Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

സര്‍വ്വകലാശാലകളും സഖാക്കളും പിന്നെ ഭാര്യമാരും

എണ്ണിയാലൊടുങ്ങാത്ത അനധികൃത നിയമനങ്ങളാണ് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, സിപിഎം നേതാക്കള്‍ വിവിധ സര്‍വ്വകലാശാലകളില്‍ നടത്തിപ്പോരുന്നത്. അതില്‍ പുറത്തുവന്നത് ഏതാനും ചിലതാണെന്ന് മാത്രം. പുറത്തുവന്ന വിവരം അനുസരിച്ച് മന്ത്രി പി. രാജീവായിരുന്നു ഭാര്യയുടെ നിയമനത്തിന് തുടക്കം കുറിച്ചതെന്ന് പറയാം. രാജീവിന്റെ ഭാര്യ ഡോ. എ. വാണികേസരിയെ കുസാറ്റിലെ ലീഗല്‍ സ്റ്റഡീസ് ഡയറക്ടറായാണ് അനധികൃതമായി നിയമിച്ചത്. ഇതിനെതിരെ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ബഞ്ച് തള്ളിയെന്നാണ് മന്ത്രി സഖാവിന്റെ ന്യായീകരണം. പക്ഷെ നിയമനവും കേസിന്റെ നാള്‍ വഴികളും പരിശോധിച്ചാല്‍ അരിയാഹാരം കഴിക്കുന്ന ആര്‍ക്കും തട്ടിപ്പ് മനസിലാകും. യുജിസി റഗുലേഷന്‍ പ്രകാരമുള്ള യോഗ്യതയില്ലാത്ത സെലക്ഷന്‍ കമ്മറ്റിയാണ് മന്ത്രി പത്‌നിക്ക് നിയമനം നല്‍കിയത്. സെലക്ഷന്‍ കമ്മിറ്റിയില്‍ നിയമവിരുദ്ധമായി സിന്‍ഡിക്കേറ്റ് അംഗം കൂടി ഇരുന്നായിരുന്നു അഭിമുഖം.

അനീഷ് അയിലം by അനീഷ് അയിലം
Jun 11, 2023, 05:00 am IST
in Article

‘ഭര്‍ത്താവ് സംഭരിക്കണം, ഭാര്യ ഭരിക്കണം’ എന്ന ചൊല്ല് അക്ഷരം പ്രതി നടപ്പാക്കുന്നവരാണ് സഖാക്കള്‍. പ്രത്യേകിച്ച് എസ്എഫ്‌ഐ ഫാക്ടറിയിലൂടെ വളര്‍ന്നുവന്ന ഇപ്പോഴത്തെ വലിയ സഖാക്കള്‍. അവര്‍ നന്നായി സംഭരിക്കുന്നുണ്ട്, ഭാര്യമാര്‍ക്ക് ഭരിക്കാന്‍ അവസരം ഒരുക്കി നല്‍കുന്നുമുണ്ട്. ഇതിനു  പറ്റിയ കേന്ദ്രം സര്‍വ്വകലാശാലകളാണെന്ന് ഇടതു ജൈവ ബുദ്ധിജീവി ശാസ്ത്രജ്ഞര്‍ നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. സര്‍വ്വകലാശാലകളില്‍ ഭാര്യമാര്‍ക്ക് ഇരിപ്പിടമൊരുക്കാന്‍ നെട്ടോട്ടമോടുകയാണ് നേതാക്കള്‍.  

എണ്ണിയാലൊടുങ്ങാത്ത അനധികൃത നിയമനങ്ങളാണ് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, സിപിഎം നേതാക്കള്‍ വിവിധ സര്‍വ്വകലാശാലകളില്‍ നടത്തിപ്പോരുന്നത്. അതില്‍ പുറത്തുവന്നത് ഏതാനും ചിലതാണെന്ന് മാത്രം. പുറത്തുവന്ന വിവരം അനുസരിച്ച് മന്ത്രി പി. രാജീവായിരുന്നു ഭാര്യയുടെ  നിയമനത്തിന് തുടക്കം കുറിച്ചതെന്ന് പറയാം. രാജീവിന്റെ ഭാര്യ ഡോ. എ. വാണികേസരിയെ കുസാറ്റിലെ ലീഗല്‍ സ്റ്റഡീസ് ഡയറക്ടറായാണ് അനധികൃതമായി നിയമിച്ചത്. ഇതിനെതിരെ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ബഞ്ച് തള്ളിയെന്നാണ് മന്ത്രി സഖാവിന്റെ ന്യായീകരണം. പക്ഷെ നിയമനവും കേസിന്റെ നാള്‍ വഴികളും പരിശോധിച്ചാല്‍ അരിയാഹാരം കഴിക്കുന്ന ആര്‍ക്കും തട്ടിപ്പ് മനസിലാകും. യുജിസി റഗുലേഷന്‍ പ്രകാരമുള്ള യോഗ്യതയില്ലാത്ത സെലക്ഷന്‍ കമ്മറ്റിയാണ് മന്ത്രി പത്‌നിക്ക് നിയമനം നല്‍കിയത്. സെലക്ഷന്‍ കമ്മിറ്റിയില്‍ നിയമവിരുദ്ധമായി സിന്‍ഡിക്കേറ്റ് അംഗം കൂടി ഇരുന്നായിരുന്നു അഭിമുഖം. ലീഗല്‍ സ്റ്റഡീസ് ഡയറക്ടര്‍ പോസ്റ്റിന് പിഎച്ച്ഡി നിര്‍ബന്ധമായിരുന്നു. നിയമനം നടക്കുമ്പോള്‍ മന്ത്രി പത്‌നിക്ക് പിഎച്ച്ഡി ലഭിച്ചിട്ടേയില്ല. എന്നിട്ടും നിയമനം നല്‍കി. ഇതിനെതിരെ നല്‍കിയ ഹര്‍ജി ആറുവര്‍ഷം കഴിഞ്ഞാണ് കോടതി പരിഗണിക്കുന്നത്. കേസ് ഫയല്‍ കോടതിയില്‍ നിന്നും കാണാതായതായിരുന്നു കാരണം. നിയമന സമയത്ത് ഇല്ലെങ്കിലും ഇപ്പോള്‍ വാണികേസരിക്ക് ഡോക്ടറേറ്റ് ഉണ്ടല്ലോ എന്നുള്ള ന്യായീകരണം നിരത്തി ഹൈക്കോടതി ഡിവിഷന്‍ബഞ്ച് കൈമലര്‍ത്തി. സര്‍വ്വീസിലുള്ള പരാതിക്കാരി പിന്നെ സുപ്രീംകോടതിയിലേക്ക് പോകാത്തതിനാല്‍ മന്ത്രി പത്‌നി ഇപ്പോഴും തസ്തികയില്‍ തുടരുന്നു.  

മറ്റൊരു മന്ത്രി എം.ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയെ സംസ്‌കൃത സര്‍വകലാശാലയില്‍ മലയാളംഅസിസ്റ്റന്റ് പ്രൊഫസറായി നിയമിക്കാന്‍ റാങ്ക് പട്ടിക തന്നെ ശീര്‍ഷാസനം ചെയ്യിച്ചു. പിഎസ്‌സി പരീക്ഷയില്‍ 212-ാം റാങ്കുള്ള നിനിതയ്‌ക്ക് വേണ്ടി ഉയര്‍ന്ന അക്കാദമിക മികവും നിരവധി അംഗീകൃത ഗവേഷണ പ്രബന്ധങ്ങളും അധ്യാപന പരിചയവുമുള്ളവരെ ഒഴിവാക്കി. റാങ്ക് പട്ടിക ശീര്‍ഷാസനം ചെയ്തുവെന്ന് സെലക്ഷന്‍ കമ്മിറ്റിയില്‍ സബ്ജക്ട് എക്‌സ്പര്‍ട്ട് ആയിരുന്ന പ്രൊഫ. ഉമര്‍ തറമേല്‍ തന്നെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മുസ്ലീം ക്വാട്ടയില്‍ പ്രവേശനം നേടിയെന്നാണ് മന്ത്രിയുടെയും പത്‌നിയുടെയും ന്യായീകരണം.

ഇപ്പോഴത്തെ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ 2015 ല്‍ തലശേരി എംഎല്‍എ ആയിരിക്കെ  ഭാര്യ പി.എം. സഹലയെ കണ്ണൂര്‍ സര്‍വകലാശാലയില്‍ തിരുകി കയറ്റാന്‍ നോക്കി. റാങ്ക് ലിസ്റ്റും സര്‍വകലാശാലാ വിജ്ഞാപനവും തിരുത്തിയായിരുന്നു നിമയമനം. കരാര്‍ നിയമനങ്ങള്‍ക്ക് സംവരണം നടപ്പാക്കിയിട്ടില്ലാത്ത സര്‍വകലാശാല, എംഎല്‍എയുടെ ഭാര്യയ്‌ക്കു വേണ്ടി സംവരണവും നല്‍കി. അസിസ്റ്റന്റ് പ്രൊഫസറായി നല്‍കിയ കരാര്‍ നിയമനം ഹൈക്കോടതി തന്നെ  റദ്ദാക്കി. ഭാര്യയെ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ തന്നെ എച്ച്ആര്‍ഡി സെന്റര്‍ അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ നിയമിക്കാനുള്ള നീക്കവും കോടതി തടഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ. കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് യോഗ്യത ഇല്ലാതിരുന്നിട്ടും ഒന്നാം റാങ്ക് നല്‍കിയാണ്  കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിയമിക്കാന്‍ നോക്കിയത്. മലയാളം അസോസിയേറ്റ് പ്രൊഫസറുടെ തസ്തികയിലേക്ക്  നല്‍കിയ ഒന്നാം റാങ്ക് ഹൈക്കോടതി റദ്ദാക്കി. 651 റിസര്‍ച്ച് സ്‌കോര്‍പോയിന്റുള്ള ജോസഫ് സ്‌കറിയ, 645 സ്‌കോര്‍ പോയിന്റുള്ള സി.ഗണേശ് എന്നിവരെ പിന്തള്ളിയാണ് 156സ്‌കോര്‍ പോയിന്റുമാത്രമുള്ള പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കിയത്. പ്രിയ വര്‍ഗീസിന് ഒന്നാംറാങ്ക് നല്‍കിയതിന്റെ പാരിതോഷികമായി  കാലാവധി അവസാനിച്ചപ്പോള്‍ ഡോ. ഗോപിനാഥ് രവീന്ദ്രന് കണ്ണൂര്‍ വിസിയായി പുനര്‍ നിയമനം നല്‍കുകയും ചെയ്തു. റാങ്ക് പട്ടിക പുനഃക്രമീകരിക്കാനുള്ള ഹൈക്കോടതി നിര്‍ദ്ദേശം ആറുമാസമായിട്ടും സര്‍വ്വകലാശാല നടപ്പിലാക്കിയിട്ടില്ല.

മറ്റൊരു സഖാവ് മുന്‍ എംപി പി.കെ.ബിജുവിന്റെ ഭാര്യ വിജി വിജയനെ കേരള സര്‍വകലാശാലയില്‍ ബയോകെമിസ്ട്രി വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചത് ഉയര്‍ന്ന യോഗ്യതയും നെറ്റും ഉള്‍പ്പെടെയുള്ള നൂറോളം പേരെ തഴഞ്ഞായിരുന്നു. വിജി വിജയന്റെ പിഎച്ച്ഡി പ്രബന്ധം തന്നെ കോപ്പിയടിച്ചതാണെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. മുന്‍ മന്ത്രി ജി.സുധാകരന്റെ ഭാര്യയെ കേരള സര്‍വകലാശാലയില്‍ സ്വാശ്രയ സ്ഥാപനങ്ങളുടെ ഡയറക്ടറായി നിയമിച്ചതായിരുന്നു പുറത്തുവന്ന മറ്റൊരു ഭാര്യാ നിയമനം. വിവാദത്തെ തുടര്‍ന്ന് അവര്‍ രാജിവച്ച് തടിയൂരി. സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗവും കര്‍ഷകസംഘം നേതാവുമായ ടി.കെ. വാസുവിന്റെ ഭാര്യയെ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജില്‍ അധ്യാപികയായി നിയമിച്ചു. ഉന്നത യോഗത്യയുള്ള നിരവധി പേരെ തഴഞ്ഞുള്ള നിയമനത്തിനെതിരെ ഡിവൈഎഫ്‌ഐ നേതാവിന് തന്നെ രംഗത്തിറങ്ങേണ്ടി വന്നു. ഇങ്ങനെ നീളുന്നു സഖാക്കളുടെ ഭാര്യമാരുടെ നിയമനങ്ങള്‍. സഖാക്കളുടെയും ഭാര്യമാരുടെയും പുറത്തു വരാത്ത നിരവധിയായ നിയമനങ്ങള്‍ ഊഹിക്കുന്നതിനും അപ്പുറമാണ്. ഇതു കൂടാതെ സഖാക്കള്‍ക്കും ഭാര്യമാര്‍ക്കുമൊക്കെ ഫെല്ലോഷിപ്പും പിഎച്ച്ഡിയും യഥേഷ്ടം നല്‍കുന്ന പദ്ധതിയും സര്‍വ്വകലാശാലകളിലുണ്ട്. കാലടി സര്‍വ്വകലാശാലയില്‍ കെ.ദിവ്യക്ക് പിഎച്ച്ഡി പ്രവേശനം നല്‍കിയതിലെ ക്രമക്കേടുകള്‍ മഞ്ഞുമലയുടെ ഒരംശം മാത്രമാണ്.  

ഇതിനെല്ലാം കൂട്ടുനില്‍കുമ്പോഴോ കണ്ടില്ലെന്ന് നടിക്കുമ്പോഴോ കണ്ണൂര്‍ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം ലഭിക്കും. കാലിക്കട്ട് സര്‍വകലാശാലയില്‍ നിന്ന് 10 വര്‍ഷം മുമ്പ് വിരമിച്ച സിപിഎം പ്രവര്‍ത്തകന്‍ സ്റ്റാലിനെ ഡപ്യൂട്ടി രജിസ്ട്രാറായി പുനര്‍നിയമിക്കും. കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്‌ഐ നേതാവിന് 21 മാര്‍ക്ക് ദാനമായി നല്‍കിയ പരീക്ഷാസ്ഥിരം സമിതി അധ്യക്ഷന്‍ ജോഷിക്ക് രജിസ്ട്രാറായി നിയമനം ലഭിക്കും. ചില പ്രൊവിസിമാര്‍ ഭാര്യയ്‌ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി അവരെ അധ്യാപകരായി നിയമിക്കും. അല്ലെങ്കില്‍ ഫിഷറീസ് സര്‍വ്വകലാശാലയില്‍ സംഭവിച്ചപോലെ ഡീനായി നിയമിക്കും. ഇതൊക്കെ കണ്ട് അര്‍ഹതയുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കുമൊക്കെ പഞ്ചപുച്ഛമടക്കി നില്‍കാം. അല്ലെങ്കില്‍ അറബിക്കഥ സിനിമയില്‍ ക്യൂബാ മുകുന്ദന്‍ ചെയ്തപോലെ ശുചിമുറിയില്‍ കയറി കതകടച്ച് ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന് ഉറക്കെ വിളിക്കാം… കാരണം ഇവിടെ ഇങ്ങനെയാണ് ഭായി…..

നാളെ …എന്തും നല്‍കും കെ. സര്‍വ്വകലാശാല

Tags: UniversityKerala Universityകണ്ണൂര്‍ യൂണിവേഴ്‌സിറ്റികാലടി സംസ്കൃത സര്‍വ്വകലാശാലkeralacpm'സഖാവ്'
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

India

ഇന്‍ഡി സഖ്യത്തിന്റെ ‘ഇന്ത്യ ജന്‍ബന്ധന്‍’ പ്രഹസനമാകും, പങ്കെടുക്കില്ലെന്ന് ഡിഎംകെ, സിപിഎം, ജെഎംഎം

India

ഇൻഡി ബ്ലോക്ക് യോഗത്തിന് മുമ്പ് കല്ലുകടി : കോൺഗ്രസിനെതിരെ പ്രതിഷേധം ; മുന്നറിയിപ്പ് നൽകി  ഡിഎംകെ, സിപിഎം, ജെഎംഎം മുന്നണികൾ

Kerala

പി എം ശ്രീയെ കുറ്റപ്പെടുത്തിയവര്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നു, ബന്ധുനിയമനത്തിലും അവസരവാദം: എം വി ഗോവിന്ദന്‍

Kerala

വിനോദിനി ബാലകൃഷ്ണന്റെ ആരോപണം തള്ളി എംവി ഗോവിന്ദന്‍, പാര്‍ട്ടി ആരെയും അവഗണിച്ചിട്ടില്ല

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

‘പെഡ്ഡി’ ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി, രാം ചരണ്‍ വീണ്ടും ഹിറ്റ്, ജാന്‍വി കപൂറിന്റെ കഥാപത്രത്തെ ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം

യുദ്ധക്കളത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ സുരക്ഷിതമാകും ; 1,000 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങളെയും തകർക്കാൻ കരുത്തൻ എത്തുന്നു

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

യുഎസിൽ തൊഴിൽ നഷ്ടത്തിന് പ്രധാന കാരണം എഐ ആണെന്ന് റിപ്പോർട്ട് ; പിരിച്ചുവിടൽ തുടർക്കഥയാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.