Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

ശംഖ് ഉതിര്‍ക്കുന്ന സംഗീതം

'ആ ശംഖ് നീ ആര്‍ക്ക് നല്‍കി' എന്ന 93 കവിതകളുടെ സമാഹാരം വായനക്കപ്പുറത്തേക്ക് നമ്മെ കൈപിടിച്ച് കൊണ്ടുപോകുന്നു. കവിതയുടെ ആശയം ആസ്വാദകരില്‍ എത്തുന്നത് കവി ഉദ്ദേശിക്കുന്ന വികാര പ്രകടനത്തിലോ ആശയത്തിലോ ആവില്ല. വായനയ്‌ക്കപ്പുറത്ത് വ്യത്യസ്ത തലങ്ങളിലൂടെ അത് പാറി നടന്നേക്കാം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2023, 05:00 am IST
inLiterature

എം. എന്‍. വിനോദ്

അദ്ധ്യാപകനായ ഡോ.സംഗീത് രവീന്ദ്രന്റെ അഞ്ചാമത്തെ പുസ്തകമായ ‘ആ ശംഖ് നീ ആര്‍ക്ക് നല്‍കി’ എന്ന 93 കവിതകളുടെ സമാഹാരം വായനക്കപ്പുറത്തേക്ക് നമ്മെ കൈപിടിച്ച് കൊണ്ടുപോകുന്നു. കവിതയുടെ ആശയം ആസ്വാദകരില്‍ എത്തുന്നത് കവി ഉദ്ദേശിക്കുന്ന വികാര പ്രകടനത്തിലോ ആശയത്തിലോ ആവില്ല. വായനയ്‌ക്കപ്പുറത്ത് വ്യത്യസ്ത തലങ്ങളിലൂടെ അത് പാറി നടന്നേക്കാം.  

ഈ കവിതാ സമാഹാരത്തിന്റെ പ്രകാശനം തന്നെ ചരിത്രത്തില്‍ ഇടം കണ്ടെത്തി എന്നതാണ് സത്യം. ആര്‍ദ്ര മനസ്സിന്റെ കാറ്റുപോലെ ഒരു കാലഘട്ടത്തിന്റെ വേദനയുടെ കണ്ണീര്‍ സാക്ഷ്യമായി ഈ കവിതാ സമാഹാരം സ്വന്തം പിതാവിനാണ് സമര്‍പ്പിച്ചിരിക്കുന്നത്. എഴുത്തിനോടും വായനയോടും അഭിനിവേശം ഉണ്ടായിരുന്ന അച്ഛന്‍ അലിഞ്ഞു ചേര്‍ന്ന നിളാ നദിയില്‍ അക്ഷരങ്ങള്‍കൊണ്ട് തര്‍പ്പണം ചെയ്തുകൊണ്ടായിരുന്നു പ്രകാശനം. നിളയ്‌ക്കും അത് പകരം വയ്‌ക്കാനില്ലാത്ത അനുഭവമായിരിക്കാം.

ഹിന്ദു പുരാണങ്ങളില്‍ പാപമുക്തിക്കും യുദ്ധകാഹളത്തിനുമായും ബുദ്ധമതത്തിന്റെ ശുഭസൂചകമായും ഉപയോഗിക്കുന്ന ശംഖ് ആത്മാവ് നഷ്ടപ്പെട്ട ശരീരത്തിന്റെ ഇരമ്പലാണ്. കവിതകളില്‍ അത് സ്‌നേഹത്തിന്റേയും പ്രണയത്തിന്റെയും കലഹത്തിന്റേയും വിരഹത്തിന്റേയുമൊക്കെ ഇരമ്പലായി നമുക്ക് വായിച്ചനുഭവിക്കാന്‍ കഴിയുന്നു.

‘ജനുവരി ഇഴയുമ്പോള്‍’ എന്ന കവിത മുതല്‍ ‘ജീവിതത്തിലുണ്ടായിരുന്നുവോ’ വരെ വായനക്കാരുടെ ഹൃദയത്തില്‍ ചേര്‍ന്ന് നില്‍ക്കുന്ന അക്ഷരങ്ങളും വാക്കുകളുമാണുള്ളത്. ഇതിലെ കവിതകളെ ല്ലാം താന്‍ അനുഭവിച്ചതും അനുഭവിക്കുന്നതുമായ വൈകാരികതയാണന്ന് കവി മുഖമൊഴിയില്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

‘സ്‌നേഹം കൊണ്ട് മിനുക്കണം’ എന്ന കവിതയില്‍ ‘അപൂര്‍ണ്ണതകളെ സ്‌നേഹംകൊണ്ട് മിനുക്കണം’ എന്നും അപ്പൂപ്പന്‍ താടിയുടെ നേര്‍ത്ത നാരുകള്‍ പോലെ നമുക്ക് ഇനിയും പറക്കാം എന്നും ആഗ്രഹിക്കുന്നു.

‘പരീക്ഷയ്‌ക്കിരിക്കുമ്പോള്‍’ എന്ന കവിതയില്‍ ഗുരു+ദക്ഷിണ പിരിച്ചെഴുതുമ്പോള്‍ വിരലിന്റെ ചിത്രവും വരയ്‌ക്കാന്‍ മറക്കരുത് എന്ന പറച്ചില്‍ ഗുരുദക്ഷിണയുടെ കാണാപ്പുറങ്ങളിലേക്ക് നമ്മെ കയറൂരി വിടുന്നു. കാടിനെക്കുറിച്ചുള്ള ചോദ്യത്തിന്റെ ശരിയായ ഉത്തരം എന്നത് മണലാരണ്യത്തില്‍ ഒട്ടകം നില്‍ക്കുന്ന ചിത്രമാണന്നുള്ള ബോധ്യത്തിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നു.

വളരെ കുറഞ്ഞ വരികളില്‍ കോറിയിട്ടിരിക്കുന്ന കവിതകളാണ് മിക്കവയും. പക്ഷേ അവ കോരിയിടുന്ന ആശയങ്ങള്‍ വരമ്പുകള്‍ക്കുമപ്പുറത്തേക്ക് നീളുന്നു. രുചിക്കൂട്ട്, മുയല്‍ക്കാട് എന്നീ കവിതകള്‍ അത്തരത്തിലൂള്ളതാണ്.

പല കവിതകളിലും മരണത്തിന്റെ അദൃശ്യ സാന്നിദ്ധ്യം തെളിയാതെ തെളിഞ്ഞുകിടക്കുന്നതും കാണാന്‍ കഴിയും.

കാക്കകള്‍  

കൈകൊട്ടി വിളിയ്‌ക്കുന്നു

പുലര്‍കാല സ്വപ്‌നങ്ങളെന്നെ   കൊത്തിപ്പറിക്കുന്നു.  എന്നും,  

ജീവിതം വാടിയ

അവസാന ചെടി ഞാനായിരുന്നു

എന്നുമുള്ള വരികള്‍ കനലുപോലെ മനസ്സില്‍ കിടക്കുന്ന കവിയുടെ അച്ഛന്റെ ഓര്‍മകളുടെ വിങ്ങലുകളാവാം.

‘സ്‌കൂള്‍ വീണതില്‍ പിന്നെ’ എന്ന കവിത അക്ഷരം പഠിച്ച കഌസ് മുറിയില്‍ ചമ്രം പടിഞ്ഞിരിക്കുന്നതിന്റെ ഓര്‍മ്മകളാണ്.

പനനാരില്‍ നീ കോര്‍ത്തെടുത്തു തന്ന

ഇലഞ്ഞിപ്പൂ ഇപ്പോഴും

എന്നില്‍ മണക്കുന്നുണ്ട്.

കുരുന്നുകളില്ലാത്ത സ്‌കൂള്‍ പൊളിച്ചു മാറ്റുന്നത് പോലെ ഓര്‍മ്മ മേഞ്ഞ സ്വപ്നങ്ങളും നീ പൊളിച്ചു മാറ്റുമോ എന്ന ആശങ്കയിലാണ് ആ കവിത അവസാനിക്കുന്നത്. വൈവിധ്യമാര്‍ന്ന ആശയങ്ങളും ഉള്ളുപൊള്ളിക്കുന്ന വേദനകളും ആര്‍ദ്രതയുടെ നനവും ഈ കവിതകള്‍ നമുക്ക് പ്രദാനം ചെയ്യുന്നു.

Tags: പുസ്തകംകവിത
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: അശോകവനിയില്‍ നിന്ന്

Varadyam

കവിത: കായിക്കരയിലെ ആശാനും ശിഷ്യരും

Varadyam

കവിത: സൂത്രവാക്യം

Varadyam

കവിത: വെള്ളാരങ്കല്ലു തേടി

Varadyam

കവിത: ജീവിത സത്യത്തിന്റെ ചിരി

പുതിയ വാര്‍ത്തകള്‍

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.