Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

അമ്മിക്കുട്ടിയെ പരതുന്ന കോണ്‍ഗ്രസ്

രാഷ്‌ട്രീയ വ്യത്യാസം മറന്ന് ഐക്യപ്പെടാന്‍ ഭാരത് ജോഡോ യാത്രയ്‌ക്ക് കഴിഞ്ഞു എന്നുപറയുന്നു. ബിജെപി എല്ലായിടത്തും കോണ്‍ഗ്രസ് ശത്രുവാണെന്ന് പറയുന്നു. അദാനിവിഷയത്തില്‍ എല്ലാ കക്ഷികളും കോണ്‍ഗ്രസിനൊപ്പമാണെന്ന് പറയുന്നു എന്താണ് അദാനി? അദാനിയെ തുറുങ്കലിട്ടാല്‍ കോണ്‍ഗ്രസിന്റെ പ്രശ്‌നം തീരുമോ? ഇന്ന് അദാനിയെങ്കില്‍ ഇന്നലെ അംബാനി. നാളെ മറ്റാരെങ്കിലും. കോണ്‍ഗ്രസിന് എന്തെങ്കിലും പുലമ്പിക്കൊണ്ടേയിരിക്കണം.

ഉത്തരന്‍byഉത്തരന്‍
Feb 15, 2023, 05:34 am IST
inArticle

എന്തുപറയണം എങ്ങിനെ പറയണം എന്നത് സംബന്ധിച്ച് ഒരു നിശ്ചയുമില്ല. വീണേടത്തു കിടന്നുരളാന്‍ കമ്മ്യൂണിസ്റ്റുകാര്‍ ഏറെ സമര്‍ത്ഥരാണ്. ഭാഗ്യംതേടിയുള്ള ഉരുളല്‍. ഒരുതരം പൊട്ടഭാഗ്യം അവരെ എപ്പോഴും അനുഗ്രഹിച്ചുകൊണ്ടേയിരിക്കും. കേരളത്തില്‍ ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാട് തന്നെയാണല്ലൊ ആ ഭാഗ്യംതേടിയുള്ള ഉരുളലിന്റെ ആശാന്‍ സ്ഥാനത്ത്. 1957 ലെ ആദ്യസര്‍ക്കാരിന്റെ പതനത്തിനുശേഷമാണല്ലൊ മുന്നണി രാഷ്‌ട്രീയം പ്രത്യക്ഷത്തിലുണ്ടായത്. കോണ്‍ഗ്രസ്, മുസ്ലീംലീഗ്, പ്രജാസോഷ്യലിസ്റ്റുകക്ഷികള്‍ ഒരുമിച്ചൊരുമുണന്നണിയുണ്ടാക്കി. ‘കോലീപി’ സഖ്യമെന്ന ഓമനപ്പേരിലായിരുന്നു അത്. കേരളത്തില്‍ ആദ്യമായി സര്‍ക്കാര്‍ അധികാരത്തിലുമെത്തി. പട്ടംതാണുപിള്ള മുഖ്യമന്ത്രി. തട്ടിമുട്ടി മാസങ്ങള്‍ പിന്നിട്ടപ്പോള്‍ കോണ്‍ഗ്രസിന്റെ തനിസ്വഭാവം പുറത്തെടുത്തു. അധികാരക്കൊതി തന്നെ പ്രശ്‌നം. പട്ടം താണുപിള്ളയെ ഗവര്‍ണറാക്കി നാടുകടത്തി. ആര്‍.ശങ്കര്‍ മുഖ്യമന്ത്രിയായി. കോണ്‍ഗ്രസിലെ മത ജാതി പോരുമൂലം ആ സര്‍ക്കാരിനും കാലാവധി തികയ്‌ക്കാനായില്ല. പിന്നെയാണ് പ്രശ്‌നം.

ഇതിനിടയില്‍ ഇ.എം.എസ്. നമ്പൂതിരിപ്പാട് രംഗത്തിറങ്ങി. കോണ്‍ഗ്രസ് അധ്യക്ഷന്‍ സി.കെ.ഗോവിന്ദന്‍ നായര്‍ക്കൊരു കത്തെഴുതി. കോണ്‍ഗ്രസിനെ പുകഴ്‌ത്തിക്കൊണ്ട്. അങ്ങിനെ നല്ല പാര്‍ട്ടിയായ കോണ്‍ഗ്രസ് എന്തിനാണ് വര്‍ഗീയ പാര്‍ട്ടിയായ മുസ്ലീംലീഗുമായി കൂട്ടുകൂടുന്നു എന്നാണ് ചോദ്യം. നിങ്ങള്‍ ലീഗുമായി കൂട്ടുകൂടരുത്. നിങ്ങള്‍ അകറ്റിനിര്‍ത്തിയാല്‍ ഞങ്ങള്‍ അവരെ ചേര്‍ത്തുനിര്‍ത്തില്ലെന്ന ഉറപ്പും നല്‍കി. യഥാര്‍ത്ഥത്തില്‍ ലീഗുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയെങ്കിലും പട്ടം മന്ത്രിസഭയിലോ ശങ്കര്‍ മന്ത്രിസഭയിലോ ലീഗിന് അംഗത്വമുണ്ടായിരുന്നില്ല. സി.എച്ച്. മുഹമ്മദ് കോയയെ സ്പീക്കറാക്കിയെങ്കിലും ലീഗില്‍ നിന്നും രാജിവയ്‌പിച്ചു കൊണ്ടായിരുന്നില്ലൊ അത്.

അങ്ങിനെ 1965ലെ തെരഞ്ഞെടുപ്പില്‍ ലീഗുമായി സഖ്യമില്ലാതെ തെരഞ്ഞെടുപ്പിനെ നേരിട്ടു. ആര്‍ക്കും ഭൂരിപക്ഷമില്ലാതെ വന്നു. സര്‍ക്കാര്‍ രൂപീകരിച്ചില്ല. രാഷ്‌ട്രപതിഭരണം ഏര്‍പ്പെടുത്തി. രണ്ടുവര്‍ഷത്തിനുശേഷം വന്ന തിരഞ്ഞെടുപ്പില്‍ കളിമാറി. സിപിഎമ്മിന്റെ നേതൃത്വത്തില്‍ പുതിയ സഖ്യം രൂപംകൊണ്ടു. മുസ്ലീംലീഗ് അതില്‍ പങ്കാളിയായി. നമ്പൂതിരിപ്പാട്, സി.കെ.ഗോവിന്ദന്‍ നായര്‍ക്കെഴുതിയ കത്ത് പാഴ്‌വാക്കായി. മുസ്ലീംലീഗ് സിപിഎമ്മിന് നല്ലപിള്ളയായി. നമ്പൂതിരിപ്പാടിന്റെയും കമ്മ്യൂണിസ്റ്റുകാരുടെയും ഉരുണ്ടുകളിഫലം കണ്ടു. ഇഎംഎസിന്റെ രണ്ടാംമന്ത്രിസഭയില്‍ മുസ്ലീംലീഗിന് മാന്യതയോടെ മന്ത്രിസ്ഥാനവും കിട്ടി. ഇത്തവണത്തെ പൊട്ടഭാഗ്യത്തിന് അല്പായുസ്സേ ഉണ്ടായുള്ളൂ.

മുസ്ലീംലീഗ് അവരുടെ ഹിഡന്‍ അജണ്ട പുറത്തെടുത്തു. മാപ്പിളസ്ഥാന്‍ എന്ന പഴയമുദ്രാവാക്യം ആദ്യപടിയായി മലപ്പുറം ജില്ലക്കുവേണ്ടിയുള്ള മുറവിളി. അതിനെ എതിര്‍ക്കാന്‍ ഭാരതീയജനസംഘക്കാര്‍ മാത്രമല്ല, സിപിഎമ്മിലെ എംഎല്‍എമാര്‍ പോലുമുണ്ടായി. കെ.പി.ആര്‍. ഗോപാലന്‍ ആക്കൂട്ടത്തിലുണ്ടായിരുന്നു. പറഞ്ഞിട്ടെന്തുഫലം. മാപ്പിളസ്ഥാനെ നേരത്തെ തന്നെ അനുകൂലിച്ച കമ്യൂണിസ്റ്റുകാര്‍ക്ക് മലപ്പുറം ജില്ല നല്‍കുന്നതില്‍ എതിര്‍പ്പുണ്ടായില്ല. ജില്ല കൊടുത്താലും ലീഗ് മുന്നണി വിടുമെന്ന ജനസംഘത്തിന്റെ മുന്നറിയിപ്പ് പോലെ സംഭവിച്ചു. ലീഗ് ജില്ല വാങ്ങിയശേഷം കോണ്‍ഗ്രസ് മുന്നണിയുടെ ഭാഗമായി. സി. അച്യുതമേനോനെ മുഖ്യമന്ത്രിയാക്കി പുതിയ മുന്നണിയുടെ സഖ്യകക്ഷിയായി. പാര്‍ട്ടികള്‍ മാറിയും തിരിഞ്ഞും കോണ്‍ഗ്രസ് മുന്നണിയും കമ്മ്യൂണിസ്റ്റ് മുന്നണിയുമായും തുടര്‍ന്നുകൊണ്ടേയിരുന്നു. വിഷയം അതല്ല. അതിലും വലിയ പ്രശ്‌നമാണ് സംഭവിക്കാന്‍ പോകുന്നത്.

കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ഏത് ചെകുത്താനുമായും ചേരുമെന്ന് പരസ്യമായി പറഞ്ഞ കമ്യൂണിസ്റ്റുകാരും മനുഷ്യന്റെ തലയും തെങ്ങിന്റെ കുലയും കാണാന്‍ ഏത് പാര്‍ട്ടിയോടൊപ്പവും നില്‍ക്കുമെന്ന് പറഞ്ഞ കോണ്‍ഗ്രസും ഇപ്പോള്‍ ഉരുളുകയാണ്. അവര്‍ക്കിപ്പോള്‍ പുതിയ ശത്രുവിനെ കിട്ടി. ഭാരതത്തെ ലോകഗുരുസ്ഥാനത്തെത്തിച്ച ബിജെപിയും നരേന്ദ്രമോദിയുമാണവരുടെ ശത്രു. അമ്മയെപോലെ ലോകത്തെ സംരക്ഷിച്ചുപോരുന്ന ബിജെപിയേയും നരേന്ദ്രമോദിയേയും നശിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലാണവര്‍. അമ്മയെ കൊല്ലാന്‍  അവര്‍ അമ്മിക്കുട്ടികള്‍ക്കായി നെട്ടോട്ടമോടുകയാണ്. പശ്ചിമബംഗാളില്‍ പരിശ്രമിച്ചു. ശ്രമംപാളി. ദയനീയമായി തറപറ്റി ഇനിയിപ്പോള്‍ ത്രിപുരയില്‍ കൈമെയ് മറന്നു പൊരുതുകയാണ് കേരളത്തില്‍ രണ്ടുതട്ടില്‍ നില്‍ക്കുന്നതായി തോന്നിപ്പിക്കുന്ന കക്ഷികള്‍ അവിടെ കൂട്ടുചേര്‍ന്നിരുക്കുന്നു. അത് അടുത്തവര്‍ഷമാകുന്നതോടെ അഖിലേന്ത്യാസഖ്യമാകുമെന്നുറപ്പ്. പണ്ട് കെ.ജി.മാരാരുടെ പ്രവചനമുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റുകാര്‍ കോണ്‍ഗ്രസുമായി കൂട്ടുകൂടുമെന്ന്. ഒന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയാണെങ്കില്‍ മറ്റൊന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് എന്നേ വ്യത്യാസമുള്ളൂ എന്ന് തമാശയായി പറഞ്ഞിരുന്നു. അതിന്ന് അച്ചട്ടമായി.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ മാര്‍പാപ്പയായിരുന്നല്ലൊ കെ.കരുണാകരന്‍. കരുണാകരന്റെ, ജൂബാ തലയ്‌ക്കല്‍ തൂങ്ങി നടന്നിരുന്ന ആളാണ് കെ.സി.വേണുഗോപാല്‍. കെഎസ്‌യു മുതല്‍ സ്ഥാനമാനങ്ങളെല്ലാം തരപ്പെടുത്തിയത് ആശ്രിതനായി നിന്നുകൊണ്ടാണ്. കരുണാകരന് ശേഷം ജൂബാ വിട്ട് സാരിത്തുമ്പില്‍ പിടിച്ചു. ഇന്ന് കോണ്‍ഗ്രസിന്റെ ഹൈക്കമാണ്ട് എന്നാല്‍ കെ.സി.വേണുഗോപാലാണല്ലൊ. അയാള്‍ പറയുന്നത് കേട്ടില്ലെ! ‘ബിജെപിയെ പുറത്താക്കാന്‍ ആരോടും സഹകരിക്കുമെന്നാണ്. മുഖ്യശത്രു ബിജെപിയാണ്. അവരെ അധികാരത്തില്‍ നിന്ന് പുറത്തെറിയണം.’ വിദ്വേഷത്തിനും വര്‍ഗീയതയ്‌ക്കുമെതിരെയാണത്രെ മോദി വിരോധം വിളമ്പുന്നതല്ലെ വിദ്വേഷം. വര്‍ഗീയതയുടെ തോളത്തിരുന്നുകൊണ്ടല്ലെ വര്‍ഗീയ വിരോധം വിളമ്പുന്നത്.

രാഷ്‌ട്രീയ വ്യത്യാസം മറന്ന് ഐക്യപ്പെടാന്‍ ഭാരത് ജോഡോ യാത്രയ്‌ക്ക് കഴിഞ്ഞു എന്നും പറയുന്നു. ബിജെപി എല്ലായിടത്തും കോണ്‍ഗ്രസ് ശത്രുവാണെന്ന് പറയുന്നു. അദാനിവിഷയത്തില്‍ എല്ലാ കക്ഷികളും കോണ്‍ഗ്രസിനൊപ്പമാണെന്ന് പറയുന്നു എന്താണ് അദാനി? അദാനിയെ തുറുങ്കലിട്ടാല്‍ കോണ്‍ഗ്രസിന്റെ പ്രശ്‌നം തീരുമോ? ഇന്ന് അദാനിയെങ്കില്‍ ഇന്നലെ അംബാനി. നാളെ മറ്റാരെങ്കിലും. കോണ്‍ഗ്രസിന് എന്തെങ്കിലും പുലമ്പിക്കൊണ്ടേയിരിക്കണം. അത് തുടര്‍ന്നുകൊണ്ടേയിരിക്കും. വന്‍നേട്ടങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോയിക്കൊണ്ടേയിരിക്കും. നാളെ ചിന്തിക്കും ഇന്നലെ ചെയ്‌തൊരബദ്ധം, അമളി. അതിനെക്കുറിച്ച് പശ്ചാത്തപിക്കുകയും വേണ്ടിവരും.

Tags: Rahul Gandhicongressindian
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

Kerala

ചേന്തിക്ക് പിന്നില്‍ ആരെന്ന് സുഹൈല്‍ പറഞ്ഞുകഴിഞ്ഞു, സതീശനെതിരെ കോണ്‍ഗ്രസില്‍ അടുത്ത പടപ്പുറപ്പാട്

Kerala

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.