Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

‘രാഹുലിന്റെ ഉപ്പുപ്പാക്ക് ഒരാനയുണ്ടായിരുന്നു’

2013-ലെ ലില്ലി തോമസ് കേസ് വിധി പ്രകാരം അയോഗ്യത ഉടന്‍ നിലവില്‍ വരേണ്ടതാണ്. ഈ വിധി മറികടക്കാന്‍ അന്നുതന്നെ ബില്ല് തയ്യാറായിരുന്നു. അത് കീറിയെറിഞ്ഞ് മേനി നടിച്ച വിദ്വാനാണ് രാഹുല്‍. ഈ ബില്‍ ശുദ്ധ അസംബന്ധമാണെന്നായിരുന്നു രാഹുലിന്റെ നിലപാട്. അന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് വിദേശത്തായിരുന്നു. തുടര്‍ന്ന് നിയമനിര്‍മ്മാണം യുപിഎ സര്‍ക്കാര്‍ ഉപേക്ഷിക്കുകയായിരുന്നു. അന്നത്തെ നിയമപ്രകാരം വിവിധ പാര്‍ട്ടികളിലെ നിരവധി പേര്‍ക്ക് പാര്‍ലമെന്റ് അംഗത്വം നഷ്ടപ്പെട്ടു. അതേ നിയമപ്രകാരമാണ് രാഹുലിനും അംഗത്വം നഷ്ടപ്പെടാന്‍ പോകുന്നത്. 'അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്' എന്നുപറഞ്ഞതു പോലെയാണ് കോണ്‍ഗ്രസുകാരുടെ ഇപ്പോഴത്തെ പെരുമാറ്റം. കോടതിയാണ് രാഹുലിനെ ശിക്ഷിച്ചത്. അതിന് വ്യക്തവും ശക്തവുമായ കാരണങ്ങളുമുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ ബിജെപി സര്‍ക്കാരിനെതിരെ കുരച്ചുചാടുന്നതെന്തിന് എന്ന ചോദ്യമാണ് പരക്കെ.

കെ. കുഞ്ഞിക്കണ്ണന്‍byകെ. കുഞ്ഞിക്കണ്ണന്‍
Mar 25, 2023, 05:19 am IST
inMain Article

പപ്പുമോന്‍ വല്ലാത്തൊരു പുലിവാലുപിടിച്ചിരിക്കുകയാണ്. ഒരു കേസിന്റെ വിധിയെവന്നുള്ളൂ. ഇനിയും വിധിവരാന്‍ കേസുകള്‍ പലതുണ്ട്. അതിലൊന്നാണ് നാഷണല്‍ ഹെറാള്‍ഡ് കേസ്. അതില്‍ മകന്‍ മാത്രമല്ല, അമ്മയും പ്രതിയാണ്. മോദി സമുദായത്തെ ആക്ഷേപിച്ചതിന്റെ പേരില്‍ തന്നെ പാറ്റ്‌നയില്‍ കേസുണ്ട്. ഗൗരിശങ്കര്‍ വധം: ആര്‍എസ്എസിന് പങ്കെന്ന പ്രസ്താവനയിലും കേസ് വിചാരണ കാക്കുന്നു. ഗാന്ധിവധം: പിന്നില്‍ ആര്‍എസ്എസ് ആണെന്ന കേസും ബാക്കിയുണ്ട്. ഒരു കേസില്‍ നിരുപാധികം മാപ്പെന്ന് പറഞ്ഞതിനാല്‍ കേസില്‍ നിന്നൊഴിഞ്ഞുകിട്ടി. റാഫേല്‍ കേസിലാണത്.

2019 ല്‍ ഫയല്‍ ചെയ്ത കേസിലാണ് സൂരത്ത് കോടതി ഇപ്പോള്‍ രാഹുലിനെ ശിക്ഷിച്ചത്. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ഗുജറാത്ത് ഹൈക്കോടതി കേസ് സ്‌റ്റേ ചെയ്തിരുന്നു. ഈ ഫെബ്രുവരിയില്‍ സ്റ്റേ നീങ്ങി. വിധിവന്നശേഷമാണ് അദ്ദേഹത്തിന്റെ വിചിത്രമായ പ്രതികരണമുണ്ടായത്. ‘സത്യമാണ് തന്റെ ദൈവം. അഹിംസാമാര്‍ഗത്തിലൂടെ സത്യത്തിലെത്തുമെന്നു’മുള്ള ഗാന്ധിജിയുടെ സൂക്തം ട്വീറ്റ് ചെയ്യുകയായിരുന്നു രാഹുല്‍. ‘ബ്രിട്ടീഷുകാരെ മുട്ടുകുത്തിച്ച പാര്‍ട്ടിയാണെന്റേത്’ എന്ന അഹങ്കാരം എന്തിന്റേതാണ്. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയത് കോണ്‍ഗ്രസ് എന്നത് നേര്. ആ കോണ്‍ഗ്രസും രാഹുലും തമ്മിലെന്ത് ബന്ധം. ‘എന്റുപ്പുപ്പാക്ക് ഒരാനയുണ്ടായിരുന്നു’ എന്നുപറഞ്ഞതുപോലെയല്ലെ അത്. രാഹുലിന്റെ ഉപ്പൂപ്പ കോണ്‍ഗ്രസും സ്വാതന്ത്ര്യസമരസേനാനിയുമായിരിക്കാം. അതുകൊണ്ട് രാഹുലിന്റെ ചന്തിക്ക് തഴമ്പുണ്ടാകുമോ?

രാജ്ഗുരുവിനേയും ഭഗത്‌സിംഗിനേയും സുഖ്‌ദേവിനെയും ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റിയ ദിവസമായിരുന്നു കോടതിവിധി. അവരും അവരോടൊപ്പമുള്ള ആയിരങ്ങളുമാണ് സ്വരാജ്യത്തിനായി പോരാടിയത്. അവരാരുടേയും ജാതിചൊല്ലി ആക്ഷേപിച്ചില്ല. മതം പറഞ്ഞ് പോരടിച്ചിട്ടില്ല. സ്വാതന്ത്ര്യം സ്വാതന്ത്ര്യം സ്വാതന്ത്ര്യം അതുമാത്രമായിരുന്നു അവരുടെ മുദ്രാവാക്യം. ‘വന്ദേമാതരം’ എന്നതായിരുന്നു അവരുടെ മന്ത്രം. ഭാരത് മാതാകീ ജയ് എന്നതായിരുന്നു അവരുടെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന ശബ്്ദം. മഹാത്മാഗാന്ധിയും വീരസവര്‍ക്കറും ലാലാലജ്പത് റായും മദന്‍മോഹന്‍മാളവ്യയും കേശവബലിറാം ഹെഡ്‌ഗെവാറും ഇഎംഎസും കെ.കേളപ്പനും വിഷ്ണു ഭാരതീയനുമെല്ലാം നയിച്ച കോണ്‍ഗ്രസാണ് ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം നടത്തിയത്. അല്ലാതെ ബ്രിട്ടനില്‍ ചെന്ന് ഇന്ത്യയില്‍ ജനാധിപത്യമില്ലെന്ന് പരാതി പറഞ്ഞ രാഹുലിന്റെ കോണ്‍ഗ്രസല്ല. കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് അന്നേ ഗാന്ധിജി പറഞ്ഞതാണ്. അത് കേള്‍ക്കാന്‍ അന്നത്തെ അധികാരക്കൊതിയന്മാര്‍ തയ്യാറായില്ല.

രാഹുലിനെ അകത്തിടുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിലാപം. ജയിലില്‍ പോകേണ്ട പണി ചെയ്യുമ്പോഴാണ് അതോര്‍ക്കേണ്ടത്. നരേന്ദ്രമോദി, ലളിത മോദി, നീരവ് മോദി എന്നീ കള്ളന്മാര്‍ക്കെല്ലാം എങ്ങിനെ മോദി എന്നു പേരുവന്നു എന്നായിരുന്നു രാഹുലിന് അറിയേണ്ടത്. 2019ല്‍ കര്‍ണാടകയിലെ കോലാറില്‍ പ്രസംഗത്തിലാണ് ചോദ്യം. അതാണ് കേസായത്. ഒരുമാസം അപ്പീലിന് സമയം ലഭിച്ചതാണ് രക്ഷ. വിധി വന്നപ്പോള്‍ തന്നെ അയോഗ്യനായി. വയനാട്ടിലെ പാര്‍ലമെന്റംഗത്വവും പോകും. ആറുവര്‍ഷം മത്സരിക്കാനും പറ്റില്ല.

2013-ലെ ലില്ലി തോമസ് കേസ് വിധി പ്രകാരം അയോഗ്യത ഉടന്‍ നിലവില്‍ വരേണ്ടതാണ്. ഈ വിധി മറികടക്കാന്‍ അന്നുതന്നെ ബില്ല് തയ്യാറായിരുന്നു. അത് കീറിയെറിഞ്ഞ് മേനി നടിച്ച വിദ്വാനാണ് രാഹുല്‍. ഈ ബില്‍ ശുദ്ധ അസംബന്ധമാണെന്നായിരുന്നു രാഹുലിന്റെ നിലപാട്. അന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് വിദേശത്തായിരുന്നു. തുടര്‍ന്ന് നിയമനിര്‍മ്മാണം യുപിഎ സര്‍ക്കാര്‍ ഉപേക്ഷിക്കുകയായിരുന്നു. അന്നത്തെ നിയമപ്രകാരം വിവിധ പാര്‍ട്ടികളിലെ നിരവധി പേര്‍ക്ക് പാര്‍ലമെന്റ് അംഗത്വം നഷ്ടപ്പെട്ടു. അതേ നിയമപ്രകാരമാണ് രാഹുലിനും അംഗത്വം നഷ്ടപ്പെടാന്‍ പോകുന്നത്. ‘അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്’ എന്നുപറഞ്ഞതു പോലെയാണ് കോണ്‍ഗ്രസുകാരുടെ ഇപ്പോഴത്തെ പെരുമാറ്റം. കോടതിയാണ് രാഹുലിനെ ശിക്ഷിച്ചത്. അതിന് വ്യക്തവും ശക്തവുമായ കാരണങ്ങളുമുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ ബിജെപി സര്‍ക്കാരിനെതിരെ കുരച്ചുചാടുന്നതെന്തിന് എന്ന ചോദ്യമാണ് പരക്കെ.

പാര്‍ലമെന്റില്‍ രാഹുലിന്റെ ശബ്ദം ഉയരാതിരിക്കാനുള്ള നീക്കമാണിതെന്നാണ് കോണ്‍ഗ്രസിന്റെ പരാതി. രാഹുല്‍ പാര്‍ലമെന്റിലല്ല എവിടെ വായതുറന്നാലും വിവരക്കേടെ പുറത്തുവരൂ. മോദി ഭരണത്തിന്റെ തെറ്റ് ചൂണ്ടിക്കാണിക്കുന്നവരെ കല്‍ത്തുറുങ്കലിലടക്കാനാണ് നീക്കമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ജനാധിപത്യ സംവിധാനത്തിന്റെ കറുത്ത അധ്യായമാണിതെന്ന് അടിയന്തിരാവസ്ഥയില്‍ അഴിഞ്ഞാടിയ കിങ്കരന്മാര്‍ തന്നെ വാചാലമാകുമ്പോള്‍ വിസ്മയമാണുണ്ടാകുന്നത്. കേരളത്തില്‍ ഉപമുഖ്യമന്ത്രി. പിണറായി വിജയനും എം. സ്വരാജ് എംഎല്‍എയും രാഹുലിനെ അയോഗ്യനാക്കിയതിനെതിരെ രംഗത്തുവന്നിരിക്കുന്നു. എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ച് എതിര്‍ക്കുന്നത് ഫാസിസ്റ്റ് രീതിയാണെന്നാണ് പിണറായിയുടെ അധിക്ഷേപം. സൂരത്ത് കോടതി കേന്ദ്രസര്‍ക്കാരിന്റെ കീഴിലെ ഒരുപകരണമാണെന്ന് ധരിച്ചമട്ടുണ്ട്. കേന്ദ്ര ഏജന്‍സികളെ കൂട്ടിലെ തത്തയെന്ന് വിശേഷിപ്പിച്ചത് സിപിഎം-കോണ്‍ഗ്രസ് ചേര്‍ന്ന് കേന്ദ്രം ഭരിച്ചപ്പോഴാണ്. ഇന്ന് ഏജന്‍സികള്‍ക്ക് സര്‍വതന്ത്ര സ്വതന്ത്ര അധികാരമുണ്ട്. അഴിമതിക്കും അധികാര ദുര്‍വിനിയോഗത്തിനുമെതിരെ അവര്‍ ശക്തമായ നടപടി സ്വീകരിക്കുന്നു. അതില്‍ വേവലാതിപ്പെട്ടിട്ടെന്തുകാര്യം.

രാഹുലിന് നിയമപിന്‍ബലം നല്‍കാന്‍ അഞ്ചംഗ അഭിഭാഷകരെ നിശ്ചയിച്ചിട്ടുണ്ട്. പി. ചിദംബരവും അഭിഷേക്‌സിംഗ്‌ദേവും അവരുടെ കൂട്ടത്തിലുണ്ട്. അതിനിടെ രാഹുലിന് പിന്തുണ നല്‍കാന്‍ 20 പ്രതിപക്ഷ പാര്‍ട്ടികളെ വിളിച്ച് യോഗം ചേര്‍ന്നപ്പോള്‍ അതില്‍ സിപിഎം അംഗം ഉള്‍പ്പെടെ 12 പാര്‍ട്ടികളേ എത്തിയുള്ളൂ. കേരളത്തിന് പുറത്ത് ഏത് അലവലാതിത്തരത്തിനൊപ്പവും സിപിഎം ഉള്ളതാണ് ഒരു സമാധാനം.

Tags: indiaRahul Gandhiരാഷ്ട്രീയംകുടുംബംനെഹ്രു കുടുംബവാഴ്ചമറുപുറം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)
India

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

India

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.