Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചരിത്രമറിയാത്ത രാഹുല്‍ അധിക്ഷേപിച്ചു; വീര സവര്‍ക്കറെ പുകഴ്‌ത്തിയ കമ്മ്യൂണിസ്റ്റുകാരില്‍ എകെജിയും ഇഎംഎസും കാറല്‍മാര്‍ക്സിന്റെ ചെറുമകനും

14 വര്‍ഷക്കാലം ജയില്‍ വാസമനുഭവിച്ച വീരസവര്‍ക്കറെ പുകഴ്‌ത്തിയവരില്‍ പ്രസിദ്ധരായ കമ്മ്യൂണിസ്റ്റുകാര്‍ നിരവധി പേര്‍. എകെജി, ഇഎംഎസ്, കാറല്‍ മാര്‍ക്സിന്റെ ചെറുമകന്‍ എന്നിവര്‍ ഉള്‍പ്പെടും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2023, 08:23 pm IST
inKerala

തിരുവനന്തപുരം: ചരിത്രം അധികമൊന്നും വായിച്ചിട്ടില്ലാത്ത രാഹുല്‍ഗാന്ധി വീര സവര്‍ക്കറെ നിസ്സാരനാക്കിയാണ് കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്. സവര്‍ക്കര്‍ ചെയ്തതുപോലെ താന്‍ മാപ്പ് ചോദിക്കില്ലെന്നും താന്‍ ഗാന്ധിയാണെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. എന്നാല്‍ 14 വര്‍ഷക്കാലം ജയില്‍ വാസമനുഭവിച്ച വീരസവര്‍ക്കറെ പുകഴ്‌ത്തിയവരില്‍ പ്രസിദ്ധരായ കമ്മ്യൂണിസ്റ്റുകാര്‍ നിരവധി പേര്‍. എകെജി, ഇഎംഎസ്, കാറല്‍ മാര്‍ക്സിന്റെ ചെറുമകന്‍ എന്നിവര്‍ ഉള്‍പ്പെടും.  

കഴിഞ്ഞ ദിവസം ബിജെപി നേതാവ് സന്ദീപ് വാചസ്പതിയാണ് ഒരു ടിവി ചര്‍ച്ചയില്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. കാറല്‍ മാര്‍ക്സിന്റെ കൊച്ചുമകനായ ജീന്‍ ലോറന്‍റ് ഫ്രെഡറിക് ലോംഗന്‍റ് ആണ് വീര്‍ സവര്‍ക്കര്‍ക്ക് വേണ്ടി ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ ഹേഗിലെ അന്താരാഷ്‌ട്ര കോടതിയില്‍ വാദിക്കാന്‍ എത്തിയത്.  

കാറല്‍ മാര്‍ക്സിന്റെ കൊച്ചുമകനായ ജീന്‍ ലോറന്‍റ് ഫ്രെഡറിക് ലോംഗന്‍റ് 

ലോക് സഭയില്‍ അംഗമായിരുന്ന രാജാ മഹേന്ദ്ര പ്രതാപസിംങ്ങ് ഇന്ത്യയിലെ വലിയൊരു വിപ്ലവകാരിയും ഇടതുപക്ഷ അനുഭാവിയുമായിരുന്നു. ലെനിന്‍ നേരിട്ട് വിളിച്ച് സോവിയറ്റ് യൂണിയനില്‍ പോയി വിപ്ലവത്തെക്കുറിച്ച് ചര്‍ച്ച ചെയ്ത ശക്തനായ നേതാവായിരുന്നു രാജാ മഹേന്ദ്ര പ്രതാപ് സിങ്ങ്. ഉത്തര്‍പ്രദേശിലെ മഥുര എന്ന മണ്ഡലത്തില്‍ രണ്ടാം ലോക്സഭയിലേക്ക് മത്സരിച്ച രാജാ മഹേന്ദ്ര പ്രതാപ് സിങ്ങ് തോല്‍പിച്ചത് അടല്‍ ബിഹാരി വാജ് പേയിയെയാണ്. അന്ന് വീരസവര്‍ക്കറുടെ സ്വാതന്ത്ര്യസമരത്തിന് വേണ്ടി ചെയ്ത ത്യാഗങ്ങളെ ലോക് സഭ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബില്‍ അവതരിപ്പിച്ചിട്ടുണ്ട് രാജാ മഹേന്ദ്രസിങ്ങ്. അന്ന് ആ ബില്ലിനെ പിന്തുണച്ച്  കണ്ണൂരിലെ പെരളശ്ശേരിയില്‍ നിന്നുള്ള ഒരു കമ്മ്യൂണിസ്റ്റ് നേതാവ് ലോക്സഭയില്‍ പ്രസംഗിച്ചു. അതായിരുന്നു എകെജി. – സന്ദീപ് വാചസ്പതി ചൂണ്ടിക്കാട്ടുന്നു.  

അതുപോലെ ഇഎംഎസ് നമ്പൂതിരിപ്പാട് ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രം എന്നൊരു പുസ്തകം എഴുതിയിട്ടുണ്ട്. അതില്‍ വീരസവര്‍ക്കറെക്കുറിച്ച് ബഹുമാനത്തോടെയാണ് ഇഎംഎസ് എഴുതിയിട്ടുള്ളത്. അതിലെ 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള അഞ്ചാമത്തെ അധ്യായത്തിന്റെ തലക്കെട്ട് ‘ശിപായി ലഹളയോ അതോ ജനകീയ കലാപമോ?’ എന്നാണ്. ഇതിന് കാരണമുണ്ട്. 1857ല്‍ നടന്ന സമരത്തെ ശിപായി ലഹള എന്ന് ബ്രിട്ടീഷുകാര്‍ പരിഹസിച്ചപ്പോള്‍ അന്ന് നടന്നത് ഒന്നാം സ്വാതന്ത്ര്യസമരമാണ് എന്ന് വാദിച്ച് എഴുതിയത് വീര്‍ സവര്‍ക്കറാണ്. ഈ പുസ്തകത്തില്‍ തന്നെ 213ാം പേജില്‍ വീരസവര്‍ക്കറുടെ വിപ്ലവപ്രവര്‍ത്തനങ്ങളെ ഇഎംഎസ് പുകഴ്‌ത്തി എഴുതിയിട്ടുണ്ട്. – സന്ദിപ് വാചസ്പതി അഭിപ്രായപ്പെട്ടു.  

ഇനി കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ ഡിവൈഎഫ്ഐ നേതാവാണ് എന്ന രീതിയില്‍ പുകഴ്‌ത്തുന്ന ഒരു സ്വാതന്ത്ര്യസമരസേനാനിയാണല്ലോ ഭഗത് സിങ്ങ്. ഈ ഭഗത് സിങ്ങിനും എന്തിന് നേതാജി സുഭാഷ് ചന്ദ്രബോസിനും വിപ്ലവവീര്യം ലഭിക്കുന്നത് വീര്‍ സവര്‍ക്കറുടെ എഴുത്തില്‍ നിന്നാണ്. വീര്‍ സവര്‍ക്കര്‍ എഴുതിയ ഒരു പുസ്തകം ഇറങ്ങുന്നതിന് മുന്‍പേ ബ്രിട്ടീഷുകാര്‍ നിരോധിച്ചിരുന്നു. ആ പുസ്തകം വീണ്ടും അച്ചടിച്ച് വിതരണം ചെയ്തിരുന്നത് ഭഗത് സിങ്ങാണ്. – സന്ദീപ് വാചസ്പതി പറയുന്നു.  

Tags: emsരാജാ മഹേന്ദ്ര പ്രതാപ് സിങ്ങ്ജീന്‍ ലോറന്‍റ് ഫ്രെഡറിക് ലോംഗന്‍റ്Rahul Gandhicourtസന്ദീപ് വാചസ്പതിഎ കെ ജിസവര്‍ക്കര്‍കമ്മ്യൂണിസ്റ്റുകള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘പത്രം വായിക്കുമ്പോള്‍ തോന്നുന്ന എല്ലാത്തിനും നിങ്ങള്‍ ഹര്‍ജി ഫയല്‍ ചെയ്യുമോ?’ ഹര്‍ജിക്കാരനോട് ക്‌ഷോഭിച്ച് കോടതി

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

India

രാഹുൽ ഗാന്ധി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നു : രണ്ടായിരം രൂപയ്‌ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് ചുമത്താൻ പദ്ധതിയില്ലെന്ന് രാംദാസ് അത്താവാലെ

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

India

സഹപ്രവര്‍ത്തകയെ ലിഫ്റ്റില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട തരുണ്‍ തേജ്പാല്‍ കോടതിയില്‍ കീഴടങ്ങി

പുതിയ വാര്‍ത്തകള്‍

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.