Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നിഗൂഢ മന്ത്രാര്‍ത്ഥങ്ങളോടെ ആദ്യനിഘണ്ടു

'ആദ്യത്തെ നിഘണ്ടു ആരുടെ? ഏതുഭാഷയില്‍? എവിടെനിന്ന്? അഭിമാനപൂര്‍വം എഴുതട്ടെ; ഭാരതത്തിലെ വൈദികസംസ്‌കൃതഭാഷയില്‍ യാസ്‌ക്കമുനി. മറ്റൊരു പരാമര്‍ശംകൂടി ആദ്യനിഘണ്ടുകാരനെക്കുറിച്ച് വ്യാസഭാരതത്തിലുണ്ട്. ശാന്തിപര്‍വത്തില്‍ 'വൃഷാകപി' എന്നൊരാളാണ് ആദ്യത്തെ നിഘണ്ടുനിര്‍മാതാവെന്ന് പ്രസ്താവമുണ്ട്. പ്രഥമന്‍ നിരുക്തകാരനായ യാസ്‌ക്കന്‍തന്നെ...'

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2023, 11:58 pm IST
inSamskriti

പ്രൊഫ. കെ.ശശികുമാര്‍

ഭാഷയിലെ പദങ്ങള്‍ ഒരു നിശ്ചിത സംവിധാനത്തില്‍ അടുക്കിച്ചേര്‍ത്തുവച്ചിരിക്കുന്ന ശബ്ദകോശമാണ് നിഘണ്ടു. വികസ്വരമായ ഭാഷയ്‌ക്കും കലയ്‌ക്കും ശാസ്ത്രത്തിനും ഒരനിവാര്യതതന്നെയാണ് കോശഗ്രന്ഥങ്ങള്‍. ഭാഷകളുടെ വൈജ്ഞാനികസമ്പത്തിന്റെ ക്രോഡീകരണമാണ് നിഘണ്ടുവിജ്ഞാനീയം എന്നു പറയാം.

വിഷയം, സ്വഭാവം, സംവിധാനം, പ്രയോജനം എന്നിവയെ ആധാരമാക്കി ഭിന്നരീതിയിലുള്ള ഒട്ടേറെ നിഘണ്ടുക്കള്‍ ലോകഭാഷകളിലുണ്ട്. എന്‍സൈക്ലോപീഡിയ, ലക്‌സിക്കണ്‍, ഗ്ലോസറി എന്നിവ നോക്കുക. വിവരവ്യവസായയുഗത്തില്‍ ഈ വൈജ്ഞാനികശാഖ ഏറെ വളര്‍ന്നിരിക്കുന്നു.

ആദ്യത്തെ നിഘണ്ടു ആരുടെ? ഏതുഭാഷയില്‍? എവിടെനിന്ന്? അഭിമാനപൂര്‍വം എഴുതട്ടെ; ഭാരതത്തിലെ വൈദികസംസ്‌കൃതഭാഷയില്‍ യാസ്‌ക്കമുനി. മറ്റൊരു പരാമര്‍ശംകൂടി ആദ്യനിഘണ്ടുകാരനെക്കുറിച്ച് വ്യാസഭാരതത്തിലുണ്ട്. ശാന്തിപര്‍വത്തില്‍ ‘വൃഷാകപി’ എന്നൊരാളാണ് ആദ്യത്തെ നിഘണ്ടുനിര്‍മാതാവെന്ന് പ്രസ്താവമുണ്ട്. പ്രഥമന്‍ നിരുക്തകാരനായ യാസ്‌ക്കന്‍തന്നെ.

യാസ്‌ക്കന്റെ നിഘണ്ടുവിന് ആദ്യപരിഗണന നല്കുക. വേദത്തിലുപയോഗിച്ച ശബ്ദങ്ങളുടെ കോശമാണ് യാസ്‌ക്കന്റെ നിഘണ്ടു. വേദമന്ത്രങ്ങളെ ആദ്യം വിഗ്രഹിച്ചുടച്ച് പദങ്ങളാക്കും. പിന്നീട് ഈ പദങ്ങളെ വര്‍ഗീകരിക്കും. ഈ വര്‍ഗസംഘാതമാണ് യാസ്‌ക്കനിഘണ്ടു. അതായത് ചതുര്‍വേദങ്ങളിലെ അര്‍ത്ഥയുക്താക്ഷരമായ ശബ്ദങ്ങളുടെ സംഗ്രഹം പ്രാഗ്നിഘണ്ടുവെന്ന് നമുക്കുപറയാം. നിഘണ്ടുവിന്റെ വ്യാഖ്യാനമാണ് നിരുക്തം  (Etymology). . ഇതാവട്ടെ ആറുവേദാംഗങ്ങളിലൊന്നും.

ആദ്യനിഘണ്ടുവിന് ആകെ അഞ്ച് അധ്യായങ്ങളാണുള്ളത്. ആദ്യത്തെ മൂന്നധ്യായത്തില്‍ 1,250 വാക്കുകള്‍. നാലാം അധ്യായത്തില്‍ 278 ഐകപദികങ്ങള്‍ കാണാം. ഒരേ അര്‍ത്ഥമുള്ള പദങ്ങള്‍ക്കാണ് ഐകംപദികം  (Synonym) എന്നുപറയുന്നത്. അഞ്ചാം അധ്യായത്തില്‍ 151 ദേവതകളുടെ പട്ടിക കാണാം. യാസ്‌ക്കമുനിയുടെ വക പ്രസ്താവനയുമുണ്ട്.

ഒരുപക്ഷെ ആദ്യത്തെ ശബ്ദാഗമചിന്തകന്‍ യാസ്‌ക്കമുനിയാവണം. അര്‍ത്ഥമില്ലാത്ത വാക്കുകള്‍ ‘അധേനു’ ആണെന്ന് യാസ്‌ക്കന്‍ സിദ്ധാന്തിച്ചു. അധേനു എന്നാല്‍ മച്ചിപ്പശു. ‘വാചം ധേനും ഉപാസീത’ എന്ന് മറ്റൊരു മന്ത്രം. അര്‍ത്ഥം: വാക്കുകളെ പശുക്കളെ എന്നപോലെ ഉപാസിക്കുക. ‘ഗമ്’ ധാതുവിനോട് ‘നി’ എന്ന ഉപസര്‍ഗം ചേര്‍ത്ത് ‘നിഘണ്ടു’ എന്ന പദം ഉണ്ടാവുന്നുവെന്ന് യാസ്‌ക്കന്‍ സിദ്ധാന്തിക്കുന്നു. നിഘണ്ടു നിഗൂഢങ്ങളായ മന്ത്രാര്‍ത്ഥങ്ങളെ അറിയിക്കുന്നുവെന്ന് ദുര്‍ഗാചാര്യന്റെ പ്രസ്താവവുമുണ്ട്.

നിഘണ്ടു നിര്‍മാണവുമായി ബന്ധപ്പെട്ട് സംസ്‌കൃത സാഹിത്യത്തിലൊരു ഫലിതമുണ്ട്. വേദവുമായി ബന്ധപ്പെടുത്തിയാണ് യാസ്‌ക്കന്‍ ഈ തമാശ പറയുന്നത്. തത്വസാക്ഷാത്ക്കാരം നേടിയ ഋഷിമാര്‍ പ്രസ്തുത സാക്ഷാത്ക്കാരം നേടാത്ത സാധാരണക്കാരുടെ ഗുണത്തിനുവേണ്ടി നിര്‍മിച്ചതാണത്രെ നിഘണ്ടു.

നിഘണ്ടു ചിന്തയില്‍ അമരസിംഹനേയും അമരകോശത്തേയും അവഗണിക്കുന്നതും അകറ്റിനിര്‍ത്തുന്നതും പാപമാണ്. സംസ്‌കൃതഭാഷയിലെ ഏറ്റവും മികച്ച പ്രാമാണികമായ നിഘണ്ടു അമരകോശം തന്നെ. ‘നാമലിംഗാനുശാസന’മെന്നാണ് യഥാര്‍ത്ഥനാമം. അനുഷ്ടുപ്പുവൃത്തത്തില്‍ ഹൃദിസ്ഥമാക്കുന്നതിനു സൗകര്യമുള്ള 1,535 ശ്ലോകങ്ങളായിട്ടാണ് ഈ നിഘണ്ടുവിന്റെ നിര്‍മാണം. പതിനായിരത്തോളം വരുന്ന സംസ്‌കൃതശബ്ദങ്ങളെ 26 വര്‍ഗങ്ങളായി തിരിച്ച് മൂന്നു കാണ്ഡങ്ങളിലായി ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു. അമരകോശത്തിന്റെ സശ്രദ്ധമായ പഠനം സംസ്‌കൃതഭാഷയിലും വ്യാകരണത്തിലും സമഗ്രജ്ഞാനം നേടാനുപകരിക്കും.

അമരകോശത്തിന്റെ ആദ്യഭാഗം 1796-ല്‍ തമിഴ്‌ലിപിയില്‍ റോമിലാണ് അച്ചടിച്ചത്. സമ്പൂര്‍ണ്ണമായി അമരം സംസ്‌കൃതലിപിയില്‍ 1831-ല്‍ കല്‍ക്കത്തയില്‍നിന്നും അച്ചടിച്ചുപ്രസിദ്ധീകരിച്ചു. എച്ച്.ടി. കോണ്‍ബ്രൂക്കാണ് പ്രസാധകന്‍. ഫ്രഞ്ചുഭാഷയിലും അമരകോശം വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

Tags: hinduമന്ത്രങ്ങള്‍സംസ്‌കൃതംനിഘണ്ടു
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു
Kerala

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

Kerala

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.