Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

റോ​ഡ്രി ടൂ​ർ​ണ​മെ​ന്‍റി​ലെ താ​രം, പൗ ​കു​ബാ​ർ​സി മി​ക​ച്ച യു​വ​താ​രം; ഗോ​ൾ​ഡ​ൻ ഗ്ലൗ ​ഉ​നാ​യ് സി​മോ​ണി​ന്, ഗോ​ൾ​ഡ​ൻ ബൂ​ട്ട് എം​ബാ​പ്പെ​യ്‌ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2026, 07:55 am IST
in Football

ന്യൂ​യോ​ർ​ക്ക്: ആ​വേ​ശ​ക​ര​മാ​യ ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ അ​ർ​ജ​ന്‍റീ​ന​യെ ത​ക​ർ​ത്ത് ലോ​ക​കി​രീ​ട​മു​യ​ർ​ത്തി​യ സ്‌​പെ​യി​ന്റെ മ​ധ്യ​നി​ര​യി​ലെ ക​ളി​ക്കാ​ര​ൻ റോ​ഡ്രി​യെ ടൂ​ർ​ണ​മെ​ന്‍റി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

മി​ക​ച്ച യു​വ​താ​ര​ത്തി​നു​ള്ള പു​ര​സ്കാ​രം സ്‌​പെ​യി​നി​ന്റെ ത​ന്നെ മ​ധ്യ​നി​ര​താ​രം പൗ ​കു​ബാ​ർ​സി സ്വ​ന്ത​മാ​ക്കി. മി​ക​ച്ച ഗോ​ൾ കീ​പ്പ​ർ​ക്കു​ള്ള ഗോ​ൾ​ഡ​ൻ ഗ്ലൗ ​നേ​ടി​യ​ത് സ്പാ​നി​ഷ് ഗോ​ൾ​വ​ല കാ​ത്ത ഉ​നാ​യ് സി​മോ​ൺ. ടൂ​ർ​ണ​മെ​ന്റെ​ൽ ആ​കെ ഒ​രു ഗോ​ൾ മാ​ത്ര​മാ​ണ് സ്‌​പെ​യി​ൻ വ​ഴ​ങ്ങി​യ​ത്.

അ​തേ​സ​മ​യം ടൂ​ർ​ണ​മെ​ന്‍റി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ൾ നേ​ടി​യ താ​ര​ത്തി​നു​ള്ള ഗോ​ൾ​ഡ​ൻ ബൂ​ട്ട് ഇ​ത്ത​വ​ണ​യും എം​ബാ​പെ സ്വ​ന്ത​മാ​ക്കി. പ​ത്ത് ഗോ​ളു​ക​ളാ​ണ് താ​രം ടൂ​ർ​ണ​മെ​ന്‍റി​ൽ അ​ടി​ച്ചു​കൂ​ട്ടി​യ​ത്.

ക​ലാ​ശ​പ്പോ​രി​ൽ സ്പെ​യി​നി​ന്റെ ടി​ക്കി-​ടാ​ക്ക മാ​ന്ത്രി​ക​ത​യ്‌ക്ക് മു​ന്നി​ൽ അ​ർ​ജ​ന്‍റീ​ന ഒ​ടു​വി​ൽ കി​രീ​ടം അ​ടി​യ​റ​വ് വെ​ച്ചു. എ​ക്സ്ട്രാ ടൈം ​വ​രെ നീ​ണ്ട പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​യി​രു​ന്നു ലാ​റ്റി​ന​മേ​രി​ക്ക​ൻ ക​രു​ത്ത​രു​ടെ തോ​ൽ​വി. ഫൈ​ന​ൽ വി​സി​ൽ മു​ഴ​ങ്ങി​യ​പ്പോ​ൾ സാ​ക്ഷാ​ൽ ല​യ​ണ​ൽ മെ​സി ക​ണ്ണീ​രോ​ടെ ക​ളം വി​ട്ട​ത് ലോ​ക​മെ​മ്പാ​ടു​മു​ള്ള ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രു​ടെ നെ​ഞ്ച​കം ത​ക​ർ​ക്കു​ന്ന കാ​ഴ്ച​യാ​യി മാ​റി.

ഒരുകാലത്ത് സമുദ്രങ്ങളെ സ്വന്തം വഴിയാക്കിയ സ്പാനിഷ് അര്‍മദ. ഇന്ന് പച്ചപ്പുല്ലിന്റെ സമുദ്രത്തില്‍ ലോകത്തെ കീഴടക്കി. അര്‍മദയിലേറി കൊമ്പ് കുലുക്കി വന്ന കാളക്കൂറ്റന് മുന്നില്‍ വിറങ്ങലിച്ച ലോകചമ്പ്യന്‍മാരായ അര്‍ജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റു. കളിയുടെ അധികസമയത്ത് (106-ാം മിനിറ്റ്)ഫെറാന്‍ ടോറസ് നേടിയ ഗോളിനായിരുന്നു സ്പാനിഷ് ജയം. നിശ്ചിതസമയം ഗോള്‍ രഹിതമായതോടെയാണ് കളി അധിക സമയത്തേക്ക് നീണ്ടത്.

ലോകകപ്പിന് ഇനി സ്പാനിഷ് ഡിലൈറ്റ്. പന്തിന്റെ ഓരോ സ്പര്‍ശത്തിലും സ്പാനിഷ് അധിനിവേശത്തിന്റെ താളമുണ്ടായിരുന്നു. എതിരാളികളുടെ പ്രതിരോധങ്ങള്‍ ഓരോന്നായി തകര്‍ന്നുവീണപ്പോള്‍, ചരിത്രം മറ്റൊരു സ്പാനിഷ് വിജയഗാഥ കൂടി കുറിച്ചു. കിരീടം വീണ്ടും മാഡ്രിഡിലേക്കോ ബാഴ്‌സലോണയിലേക്കോ അല്ല… മുഴുവന്‍ സ്‌പെയിനിലേക്കാണ്. 2010നു ശേഷം ഒരിക്കല്‍ക്കൂടി ലോകകപ്പ് സ്പാനിഷ് അര്‍മദയുടെ കപ്പലില്‍ സഞ്ചരിക്കുന്നു. കളിയുടെ സമസ്തമേഖലകളിലും വ്യക്തമായ ആധിപത്യത്തോടെയാണ് സ്പാനിഷ് ടീം കനകകപ്പില്‍ മുത്തമിട്ടത്. 20 ശ്രമങ്ങള്‍, 13 ഓണ്‍ ടാര്‍ഗറ്റ് ശ്രമങ്ങള്‍.. ഒടുവില്‍ സ്‌പെയിന്‍ ജയിച്ചു.

106-ാം മിനിറ്റില്‍ നിക്കോയുടെ ഹെഡര്‍ പാസില്‍ നിന്നായിരുന്നു ഗോള്‍ പിറന്നത്. യമാലിന്റെ വലതു പാര്‍ശ്വത്തിലെ മുന്നേറ്റമാണ് ഗോളിലേക്കുള്ള വഴി. യമാല്‍ നല്‍കിയ പാസ് പെഡ്രോ പോറോയിലേക്ക്. പോറോ ഉയര്‍ത്തി നല്‍കിയ പാസ് നിക്കോയുടെ തലയിലേക്ക്. അളന്നുമുറിച്ച് നിക്കോ നല്‍കിയ പാസില്‍ ഫോരാന്‍ ടോറസിന്റെ ഷോട്ട് വലയിലേക്കെത്തിയതോടെ കളിയുടെ ഗതിക്കനുകൂലമായ വിധിയുണ്ടായി.
തോല്‍വിയറിയാതെയുള്ള സ്‌പെയിനിന്റെ 38-ാം മത്സരമാണിത്. ഇറ്റലിയുടെ റിക്കാര്‍ഡ് മറികടന്ന് കൂടുതല്‍ തുടര്‍ ജയങ്ങള്‍ നേടുന്ന ടീമായും സ്‌പെയിന്‍ മാറി. കളിയുടെ രണ്ടാം പകുതിയുടെ ഇഞ്ച്വറി സമയത്ത് എന്‍സോ ഫെര്‍ണാണ്ടസിന് ചുവപ്പുകാര്‍ഡ് ലഭിച്ചതിനെത്തുടര്‍ന്ന് 10 പേരുമായാണ് അര്‍ജന്റീന കളിച്ചത്.

കളിയുടെ തുടക്കം സ്പാനിഷ് മുന്നേറ്റത്തോടെയായിരുന്നു. 5-ാം മിനിറ്റില്‍ യാമിന്‍ യമാലിന്റെ ഷോട്ട് എമി മാര്‍ട്ടിനെസ് തടുത്തു. പിന്നീടും നിരന്തര മുന്നേറ്റങ്ങളഓടെ സ്‌പെനിയന്‍ കളം നിറഞ്ഞു.

മെസ്സി പടയ്‌ക്ക് പന്ത് കൈവിട്ടുകൊടുക്കാതെ കളിച്ച സ്‌പെയിന്‍ മുന്നേറ്റങ്ങളെ ചെറുക്കാന്‍ അര്‍ജന്റീനീയന്‍ പ്രതിരോധം ഏറെ പണിപ്പെട്ടു. ആദ്യപകുതിയില്‍ ഒരിക്കല്‍ പോലും ഓണ്‍ ടാര്‍ഗറ്റിലേക്ക് ഷോട്ട് ഉതിര്‍ക്കാന്‍ കഴിഞ്ഞില്ല. അതേസമയം സ്‌പെയിന്‍ തൊടുത്ത മൂന്ന് ഷോട്ടുകള്‍ അര്‍ജന്റീന ഗോളി രക്ഷപ്പെടുത്തി. സ്പെയിനിന്റെ മുന്നേറ്റങ്ങള്‍ക്കു മുന്നില്‍ യാതൊരു മറുപടിയുമില്ലാതെ കളിക്കുകയായിരുന്നു മെസ്സിയുടെ അര്‍ജന്റീന. മെസ്സിക്ക് പന്ത് തൊടാന്‍ പോലും കിട്ടാത്ത നിലയിലായിരുന്നു പലപ്പോഴും കളി. സ്പെയിനിന്റെ മധ്യനിര പതിവുപോലെ മികച്ച നിലവാരം പുലര്‍ത്തിയപ്പോള്‍ അര്‍ജന്റീന പലപ്പോഴും കാഴ്ചക്കാരായി മാറുന്നതാണ് കണ്ടത്.

ആറാം മിനിറ്റില്‍ സ്പാനിഷ് പാതിയിലേക്ക് മെസ്സി പന്തുമായി കുതിച്ചെത്തിയെങ്കിലും കാര്യമുണ്ടായില്ല. മെസ്സിയുടെ മുന്നേറ്റം ബോക്‌സിന് പുറത്തേക്ക് കുതിച്ചെത്തിയ സ്പാനിഷ് ഗോളി ഉനായ് സിമോണ്‍ രക്ഷപ്പെടുത്തി. 14 -ാം മിനിറ്റില്‍ പന്തുമായി മുന്നേറാന്‍ ശ്രമിച്ച സ്പാനിഷ് താരം ഡാനി ഓല്‍മോയ്‌ക്കെതിരെ അര്‍ജന്റീന താരം അലക്‌സിസ് മാക്അലിസ്റ്ററുടെ ഫൗള്‍. തുടര്‍ന്ന് ചികിത്സ തേടിയ ശേഷം ഓല്‍മോ കളി തുടര്‍ന്നു. 33-ാം മിനിറ്റില്‍ അലക്‌സിസ് മക്അലിസ്റ്ററിനെ സ്പാനിഷ് ക്യാപ്റ്റന്‍ റോഡ്രി ഫൗള്‍ ചെയ്തു വീഴ്‌ത്തിയതിനു അര്‍ജന്റീനയ്‌ക്ക് ഫ്രീ കിക്ക് ലഭിച്ചു. എന്നാല്‍ അത് മുതലാക്കാന്‍ അവര്‍ക്കായില്ല. 39-ാം മിനിറ്റില്‍ അര്‍ജന്റീന ബോക്‌സിനു മുന്നില്‍നിന്ന് പന്തു ലഭിച്ച ഒയര്‍സബാല്‍ പോസ്റ്റിന്റെ മധ്യ ഭാഗത്തേക്ക് നിന്ന് തൊടുത്ത ഷോട്ട് അര്‍ജന്റീന ഗോള്‍ കീപ്പര്‍ മാര്‍ട്ടിനസ് ഡൈവ് ചെയ്ത് കയ്യിലൊതുക്കി. ആദ്യ 20 മിനിറ്റിനിടെ ലയണല്‍ മെസ്സിക്ക് രണ്ടു തവണ മാത്രമാണ് പന്ത് ലഭിച്ചത്. ഇതോടെ ആദ്യ പകുതി ഗോള്‍രഹിതമായി.
രണ്ടാം പകുതിയിലും ്‌സ്പാനിഷ് ആധിപത്യമായിരുന്നു. പന്ത് കൈവശം വച്ച് ടിക്കി ടാക്ക ശൈലിയില്‍ മുന്നേറ്റം മെനഞ്ഞ സ്‌പെയിനിന് മുന്നില്‍ പലപ്പോഴും അര്‍ജന്റീന താരങ്ങള്‍ കാഴ്ച്ക്കാരായി. രണ്ടാം പകുതിയുടെ ആദ്യ മിനിറ്റില്‍ തന്നെ സ്‌പെയിന്‍ എതിര്‍ ഗോള്‍ മുഖം വിറപ്പിച്ചു. അവരുടെ അലക്‌സ് ബെന തൊടുത്ത ഷോട്ട് ഗോള്‍ കീപ്പര്‍ രക്ഷപ്പെടുത്തി. 51-ാം മിനിറ്റില്‍ സ്പാനിഷ് ക്യാപ്റ്റന്‍ റോഡ്രിയെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് സ്‌പെയിന്‍, അര്‍ജന്റീന താരങ്ങള്‍ തമ്മില്‍ ഉണ്ടായ വാക്കുതര്‍ക്കം ഉന്തുംതള്ളിലും കലാശിച്ചതിനു പിന്നാലെ ലിയാന്‍ഡ്രോ പെരേഡസിന് മഞ്ഞ കാര്‍ഡ് ലഭിച്ചു. പിന്നാലെ സ്പാനിഷ് താരം പെഡ്രോ പോറോയെ വീഴ്‌ത്തിയതിന് ലഭിച്ച ഫ്രീകിക്കും ലക്ഷ്യത്തിലെത്തിക്കാന്‍ കിക്കെടുത്ത ലമീന്‍ യമാലിന് കഴിഞ്ഞില്ല. 66-ാം മിനിറ്റില്‍ പന്തുമായി അര്‍ജന്റീന ബോക്‌സിലേക്ക് ഇരച്ചു കയറിയ ലമീന്‍ യമാല്‍, പ്രതിരോധ താരങ്ങളെ വെട്ടിച്ച് നല്‍കിയ ഗംഭീര ക്രോസ് ടോറസ് ഗോള്‍വല ലക്ഷ്യമാക്കി ഹെഡ് ചെയ്‌തെങ്കിലും അര്‍ജന്റീന ഗോളി എമിലിയാനോ മാര്‍ട്ടിനസ് കൈപ്പിടിയിലാക്കി.

കളി 75 മിനിറ്റ് പിന്നിട്ടതോടെ സ്പാനിഷ് നിര ആക്രമണം കടുപ്പിച്ചു. അര്‍ജന്റീനിയന്‍ പ്രതിരോധം പിളര്‍ത്തി അവര്‍ തുടര്‍ച്ചയായി എതിര്‍ ബോക്‌സില്‍ പന്തെത്തിച്ചെങ്കിലും ഗോള്‍ വിട്ടുനിന്നു. പെഡ്രിയും കുബാര്‍സിയും എടുത്ത ഷോട്ടുകള്‍ അര്‍ജന്റീന ഗോള്‍ കീപ്പര്‍ രക്ഷപ്പെടുത്തി. 81-ാം മിനിറ്റില്‍ ലമീന്‍ യമാലിന്റെ ക്രോസില്‍ ഉയര്‍ന്നു ചാടിയ ഐമെറിക് ലപോര്‍ട്ട് അര്‍ജന്റീന പോസ്റ്റിലേക്ക് ഹെഡ് ചെയ്‌തെങ്കിലും ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് വീണ്ടും രക്ഷകനായി. നിശ്ചിത സമയത്തിന് അധിക സമയത്ത് കുബാര്‍സിയെ ഫൗള്‍ ചെയ്ത എന്‍സോ ഫെര്‍ണാണ്ടസിന് റഫറി ചുവപ്പ് കാര്‍ഡ് നല്‍കി. ഇതോടെ അര്‍ജന്റീന പത്തുപേരായി ചുരുങ്ങി. പിന്നാലെ ബോക്‌സിനു മുന്നില്‍ നിന്ന് യമാലിന്റെ ഫ്രീകിക്ക് എമിലിയാനോ മാര്‍ട്ടിനസ് ഡൈവ് ചെയ്ത് തടുത്തു. ഇതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് കടന്നു.

അധികസമയത്ത് രണ്ടും കല്‍പ്പിച്ചിറങ്ങിയ സ്‌പെയിന്‍ നിരന്തരം മുന്നേറിക്കൊണ്ടിരുന്നു. അര്‍ജന്റീന 10 പേരായി ചുരുങ്ങിയത് അവര്‍ക്കു തിരിച്ചടിയുമായി. കളിയുടെ 96-ാം മിനിറ്റില്‍ നിക്കോ വില്യംസ് നേടിയ ഗോള്‍ റഫറി അനുവദിക്കാതെപോയത് സ്‌പെയിനിന് തിരിച്ചടിയായി. യമാലിന്റെ പാസില്‍ നിന്നായിരുന്നു നിക്കോ വില്യംസിന്റെ ഗോള്‍ പിറന്നത്. സ്പാനിഷ് താരം മെറിനോ ബോക്‌സില്‍ ഒട്ടാമെന്‍ഡിയെ ഫൗള്‍ ചെയ്തതിനാലാണ് ഗോള്‍ അനുവദിക്കാതിരുന്നത്. പിന്നീടും നിരന്തരം ആക്രമണങ്ങള്‍ സ്പാനിഷ് താരങ്ങളുടെ ഭാഗത്തുനിന്നുണ്ടായെങ്കിലും എമിലിയാനോ മാര്‍ട്ടിനെസിന്റെ ഉശിരന്‍ സേവുകള്‍ രക്ഷയ്‌ക്കെത്തി. അധികസമയത്തിന്റെ അവസാന മിനിറ്റില്‍ അര്‍ജന്റീനസെനെസിക്ക് ലഭിച്ച അവസരം അദ്ദേഹം പാഴാക്കി.

കളിയുടെ 96-ാം മിനിറ്റില്‍ നിക്കോ വില്യംസ് നേടിയ ഗോള്‍ റഫറി അനുവദിക്കാതെപോയത് സ്‌പെയിനിന് തിരിച്ചടിയായി. യമാലിന്റെ പാസില്‍ നിന്നായിരുന്നു നിക്കോ വില്യംസിന്റെ ഗോള്‍ പിറന്നത്. സ്പാനിഷ് താരം മെറിനോ ബോക്‌സില്‍ ഒട്ടാമെന്‍ഡിയെ ഫൗള്‍ ചെയ്തതിനാലാണ് ഗോള്‍ അനുവദിക്കാതിരുന്നത്. പിന്നീടും നിരന്തരം ആക്രമണങ്ങള്‍ സ്പാനിഷ് താരങ്ങളുടെ ഭാഗത്തുനിന്നുണ്ടായെങ്കിലും എമിലിയാനോ മാര്‍ട്ടിനെസിന്റെ ഉശിരന്‍ സേവുകള്‍ രക്ഷയ്‌ക്കെത്തി. അധികസമയത്തിന്റെ അവസാന മിനിറ്റില്‍ സെനെസിക്ക് ലഭിച്ച അവസരം അദ്ദേഹം പാഴാക്കി. ഒടുവില്‍ അടിച്ച ഗോളില്‍ പിടിച്ച് സ്‌പെയിന്‍ ലോക കിരീടത്തിലേക്ക് ഓടിക്കയറി.

എക്സ്ട്രാ ടൈമിന്റെ തുടക്കത്തില്‍ തന്നെ സ്‌പെയിന്‍ അര്‍ജന്റീനിയന്‍ പോസ്റ്റിലേക്ക് കുതിച്ചെത്തിയെങ്കിലും ഗോള്‍ശ്രമം എമിലിയാനോ മാര്‍ട്ടിനസ് തടുത്തു. തൊട്ടുപിന്നാലെ വീണ്ടും സ്‌പെയിനിന്റെ ആക്രമണത്തിനിടെ നിക്കോ വില്യംസ് പന്ത് വലയിലെത്തിച്ചെങ്കിലും മിഖേല്‍ മെറിനോയുടെ ഫൗളില്‍ റഫറി ഗോള്‍ നിഷേധിച്ചു. അടുത്ത നിമിഷം ബോക്‌സിനു മുന്നിലേക്ക് ലഭിച്ച ക്രോസില്‍ മിഖേല്‍ മെറിനോ ഗോളിന് ശ്രമിച്ചെങ്കിലും പന്ത് പുറത്തേക്കു പോയി. ഇതോടെ കളി അധിക സമയത്തേക്ക് നീണ്ടു.

Tags: RodriKylian MbappePau CubarsíUnai SimónFair Play Award: Netherlands
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

എംബുരാന്‍… ലോകകപ്പില്‍ അസാമാന്യ പ്രകടനവുമായി കിലിയന്‍ എംബാപ്പെ

Football

മെസ്സിയുടെ ഹാട്രിക്കും കാത്ത് ആരാധകര്‍….പത്ത് ഗോളുമായി നില്‍ക്കുന്ന എംബാപ്പെയെ മറികടന്ന് മെസ്സി ഗോള്‍ഡന് ബൂട്ട് നേടുമോ?

Football

18കാരനായ സ്പെയിന്റെ യമാല്‍ 28കാരനായ ഫ്രാന്‍സിന്റെ എംബാപ്പെയെ ലോകകപ്പ് സെമിയില്‍ നേരിടുമ്പോള്‍…

പോര്‍ച്ചുഗലിനെതിരായ മത്സരത്തില്‍ പാവു കുബാര്‍സിയുടെ പ്രകടനം
Football

പാവു കുബാര്‍സി – സ്‌പെയിന്‍ പ്രതിരോധത്തിന്റെ ഹൃദയമിടിപ്പ്

Football

ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെ മെസ്സിക്ക് വിട്ടുകൊടുക്കില്ല; ഞായറാഴ്ച പുലര്‍ച്ചെ പരാഗ്വെയുടെ വല രണ്ട് തവണ എംബാപ്പെ കുലുക്കുമെന്ന് ആരാധകര്‍

പുതിയ വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

ഛത്രപതി ശിവജിയുടെ കരുത്തിന്റെ പ്രതീകം ; ‘പുലി നഖ’ ചിഹ്നവുമായി ഇന്ത്യൻ നാവികസേനയുടെ ‘മാൽവൻ‘

40-ലധികം രാജ്യങ്ങളിൽ നിന്നുള്ള മറൈൻ സൈനികർ കൊച്ചിയിൽ ; സമുദ്ര സുരക്ഷ ലക്ഷ്യമിട്ട് ഇന്ത്യയുടെ നാവികാഭ്യാസം

നിതിന്‍ രാജിന്റെ മരണം: വീണ്ടും കസ്റ്റഡിയിലെടുത്ത ഡോ റാമിനെ നോട്ടീസ് നല്‍കി വിട്ടയച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.