കായംകുളം: നേതാക്കളുടെ വഴിപിഴച്ച പ്രവര്‍ത്തനങ്ങള്‍ സിപിഎമ്മിന് തലവേദനയായി. പാര്‍ട്ടിയെ നാണംകെടുത്തി സിപിഎമ്മില്‍ വീണ്ടും നഗ്‌നദൃശ്യ വിവാദം. ഒരു ലോക്കല്‍ കമ്മിറ്റി അംഗം വീഡിയോ കോളില്‍ ഒരു യുവതിയുടെ നഗ്‌നത കാണുന്ന ദൃശ്യങ്ങളാണ് പുറത്തായത്. കായംകുളത്തെ സിപിഎമ്മിന്റെ സമൂഹ മാദ്ധ്യമഗ്രൂപ്പുകളിലാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്.
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പരാതികളൊന്നും പാര്‍ട്ടിക്ക് ലഭിച്ചിട്ടില്ല. പാര്‍ട്ടിയുടെ പോഷക സംഘടനയായ ബാലസംഘത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന വേനല്‍തുമ്പി കലാജാഥയുടെ ഭാരവാഹിയാണ് വിവാദ നായകന്‍.
നേരത്തെ ആലപ്പുഴ സൗത്ത്ഏരിയാ കമ്മിറ്റി അംഗം എ. പി സോണ ഉള്‍പ്പെട്ട അശ്ലീല വീഡിയോ വിവാദം പാര്‍ട്ടിക്ക് ഏറെ അവമതിപ്പുണ്ടാക്കിയിരുന്നു. സ്ത്രീകളുടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തി ഫോണില്‍ സൂക്ഷിച്ച ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗം എ പി സോണയെ പാര്‍ട്ടി പുറത്താക്കിയിരുന്നു.
ഒരു കമ്മ്യൂണിസ്റ്റുകാരന്റെ അന്തസിന് നിരക്കാത്ത പ്രവൃത്തിയാണ് സോണയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
34 ദൃശ്യങ്ങളാണ് അന്വേഷണകമ്മിഷനുകിട്ടിയത്. കഴിഞ്ഞ ദിവസം, ഭാര്യയുടെ ഗാര്‍ഹിക പീഡന പരാതിയില്‍ ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ സിപിഎമ്മില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബിപിന്‍ സി. ബാബുവിനെയാണ് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. മര്‍ദനം, പരസ്ത്രീ ബന്ധം, ആഭിചാരക്രിയ എന്നിവയായിരുന്നു ഇയാള്‍ക്കെതിരെയുള്ള പരാതി.
















