Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സിപിഎമ്മിന്റെ ഭീകരതയില്‍ ജനങ്ങള്‍ക്ക് സംശയമില്ല

ഭീകരരെക്കുറിച്ചുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയപ്പോള്‍ അന്താരാഷ്‌ട്ര ഏജന്‍സി തെറ്റിദ്ധരിച്ചുവെങ്കിലും സിപിഎം ഭീകരസ്വഭാവമുള്ള സംഘടനയാണെന്ന ശരിയായ ധാരണ ജനങ്ങള്‍ക്കുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. തന്നെയുമല്ല ഇപ്പോള്‍ ഭീകരസംഘടനകളായി പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റുകളുമായി സിപിഎമ്മും സിപിഐയുമൊക്കെ കൂട്ടുചേരില്ലെന്ന് പറയാനുമാവില്ല. ബീഹാറില്‍ ഒരു മാേവായിസ്റ്റ് സംഘടനയുമായി സഖ്യമുണ്ടാക്കുകയും മത്‌സരിക്കുകയും ചെയ്തതാണല്ലോ.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 18, 2023, 05:00 am IST
inEditorial

ആസ്‌ട്രേലിയയിലെ സിഡ്‌നി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്‌ട്ര ഏജന്‍സിയായ ഐഇഎഫ് ലോകത്തെ കൊടുംഭീകരസംഘടനകളുടെ കണക്കെടുത്തപ്പോള്‍ അതില്‍ ഇന്ത്യയിലെ ഒരു മാവോയിസ്റ്റ് സംഘടന ഉള്‍പ്പെട്ടത് പല നിലയ്‌ക്കും അതീവ ഗൗരവത്തോടെ കാണേണ്ട ഒന്നാണ്. ഛത്തീസ്ഗഢിലും ഝാര്‍ഖണ്ഡിലും ബീഹാറിലുമൊക്കെ വന്‍ ആക്രമണങ്ങള്‍ നടത്തുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റ് എന്ന സംഘടനയാണിത്. ലോകത്ത് ഏറ്റവും മാരകമായ ആക്രമണങ്ങള്‍ നടത്തുന്നവയുടെ പട്ടികയില്‍ ഇടംപിടിച്ച ഈ സംഘടന 2022 ല്‍ മാത്രം 61 ആക്രമണങ്ങള്‍ നടത്തിയെന്നാണ് ഐഇഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആഗോള ഇസ്ലാമിക ഭീകരസംഘടനയായ ഐഎസ്, അല്‍ ഷബാബ്, ബൊക്കോഹറാം, പാക്കിസ്ഥാനിലെ തെഹ്‌രിക്-ഇ-താലിബാന്‍ തുടങ്ങിയ 20 കൊടും ഭീകര സംഘടനകളുടെ നിരയിലാണ് ഈ മാവോയിസ്റ്റ് സംഘടനയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇത് ആദ്യമായല്ല അന്താരാഷ്‌ട്രതലത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ-മാവോയിസ്റ്റിനെ ഭീകരസംഘടനയായി പരിഗണിക്കുന്നത്. 2019 ല്‍ അമേരിക്കയുടെ ഔദ്യോഗിക റിപ്പോര്‍ട്ടില്‍ ലോകത്തെ മാരകമായ ഭീകരസംഘടനകളില്‍ ആറാമത്തേതാണ് ഈ സംഘടനയെന്ന് കുറ്റപ്പെടുത്തിയിരുന്നു. തൊട്ടുതലേവര്‍ഷം അമേരിക്കന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ വലിപ്പംകൊണ്ട് ലോകത്തെ നാലാമത്തെ ഭീകരസംഘടനയാണിതെന്ന് പറഞ്ഞിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് 20 കൊടുംഭീകരസംഘടനകളുടെ ഐഇഎഫ് പട്ടികയില്‍ പന്ത്രണ്ടാമതായി ഈ മാവോയിസ്റ്റ് സംഘടന വന്നിരിക്കുന്നത്. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റ് ഭീകരസംഘടനകളില്‍ ഒന്നു മാത്രമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ-മാവോയിസ്റ്റ്. സമാനരീതിയില്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വേറെയും മാവോയിസ്റ്റ് സംഘടനകളുണ്ട്.

ഐഇഎഫിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നത് ഒരു വിവാദത്തിനും ഇടയാക്കി. പട്ടികയില്‍ മാവോയിസ്റ്റ് സംഘടനയുടെ പേര് പറഞ്ഞത് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്നാണ്. മാവോയിസ്റ്റ് എന്നത് വിട്ടുപോയി. ഏത് സംഘടനയെയാണ് ഉദ്ദേശിക്കുന്നതെന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടായി. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന് പൊതുവെ അറിയപ്പെടുന്നത് രാഷ്‌ട്രീയപാര്‍ട്ടിയായ സിപിഐ  ആണ്. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തുടര്‍ച്ച. സിപിഎമ്മും കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയാണ്. പേരിനൊപ്പം മാര്‍ക്‌സിസ്റ്റ് എന്നുകൂടി ഉണ്ടെന്നുമാത്രം. അന്താരാഷ്‌ട്ര ഏജന്‍സി ലോകത്തെ ഭീകരസംഘടനകളില്‍ ഉള്‍പ്പെടുത്തിയത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെയാണെന്ന മട്ടില്‍ സമൂഹമാധ്യമങ്ങളില്‍ ശക്തമായ പ്രചാരണം നടന്നു. ചില ചാനലുകളിലും കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നു വന്നത് ആശയക്കുഴപ്പമുണ്ടാക്കി. സിപിഐയെയും സിപിഎമ്മിനെയുമൊക്കെ ഭീകരസംഘടനകളില്‍പ്പെടുത്താമോ എന്ന രീതിയിലുള്ള ചര്‍ച്ചകള്‍ ഇതിന്റെ തുടര്‍ച്ചയായി നടന്നു. ഇക്കാര്യത്തില്‍ വ്യക്തത തേടി ചിലര്‍ ഐഇഎഫിനെ ബന്ധപ്പെട്ടതിനെത്തുടര്‍ന്ന് ഉദ്ദേശിച്ചത് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയല്ല, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ-മാവോയിസ്റ്റാണെന്ന് അന്താരാഷ്‌ട്ര ഏജന്‍സി വ്യക്തത വരുത്തി. റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഉദ്ദേശിച്ചത് മാവോയിസ്റ്റ് സംഘടനയെയാണെന്നും അത് സംബന്ധിച്ച വിവരശേഖരണത്തില്‍ വന്ന അശ്രദ്ധയാണ് തെറ്റിദ്ധാരണയ്‌ക്ക് ഇടയാക്കിയതെന്നും ഏജന്‍സി വിശദമാക്കുകയും ചെയ്തു. എന്നാല്‍ രസകരമായ ഒരു കാര്യം തങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഒരു റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും അതിനെക്കുറിച്ച് സിപിഐയും സിപിഎമ്മും നിശ്ശബ്ദത പാലിച്ചതാണ്.  

കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്നാണ് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നതെങ്കിലും പ്രതിക്കൂട്ടില്‍ കയറിയത് സിപിഎമ്മാണ്. സിപിഎം ഭീകരസംഘടനയാണെന്ന മട്ടിലാണ് കേരളത്തിലെ സമൂഹമാധ്യമചര്‍ച്ച പുരോഗമിച്ചത്. ഇത് സ്വാഭാവികമാണ്. രാഷ്‌ട്രീയപാര്‍ട്ടിയാണെങ്കിലും ഭീകരസംഘടനയെപ്പോലെയാണ് സിപിഎം പ്രവര്‍ത്തിക്കുന്നത്. അവര്‍ അടിക്കടി നടത്തുന്ന അക്രമങ്ങളും കൊലപാതകങ്ങളും ലഹരിക്കടത്തുമൊക്കെ ഇങ്ങനെയൊരു ധാരണ ജനങ്ങളില്‍ സൃഷ്ടിച്ചിട്ടുണ്ട്. കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററുടെയും ടി.പി. ചന്ദ്രശേഖരന്റെയുമൊക്കെ കൊലപാതകങ്ങള്‍ സിപിഎം നടത്തിയ ഭീകരാക്രമണങ്ങള്‍തന്നെയായിരുന്നു. ഇതിന്റെ ഭയം ഇപ്പോഴും ജനങ്ങളുടെ മനസ്സില്‍ തങ്ങിനില്‍ക്കുകയാണ്. അടുത്തിടെയാണല്ലോ ജയകൃഷ്ണന്‍ മാസ്റ്ററുടെ അരുംകൊല നേരില്‍ കണ്ടതിന്റെ ഫലമായി മാനസികനില തെറ്റിയ ഒരു യുവതി ആത്മഹത്യയില്‍ അഭയം തേടിയത്. ഇസ്ലാമിക ഭീകരസംഘടനകള്‍ ജനങ്ങളെ കൂട്ടക്കൊല ചെയ്യുന്ന തങ്ങളുടെ ചാവേറുകളെ വാഴ്‌ത്തുന്നതുപോലെയായിരുന്നു ജയകൃഷ്ണന്‍ മാസ്റ്ററുടെ കൊലപാതകികളെ സിപിഎം മഹത്വവല്‍ക്കരിച്ചത്. അതുകൊണ്ട് ഭീകരരെക്കുറിച്ചുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയപ്പോള്‍ അന്താരാഷ്‌ട്ര ഏജന്‍സി തെറ്റിദ്ധരിച്ചുവെങ്കിലും സിപിഎം ഭീകരസ്വഭാവമുള്ള സംഘടനയാണെന്ന ശരിയായ ധാരണ ജനങ്ങള്‍ക്കുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. തന്നെയുമല്ല  ഇപ്പോള്‍ ഭീകരസംഘടനകളായി പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റുകളുമായി സിപിഎമ്മും സിപിഐയുമൊക്കെ കൂട്ടുചേരില്ലെന്ന് പറയാനുമാവില്ല. ബീഹാറില്‍ ഒരു മാവോയിസ്റ്റ് സംഘടനയുമായി സഖ്യമുണ്ടാക്കുകയും മത്‌സരിക്കുകയും ചെയ്തതാണല്ലോ. എന്തായിരുന്നാലും സിപിഎമ്മിനെക്കുറിച്ച് ജനങ്ങളില്‍ ഒരു ജാഗ്രതയുണ്ടാക്കാന്‍ ഐഇഎഫ് റിപ്പോര്‍ട്ടിന് കഴിഞ്ഞത് സ്വാഗതാര്‍ഹമാണ്.

Tags: cpmterrorismപാര്‍ട്ടി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

Kerala

പാവപ്പെട്ടവരുടെ വീടുകളില്‍ കയറിയാല്‍ വന്നതുപോലെ തിരിച്ചുപോകില്ല; പൊലീസുകാരെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ് കെ പി ഉദയഭാനു

Kerala

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

India

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

Kerala

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

പുതിയ വാര്‍ത്തകള്‍

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.