Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രി രവീന്ദ്രനെ കയ്യൊഴിയുമോ? പ്രതിരോധിക്കാന്‍ പറ്റാത്ത വിധം അമ്മിഞ്ഞപ്പാല്‍ ചാറ്റില്‍ കുടുങ്ങിയ രവീന്ദ്രനെ കൈവിടുക മാത്രം പോംവഴി

പ്രതിരോധിക്കാന്‍ പറ്റാത്ത വിധം ആരോപണത്തില്‍ കുടുങ്ങിയാല്‍ അനുയായിയെ കൈവിടുക എന്നതാണ് മുഖ്യമന്ത്രിയുടെ രീതി. ഒന്നാം മന്ത്രിസഭയില്‍ ലൈംഗികാരോപണത്തില്‍ കുടുങ്ങിയ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, സ്വര്‍ണ്ണക്കടത്ത്-ഖുറാന്‍ ആരോപണങ്ങളില്‍ കുടങ്ങിയ കെ.ടി.ജലീല്‍ തുടങ്ങിയവരെ വിശ്വസ്തരെങ്കിലും മുഖ്യമന്ത്രി കൈവിട്ടത് അങ്ങിനെയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2023, 07:19 pm IST
in Kerala

തിരുവനന്തപുരം: പ്രതിരോധിക്കാന്‍ പറ്റാത്ത  വിധം ആരോപണത്തില്‍ കുടുങ്ങിയാല്‍ അനുയായിയെ കൈവിടുക  എന്നതാണ് മുഖ്യമന്ത്രിയുടെ രീതി. ഒന്നാം മന്ത്രിസഭയില്‍ ലൈംഗികാരോപണത്തില്‍ കുടുങ്ങിയ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, സ്വര്‍ണ്ണക്കടത്ത്-ഖുറാന്‍ ആരോപണങ്ങളില്‍ കുടങ്ങിയ  കെ.ടി.ജലീല്‍ തുടങ്ങിയവരെ വിശ്വസ്തരെങ്കിലും മുഖ്യമന്ത്രി കൈവിട്ടത് അങ്ങിനെയാണ്.  

അമ്മിഞ്ഞപ്പാല്‍ ചാറ്റ് പുറത്തുവന്നതോടെ സി.എം. രവീന്ദ്രനും പ്രതിരോധങ്ങളില്ല. ലൈഫ് മിഷന്‍പദ്ധതിയില്‍ അദ്ദേഹത്തിന് ആഴത്തില്‍ പങ്കുണ്ടെന്ന് ശിവശങ്കറിന്റെയും സ്വപ്ന സുരേഷിന്റെയും യു.വി. ജോസിന്റെയും മൊഴികള്‍ ഇഡിയുടെ പക്കല്‍ ഉണ്ട്. 2020ല്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യവേ സ്വപ്നയെ അറിയില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയ സി.എം.രവീന്ദ്രന് ഇക്കുറി ലൈഫ് മിഷനുമായി ബന്ധപ്പെട്ട  കേസില്‍ എളുപ്പം തലയൂരാന്‍  സാധിക്കില്ല. പ്രതിരോധിക്കാന്‍ പറ്റാത്ത വിധമാണ്  അദ്ദേഹവും  സ്വപ്നസുരേഷും തമ്മില്‍  നടത്തിയ  അതിരുവിട്ട അര്‍ധരാത്രി  ചാറ്റുകള്‍ പുറത്തുവന്നിരിക്കുന്നത്. ലൈഫ് മിഷന് നല്‍കപ്പെട്ട കോഴയെപ്പറ്റി കൃത്യമായ വിവരങ്ങള്‍ ഇഡിയുടെ പക്കലുണ്ട്. സ്വപ്നയുടെ ലോക്കറില്‍ നിന്നും ലഭിച്ച ഒരു കോടി രൂപ ശിവശങ്കറിന് ലൈഫ് മിഷന്‍ പദ്ധതിയില്‍ ലഭിച്ച കോഴത്തുകയാണ്.  4.5 കോടി രൂപയുടെ കോഴ കൈമാറിയിട്ടുണ്ട്.  ഇനി ബാക്കി 3.5 കോടി എവിടെയാണ്?  ലൈഫ് മിഷന്‍ സംബന്ധിച്ച് രവീന്ദ്രനെ കാണണമെന്ന് ശിവശങ്കര്‍ നിര്‍ദേശിച്ചതിന്റെചാറ്റ് ഉണ്ട്. ഇത് സംബന്ധിച്ചെല്ലാം നിര്‍ണ്ണായക വിവരങ്ങള്‍ രവീന്ദ്രനില്‍ നിന്നും എടുക്കാന്‍ കഴിയുമെന്ന് ഇഡി പ്രതീക്ഷിക്കുന്നു.  

എന്‍ഫോഴ്‌സ്‌മെന്‍റിന്റെ  ചോദ്യം ചെയ്യലിന് മുന്നില്‍ ശിവശങ്കരനെപോലെ പിടിച്ചു നില്‍ക്കാന്‍ സി എം രവീന്ദ്രന് കഴിഞ്ഞേക്കില്ലന്നും അത് കൊണ്ട് ചോദ്യം ചെയ്യല്‍ പരമാവധി നീട്ടിക്കൊണ്ടുപോകണമെന്നും മുഖ്യമന്ത്രിക്ക് ലഭിച്ച വിദഗ്ധ ഉപദേശത്തിന്റെ അടിസ്ഥാനത്തിനാണ് സി എം രവീന്ദ്രന്‍ ഇന്ന് ഹാജാരാകാതിരുന്നത് എന്ന് പറയുന്നു. ഇനി അഥവാ  ചോദ്യം ചെയ്യലിന് വിട്ടുകൊടുക്കേണ്ടി വന്നാല്‍ തന്നെ എങ്ങിനെ ഉത്തരങ്ങള്‍ പറയണം എന്ന് ഈ വിലപ്പെട്ട  സമയം പ്രയോജനപ്പെടുത്തി പഠിപ്പിക്കാനും അണിയറയില്‍ ശ്രമം നടക്കുന്നതായി പറയുന്നു. കാരണം സി.എം. രവീന്ദ്രന്‍ പിണറായിയുടെ സന്തതസഹചാരിയും മനസാക്ഷി സൂക്ഷിപ്പുകാരനുമാണ്.  ചോര്‍ന്നാല്‍ എല്ലാം ചോരും. 

മുഖ്യമന്ത്രി പിണറായി വിജയന്റെ കൂടി അറിവോടെയാണ് ഇ ഡി ക്ക് മുമ്പില്‍ ഹാജരാകണ്ട എന്ന തീരുമാനത്തില്‍ രവീന്ദ്രന്‍ എത്തുന്നതും ഇഡിയ്‌ക്ക് ഇ-മെയിലില്‍ മറുപടി അയച്ചതും. നിയമസഭാ സമ്മേളനം ഉള്ളതിനാല്‍ ചോദ്യം ചെയ്യലിന് എത്താന്‍ കഴിയില്ലന്നാണ് രവീന്ദ്രന്‍ ഇ ഡിയെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ നിയമസഭാ സമ്മേളനത്തിന്റെ വിശേഷാധികാരം എം എല്‍ എ മാര്‍ക്ക് മാത്രമാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഇത് സഭ കഴിയുന്നതുവരെ അംഗീകരിച്ചുകൊടുക്കാന്‍ ഇ ഡിയ്‌ക്ക് ആവില്ല.  മൂന്ന് തവണ നോട്ടീസ് കൊടുത്തിട്ടും  ഹാജരായില്ലെങ്കില്‍ അറസ്റ്റ് എന്നാണ്  ഇഡി പദ്ധതിയിടുന്നതെന്നറിയുന്നു. അതേ സമയം എന്തുവില കൊടുത്തും രവീന്ദ്രന്റെ അറസ്റ്റ് തടയാനുള്ള ശ്രമമാണ്  ഇപ്പോള്‍ നടക്കുന്നത്.  ശിവശങ്കരന്‍ ഇ ഡി ക്ക് കൊടുത്തിരിക്കുന്ന മൊഴികളെക്കുറിച്ച് മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും  ഭയമുണ്ട്.  

Tags: ഐഎസ്Pinarayi Vijayanഇഡിഎം ശിവശങ്കര്‍Life missionpinarayiswapna sureshസി.എം. രവീന്ദ്രന്‍CM Ravindran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

Kerala

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

Kerala

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

Kerala

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

Kerala

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

പുതിയ വാര്‍ത്തകള്‍

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.