Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രി പിണറായിയും മന്ത്രിസംഘവും മേഖല തിരിച്ച് നേരിട്ട് ജില്ലകളിലേക്ക്; പ്രശ്‌ന പരിഹാരവും വികസനം ത്വരിതപ്പെടുത്തലും ലക്ഷ്യം

മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തില്‍ മേഖലാ അവലോകന യോഗങ്ങള്‍ സെപ്തംബര്‍ 4, 7, 11, 14 തീയതികളില്‍ യഥാക്രമം കോഴിക്കോട്, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നടക്കും. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പൊലിസ് ഓഫീസര്‍മാരുടെ യോഗവും ചേരും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2023, 04:36 pm IST
in Kerala

തിരുവനന്തപുരം: ഭരണ നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ അനുഭവവേദ്യമാക്കാനും സമയബന്ധിതമായി പദ്ധതി നിര്‍വ്വഹണം ഉറപ്പാക്കാനും മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് ജില്ലകളിലേയ്‌ക്ക് എത്തുന്നു. ജില്ലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും വികസനം ത്വരിതപ്പെടുത്തുന്നതിനും  മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തില്‍ മേഖലാ അവലോകന യോഗങ്ങള്‍ സെപ്തംബര്‍ 4, 7, 11, 14 തീയതികളില്‍ യഥാക്രമം കോഴിക്കോട്, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നടക്കും.  തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പൊലിസ് ഓഫീസര്‍മാരുടെ യോഗവും ചേരും.  

മേഖലാ അവലോകന യോഗങ്ങളുടെ ഭാഗമായി ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ പരിഗണിക്കേണ്ട കാര്യങ്ങള്‍ ജൂണ്‍ 30 ന് മുമ്പ് തയ്യാറാക്കും. ആദ്യഘട്ടത്തില്‍ താഴെ പറയുന്ന പ്രവൃത്തികളാണ് പരിഗണിക്കുക.

അടിസ്ഥാന സൗകര്യ വികസനമുള്‍പ്പെടെയുളള പദ്ധതികളുടെ പുരോഗതി.

ക്ഷേമ പദ്ധതികളുടേയും പരിപാടികളുടേയും സ്ഥിതിവിവരങ്ങളും വിലയിരുത്തലും പരിഹാരങ്ങളും.

കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ( തുടങ്ങിയവയുടെ പുരോഗതി, മുടങ്ങിക്കിടക്കുന്നവയുണ്ടെങ്കില്‍ കാരണവും പരിഹാര നിര്‍ദ്ദേശവും, ആരംഭിക്കാനിരി ക്കുന്നവയുണ്ടെങ്കില്‍ അവയുടെ തല്‍സ്ഥിതിയും തടസ്സങ്ങളെന്തെങ്കിലുമുണ്ടെങ്കില്‍ അവയുടെ പരിഹാര നിര്‍ദ്ദേശവും )

ജില്ല അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍  

സംസ്ഥാന സര്‍ക്കാരിന്റേയും കേന്ദ്ര സര്‍ക്കാരിന്റേയും വിവിധ പദ്ധതികള്‍ക്കാവശ്യമായ ഭൂമി ഏറ്റെടുക്കല്‍ പുരോഗതി (ദേശീയ പാത വികസനം, മലയോര തീരദേശ ഹൈവേ, ദേശീയ ജലപാത, ബൈപാസ്, റിംഗ് റോഡുകള്‍, മേല്‍പാലങ്ങള്‍)  

ജില്ലയിലെ പൊതു സ്ഥാപനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ (പൊതു വിദ്യാലയങ്ങള്‍, പൊതു ജനാരോഗ്യ കേന്ദ്രങ്ങള്‍, ആശുപത്രികള്‍, അങ്കണവാടികള്‍, സിവില്‍ സ്റ്റേഷനുകള്‍)  

സര്‍ക്കാരിന്റെ നാല്  മിഷനുകളുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ നിലവിലെ സ്ഥിതി, പരിപാലനം, പുരോഗമിക്കുന്ന പദ്ധതികള്‍

ലൈഫ് / പുനര്‍ഗേഹം പദ്ധതിയുടെ സ്ഥിതി വിവരം

മലയോര / തീരദേശ ഹൈവേ

ദേശീയ ജലപാത

ജില്ല അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിന് ഇതുമായി ബന്ധപ്പെട്ടവരെ ഉള്‍പ്പെടുത്തി ജില്ല കളക്ടര്‍മാര്‍ ശില്പശാല സംഘടിപ്പിക്കും.  

രണ്ടാം ഘട്ടം  

അവലോകന യോഗത്തില്‍ പരിഗണിക്കേണ്ട വിഷയങ്ങളെ പ്രാധാന്യമനുസരിച്ച് മുന്നായി തരംതിരിക്കും.  

a. സര്‍ക്കാര്‍ തലത്തില്‍ തീരുമാനം എടുക്കേണ്ടവ, വിവിധ വകുപ്പുകളുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്നവ.

b. ജില്ലകളില്‍ പരിഹരിക്കാവുന്നവ, ജില്ലാതലത്തില്‍ വിവിധ വകുപ്പുകളുടേയും ഏജന്‍സികളുടേയും ഏകോപനത്തിലൂടെ പരിഹരിക്കാവുന്നവ.

c.  മേല്‍ 2 ഗണത്തിലും ഉള്‍പെടാത്ത സാധാരണ വിഷയമായി പരിഗണിക്കേണ്ടത്.

സെക്രട്ടറിതല അവലോകനം

ഓരോ വകുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍മാര്‍ തെരഞ്ഞെടുക്കുന്ന വിഷയങ്ങള്‍ അതാത് സെക്രട്ടറിമാര്‍ പരിശോധിച്ച് ജില്ലാതലത്തിലും സര്‍ക്കാര്‍ തലത്തിലും പരിഹരിക്കേണ്ടവ കണ്ടെത്തി അവലോകനം നടത്തും.  

മൂന്നാം ഘട്ടം

സെപ്റ്റംബര്‍ 4 മുതല്‍ 14 വരെയുള്ള  മൂന്നാം ഘട്ടത്തില്‍ ഓരോ മേഖലയിലും നടക്കുന്ന അവലോകന യോഗങ്ങളില്‍ ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും പങ്കെടുക്കും. തുടര്‍ന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന മേഖലാ യോഗങ്ങളില്‍ ബന്ധപ്പെട്ട വിഷയങ്ങളില്‍ അന്തിമ തീരുമാനം കൈക്കൊള്ളും. ഇത്തരത്തില്‍ കൈക്കൊള്ളുന്ന തീരുമാനം സംബന്ധിച്ച് 48 മണിക്കൂറിനുള്ളില്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്യും.  

ജില്ലാ കളക്ടര്‍മാര്‍ ജില്ലാതലത്തില്‍ കണ്ടെത്തുന്ന വിവിധ വിഷയങ്ങള്‍ സമര്‍പ്പിക്കുന്നതിനും വകുപ്പ് സെക്രട്ടറിമാര്‍ക്ക് നിരീക്ഷിക്കുന്നതിനും വകുപ്പുകള്‍ക്ക് നടപടിയായി കൈമാറുന്നതിനും സാധ്യമാകുന്ന തരത്തില്‍ സോഫ്റ്റ് വെയറും തയ്യാറാക്കും.  

മേഖലാ യോഗങ്ങളുടെ സ്ഥലവും തിയ്യതിയും

04.09.2023 – കോഴിക്കോട് ( കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകള്‍)

07.09.2023 – തൃശ്ശൂര്‍ ( പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലകള്‍)

11.09.2023 – എറണാകുളം ( എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകള്‍)

14.09.2023 – തിരുവനന്തപുരം ( തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകള്‍)

സമീപന രേഖയ്‌ക്ക് അംഗീകാരം

പതിനാലം പഞ്ചവത്സര പദ്ധതിയുടെ (2022-27) സമീപന രേഖയ്‌ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

പതിനാലാം പഞ്ചവത്സര പദ്ധതി ഊന്നല്‍ നല്‍കുന്ന മേഖലകള്‍

അഞ്ച് വര്‍ഷത്തിനുള്ളില്‍ സമ്പദ് വ്യവസ്ഥയുടെ ഒന്നിലധികം മേഖലകളെയും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരു നൂതന സമൂഹമായി മാറ്റാന്‍ ലക്ഷ്യമിടുന്നതാണ് പതിനാലാം പഞ്ചവത്സര പദ്ധതി. ആധുനികവും ജനാധിപത്യപരവും സുസ്ഥിരവുമായ ഭാവിക്ക് ഇത്തരമൊരു നൂതന സംസ്‌കാരം, പ്രത്യേകിച്ച് ശാസ്ത്രം, സാങ്കേതികവിദ്യ ഉല്‍പാദന പ്രവര്‍ത്തനങ്ങള്‍ എന്നിവ അത്യന്താപേക്ഷിതമാണ്. ഉന്നത വിദ്യാഭ്യാസം കേരള സര്‍ക്കാരിന്റെ വികസന മുന്‍ഗണനകളിലെ ഒരു പ്രധാന മേഖലയായിരിക്കും.  

പൊതുനിക്ഷേപം ( പ്രത്യേകിച്ച് ആരോഗ്യം, സ്‌കൂള്‍ വിദ്യാഭ്യാസം, പാര്‍പ്പിടം), സാമൂഹ്യ ക്ഷേമം, സാമൂഹ്യനീതി, ലിംഗനീതി എന്നീ മേഖലകളില്‍ ആര്‍ജ്ജിച്ച കരുത്തില്‍ കേരളം പടുത്തുയര്‍ത്തുന്നത് തുടരും. ഇതിനെ സമ്പദ് വ്യവസ്ഥയിലെ ഉല്‍പാദന ശക്തികളുടെ ത്വരിത വളര്‍ച്ചയ്‌ക്കുള്ള ഒരു ചാലകശക്തിയായി ഉപയോഗപ്പെടുത്തും. ശാസ്ത്രം, സാങ്കേതികവിദ്യ, അത്യാധുനിക നിപുണതകള്‍, വിജ്ഞാന സമ്പദ്ഘടനയില്‍ ലഭ്യമായിട്ടുള്ള നിപുണതകള്‍ എന്നിവ കൃഷി, അനുബന്ധ പ്രവര്‍ത്തനങ്ങള്‍, ആധുനിക വ്യവസായം, പശ്ചാത്തല സൗകര്യ വികസനം, വരുമാനദായക സേവനങ്ങള്‍ എന്നിവയുടെ വര്‍ധിത വളര്‍ച്ച പതിനാലാം പഞ്ചവത്സര പദ്ധതി ഉറപ്പാക്കും. ഉന്നതവിദ്യാഭ്യാസ സമ്പ്രദായത്തെ നവീകരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ആധുനിക സമ്പദ് വ്യവസ്ഥയിലെ ഏറ്റവും മികച്ച തൊഴിലവസരങ്ങള്‍ കേരളത്തിലെ യുവജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന തരത്തിലും സാമ്പത്തിക നയം രൂപകല്പന ചെയ്യും.

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ജീവിത നിലവാരം അന്തര്‍ദേശീയ തലത്തില്‍ ഒരു വികസിത ഇടത്തരം വരുമാനമുള്ള രാജ്യത്തെ ജീവിത നിലവാരത്തിലെത്തിക്കുക  എന്നതാണ് ലക്ഷ്യം. അത് വികസന പ്രക്രിയയില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുകയെന്ന സവിശേഷത കൂടി ഉള്‍പ്പെടുന്നതായിരിക്കും. നിലവിലെ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന വികസന പ്രക്രിയയില്‍ ആരെയും പിന്നിലാക്കില്ല എന്നതാണ് തത്വം.

പതിനാലാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍:  

1. പൊതുനിക്ഷേപം (ആരോഗ്യം, സ്‌കൂള്‍ വിദ്യാഭ്യാസം, പാര്‍പ്പിടം), സാമൂഹ്യക്ഷേമം, സാമൂഹ്യനീതി, ലിംഗനീതി എന്നീ മേഖലകളില്‍ ആര്‍ജ്ജിച്ച കരുത്ത് കൂടുതല്‍ ബലപ്പെടുത്തി അതില്‍ പടുത്തുയര്‍ത്തുക.

2. മാനവശേഷിയുടെ കരുത്തിലൂന്നി വിജ്ഞാനസമൂഹം കെട്ടിപ്പടുക്കുകയും സമ്പദ്ഘടനയിലെ ഉല്‍പാദനശക്തികളുടെ വളര്‍ച്ച ദ്രുതഗതിയിലാക്കുകയും ചെയ്യുക.  

3. വിവരസാങ്കേതികവിദ്യ, വിനോദസഞ്ചാരം, ചെറുകിട വ്യാപാരം എന്നിവയടങ്ങുന്ന വളര്‍ച്ച വരുമാനദായക സേവനങ്ങള്‍, കൃഷിയും അനുബന്ധ പ്രവര്‍ത്തനങ്ങളും, ആധുനിക വ്യവസായം, പശ്ചാത്തലസൗകര്യ വികസനം എന്നിവയുടെ വളര്‍ച്ച മെച്ചപ്പെടുത്താനായി ശാസ്ത്രം, സാങ്കേതികവിദ്യ ആധുനിക നിപുണതകള്‍ എന്നിവ ഉപയോഗപ്പെടുത്തും.  

4. ആധുനികവും തൊഴില്‍ദായകവും ഉല്‍പാദനക്ഷമവുമായ സമ്പദ്ഘടന കെട്ടിപ്പടുക്കുക.

5. ഉന്നത വിദ്യാഭ്യാസ സമ്പ്രദായം ആധുനികവല്‍ക്കരിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക, യുവതലമുറയ്‌ക്ക് ആധുനിക സമ്പദ്ഘടനയിലെ ഏറ്റവും മികച്ച തൊഴില്‍ നല്‍കുക.

6. അതിദാരിദ്ര്യം ഇല്ലാതാക്കുക.

7. മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് സമഗ്രവും നൂതനവുമായ സമ്പ്രദായങ്ങള്‍ സ്ഥാപിക്കുക.

8. വളര്‍ച്ചയുടെ ചാലകശക്തികളായി മാറാന്‍ പ്രാദേശിക സര്‍ക്കാരുകളെ സഹായിക്കുക.  

9. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു വികസന നയം പ്രോത്സാഹിപ്പിക്കുക – വികസന പ്രക്രിയയെ നയിക്കുന്ന തത്വം ആരും പിന്നിലാവരുത് എന്നതാണ്.

മറ്റു മന്ത്രിസഭായോഗ തീരുമാനങ്ങള്‍

സ്‌പോര്‍ട്‌സ് ക്വാട്ട നിയമന വ്യവസ്ഥയില്‍ മാറ്റം

കായിക മേഖലയില്‍ ജൂനിയര്‍ വിഭാഗത്തിലും മറ്റും ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കുകയും പരിക്ക് കാരണം കായിക രംഗത്ത് നിന്ന് പിന്മാറേണ്ടി വരികയും ചെയ്ത  ഭിന്നശേഷിക്കാരായ കായികതാരങ്ങളെ  സ്‌പോര്‍ട്‌സ് ക്വാട്ടാ നിയമന പദ്ധതി പ്രകാരം  മാറ്റിവച്ചിട്ടുള്ള തസ്തികകളില്‍ നിയമനത്തിന് പരിഗണിക്കും. മെഡിക്കല്‍ ബോര്‍ഡിന്റെ ശുപാര്‍ശയോടെ ഇവരെ കൂടി നിയമനത്തിന് പരിഗണിക്കുന്ന തരത്തില്‍ നിലവിലെ സ്‌പോര്‍ട്‌സ് ക്വാട്ടാ പദ്ധതി വ്യവസ്ഥകളില്‍ മാറ്റം വരുത്തും.

നിയമനം

ദേശീയ തലത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ അത് ലറ്റിക് കായിക ഇനത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയി കായികതാരം സ്വാതി പ്രഭയ്‌ക്ക് കായികയുവജനകാര്യ വകുപ്പിന് കീഴിലുള്ള സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനില്‍ ക്ലറിക്കല്‍ തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കും. മത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ ട്രാക്കില്‍ വെച്ച് നട്ടെല്ലിന് പരിക്ക് പറ്റി കായിക രംഗത്തു നിന്ന് പിന്‍മാറേണ്ടി വന്ന താരമാണ് സ്വാതിപ്രഭ.  

റവന്യു വകുപ്പിന്റെയും ലാന്‍ഡ് ബോര്‍ഡ് ഓഫീസിന്റെയും നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന വിവിധ ഓഫീസുകളിലെ 688 താല്‍ക്കാലിക തസ്തികകള്‍ക്ക് തുടര്‍ച്ചാനുമതി നല്‍കി.

മാവേലിക്കര രാജാരവിവര്‍മ്മ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ വിഷ്വല്‍ ആര്‍ട്‌സ് സ്ഥാപനത്തിന് കേരള സര്‍വ്വകലാശാലയുടെ പേരില്‍ 66 സെന്റ് ഭൂമി 15 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കും.  

ജോണ്‍ വി സാമുവല്‍ ഐഎഎസിനെ ഭൂജലവകുപ്പ് ഡയറക്ടറായി ഒരു വര്‍ഷത്തേക്ക് കൂടി തുടരാന്‍ അനുമതി നല്‍കി.  

ഖാദി ബോര്‍ഡില്‍ 11-ാം ശമ്പള പരിഷ്‌ക്കരണം നടപ്പാക്കിയതിലെ അപാകത പരിഹരിക്കുവാന്‍ തീരുമാനിച്ചു.

ആരോഗ്യവകുപ്പില്‍  9 പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ അനുമതി.

Tags: Pinarayi Vijayanയോഗംക്യാബിനറ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗവര്‍ണറെ കണ്ട് പിണറായി വിജയൻ; രാജ് ഭവനില്‍ എത്തി കൂട്ടിക്കാഴ്ച നടത്തി

Kerala

ഞെട്ടിച്ച തോല്‍വി, ഉത്തരവാദിത്വം പിണറായിക്കല്ലെന്ന് സിപിഎം; കേരളത്തില്‍ ബിജെപി മൂന്ന് സീറ്റുകള്‍ നേടിയത് ഗൗരവതരം

Kerala

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

Kerala

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ‘സിഎംഒ മീഡിയ’ പേര് മാറ്റി, ഇനി ‘ഓപ്പോസിഷന്‍’ മീഡിയ

Kerala

എവിടെയെങ്കിലുമൊക്കെ കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടായിരുന്നു; അതും പൂര്‍ണമായും നിലച്ചു

പുതിയ വാര്‍ത്തകള്‍

ആത്മസാക്ഷാത്കാരം എന്നതിന്റെ അര്‍ത്ഥമെന്താണ്?

ചിലന്തിവിഷത്തിനു ചികിത്സയുള്ള അമ്പലം

വിശ്വഗുരുവിനെ തേടി

ടെസ്റ്റ് റാങ്കിങ്: ഒന്നാമന്‍ ബുംറ തന്നെ

ആഞ്ചെലോട്ടി ഒഴിവാക്കിയ ഒന്നാന്തരം ബ്രസീലിയന്‍മാര്‍

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു, ലക്ഷ്യ, ശ്രീകാന്ത് പ്രീക്വാര്‍ട്ടറില്‍

ഐപിഎല്‍: മാറിമറിയുന്ന ആവേശക്കാഴ്‌ച്ച

ബെംഗളൂരുവില്‍ നടന്ന മെക്കോ മെറിറ്റസ് കപ്പ് ഒന്നാം റൗണ്ടിന് ശേഷം ട്രോഫികളുമായി റായോ റേസിങിന്റെ അഥര്‍വ, കിയാന്‍ ഷാ, ആരവ് എന്നിവര്‍

മെക്കോ മെറിറ്റസ് കപ്പ്: റയോ റേസിങിന് ഇരട്ട നേട്ടം

2026 ഫിബ അണ്ടര്‍-18 ഏഷ്യാ കപ്പ് അഹമ്മദാബാദില്‍; ഭാരതം വേദിയാകുന്നത് മൂന്നാം തവണ

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.