Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ക്ഷേത്രങ്ങളിലെ രാഷ്‌ട്രീയാധിപത്യം അനീതിയും ആപത്തും

ഒരു മതേതര രാഷ്‌ട്രത്തില്‍ ഹിന്ദുക്കളുടെ മാത്രം ആരാധനാലയങ്ങള്‍ സര്‍ക്കാര്‍ കയ്യടക്കിവയ്‌ക്കുന്നതിനെതിരെ മദ്രാസ് ഹൈക്കോടതിയും സുപ്രീംകോടതിയും ഒന്നിലധികം വിധിന്യായങ്ങള്‍ പുറപ്പെടുവിക്കുകയുണ്ടായി. ക്ഷേത്രങ്ങള്‍ അതിന്റെ വിശ്വാസികള്‍ക്ക് വിട്ടുകൊടുക്കണമെന്ന സുചിന്തിതമായ നിലപാടാണ് ചിദംബരം ക്ഷേത്രത്തിന്റെയും ആന്ധ്രയിലെ അഹോബിലം ക്ഷേത്രത്തിന്റെയും കാര്യത്തില്‍ സുപ്രീംകോടതി കൈക്കൊണ്ടത്. എന്നിട്ടും രാഷ്‌ട്രീയക്കാര്‍, അതും നിരീശ്വരവാദികള്‍ ക്ഷേത്രഭരണത്തില്‍ അടയിരിക്കുന്നതിനെ വച്ചുപൊറുപ്പിക്കാനാവില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2023, 11:09 am IST
in Editorial

മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളുടെ ഭരണസമിതികളില്‍ രാഷ്‌ട്രീയക്കാരെ വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി നിര്‍ണായകമാണ്. ക്ഷേത്രഭരണ സമിതികളില്‍ പാരമ്പര്യേതര ട്രസ്റ്റിമാരായി സജീവരാഷ്‌ട്രീയക്കാരെയും പാര്‍ട്ടി ഭാരവാഹികളെയും ക്രിമിനല്‍ക്കേസുകളില്‍ പ്രതികളായവരെയും നിയമിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിന്റെ പരിണിതഫലങ്ങള്‍ ഏറെയായിരിക്കും. ഒറ്റപ്പാലം പൂക്കോട്ട കാളികാവ് ക്ഷേത്രഭരണ സമിതിയില്‍ സിപിഎം നേതാക്കളെ അംഗങ്ങളാക്കിയതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ എതിര്‍വാദങ്ങളെല്ലാം തള്ളി ഹൈക്കോടതി പുറപ്പെടുവിച്ച വിധി സമാന സാഹചര്യം നിലനില്‍ക്കുന്ന മറ്റ് ക്ഷേത്രങ്ങളുടെ കാര്യത്തിലും ബാധകമാണ്. അറിയപ്പെടുന്ന സിപിഎം നേതാക്കളും ക്രിമിനല്‍ കേസുകളില്‍ പ്രതികളുമായവര്‍ ക്ഷേത്ര ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടശേഷം പാര്‍ട്ടി സ്ഥാനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. ഇവരിലൊരാള്‍ ക്ഷേത്രം ആക്രമിച്ച കേസിലും പ്രതിയാണെന്ന വിരോധാഭാസവുമുണ്ട്. ക്ഷേത്രത്തിന്റെ ഭാരവാഹിത്വം ഏറ്റെടുക്കുമ്പോള്‍ തങ്ങള്‍ക്ക് രാഷ്‌ട്രീയ ചുമതലകളില്ലായിരുന്നുവെന്നു വരുത്തി നിയമത്തിന്റെ ആനുകൂല്യം നേടാനായിരുന്നു ശ്രമം. എന്നാല്‍ ഈ കള്ളക്കളി കോടതി പൊളിച്ചു. ഡിവൈഎഫ്‌ഐ രാഷ്‌ട്രീയ പാര്‍ട്ടിയല്ലെന്നും, ട്രസ്റ്റിമാരായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ രാഷ്‌ട്രീയ ഭാരവാഹിത്വം ഉണ്ടായിരുന്നില്ലെന്നും അതിനാല്‍ അയോഗ്യത കല്‍പ്പിക്കാനാവില്ലെന്നുമുള്ള സാങ്കേതികത്വം കോടതിയില്‍ ചെലവായില്ല. രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്കും ക്രിമിനല്‍ കേസ് പ്രതികള്‍ക്കും ട്രസ്റ്റില്‍ നിയമനത്തിന് വിലക്കുണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടിയ കോടതി, ഇക്കാര്യം മറച്ചുവച്ച് സത്യവാങ്മൂലം നല്‍കിയതിനെ വിമര്‍ശിക്കുകയും ചെയ്തു.  

അടിസ്ഥാനപരമായി നിരീശ്വരവാദികളായിരുന്നിട്ടും ചിലര്‍ ഭക്തര്‍ ചമഞ്ഞ് ക്ഷേത്രഭരണം കയ്യാളുന്നതിലെ അനീതിയും അധാര്‍മികതയുമാണ് ഈ കോടതി ഉത്തരവ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ഭക്തി അന്ധവിശ്വാസമാണെന്നും ക്ഷേത്രങ്ങള്‍ നശിക്കണമെന്നും, അത് പുരോഗതിക്ക് തടസ്സമാണെന്നും ആത്മാര്‍ത്ഥമായി വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ ക്ഷേത്രഭരണം പിടിച്ചെടുക്കുന്നതിനെ ഒരുതരത്തിലും ഭക്തജനങ്ങള്‍ക്ക് അംഗീകരിക്കാനാവില്ല. ഭരണഘടന പദവികള്‍ ഏറ്റെടുക്കുമ്പോള്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍  വിസമ്മതിക്കുന്നവര്‍ അധികാരവും സമ്പത്തും വോട്ടുബാങ്കുമൊക്കെ നിയന്ത്രിക്കാന്‍ ക്ഷേത്രഭരണത്തില്‍ കയറിക്കൂടുന്നതില്‍ ഒരു ന്യായീകരണവുമില്ല. ദേവസ്വം ബോര്‍ഡുകളില്‍ നിക്ഷിപ്തമായ അധികാരം ദുര്‍വിനിയോഗിച്ച് രാഷ്‌ട്രീയതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. കോടതി പരിഗണിച്ച ഒറ്റപ്പാലം ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട കേസിലും ഇത് സംഭവിച്ചിരിക്കുന്നു. ട്രസ്റ്റികളായവര്‍ സജീവ രാഷ്‌ട്രീയ പ്രവര്‍ത്തകരാണെന്നതും, ക്രിമിനല്‍ കേസ് പ്രതികളാണെന്നതും മലബാര്‍ ദേവസ്വം ബോര്‍ഡ് കണ്ടില്ലെന്ന് നടിച്ച കാര്യം കോടതിയുത്തരവില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു. യോഗ്യതയുള്ളവരെയാണ് നിയമിക്കുന്നതെന്ന് ഉറപ്പാക്കാന്‍ ദേവസ്വം ബോര്‍ഡ് യോഗ്യതാ മാനദണ്ഡങ്ങള്‍ നിശ്ചയിക്കണമെന്ന് കോടതി പറഞ്ഞിരിക്കുന്നത് പൂര്‍ണമായും പാലിക്കപ്പെടണം. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റായിരിക്കുന്നയാള്‍ സജീവ രാഷ്‌ട്രീയക്കാരനും കമ്യൂണിസ്റ്റും അതുകൊണ്ടുതന്നെ നിരീശ്വരവാദിയുമാണ്. ഒരിക്കല്‍ സിപിഎം  വിമതനായി പുറത്തുപോയ ഇയാളെ പ്രീണിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡില്‍ കുടിയിരുത്തുകയായിരുന്നു.

ക്ഷേത്രങ്ങളുടെ ഭരണസംവിധാനത്തില്‍ ഒരു പൊളിച്ചെഴുത്ത് അനിവാര്യമായിരിക്കുന്നു എന്നാണ് സമാനമായ നിരവധി കോടതിവിധികള്‍ കാണിക്കുന്നത്. ക്ഷേത്രങ്ങള്‍ രാഷ്‌ട്രീയ മുക്തമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. തിരുവിതാംകൂര്‍ ദിവാനായിരുന്ന കേണല്‍ മണ്‍ട്രോയുടെ കാലത്ത് ഏറ്റെടുത്ത ക്ഷേത്രസ്വത്തുക്കള്‍ പിന്നീട് പല നിയമനിര്‍മാണങ്ങളിലൂടെയും രാഷ്‌ട്രീയക്കാര്‍ കയ്യടക്കി വയ്‌ക്കുകയായിരുന്നു. ഇതിനെതിരെ കോടതി ഉത്തരവുകള്‍ ഉണ്ടായപ്പോഴൊക്കെ അതിനെ മറികടക്കാന്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവന്നു. ഒരു മതേതര രാഷ്‌ട്രത്തില്‍ ഹിന്ദുക്കളുടെ മാത്രം ആരാധനാലയങ്ങള്‍ സര്‍ക്കാര്‍ കയ്യടക്കിവയ്‌ക്കുന്നതിനെതിരെ മദ്രാസ് ഹൈക്കോടതിയും സുപ്രീംകോടതിയും ഒന്നിലധികം വിധിന്യായങ്ങള്‍ പുറപ്പെടുവിക്കുകയുണ്ടായി. ക്ഷേത്രങ്ങള്‍ അതിന്റെ വിശ്വാസികള്‍ക്ക് വിട്ടുകൊടുക്കണമെന്ന സുചിന്തിതമായ നിലപാടാണ് ചിദംബരം ക്ഷേത്രത്തിന്റെയും ആന്ധ്രയിലെ അഹോബിലം ക്ഷേത്രത്തിന്റെയും കാര്യത്തില്‍ സുപ്രീംകോടതി കൈക്കൊണ്ടത്. എന്നിട്ടും രാഷ്‌ട്രീയക്കാര്‍, അതും നിരീശ്വരവാദികള്‍ ക്ഷേത്രഭരണത്തില്‍ അടയിരിക്കുന്നതിനെ വച്ചുപൊറുപ്പിക്കാനാവില്ല.

Tags: hinduക്ഷേത്രംരാഷ്ട്രീയ പാര്‍ട്ടികള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു
Kerala

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

Kerala

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

Thiruvananthapuram

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

India

ബുർഖ ധരിക്കാം , ഹിന്ദുമത ചിഹ്നങ്ങൾക്ക് വിലക്ക് ; സിന്ദൂരവും , ചരടും ബലമായി മാറ്റിക്കും : ഉത്തരാഞ്ചൽ കോളേജ് വിഷയത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

India

ഇസ്ലാം മതം സ്വീകരിച്ചത് നിർബന്ധിത പ്രേരണയാൽ ; ഒടുവിൽ ഷബ്നവും ഹംസ അലിയും സനാതന ധർമ്മത്തിലേക്ക് തിരികെയെത്തി 

പുതിയ വാര്‍ത്തകള്‍

ആന്‍ഡ്രേ ചെര്‍ണിഷോവ് കണ്ണൂര്‍ വാരിയേഴ്സിന്റെ പരിശീലകന്‍

ലീ കാങ് അത്‌ലറ്റിക്കോ മാഡ്രിഡില്‍

സീചെം ട്രോഫി: കേരളം ഹിമാചല്‍ പ്രദേശിനെ തോല്‍പ്പിച്ചു

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.