Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

മരണവീട്ടിലെ ക്യാമറ

കവിത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2023, 05:35 pm IST
in Literature

ബൃന്ദ

ബോഡി എത്താറായി

ക്യാമറകള്‍  

അസ്വസ്ഥമായി.

കിട്ടാവുന്നതില്‍ വച്ച്

ഏറ്റവും നല്ല ഷോട്ടിനു  

പിറകെ അലയണം.

ഹൃദയം പിളര്‍ക്കുന്ന

സീനുകള്‍ മറ്റാര്‍ക്കും

കിട്ടുന്നതിന്‍ മുന്നേ

എടുക്കണം.

ആംബുലന്‍സിന്റെ ഒച്ച…

ബോഡി എത്തി.

ബോഡിയുടെ  

ക്ലോസ്‌ഷോട്ട്

അകത്തേക്കു കയറ്റുന്ന  

രംഗങ്ങള്‍

മര്‍മരങ്ങള്‍

തേങ്ങലുകള്‍

ഇനി ക്യാമറയ്‌ക്ക് ചാകര

നിലവിളിച്ചു കൊണ്ട്  

ഓടിവരുന്ന അമ്മ

പൊന്നോമനയാണ്

ചലനമില്ലാതെ കിടക്കുന്നത്

കണ്ടു കൊതിതീരാത്തതാണ് .

പൊട്ടിത്തകര്‍ന്ന്

നിലവിളിക്കുകയാണ്

നല്ല ഷോട്ട് !

ഇരുവശത്തും നിന്ന്

ആരൊക്കെയോ അവരെ താങ്ങുന്നുണ്ട്

ഗംഭീരം

അവരുടെ മുടി

കുറച്ചു മുഖത്തേക്കു വീണു കിടക്കുന്നു

മുഖം ശരിക്ക് കാണുന്നില്ല.

മുടി മാറ്റിയിടാന്‍ ആരോടും പറയാന്‍ പറ്റില്ലല്ലോ

അച്ഛന്‍  

തോളിലെ ടവ്വല്‍ എടുത്ത്

മുഖം പൊത്തുന്നു .

ആ മനുഷ്യന്‍ മുഖം മറയ്‌ക്കാതെ  

കരഞ്ഞിരുന്നെങ്കില്‍

കുറച്ചു കൂടി ഒച്ചയിട്ടിരുന്നെങ്കില്‍ ക്യാമറയ്‌ക്ക് നന്നായിരുന്നു

നാലുപേരറിയുന്ന ചില

സുഹൃത്തുക്കളൊക്കെ  

വിങ്ങിപ്പൊട്ടി വരുന്നു

അവരുടെ ക്ലോസ് ഷോട്ട്

വൈഡ് ഷോട്ട്

ഡ്രസ് …

മേക്കപ്പില്ലാത്തതുകൊണ്ട്

എടുത്തു കാണിക്കുന്ന

മുഖക്കുരുക്കള്‍

കവിളത്തെ മറുക്

കരച്ചിലിന്റെ വിവിധ ദൃശ്യങ്ങള്‍

കണ്ണു തുടയ്‌ക്കുകയും

കരച്ചിലടക്കുകയും

ചെയ്യുന്ന  ആണുങ്ങള്‍

പെണ്ണുങ്ങള്‍

ഉറ്റവരെത്തുമ്പോള്‍ കെട്ടിപ്പിടിച്ചുള്ള തേങ്ങലുകള്‍

അകത്തെ മുറിയിലേക്ക്

പോകുന്ന

കണ്ണീരുകള്‍ക്കു പിന്നാലെ

തലങ്ങും വിലങ്ങും പായുന്ന ക്യാമറകള്‍

ഉറ്റബന്ധുക്കളെ

പിടിച്ചിരുത്തി

നെഞ്ചുപൊട്ടുന്ന ചോദ്യങ്ങളാല്‍

കണ്ണീരു കൂട്ടുന്ന

കാമറ സാഡിസം

നിരത്തിപ്പിടിച്ച

നൂറുകണക്കിന്

മൊബൈല്‍ ക്യാമറകളുടെയും

അല്ലാത്തതിന്റെയും

മുന്നില്‍ നിന്ന്

ഏറ്റവും  

പ്രിയപ്പെട്ടൊരാളിന്റെ

വേര്‍പാടിനുമുന്നില്‍ നിന്ന്

നെഞ്ചുപൊട്ടുമ്പോള്‍

ഇത്തിരി മാറിപ്പോകുന്ന

സാരിയുടെ ഇടയിലേക്ക്

ഒളികണ്ണിട്ടു നോക്കുന്ന

കാമറത്തിരക്ക്

അറിയില്ല ,

ചിലപ്പോള്‍ ഇതൊക്കെ

എന്റെ ക്യാമറയുടെ  

വികല ചിന്തയായിരിക്കും

ഉമ്മറപ്പടിയ്‌ക്കപ്പുറത്തേക്ക്

ക്യാമറകള്‍ കണ്ണടച്ചു പിടിക്കണമെന്നത്

വ്യര്‍ത്ഥവിലാപമായിരിക്കും ….

മരണം ഒരു  

ആഘോഷമല്ലല്ലോ

അതാ

ബോഡി ചിതയിലേക്കെടുക്കുന്നു

ക്യാമറകള്‍ ഒപ്പം ചാടുന്നു !

കാലന്റെ ഫോട്ടോ

കിട്ടിയില്ലെന്ന്

ഒരു ക്യാമറമാന്‍

നിരാശപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ആയിരം കോഴിക്ക് അരക്കാട എന്ന് പറഞ്ഞതുപോലെ ഉക്രൈന്‍…രണ്ടായിരം സൈനികര്‍ക്ക് നൂറ് റോബോട്ടുകള്‍ മതി

Spiritual

ലോകത്തിലെ ഏറ്റവും ഉയരത്തിലെ ശിവക്ഷേത്രം….മേഘങ്ങളെ ഉരുമ്മി നില്‍ക്കുന്ന തുംഗനാഥ് ക്ഷേത്രം

പഞ്ചാബ് ബിജെപി പ്രസിഡന്‍റ് കേവല്‍ സിങ്ങ് ധില്ലന്‍ (ഇടത്ത്) ക്രിക്കറ്റ് താരം യുവരാജ് സിങ്ങ് (വലത്ത്)
India

പഞ്ചാബും ബിജെപി പിടിക്കുമെന്ന ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ വാക്കുകള്‍ ഫലിക്കുന്നു, പഞ്ചാബിലെ കാലിഫോര്‍ണിയയില്‍ ബിജെപി മേയര്‍;ബിജെപി കളി തുടങ്ങി

അഖിലയുടെ ആദ്യ ഭര്‍ത്താവ് അഖില്‍ (ഇടത്ത്) അഖിലിന്‍റെ അച്ഛന്‍ സുനില്‍ കുമാര്‍ (വലത്ത് താഴെ)
Kerala

‘അഖിലയ്‌ക്ക് അഷ്‌കറിന് മുന്‍പും അവിഹിതബന്ധം, മകന്‍ ഇത് കണ്ടെത്തി; അവന്‍ ജീവനൊടുക്കിയതാണ്: അഖിലയുടെ ആദ്യഭര്‍ത്താവിന്റെ അച്ഛന്‍

India

“13 മാസം സ്റ്റേജിൽ, തല ഭിത്തിയിൽ ഇടിപ്പിച്ചു , ഫാനിൽ കെട്ടിത്തൂക്കാൻ ശ്രെമിച്ചു , ഓർമശക്തി നഷ്ടമായി” അഷ്കറിന്റെ ആദ്യ ഭാര്യാ ആമിന ഇപ്പോള്‍ കോമയില്‍

പുതിയ വാര്‍ത്തകള്‍

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്തതിനുള്ള ഓറഞ്ച് തൊപ്പി 15 കാരന്‍ വൈഭവ് സൂര്യവംശിക്ക്

ഒരു മിനിറ്റിനുള്ളിൽ ഇന്ത്യ തകരണം ; അയ്യായിരം മിസൈലെങ്കിലും ഇങ്ങോട്ട് അയക്കണം ; ഇറാനോട് അപേക്ഷിച്ച മുഹമ്മദ് മുബാറക്കിനെ കുടുക്കാൻ യുപി പൊലീസ്

ഐ പി എല്‍ ഫൈനല്‍ : റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 156 റണ്‍സ് വിജയലക്ഷ്യം

‘ ആടിനെ ബലിയർപ്പിക്കുന്നത് ഇന്ന് കാണിച്ച് തരും ‘ ; ബക്രീദ് ദിനത്തിൽ ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ; മുഖ്യപ്രതി ആസാദിനെ യുപി പൊലീസ് വെടിവച്ച് കൊന്നു

ബംഗാളിലെ ബിജെപി കാര്യകര്‍ത്തയായ സ്മിത ബറുവ (വലത്ത്)

മമതാ നിങ്ങള്‍ അവിടുത്തെ സ്ത്രീകളുടെ ഭീതി കണ്ടില്ല, പകരം ഗുണ്ടകളുടെ അഴിഞ്ഞാട്ടം നിശ്ശബ്ദം അനുവദിച്ചു, ബംഗാള്‍ കൈവിട്ടു

വെളളാപ്പളളി നടേശനെ സന്ദര്‍ശിച്ച മന്ത്രി ബിന്ദു കൃഷ്ണയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫില്‍

നടി ലക്ഷ്മിപ്രിയയോട് തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് പൊലീസ്

ഏത് വ്യായാമമാണ് ഏറ്റവും കൂടുതൽ കലോറി കത്തിക്കുന്നത് ? നിങ്ങളുടെ വ്യായാമ ദിനചര്യയിൽ ഇത് എങ്ങനെ ഉൾപ്പെടുത്താമെന്ന് നോക്കാം

പാകിസ്ഥാനി എന്ന് പറയാനല്ല , ഇന്ത്യൻ എന്ന് പറയാനാണ് എനിക്കിഷ്ടം ; ധുരന്ധറിൽ പറയുന്നതെല്ലാം വാസ്തവമാണ് ; കറാച്ചി മുൻ മേയർ ആരിഫ് ആജാകിയ

നഴ്‌സ് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ 3 ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.