Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായി സര്‍ക്കാരിന്റെ എട്ടാം വര്‍ഷത്തില്‍ ചുമത്തിയത് 4,000 കോടിയോളം രൂപയുടെ അധിക നികുതി; പ്രതിഷേധം ശക്തമാക്കുമെന്ന് കെ.സുരേന്ദ്രന്‍

സര്‍ക്കാരിനെതിരെ ജനകീയ പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നല്‍കും. ഒരാഴ്ച കാലം ബിജെപി പ്രതിഷേധവാരമായി ആചരിക്കും. ഭരണ തകര്‍ച്ചയും അരാജകത്വവും മാത്രമാണ് ഇടത് സര്‍ക്കാരിന്റെ കൈമുതല്‍. 4,000 കോടിയോളം രൂപയുടെ അധിക നികുതിയാണ് എട്ടാം വര്‍ഷത്തില്‍ ചുമത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2023, 05:53 pm IST
in Kerala

തിരുവനന്തപുരം: ജനങ്ങള്‍ക്ക് ജീവിക്കാനാവാത്ത സാഹചര്യം സൃഷ്ടിച്ചാണ് പിണറായി സര്‍ക്കാര്‍ എട്ടാം വര്‍ഷത്തിലേക്ക് കടക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സര്‍ക്കാരിനെതിരെ ജനകീയ പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നല്‍കും. ഒരാഴ്ച കാലം ബിജെപി പ്രതിഷേധവാരമായി ആചരിക്കും. ഭരണ തകര്‍ച്ചയും അരാജകത്വവും മാത്രമാണ് ഇടത് സര്‍ക്കാരിന്റെ കൈമുതല്‍. 4,000 കോടിയോളം രൂപയുടെ അധിക നികുതിയാണ് എട്ടാം വര്‍ഷത്തില്‍ ചുമത്തിയത്.

പെട്രോളിനും ഡീസലിനും രണ്ടു രൂപ സെസ് ഏര്‍പ്പെടുത്തിയതോടെ ഉപ്പുതൊട്ട് കര്‍പ്പൂരം വരെ എല്ലാത്തിനും വിലകൂടിയിരിക്കുകയാണ്. തൊട്ടടുത്ത സംസ്ഥാനങ്ങളിലും മാഹിയിലും കേരളത്തിനെ അപേക്ഷിച്ച് 1215 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിനും ഡീസലിനും കുറവ് വരുന്നത്. കെട്ടിട നിര്‍മാണ മേഖലയിലാവട്ടെ റോക്കറ്റ് നികുതി വര്‍ധനവാണ് പിണറായി സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുന്നത്. അരിക്കും പച്ചക്കറിക്കും ഉള്‍പ്പെടെ പൊള്ളുന്ന വിലയാണ് ഇന്ന് കേരളത്തിലുള്ളത്. വെള്ളക്കര വര്‍ധനവ് നാട്ടുകാരുടെ നട്ടെല്ലൊടിച്ചു നില്‍ക്കുമ്പോഴാണ് അടുത്ത മാസം വീണ്ടും വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്.

സമാനതകളില്ലാത്ത അഴിമതിയും സ്വജനപക്ഷപാതവും നടത്തി ഈ സര്‍ക്കാര്‍ കേരളത്തെ തകര്‍ക്കുകയാണ്. പിണറായി സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളും പൂര്‍ണ പരാജയമാണ്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രി ദയനീയമായി പരാജയപ്പെട്ടു. പൊലീസുകാര്‍ ലഹരിമാഫിയകള്‍ക്കും ഗുണ്ടകള്‍ക്കും വേണ്ടി വിടുപണി ചെയ്യുകയാണ്. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ വന്ദനയുടെ കൊലപാതകം.

സര്‍വ്വത്ര കൊള്ളയാണ് കേരളത്തില്‍ നടക്കുന്നത്. പണ്ടൊക്കെ ഒരു പദ്ധതിയില്‍ നിന്നും കമ്മീഷന്‍ അടിക്കുകയാണ് ചെയ്തിരുന്നതെങ്കില്‍ ഇന്ന് അഴിമതി നടത്താന്‍ വേണ്ടി മാത്രമാണ് പദ്ധതികള്‍ പോലും സൃഷ്ടിക്കുന്നത്. എഐ ക്യാമറ അഴിമതി നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നേതൃത്വത്തിലാണ്. ഇന്ത്യയില്‍ ഏറ്റവും സംഘടിതമായ അഴിമതി നടക്കുന്ന സംസ്ഥാനമായി കേരളം മാറി കഴിഞ്ഞിരിക്കുന്നു. താനൂര്‍ ബോട്ടപകടം സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ദുരന്തമാണ്. 22 പേരെ സര്‍ക്കാര്‍ കൊലയ്‌ക്ക് കൊടുത്തതാണ്.

മലപ്പുറം കീഴ്‌ശ്ശേരിയില്‍ ബീഹാറി ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം വിചാരണ ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവം ലോകത്തിന് മുമ്പില്‍ കേരളത്തെ നാണംകെടുത്തുന്നതായിപ്പോയി. ഇതിന് മുമ്പും സമാനമായ രീതിയില്‍ അട്ടപ്പാടിയില്‍ മധുവിനെയും കോഴിക്കോട് മെഡിക്കല്‍ കോളേജിനടുത്ത് വെച്ച് വയനാട് സ്വദേശിയായ വിശ്വനാഥനെയും ആള്‍ക്കൂട്ടം തല്ലിക്കൊന്നിരുന്നു. ആദിവാസി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ കേരളത്തില്‍ വര്‍ദ്ധിക്കുകയാണ്. സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കാത്തതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം.

ഐഎസ് ഭീകരവാദികളുടെ ചതിക്കുഴിയെ കുറിച്ച് പറയുന്ന ഹിന്ദി സിനിമ കേരള സ്‌റ്റോറിക്കെതിരെ കേരളത്തില്‍ നടപ്പിലാക്കുന്ന അപ്രഖ്യാപിത വിലക്ക് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ്. സിപിഎമ്മും കോണ്‍ഗ്രസും ഐഎസ് ഭീകരവാദികളുടെ മാനസികാവസ്ഥയിലാണ് സിനിമക്കെതിരെ കേരളത്തില്‍ ഉറഞ്ഞുതുള്ളുന്നത്. കേരളതീരത്ത് നിന്ന് 25000 കോടിയുടെ മാരക മയക്കുമരുന്ന് പിടികൂടിയ സംഭവം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ലഹരിവേട്ടയാണ് കൊച്ചിയില്‍ നടന്നിരിക്കുന്നത്. പാക്കിസ്ഥാന്റെ നേരിട്ടുള്ള ഇടപെടലാണ് ഇതിലൂടെ വ്യക്തമാവുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ നിഷ്‌ക്രിയതയാണ് കേരളത്തെ ലഹരി ഹബ്ബാക്കി മാറ്റുന്നത്. കേരളത്തില്‍ ഭരണപ്രതിപക്ഷ അവിശുദ്ധ സഖ്യമാണ് നടക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെ നിയന്ത്രിക്കുന്ന സിപിഎമ്മല്ല, ബിജെപിയാണ് തങ്ങളുടെ മുഖ്യശത്രുവെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഭരണപക്ഷത്തോടുള്ള പ്രതിപക്ഷത്തിന്റെ മൃദുസമീപനമാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കുമെന്ന എംവി ഗോവിന്ദന്റെ വാക്കുകള്‍ 2024 ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സഖ്യത്തിനുള്ള തയ്യാറെടുപ്പാണ്.

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യമാണുള്ളത്. കേരള ഖജനാവില്‍ നിന്നും സ്ത്രീ നവോത്ഥാനത്തിനായി 50 കോടി ചിലവഴിച്ച് വനിതാമതില്‍ കെട്ടിയ എല്‍ഡിഎഫ് സര്‍ക്കാരിന്റെ എഴുവര്‍ഷത്തെ ഭരണത്തില്‍ മാത്രം 1,03,354 കേസുകളാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 2022ല്‍ മാത്രം 18,943 കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ഒരു ദിവസം 47 സ്ത്രീകള്‍ വിവിധ തരം അതിക്രമങ്ങള്‍ക്ക് വിധേയമാവുന്നുണ്ടെന്നാണ് കണക്ക്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പിടിയിലാവുന്നവരില്‍ ഭൂരിപക്ഷവും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Tags: Pinarayi Vijayanbjpകെ. സുരേന്ദ്രന്‍കേരള സര്‍ക്കാര്‍pinarayiഅഴിമതിtaxരണ്ടാം പിണറായി സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

Kerala

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം: പിണറായി വിരട്ടി; വിശ്വം പത്തിമടക്കി

പുതിയ വാര്‍ത്തകള്‍

റോ​ഡ്രി ടൂ​ർ​ണ​മെ​ന്‍റി​ലെ താ​രം, പൗ ​കു​ബാ​ർ​സി മി​ക​ച്ച യു​വ​താ​രം; ഗോ​ൾ​ഡ​ൻ ഗ്ലൗ ​ഉ​നാ​യ് സി​മോ​ണി​ന്, ഗോ​ൾ​ഡ​ൻ ബൂ​ട്ട് എം​ബാ​പ്പെ​യ്‌ക്ക്

വയോജനപരിചരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: ഡോ. ജേക്കബ് തോമസ്

സാമ്പത്തിക വിപണിയും വൈകാരിക തീരുമാനങ്ങളും: സമ്പൂർണ്ണ രാശിഫലം (20 ജൂലൈ 2026) – AI ജ്യോതിഷം

രാഷ്ട്രീയ രാജ്യകര്‍മചാരി മഹാസംഘ് അഖില ഭാരതീയ കാര്യകാരി സമിതി യോഗം ബിഎംഎസ് അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണം: ബിഎംഎസ്

ക്ഷേത്രമാതൃകയില്‍ വീട്ടിൽ പൂജാമുറി പണിതാൽ……

മുത്തലാഖും ബഹുഭാര്യത്വവും നിരോധിക്കുന്ന ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി മധ്യപ്രദേശ്; കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

മനസ്സ് ശാന്തമാകാനും വിഷമങ്ങളും ദുഖങ്ങളും അകലാനും ഈ അത്ഭുത മന്ത്രം പതിവാക്കൂ

കോമണ്‍വെല്‍ത്ത് ഗെയിംസ്: മീരാബായിയും ലവ്‌ലിനയും പതാകയേന്തും

ലോകകപ്പ് പടിയിറങ്ങുമ്പോള്‍ പണം കൊയ്ത് ഫിഫ

സമാജസേവനത്തില്‍ സേവാഭാരതി ബഹുദൂരം മുന്നോട്ട്: എ. ഗോപാലകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.