Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആരാകും കര്‍ണ്ണാടകയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി? ആത്മവിശ്വാസം കൈവിടാതെ ബിജെപി

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മെയ് 13 ശനിയാഴ്ച നടക്കുമ്പോള്‍ ആരാകും കര്‍ണ്ണാടകയിലെ ഏറ്റവും വലിയ ഒറ്റകക്ഷി എന്ന ചോദ്യമാണ് കൂടുതലായി ഉയരുന്നത്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തൂക്കുമന്ത്രിസഭ പ്രവചിച്ചതോടെയാണ് ഈ ചോദ്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2023, 06:34 pm IST
inIndia

ബെംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ  ശനിയാഴ്ച നടക്കുമ്പോള്‍ ആരാകും കര്‍ണ്ണാടകയിലെ ഏറ്റവും വലിയ ഒറ്റകക്ഷി എന്ന ചോദ്യമാണ് കൂടുതലായി ഉയരുന്നത്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തൂക്കുമന്ത്രിസഭ പ്രവചിച്ചതോടെയാണ് ഈ ചോദ്യം.  

കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കമെന്ന് ചില എക്സിറ്റ് പോള്‍ ഫലങ്ങള്‍ പറയുമ്പോള്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് മറ്റ് ചില എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു.  224 അംഗ നിയമസഭയില്‍ 113 സീറ്റുകള്‍ നേടിയാല്‍ കേവലഭൂരിപക്ഷമായി. 2018ലെ കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ 104 സീറ്റുകള്‍ നേടിയ ബിജെപിയായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. 

അവസാന ലാപ്പില്‍ പ്രധാനമന്ത്രി മോദിയുടെ വരവില്‍ ബജ്രംഗ് ദളിനെ നിരോധിക്കുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനത്തിനെതിരെ വലിയ ജനവികാരമാണ് ഉയര്‍ന്ന് വന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനനാളുകളില്‍ പ്രധാനമന്ത്രി മോദി നല്‍കിയ ഈ ട്വിസ്റ്റ് ശരിക്കും കോണ്‍ഗ്രസ് പാളയങ്ങളെ ഞെട്ടിച്ചു. ബജ്രംഗ് ബലി (ഹനുമാന്‍) യെ വെച്ച് നടത്തിയ മോദിയുടെ റോഡ് ഷോയും മറ്റും കോണ്‍സിനെതിരായ വികാരം ശക്തിപ്പെടുത്തിയത് ബിജെപിയ്‌ക്ക് അനുകൂലമായ തരംഗം കര്‍ണ്ണാടകത്തില്‍ ഉയര്‍ത്തിവിട്ടിരുന്നു. 

അതുപോലെ അവസാന ദിവസങ്ങളില്‍ സോണിയാഗാന്ധി കര്‍ണ്ണാടകത്തിന്റെ പരമാധികാരത്തില്‍ ഇടപെടാന്‍ ആരെയും അനുവദിക്കില്ലെന്ന് നടത്തിയ പ്രഖ്യാപനവും ബിജെപിയ്‌ക്ക് സഹായകരമായി. രാജ്യത്തെ വെട്ടിമുറിക്കാനുള്ള പ്രവണതയാണ് സോണിയാഗാന്ധിയുടെ ഈ പ്രസംഗമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിലും ബിജെപി വിജയിച്ചു. ഭാരതത്തിലെ ഒരു സംസ്ഥാനം മാത്രമായ കര്‍ണ്ണാടകത്തിന്റെ പരമാധികാരം സംരക്ഷിക്കുമെന്ന സോണിയാഗാന്ധിയുടെ പ്രസംഗം രാജ്യത്തിന്റെ അഖണ്ഡതയെ ചോദ്യം ചെയ്യുന്നതായിരുന്നു. തമിഴ്നാട്ടില്‍ ഡിഎംകെയും പഞ്ചാബില്‍ ഖലിസ്ഥാന്‍ വാദികളും ഉയര്‍ത്തുന്ന അതേ സ്വരമാണ് കോണ്‍ഗ്രസ് നേതാവായ സോണിയാഗാന്ധിയില്‍ നിന്നും രാജ്യം കേട്ടത്. ഫെഡറലിസത്തിന്റെ പേരില്‍ വിഘടനവാദപ്രവണത ഉയര്‍ത്തുന്ന കോണ്‍ഗ്രസ് ഭാവിയില്‍ വെല്ലുവിളിയാകുമെന്ന് തീര്‍ച്ച.  

വ്യാജവാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുകൊണ്ട് നടത്തിയ കുത്സിതനീക്കമാണ് കോണ്‍ഗ്രസ് ഇക്കുറി കര്‍ണ്ണാടകത്തില്‍ നടത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇതുവഴി പുതിയൊരു രീതിയാണ് കോണ്‍ഗ്രസ് തുടങ്ങിവെച്ചിരിക്കുന്നത്. അപകടകരമാണ് ഈ നീക്കം. ഇതിനെതിരെ പ്രധാനമന്ത്രി മോദി പല തവണ താക്കീത് നല്‍കിയിരുന്നെങ്കിലും കോണ്‍ഗ്രസ് അവസാനനിമിഷം വരെ ഇത് തുടര്‍ന്നു.  

ന്യൂസ് നേഷൻ സർവേ നടത്തിയ എക്സിറ്റ് പോളില്‍ ബിജെപി കേവലഭൂരിപക്ഷം നേടി അധികാരത്തിൽ വരുമെന്ന് പ്രവചിക്കുന്നത്. ഭൂരിഭാഗം  എക്സിറ്റ് പോൾ ഫലങ്ങളും കർണാടകയിൽ തൂക്ക് നിയമസഭ വരുമെന്നാണ് പ്രവചിക്കുന്നത്. ചില എക്സിറ്റ് പോളുകള്‍ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും എന്നും പ്രവചിക്കുന്നു.ഏറെ വിശ്വസനീയമായ സിവോട്ടര്‍ സര്‍വ്വേ തുടക്കത്തില്‍ നടത്തിയ അഭിപ്രായസര്‍വ്വേയില്‍ കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷം പ്രവചിച്ചിരുന്നെങ്കിലും വോട്ടെടുപ്പിന് ശേഷമുള്ള എക്സിറ്റ് പോളില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം ഉണ്ടാകില്ലെന്ന പ്രവചനം നടത്തിയത് കര്‍ണ്ണാടകയിലെ തെരഞ്ഞെടുപ്പ് ചിത്രം മാറിമറിഞ്ഞതിന് തെളിവാണ്. 

ഇന്ത്യയില്‍ എക്സിറ്റ് പോളുകള്‍ തെറ്റിയതിന്റെ ഉദാഹരണങ്ങള്‍ നിരവധിയാണ്. ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രവാചകന്‍ (സെഫോളജിസ്റ്റ്) എന്ന് പേരെടുത്ത് പ്രണോയ് റോയിക്ക് പോലും 2019ല്‍ മോദി അധികാരത്തില്‍ വരുമെന്ന് പ്രവചിക്കാന്‍ കഴിഞ്ഞില്ല. വോട്ടിംഗ് പാറ്റേണുകള്‍ കണക്കുകൂട്ടുമ്പോള്‍ ചെറിയ പിഴവ് വന്നാല്‍ പോലും പ്രവചനത്തില്‍ വലിയ തെറ്റുകള്‍ സംഭവിയ്‌ക്കും. അതുകൊണ്ട് തന്നെ ബിജെപി എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളിക്കളയുന്നു. വിജയം തങ്ങള്‍ക്കാണെന്ന ആത്മവിശ്വാസം ബിജെപിയ്‌ക്കുണ്ട്.   

ഇത്തവണ റെക്കോഡ് പോളിംഗ് ശതമാനമാണ് കർണാടകയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ 73.19 ശതമാനമായിരുന്നു പോളിംഗ്. 1952ന് ശേഷമുള്ള ഏറ്റവുമുയർന്ന പോളിംഗ് ശതമാനമാണിത്. കഴിഞ്ഞ തവണ ഇത് 72.45 ആയിരുന്നു. ബെംഗളൂരു നഗരമേഖലയിലാണ് ഇത്തവണയും ഏറ്റവും കുറവ് പോളിംഗ്. 55% പേരേ ഇത്തവണയും വോട്ട് ചെയ്യാനെത്തിയുള്ളൂ.  

Tags: കര്‍ണ്ണാടക തെരഞ്ഞെടുപ്പ് 2023ബജ്രംഗ് ബാലികര്‍ണ്ണാടക ഇലക്ഷന്‍ഐഎസ്പ്രധാനമന്ത്രി മോദിbjpകര്‍ണ്ണാടകബജറംഗ് ദള്‍പാര്‍ട്ടിCountingജനതാദള്‍ യുണൈറ്റഡ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

Kerala

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

പുതിയ വാര്‍ത്തകള്‍

ആനപ്രേമികള്‍ക്ക് പ്രിയങ്കരനായിരുന്ന ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ മിന്നലേറ്റ് ചരിഞ്ഞു

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് പരിശോധന:പേട്ട പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം പ്രകടനം,കന്റോണ്‍മെന്റ് സി ഐയെ മാറ്റണം

വയലാര്‍ അവാര്‍ഡ് ആര്‍. രാജശ്രീക്ക്, വളരെ വിലപിടിച്ചൊരു അംഗീകാരമെന്ന് നോവലിസ്റ്റ്

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.