Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഇന്ത്യയില്‍ സ്വന്തം ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കാന്‍ ആപ്പിള്‍; എച്ച്ഡിഎഫ്സി ബാങ്കുമായി സഹകരിക്കാന്‍ നീക്കം

ഇന്ത്യയില്‍, ബാങ്കുകള്‍ക്ക് മാത്രമേ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കാനാകൂ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2023, 05:10 pm IST
inBusiness

 മുംബയ് : സാങ്കേതിക രംഗത്തെ ഭീമനായ ആപ്പിള്‍ ഇന്ത്യയില്‍ സ്വന്തം ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഐഫോണ്‍ നിര്‍മ്മാണ കമ്പനിയുടെ  ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടിം കുക്ക്  ഏപ്രിലില്‍ ഇന്ത്യന്‍  സന്ദര്‍ശനത്തിനിടെ എച്ച്ഡിഎഫ്സി ബാങ്ക് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ശശിധര്‍ ജഗദീശനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

രാജ്യത്ത് ‘ആപ്പിള്‍ പേ’ ആരംഭിക്കുന്നതിനായി ആപ്പിള്‍, നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി (എന്‍പിസിഐ) ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.എന്നാല്‍ അത്  റുപേ പ്ലാറ്റ്ഫോം നല്‍കുന്ന ക്രെഡിറ്റ് കാര്‍ഡിനെ കുറിച്ചാണോ ഏകീകൃത പേയ്‌മെന്റ് ഇന്റര്‍ഫേസിന് (യുപിഐ) വേണ്ടിയുള്ള ചര്‍ച്ചകളെ കുറിച്ചാണോ എന്ന് വ്യക്തമല്ല. റുപേ ക്രെഡിറ്റ് കാര്‍ഡും യുപിഐയുമായി ലിങ്ക് ചെയ്യാനാകും.

ഇന്ത്യയില്‍, ബാങ്കുകള്‍ക്ക് മാത്രമേ ക്രെഡിറ്റ് കാര്‍ഡുകള്‍   നല്‍കാനാകൂ.അതേസമയം ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ ഫോണുകള്‍ വഴി ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്ത് തടസമില്ലാത്തതും വേഗത്തിലുള്ളതുമായ  പണമിടപാടുകള്‍  നടത്താനാണ്  യുപിഐ . ക്രെഡിറ്റ് കാര്‍ഡിന്റെ രീതികളെക്കുറിച്ച് ആപ്പിള്‍ ,റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. മറ്റ്  ക്രെഡിറ്റ് കാര്‍ഡുകള്‍ക്കായുളള പതിവ് നടപടിക്രമങ്ങള്‍ പാലിക്കാന്‍ ആര്‍ബിഐ കമ്പനിയോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

ആപ്പിള്‍ എച്ച്ഡിഎഫ്സി ബാങ്കുമായി സഹകരിച്ച്   ഇന്ത്യയില്‍ ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കുമെന്നാണ് അറിയുന്നത്. ചര്‍ച്ചകള്‍ പ്രാരംഭഘട്ടത്തിലാണ്. ആപ്പിള്‍  നിലവില്‍ യു എസില്‍ പ്രീമിയം ക്രെഡിറ്റ് കാര്‍ഡ് പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ടൈറ്റാനിയത്തില്‍  നിര്‍മ്മിച്ച ഈ  ക്രെഡിറ്റ് കാര്‍ഡ്  മാസ്റ്റര്‍കാര്‍ഡ്, ഗോള്‍ഡ്മാന്‍ സാക്സ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് നടത്തുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷമായി ആപ്പിള്‍ ഇന്ത്യയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ആപ്പിളിന്റെ  ഇന്ത്യയിലെ വില്‍പ്പന ഏകദേശം 50,000 കോടി രൂപയിലെത്തി.

അടുത്തിടെ, ടിം കുക്ക് ഇന്ത്യാ സന്ദര്‍ശിച്ചപ്പോള്‍  മുംബൈയിലും ദല്‍ഹിയിലും രണ്ട് എക്‌സ്‌ക്ലൂസീവ് സ്റ്റോറുകള്‍ ആരംഭിച്ചിരുന്നു. ഐഫോണ്‍ ഉല്‍പ്പാദനത്തിന്റെ ഒരു പ്രധാന ഭാഗം ആപ്പിള്‍ ഇന്ത്യയിലേക്ക് മാറ്റുകയാണ്. ഇന്ത്യയിലെ മൊത്തത്തിലുള്ള സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ഇതിന് നാല് ശതമാനം വിഹിതമുണ്ട്. ഇത് രണ്ട് കോടി ഉപയോക്താക്കളാണ്.

Tags: indiaവായ്പഎച്ച്ഡിഎഫ്സിക്രെഡിറ്റ് കാര്‍ഡ്ആപ്പിള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.