Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദി സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികം നാളെ; നേട്ടങ്ങള്‍ പറഞ്ഞ് ജനങ്ങളിലേക്ക്

2014 മെയ് അവസാന വാരം വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ രണ്ടാമൂഴത്തിന് തുടക്കമിട്ടത് 2019 മെയ് 30നാണ്. സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളുമായി ഒരു മാസത്തെ പ്രചാരണ പരിപാടികള്‍ക്കാണ് ബിജെപി ഒരുങ്ങുന്നത്. ഭരണനേട്ടങ്ങളെ വിനയാന്വിതനായി നോക്കിക്കാണുന്നതായി പ്രധാനമന്ത്രി മോദി പ്രതികരിച്ചു.

സന്ദീപ്‌ എസ്.byസന്ദീപ്‌ എസ്.
May 29, 2023, 05:00 am IST
inIndia

ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികാഘോഷങ്ങള്‍ നാളെ. കേന്ദ്ര സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ രാജ്യത്തെ ജനങ്ങളിലേക്കെത്തിക്കുന്നതിന് വാര്‍ഷികത്തെ ഉപയോഗിക്കാനാണ് ബിജെപിയുടേയും കേന്ദ്ര സര്‍ക്കാരിന്റെയും തീരുമാനം. 2014 മെയ് അവസാന വാരം വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ രണ്ടാമൂഴത്തിന് തുടക്കമിട്ടത് 2019 മെയ് 30നാണ്. സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളുമായി ഒരു മാസത്തെ പ്രചാരണ പരിപാടികള്‍ക്കാണ് ബിജെപി ഒരുങ്ങുന്നത്. ഭരണനേട്ടങ്ങളെ വിനയാന്വിതനായി നോക്കിക്കാണുന്നതായി പ്രധാനമന്ത്രി മോദി പ്രതികരിച്ചു.  

രാജ്യത്തെ 80 കോടി ജനങ്ങള്‍ക്ക് മൂന്നു വര്‍ഷത്തിലധികമായി സൗജന്യ റേഷന്‍ നല്‍കുന്ന പദ്ധതിക്കാണ് ഏറ്റവും ജനസ്വീകാര്യതയുള്ളതെന്നാണ് പ്രധാനമന്ത്രിക്ക് ജനങ്ങളില്‍ നിന്ന് ലഭിച്ച പ്രതികരണങ്ങള്‍ നല്‍കുന്ന സൂചന. ജമ്മു കശ്മീരിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന 370-ാം വകുപ്പ് റദ്ദാക്കിയതും അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവും കാശിയിലെ വിശ്വനാഥ ക്ഷേത്ര ഇടനാഴിയുമെല്ലാം പ്രധാന ഭരണനേട്ടങ്ങളായി ജനങ്ങള്‍ പ്രധാനമന്ത്രിക്കയച്ച സന്ദേശങ്ങളില്‍ ചൂണ്ടിക്കാട്ടുന്നു. കൊവിഡ് പ്രതിസന്ധിയെ നേരിട്ടതും കോടിക്കണക്കിന് ജനങ്ങള്‍ക്ക് സൗജന്യ വാക്‌സിന്‍ നല്‍കിയതും വലിയ നേട്ടമായി. യുപിഐ, ഡിജിറ്റല്‍ എക്കണോമി തുടങ്ങി സാമ്പത്തിക മേഖലയിലെ സുതാര്യത ജനങ്ങളുടെ പ്രീതി പിടിച്ചുപറ്റി. ജന്‍ധന്‍ അക്കൗണ്ടുകളും മുദ്രാ വായ്‌പകളും നേരിട്ട് സബ്‌സിഡി നല്‍കലും ശ്രദ്ധ നേടി. റോഡ്, റെയില്‍ അടക്കം അടിസ്ഥാന സൗകര്യ മേഖലയിലെ വികസനങ്ങള്‍, സ്വച്ഛ് ഭാരത്, കുടിവെള്ളം ജനകോടികള്‍ക്ക് ലഭ്യമാക്കുന്ന ജലശക്തി മിഷന്‍, നികുതി സുതാര്യത നല്‍കുന്ന ജിഎസ്ടി എന്നിവയും പ്രിയപ്പെട്ട പദ്ധതികള്‍. ഉജ്വല പദ്ധതി, ആയുഷ്മാന്‍ ഭാരത് പദ്ധതി, പിഎം ആവാസ് യോജന, മോണിറ്ററി പ്രയോജനങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കുന്ന പദ്ധതികള്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍, വിദേശനയത്തിലെ ദൃഢത, പ്രതിരോധ മേഖലയിലെ സ്വദേശിവല്‍ക്കരണം എന്നിവയെല്ലാം കഴിഞ്ഞ ഒന്‍പതു വര്‍ഷത്തെ ഭരണത്തെ മികച്ചതാക്കി.  

2014ല്‍ 723 സര്‍വ്വകലാശാലകള്‍ ഉണ്ടായിരുന്നിടത്ത് 2023ല്‍ 1,113 സര്‍വ്വകലാശാലകള്‍. ഒന്‍പതു വര്‍ഷത്തിനിടെ പുതുതായി ആരംഭിച്ച കോളജുകള്‍ 5,298. പുതിയ ഏഴ് ഐഐടികളും ഏഴ് ഐഐഎമ്മുകളും ആരംഭിച്ചു. പ്രതിദിന ദേശീയപാതാ നിര്‍മ്മാണം 30 കിലോമീറ്ററിന് മുകളില്‍. രാജ്യത്തെ ആകെ റോഡുകള്‍ 63.73 ലക്ഷം കിലോമീറ്റര്‍. ഒമ്പത് വര്‍ഷം കൊണ്ട് നിര്‍മ്മിച്ച ദേശീയപാതകള്‍ മാത്രം 54,000 കി.മീ. വന്ദേഭാരത് അടക്കമുള്ള അതിവേഗ തീവണ്ടികള്‍, അത്യാധുനിക സൗകര്യങ്ങളുള്ള റെയില്‍വേ സ്റ്റേഷനുകള്‍, നഗര മെട്രോകള്‍, 74 പുതിയ വിമാനത്താവളങ്ങള്‍ എന്നിവയെല്ലാം മാറുന്ന ഇന്ത്യയുടെ മുഖമുദ്രകളായി. രാജ്യം തെരഞ്ഞെടുപ്പ് വര്‍ഷത്തിലേക്ക് കടക്കുന്ന വേളയില്‍ മോദി സര്‍ക്കാരിന്റെ ജനക്ഷേമ ഭരണത്തെ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകള്‍ക്കും പ്രചാരണങ്ങള്‍ക്കും വരുംനാളുകള്‍ വേദിയാകും.

നേട്ടങ്ങള്‍ ഒറ്റനോട്ടത്തില്‍

  • 80 കോടി ജനങ്ങള്‍ക്ക് പിഎം അന്ന യോജന.
  • 11.88 കോടി ജനങ്ങള്‍ക്ക് ശുദ്ധജല കണക്ഷനുകള്‍.  
  • 3 കോടി പിഎം ആവാസ് യോജന വീടുകള്‍.
  • സ്വച്ഛ് ഭാരതിന് കീഴില്‍ 11.72 കോടി ശൗചാലയങ്ങള്‍.
  • 34.45 ലക്ഷം തെരുവ് കച്ചവടക്കാര്‍ക്ക് പിഎം സ്വനിധി വായ്‌പ.
  • 39.65 കോടി സംരംഭകര്‍ക്ക് മുദ്രാവായ്‌പ. അതില്‍ 27 കോടി  വനിതകള്‍.
  • കൊവിഡ് കാലത്ത് 20 കോടി സ്ത്രീകള്‍ക്ക് ധനസഹായം.
  • സ്റ്റാന്‍ഡ്അപ്പ് ഇന്ത്യയ്‌ക്ക് കീഴില്‍ 7,351 കോടി പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്ക് വായ്‌പകള്‍.  
  • പിഎം ബീമായോജന ഇന്‍ഷുറന്‍സ് 29.75 കോടി പേര്‍ക്ക്.
  • ഗുണഭോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ വഴി  കൈമാറിയത് 25 ലക്ഷം കോടി രൂപ.  
  • ഉജ്വല യോജന പ്രകാരം 9.6 കോടി എല്‍പിജി കണക്ഷനുകള്‍.  
  • 11 കോടി കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപ.  
  • 3.03 കോടി ഗര്‍ഭിണികള്‍ക്ക് ധനസഹായം.
Tags: bjpകേന്ദ്ര സര്‍ക്കാര്‍NDAനരേന്ദ്രമോദി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

പുതിയ വാര്‍ത്തകള്‍

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

പിറന്നാള്‍ ദിനത്തില്‍ വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും ചേര്‍ന്ന് കേക്ക് മുറിക്കുന്നു

വെള്ളാപ്പള്ളി നടേശന്‍ നവതി നിറവില്‍

റിപ്പോർട്ടർ ടി.വി ആസ്ഥാനത്തെ എസ്.ഐ.ടി റെയ്ഡ് നിയപ്രകാരം; മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി സിപിഎം പഠിപ്പിക്കേണ്ട: മന്ത്രി രമേശ് ചെന്നിത്തല

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.