Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

പിറന്നാള്‍ ദിനത്തില്‍ ഹിമാന്‍ഷുവിന്റെ ഇരട്ട വെള്ളിത്തിളക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2026, 07:06 am IST
inSports

നഗോയ (ജപ്പാന്‍): പിറന്നാള്‍ ദിനത്തില്‍ ഇരട്ടി വെള്ളിത്തിളക്കത്തോടെ ഭാരതത്തിന് അഭിമാനമായി യുവ ഷൂട്ടിങ് താരം ഹിമാന്‍ഷു ധില്ലന്‍. 20-ാമത് ഏഷ്യന്‍ ഗെയിംസിലെ പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വ്യക്തിഗത, ടീം ഇനങ്ങളിലാണ് ഈ ഹരിയാനക്കാരന്‍ വെള്ളി മെഡലുകള്‍ സ്വന്തമാക്കിയത്. വ്യക്തിഗത ഫൈനലില്‍ ഉദ്വേഗഭരിതമായ പോരാട്ടത്തിനൊടുവില്‍ 252.4 പോയിന്റ് നേടിയാണ് മെഡല്‍നേട്ടം.

നിലവിലെ ഒളിംപിക് ചാമ്പ്യനായ ചൈനയുടെ ഷെങ് ലിഹാവോ (254.2 പോയിന്റ്) സ്വര്‍ണം നേടിയപ്പോള്‍, മുന്‍ ലോക ചാമ്പ്യനായ ഭാരതത്തിന്റെ രുദ്രാന്‍ക്ഷ് പാട്ടീല്‍ (230.9 പോയിന്റ്) വെങ്കലം നേടി. പോയിന്റിന്റെ പത്തിലൊന്ന് (0.1) വ്യത്യാസത്തിലാണ് രുദ്രാന്‍ക്ഷിനെ മറികടന്ന് ഹിമാന്‍ഷു വെള്ളി ഉറപ്പിച്ചത്. വ്യക്തിഗത നേട്ടത്തിന് തൊട്ടുമുമ്പ് ടീം ഇനത്തിലും ഹിമാന്‍ഷു ഭാരതത്തിനായി വെള്ളി മെഡല്‍ നേടിയിരുന്നു. ഹിമാന്‍ഷു, രുദ്രാന്‍ക്ഷ് പാട്ടീല്‍, പാര്‍ത്ഥ് മാനെ എന്നിവരടങ്ങിയ ഭാരത സംഘം 1890.1 പോയിന്റ് നേടിയാണ് വെള്ളി തിളക്കമണിഞ്ഞത്. ഈ ഇനത്തില്‍ ലോക റെക്കോര്‍ഡോടെ (1899.0 പോയിന്റ്) ചൈന സ്വര്‍ണം നേടിയപ്പോള്‍ ദക്ഷിണ കൊറിയ വെങ്കലം കരസ്ഥമാക്കി.

ഹരിയാനയിലെ ജിന്ദ് സ്വദേശിയായ ഹിമാന്‍ഷുവിന്റെ കായിക ജീവിതം അത്ര ലളിതമായിരുന്നില്ല. തുടക്കത്തില്‍ ഗുസ്തിയില്‍ പരിശീലനം തുടങ്ങിയെങ്കിലും അധികം വൈകാതെ കായിക ഇനം മാറ്റുകയായിരുന്നു. കോവിഡ് കാലത്ത് കുടുംബത്തെ കൃഷിപ്പണികളില്‍ സഹായിച്ച ഹിമാന്‍ഷു, കുന്ദ്രിയിലെ ഗുരുകുലത്തില്‍ പഠിക്കുമ്പോഴാണ് യാദൃച്ഛികമായി റൈഫിള്‍ കയ്യിലെടുക്കുന്നത്. മകന്റെ കഴിവ് തിരിച്ചറിഞ്ഞ പിതാവ് ഷംഷേര്‍ സിംഗ് വലിയ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും കടം വാങ്ങിയാണ് 3 ലക്ഷം രൂപ വിലയുള്ള റൈഫിള്‍ വാങ്ങി നല്‍കിയത്. കുടുംബത്തിന്റെ ആ ത്യാഗത്തിനുള്ള ഏറ്റവും വലിയ സമ്മാനമാണ് ഈ ഇരട്ട മെഡല്‍ നേട്ടം. ‘ഏഷ്യന്‍ ഗെയിംസില്‍ നിന്ന് ഒരു മെഡല്‍ സ്വന്തമാക്കണം, അതിന്റെ നിറം എന്താണെങ്കിലും കുഴപ്പമില്ല’ എന്നായിരുന്നു മത്സരത്തിന് മുന്‍പ് അച്ഛന്‍ നല്‍കിയ പിറന്നാള്‍ സന്ദേശം. ആ വാക്കുകള്‍ക്ക് ഇരട്ടി മധുരം നല്‍കിക്കൊണ്ട് സ്വന്തം പിറന്നാള്‍ ദിനത്തില്‍ തന്നെ ഭാരതത്തിന് രണ്ട് വെള്ളി മെഡലുകള്‍ സമ്മാനിക്കാന്‍ ഹിമാന്‍ഷുവിനായി. വരാനിരിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിലൂടെ 2028 ലോസ് ഏഞ്ചല്‍സ് ഒളിംപിക്‌സ് യോഗ്യത നേടുകയാണ് ഈ യുവതാരത്തിന്റെ അടുത്ത ലക്ഷ്യം.

Tags: Asian Games 2026Aichi-Nagoya Asian GamesShooter Himanshu Dhillon
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യന്‍ ഗെയിംസ് 2026: സുചിക തരിയാല്‍ വെങ്കലത്തില്‍ ഒതുങ്ങി; വിനയായ വിചിത്ര നിയമം

Cricket

ആദ്യ സ്വര്‍ണം തേടി ഹര്‍മന്‍പ്രീതും സംഘവും; വനിതാ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ന് ഭാരതം-ശ്രീലങ്ക സ്വര്‍ണമെഡല്‍ പോരാട്ടം

Sports

ഏഷ്യന്‍ ഗെയിംസ് 2026: ചൈനീസ് കുതിപ്പ്; ഭാരതത്തിന് നാല് മെഡലുകള്‍ കൂടി

Sports

ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേട്ടം തുടരുന്നു; പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ ഭാരതത്തിന് വെള്ളി

Sports

എംഎംഎ: ചരിത്ര മെഡല്‍ ഉറപ്പിച്ച് സുചിക തരിയാല്‍

പുതിയ വാര്‍ത്തകള്‍

പുഴ റീലുകളിലൂടെ വൈറല്‍; ടി.കെ. നഗറില്‍ മുന്നറിയിപ്പ് ബോര്‍ഡുകളില്ല: പ്രദേശവാസികളുടെ വാക്കുകളും അവഗണിച്ചു

ജാതി- ജാതകരഹിത വിവാഹത്തിന് പ്രോത്സാഹനം നല്കും: വിശ്വഹിന്ദു പരിഷത്ത്

സെപ്റ്റംബർ 28 മുതൽ 30 വരെ ബാങ്ക് പണിമുടക്ക്: ഇടപാടുകൾ മുൻകൂട്ടി തീർക്കാൻ എസ്‌ബിഐ നിർദേശം

എല്‍എന്‍ജി പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; ഐഒസി അംഗീകാരം, 2448.7 കോടിയുടെ പദ്ധതി കൊച്ചി പ്ലാന്റിന് കുതിപ്പേകും

പിറന്നാള്‍ ദിനത്തില്‍ ഹിമാന്‍ഷുവിന്റെ ഇരട്ട വെള്ളിത്തിളക്കം

ഇറ്റലിയിലെ സ്‌കൂളുകളില്‍ ബുര്‍ഖയും നിഖാബും വിലക്കാന്‍ കാരണം എന്ത്? ഈ പദ്ധതികൊണ്ട് മെലോണി ഉദ്ദേശിക്കുന്നത്

കേരളത്തില്‍ വീണ്ടും മിന്നല്‍ പ്രളയ സാധ്യത; ജാഗ്രത പാലിക്കണം, 25 വരെയുള്ള ദിവസങ്ങളിൽ മഴയ്‌ക്ക് സാധ്യത

കൃഷ്ണസ്പര്‍ശം: നന്ദി അന്ധമായ അനുസരണയല്ല

ഹൈന്ദവരുടെ ധര്‍മ്മ നിസ്സംഗത; ഒരു ആത്മപരിശോധന

നാഗാരാധനയും അനുഷ്ഠാനങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.