Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

ജനസംഖ്യാ വര്‍ധന ഇന്ത്യയോട് പറയുന്നത്

പ്രത്യക്ഷത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്നതിനെക്കാള്‍ അര്‍ത്ഥതലങ്ങള്‍ ജനസംഖ്യാ വര്‍ധനവിലുï്. വ്യത്യസ്ത കാഴ്ചപ്പാടിന്റെ പ്രശ്‌നം മാത്രമല്ല ഇത്. സാമൂഹ്യവും മതപരവും സാമ്പത്തികവും രാഷ്‌ട്രീയവും സാംസ്‌കാരികമായുമൊക്കെയായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ഒന്നാണ് ജനസംഖ്യാ വിസ്‌ഫോടനമെന്ന സത്യം മറച്ചുപിടിച്ചിട്ടു കാര്യമില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2023, 05:00 am IST
inEditorial

ഇന്ത്യയുടെ ജനസംഖ്യ ചൈനയെ മറികടന്ന് ലോകത്ത് ഒന്നാമതെത്തി എന്ന ഐക്യരാഷ്‌ട്രസഭാ റിപ്പോര്‍ട്ട് സമ്മിശ്ര പ്രതികരണങ്ങളാണ് സൃഷ്ടിക്കുന്നത്. ഐക്യരാഷ്‌ട്രസഭയുടെ ഏറ്റവും പുതിയ ജനസംഖ്യാ റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയാണെങ്കില്‍ ചൈനയുടേത് 142.57 കോടിയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യത്യാസം 29 ലക്ഷം. കഴിഞ്ഞ വര്‍ഷത്തേതില്‍നിന്ന് ഒന്നര ശതമാനത്തിന്റെ വര്‍ധനയാണ് ഇന്ത്യയിലുണ്ടായിരിക്കുന്നതെന്നും, ജനസംഖ്യയിലെ മൂന്നില്‍ രണ്ടു ഭാഗവും 15-64 പ്രായപരിധിയിലുള്ളവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ ജനസംഖ്യാ വര്‍ധന എന്താണ് ഇന്ത്യയ്‌ക്കും ലോകത്തിനും നല്‍കുന്ന സന്ദേശമെന്ന കാര്യത്തില്‍ വരുംനാളുകളില്‍ വലിയ ചര്‍ച്ചകള്‍ നടക്കാനിടയുണ്ട്. ലോകരാജ്യങ്ങളിലെ ഒന്നാമത്തെ സാമ്പത്തികശക്തിയായി മാറാനുള്ള ഇന്ത്യയുടെ കുതിപ്പിന് ഈ മനുഷ്യവിഭവം സഹായകമാവുമോ, അതോ വര്‍ധിച്ചുവരുന്ന ജനസംഖ്യ വിഭവ ദാരിദ്ര്യം സൃഷ്ടിക്കുമോ എന്നൊക്കെയുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ട് കാലം കുറെയായി. ജനസംഖ്യാ വര്‍ധന രാജ്യത്തിന് ഗുണകരമാവുമെന്ന് ഒരു വിഭാഗം ചിന്തിക്കുമ്പോള്‍ അത് ബാധ്യതയാവുമെന്ന് മറ്റൊരു വിഭാഗം കരുതുന്നു. രണ്ട് വാദഗതികളെയും സാധൂകരിക്കുന്ന നിഗമനങ്ങള്‍ മുന്നോട്ടുവയ്‌ക്കുകയും ചെയ്യാറുണ്ട്. ഒരു കാര്യം ഉറപ്പാണ്. പ്രത്യക്ഷത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്നതിനെക്കാള്‍ അര്‍ത്ഥതലങ്ങള്‍ ജനസംഖ്യാ വര്‍ധനയിലുണ്ട്. വ്യത്യസ്ത കാഴ്ചപ്പാടിന്റെ പ്രശ്‌നം മാത്രമല്ല ഇത്. സാമൂഹ്യവും മതപരവും സാമ്പത്തികവും രാഷ്‌ട്രീയവും സാംസ്‌കാരികമായുമൊക്കെയായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ഒന്നാണ് ജനസംഖ്യാ വിസ്‌ഫോടനമെന്ന സത്യം മറച്ചുപിടിച്ചിട്ടു കാര്യമില്ല.

ജനസംഖ്യാ വര്‍ധനയെ ശാസ്ത്രീയമായാണ് പൊതുവെ സമീപിക്കുന്നതെങ്കിലും അതു സംബന്ധിച്ച തുറന്ന ചര്‍ച്ചകള്‍ നടക്കാറില്ല. ഇംഗ്ലീഷ് പണ്ഡിതനായ മാല്‍ത്തൂസിനെപ്പോലുള്ളവര്‍ ചെയ്യുന്ന ഒരു കാര്യമുണ്ട്. ജനസംഖ്യ വളരുന്നതിനനുസരിച്ച് വിഭവങ്ങള്‍ വര്‍ധിക്കുന്നില്ല എന്നത് ഒരു പൊതുതത്വവും സാമാന്യ അനുഭവവുമാണ്. ജനസംഖ്യയുടെ അമിതമായ വര്‍ധന വിഭവദാരിദ്ര്യം സൃഷ്ടിക്കുകയും വികസനാസൂത്രണത്തെ താളം തെറ്റിക്കുകയും ചെയ്യും. ഇതിനാല്‍ ജനപ്പെരുപ്പം നിയന്ത്രിക്കാനും കുറച്ചുകൊണ്ടുവരാനുമുള്ള ശ്രമങ്ങള്‍ വിവിധ രാജ്യങ്ങള്‍ നടത്തുന്നുണ്ട്. കുടുംബാസൂത്രണത്തിലൂടെ ജനസംഖ്യ കുറച്ചുകൊണ്ടുവരികയെന്നത് പതിറ്റാണ്ടുകളായി ഇന്ത്യയുടെ പ്രഖ്യാപിത നയമാണ്. പക്ഷേ പല കാരണങ്ങള്‍കൊണ്ടും ഇക്കാര്യത്തില്‍ ആശാവഹമായ പുരോഗതി നേടാന്‍ കഴിഞ്ഞിട്ടില്ല എന്നത് ഒരു വസ്തുതയാണ്. രാജ്യത്തിന്റെ പുരോഗതിയെയും സാമൂഹ്യക്ഷേമത്തെയും മുന്‍നിര്‍ത്തി ജനങ്ങളില്‍ ഒരു വിഭാഗം കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ സ്വമേധയാ സ്വീകരിക്കുമ്പോള്‍ മറ്റൊരു വിഭാഗം അതിനെ നഖശിഖാന്തം എതിര്‍ക്കുകയാണ്. ജനസംഖ്യയിലുള്ള വര്‍ധന രാഷ്‌ട്രീയമായി വിലപേശുന്നതിനും അധികാരത്തെ നിയന്ത്രിക്കുന്നതിനുമൊക്കെയുള്ള ഉപാധിയായി മാറ്റുന്നവരാണ് രണ്ടാമത്തെ വിഭാഗം. വിഭവദാരിദ്ര്യവും വികസനവുമൊന്നും ഇവരുടെ പ്രശ്‌നങ്ങളേയല്ല. ജനസംഖ്യയെ മുന്‍നിര്‍ത്തിയുള്ള വെല്ലുവിളികളും വിഘടനവാദ ഭീഷണികളും രാജ്യത്തിന്റെ പല ഭാഗങ്ങളില്‍നിന്നും വീണ്ടും ഉയരുകയാണ്. ജനസംഖ്യയുടെ കണക്കുവെച്ചാണ് ഇന്ത്യയെ മതത്തിന്റെ പേരില്‍ വിഭജിച്ചതെന്ന കാര്യം കാണാതിരുന്നിട്ടു കാര്യമില്ല. ഇത്തരം അജണ്ടയോടെ പ്രവര്‍ത്തിക്കുന്ന ചില ശക്തികള്‍ ഇപ്പോഴും സജീവമാണ്.

ലോകജനസംഖ്യ ക്രമാനുഗതമായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴത്തെ കണക്കില്‍ വര്‍ധനയുടെ തോതനുസരിച്ച് 2030 ല്‍ ലോകത്തെ ജനസംഖ്യ 852 കോടിയും 2050 ല്‍ 950 കോടിയും 2100 ല്‍ 1000 കോടിയും കവിയുമെന്നുമാണ് ഒരു കണക്ക്. അന്നത്തെ ലോകം ഇതിനെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ഇപ്പോള്‍ നമുക്ക് പറയാനാവില്ല. പക്ഷേ ജനസംഖ്യാ വര്‍ധനയ്‌ക്കനുസരിച്ച് വിഭവങ്ങള്‍ ശരിയായി പങ്കുവയ്‌ക്കാന്‍ കഴിയാതിരുന്നാല്‍ വലിയ സംഘര്‍ഷമായിരിക്കും ഫലം. ഇന്ത്യ പോലുള്ള ചില രാജ്യങ്ങള്‍ സാക്ഷ്യംവഹിക്കുന്നത് ജനസംഖ്യാ വിസ്‌ഫോടനത്തിനാണ്. ചിലര്‍ ഇതിനെ ഒരു ടൈംബോംബിനോടാണ് ഉപമിക്കുന്നത്. ജനപ്പെരുപ്പം നിയന്ത്രിക്കേണ്ടത് ആവശ്യമായിരിക്കുമ്പോള്‍തന്നെ അത് ജനസംഖ്യാപരമായ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുമെന്ന ആശങ്ക ചിലര്‍ മുന്നോട്ടുവയ്‌ക്കുന്നുണ്ട്. രാജ്യത്തെ പൗരന്മാരുടെ പൊതുവായ ജനസംഖ്യ കുറയുകയും ഏതെങ്കിലുമൊരു വിഭാഗത്തിന്റേത് കൂടുകയും ചെയ്യുന്നത് രാജ്യത്തിന്റെ ഭൂപരമായ ഐക്യത്തെപ്പോലും ബാധിക്കും. ഇതിനെതിരെ വലിയ ബോധവല്‍ക്കരണവും ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികളും ആവശ്യമാണ്. കേരളം, അസം പോലുള്ള കൊച്ചു സംസ്ഥാനങ്ങള്‍ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥയുടെ പല പ്രശ്‌നങ്ങളും ഇപ്പോള്‍തന്നെ അനുഭവിക്കുന്നുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്കുപോലും ഇവിടെ വിലക്കുവരുന്നു. കേവലമായ വസ്തുതകള്‍ പറയുന്നതുപോലും നിരുത്‌സാഹപ്പെടുത്തുന്നു. ഈ സ്ഥിതി മാറണം. ജനസംഖ്യാ വിസ്‌ഫോടനത്തിന്റെ പ്രശ്‌നങ്ങളും അസന്തുലിതാവസ്ഥയും ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട സംസ്ഥാനങ്ങളിലൊന്നാണ് കേരളം.

Tags: indiachinaജനസംഖ്യാവര്‍ധന
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പുതിയ വാര്‍ത്തകള്‍

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.