Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഫോർട്ട് പോലീസ് സ്‌റ്റേഷനിൽ കസ്റ്റഡി മർദ്ദനം; സിഐയും എസ്ഐയും അടക്കം 4 പോലീസുദ്യോഗസ്ഥരെ പ്രതിചേർത്ത് കോടതി നേരിട്ട് കേസെടുത്തു

പൊതു പ്രവർത്തകനും സർക്കാർ ജീവനക്കാരനുമായ ടി. എസ് ആശിഷിനെ ഭീഷണിപ്പെടുത്തിയെന്നും കസ്റ്റഡിയിൽ വച്ച് ദേഹോപദ്രവം എല്പിച്ചുവെന്നുമാണ് കേസ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2023, 10:55 am IST
in Thiruvananthapuram

തിരുവനന്തപുരം: ഫോർട്ട് പോലീസ് സ്‌റ്റേഷനിൽ നടന്ന കസ്റ്റഡി മർദ്ദനകേസിൽ  സിഐയും എസ് ഐയും അടക്കം 4 പോലീസുദ്യോഗസ്ഥരെ പ്രതിചേർത്ത് കോടതി നേരിട്ട്  കേസെടുത്തു. തിരുവനന്തപുരം രണ്ടാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് പരാതിക്കാരന്റെയും ദൃക്‌സാക്ഷികളുടെയും ഡോക്ടറുടെയും മൊഴിയെടുത്ത് നേരിട്ട് അന്വേഷണം നടത്തി കേസെടുത്തത്.

 ഫോർട്ട് പോലിസ് സ്‌റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടർ ജെ രാകേഷ്, ഗ്രേഡ് എസ് ഐ എസ്.സന്തോഷ് കുമാർ , എസ് ഐമാരായ ഡി.ഒ. ദിനേശ് , അരുൺകുമാർ എന്നിവരെ പ്രതികളാക്കിയാണ് കോടതി കേസെടുത്തത്. 4 പ്രതികളും സെപ്റ്റംബർ 3 ന് ഹാജരാകാൻ മജിസ്‌ട്രേട്ട് പി.അരുൺകുമാർ ഉത്തരവിട്ടു.

പൊതു പ്രവർത്തകനും സർക്കാർ ജീവനക്കാരനുമായ ടി. എസ് ആശിഷിനെ ഭീഷണിപ്പെടുത്തിയെന്നും കസ്റ്റഡിയിൽ വച്ച്  ദേഹോപദ്രവം എല്പിച്ചുവെന്നുമാണ് കേസ്.  

പൊതു പ്രവർത്തനത്തിന്റെ ഭാഗമായി ഫോർട്ട് സർക്കിൾ ഇൻസ്‌പെക്ടർക്കെതിരെ ആശിഷ് വിവിധ അധികാര സ്ഥാപനങ്ങളിൽ പരാതികൾ നൽകിയതിലെ വിരോധത്തിൽ കാപ്പാ നിയമപ്രകാരം കുറ്റം ചുമത്തുകയായിരുന്നു. എന്നാൽ കാപ്പാ നിയമ പ്രകാരം ഗുണ്ടയായി പ്രഖ്യാപിക്കപ്പെടെണ്ട ആളല്ല താൻ എന്നും തനിക്കെതിരെ ഫോർട്ട് സിഐ വ്യക്തി വൈരാഗ്യം കാണിക്കുകയാണ് എന്നും ചൂണ്ടിക്കാണിച്ച് ആശിഷ് അപ്പീൽ ഫയൽ ചെയ്തു. 

വിശദമായ വാദം കേൾക്കലിനു ശേഷം പോലീസുകാർക്കെതിരെ ആശിഷ് മുന്നോട്ടുവച്ച  ആരോപണങ്ങൾ ശരിയാണെന്ന് ജസ്റ്റിസ്: ജി ശിവരാജൻ അധ്യക്ഷനായ കാപ്പാ ഉപദേശക  ബോർഡ് കണ്ടെത്തി. കാപ്പാ നിയമപ്രകാരം പോലിസ് കള്ളപരാതി രജിസ്റ്റർ ചെയ്തത് മൂലം തനിക്ക് സമൂഹത്തിൽ മാനഹാനി ഉണ്ടായി എന്ന് ചൂണ്ടിക്കാണിച്ചു തിരുവനന്തപുരം മുൻസിഫ് കോടതിയിൽ ആശിഷ് ഫോർട്ട് സർക്കിൾ ജെ. രാകേഷിനെതിരെ മാനനഷ്ടത്തിന് കേസ് നൽകിയിരുന്നു. എന്നാൽ പിന്നീട് ഇദ്ദേഹം  സുലൈമാൻ എന്ന വ്യക്തിയിൽ നിന്നും ആശിഷ്‌നെതിരെ കള്ളപ്പരാതി എഴുതി വാങ്ങി 2022 ആഗസ്റ്റ് 25 ന്  ആഷിഷിനെ സ്‌റ്റേഷനിൽ പിടിച്ചുകൊണ്ടു പോകുകയും ചെയ്തു. 

സിഐക്കെതിരെ നൽകിയ ഹർജികൾ എല്ലാം പിൻവലിക്കണം എന്ന് പോലിസ് ആവശ്യപ്പെടുകയും അല്ലാത്ത പക്ഷം കൊന്നു കളയും എന്ന് ഭീഷണിപ്പെടുത്തി ദേഹോപദ്രവം ഏല്പിക്കുകയും ചെയ്തുവെന്നാണ് ആശിഷിന്റെ ആരോപണം. ഇക്കാര്യങ്ങൾ വിശദമാക്കി ആശിഷ് കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യുകയായിരുന്നു.

Tags: courtCustodyFort police
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

India

ആളുമാറിപ്പോയെന്ന് കോടതിയില്‍ കുറ്റസമ്മതം, രാഹുല്‍ ഗാന്ധിയുടെ മാപ്പപേക്ഷ സ്വീകരിച്ച് മാനനഷ്ടക്കേസ് തീര്‍പ്പാക്കി

Kerala

പാലക്കാട് തച്ചമ്പാറ പഞ്ചായത്തില്‍ 13 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ്: 2 രണ്ട് താത്കാലിക ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

Kerala

കൊയിലാണ്ടിയില്‍ സ്ത്രീ വെട്ടേറ്റ് മരിച്ച നിലയില്‍: ഭര്‍ത്താവ് കസ്റ്റഡിയില്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഐഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളി

പുതിയ വാര്‍ത്തകള്‍

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.