Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റിസോര്‍ട്ട് വിവാദം; ജയരാജന്മാര്‍ കൊമ്പുകോര്‍ത്തു; ആരോപണത്തിലും ഗൂഢാലോചനയിലും രണ്ടു പേര്‍ക്കുമെതിരേ അന്വേഷണം നടത്താന്‍ സിപിഎം

കണ്ണൂര്‍ മൊറാഴയിലെ ആയുര്‍വേദ റിസോര്‍ട്ടുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച ആരോപണം ഗൗരവമായി ചര്‍ച്ച ചെയ്യണമെന്ന് പി. ജയരാജന്‍ ആവശ്യപ്പെട്ടു. റിസോര്‍ട്ടിന്റെ മറവില്‍ ഇപി അനധികൃത സാമ്പത്തിക ഇടപാട് നടത്തിയെന്നും പി. ജയരാജന്‍ ആരോപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2023, 10:53 am IST
in Kerala

തിരുവനന്തപുരം: കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സമിതിയില്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി. ജയരാജനും  സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജനും തമ്മില്‍ കൊമ്പുകോര്‍ത്തു. തനിക്കെതിരേ പി. ജയരാജന്‍ ഗൂഢാലോചന നടത്തുന്നതായി ഇ.പി. ജയരാജന്‍ ആരോപിച്ചു.ഇന്നലെ ചേര്‍ന്ന സംസ്ഥാന സമിതിയിലാണ് ഇരുവരും തമ്മില്‍ രൂക്ഷമായ വാഗ്വാദമുണ്ടായത്. കണ്ണൂര്‍ മൊറാഴയിലെ ആയുര്‍വേദ റിസോര്‍ട്ടുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച ആരോപണം ഗൗരവമായി ചര്‍ച്ച ചെയ്യണമെന്ന് പി. ജയരാജന്‍ ആവശ്യപ്പെട്ടു. റിസോര്‍ട്ടിന്റെ മറവില്‍ ഇപി അനധികൃത സാമ്പത്തിക ഇടപാട് നടത്തിയെന്നും പി. ജയരാജന്‍ ആരോപിച്ചു.  

 ഇതോടെ പി. ജയരാജനെതിരേ ഇ പി രംഗത്തു വന്നു. തനിക്കെതിരേ ഉയര്‍ന്ന ആരോപണത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും റിസോര്‍ട്ടിന്റെ നിര്‍മാണഘട്ടം മുതലുള്ള എല്ലാ കാര്യങ്ങളും പി. ജയരാജന് അറിയാമായിരുന്നതായും ഇപി യോഗത്തില്‍ വിശദീകരിച്ചു. തനിക്കെതിരേ പാര്‍ട്ടിയില്‍ ബോധപൂര്‍വം നീക്കങ്ങള്‍ നടക്കുന്നുണ്ട്. കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടുമായി തനിക്കു ബന്ധമില്ല. മകനും ഭാര്യക്കുമാണ് ബന്ധം. എല്ലാ കാര്യങ്ങളും പാര്‍ട്ടിയെ അറിയിച്ചാണ് ചെയ്തിരുന്നതെന്നും ഇ പി വിശദീകരിച്ചു. ഇതോടെ സംസ്ഥാന സമിതിയില്‍ ചേരിതിരിഞ്ഞ് ആരോപണ, പ്രത്യാരോപണങ്ങളായി. താന്‍ ഉന്നയിച്ച അതീവ ഗുരുതര ആരോപണങ്ങള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇ.പി. ജയരാജന്‍ നിഷേധിച്ചില്ലെന്നു പി. ജയരാജന്‍ പറഞ്ഞു.

വാഗ്വാദം രൂക്ഷമായതോടെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഇടപെട്ടു. ആരാണ് ഗൂഢാലോചനയ്‌ക്ക് പിന്നിലെന്ന് വ്യക്തമാക്കാന്‍ ഇപിയോട് ആവശ്യപ്പെട്ടു. പി. ജയരാജനാണ് തനിക്കെതിരേ ഗൂഢാലോചന നടത്തിയതെന്നും ഇത് പാര്‍ട്ടിയെ നശിപ്പിക്കാനാണെന്നും അതിനാല്‍ പി. ജയരാജനെതിരേ അന്വേഷണം വേണമെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു. ആരോപണം രേഖാമൂലം എഴുതി നല്കാന്‍ സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. ഏത് അന്വേഷണവും നേരിടാന്‍ താന്‍ തയ്യാറാണെന്ന് പി. ജയരാജനും പറഞ്ഞു.  

ഇതോടെ ആരോപണത്തിലും ഗൂഢാലോചനയിലും രണ്ടു പേര്‍ക്കുമെതിരേ അന്വേഷണം നടത്താന്‍ സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചു. ഗുരുതരമായ സാമ്പത്തിക ആരോപണമായതിനാല്‍ സംസ്ഥാന സെക്രേട്ടറിയറ്റ് വിഷയം അന്വേഷിക്കും.

Tags: cpmപി ജയരാജന്‍E P Jayarajan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സംഭവിച്ചത് കനത്ത തിരിച്ചടിതന്നെയെന്ന് സിപിഎം; വിലയിരുത്തൽ റിപ്പോർട്ടിനോട് പാർട്ടിയിൽ വൻ പ്രതിഷേധം

Kerala

വെള്ളാപ്പള്ളിയുടേത് രണ്ട് തോണിയില്‍ കാല് വയ്‌ക്കുന്ന നിലപാടെന്ന് പി ജയരാജന്‍

Kerala

കുട്ടിക്കുരങ്ങാ ജി സുധാകരാ, നിങ്ങടെ കട്ടിത്തൊലിയോര്‍ത്ത് കാണ്ടാമൃഗവും ലജ്ജിക്കും-ജി സുധാകരനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍

India

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

Kerala

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

പുതിയ വാര്‍ത്തകള്‍

മരണവീടായാൽ അവർക്ക് ഏറെ സന്തോഷം;എന്റെ സംസ്‍കാരത്തിനും ഈ സാഡിസ്റ്റുകള്‍ വരും, അന്ന് പറ‍യാനുള്ളത് ഇപ്പോ പറയുന്നു”; ശ്രീകുമാരൻ തമ്പി

ദർഗ ഉള്ളതുകൊണ്ട് മാത്രം ഭൂമി വഖഫ് സ്വത്തായി മാറില്ല ; നിർണ്ണായക നിലപാടുമായി മദ്രാസ് ഹൈക്കോടതി ; ദർഗയ്‌ക്ക് മുതവല്ലിയെ നിയമിച്ച നീക്കം റദ്ദാക്കി

പിണറായിയുടെ വീട്ടില്‍ റെയ്ഡ്: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ആറ് മുതല്‍ 10 വരെയുള്ള പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കിയില്ല; എസ്ഐടിയുടെ ഹർജി ഹൈക്കോടതി തള്ളി

വാഗ്ദാനം നൽകി ജനങ്ങളെ വഞ്ചിക്കുന്നത് കോൺഗ്രസിന്റെ ഡിഎൻഎ: ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ

ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗങ്ങൾ സ്വീകരിക്കുന്നു; വീണയ്‌ക്ക് ഇ.ഡി സമൻസ് അയച്ചതിന് പിന്നാലെ പ്രതികരിച്ച് കെ.കെ. ശൈലജ

മുടിവെട്ടാനെത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ, ബാർബർ ഷോപ്പ് നാട്ടുകാർ അടിച്ചുതകർത്തു

 ബംഗ്ലാദേശി ഭീകരൻ ജൂവൽ കിംഗ് 5 വർഷമായി താമസിച്ചത് പത്തനംതിട്ടയിൽ ;  വാട്സ്ആപ്പ് സ്റ്റാറ്റസിൽ ഭാരത ഭൂപടത്തിന് നേരെ തോക്ക് ചൂണ്ടി നിൽക്കുന്ന ചിത്രങ്ങൾ

സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകർക്ക് വീണ്ടും വിലക്ക്; അക്രഡിറ്റേഷൻ കാർഡുമായി എത്തിയാലും കടത്തിവിടില്ല

‘ ഇന്ത്യയിൽ സുരക്ഷയില്ലെന്നാണ് അവർ പറഞ്ഞത് ; ഞങ്ങൾ പാകിസ്ഥാനിൽ വരെ കളിച്ചു , അവിടെ പുറത്ത് തോക്കുമായി ആളുകൾ നിൽക്കുകയായിരുന്നു ‘ ; ലിറ്റൺ ദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.