും സര്‍ഗാത്മക സമ്പദ്വ്യവസ്ഥയും കോര്‍ത്തിണക്കി ബൃഹദ് പദ്ധതി

Kerala

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

പുതിയ വാര്‍ത്തകള്‍

എംഎംഎ: ചരിത്ര മെഡല്‍ ഉറപ്പിച്ച് സുചിക തരിയാല്‍

ഭാരത വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ്ങും ജപ്പാന്‍ വ്യോമസേനാ മേധാവി ജനറല്‍ തകേഹിറോ മൊറിറ്റയും ജോധ്പൂരിലെ വ്യോമസേനാ താവളത്തില്‍

തേജസില്‍ പറന്ന് ജപ്പാന്‍ വ്യോമസേനാ മേധാവി; ‘മേക്ക് ഇന്‍ ഇന്ത്യ’യുടെ കരുത്തെന്ന് പ്രശംസ

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമകഥാ കോണ്‍ക്ലേവിന് സമാപനം: സനാതന സംസ്‌കൃതി ലോകത്തോട് സംവദിച്ചത് രാമായണത്തിലൂടെ: സ്വാമി ആനന്ദവനം ഭാരതി

ഗുരുദേവ മഹാസമാധി ശതാബ്ദിയിലെ ആത്മപ്രതിജ്ഞ

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.