Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടതുപക്ഷം തകര്‍ന്നടിയാത്തത് സംന്യാസിവര്യന്മാരുടെ പങ്ക് അംഗീകരിച്ചതിനാല്‍: പ്രൊഫ. എം.ജി. ശശിഭൂഷണ്‍

ആഗമാനന്ദസ്വാമി ജയന്തി ആഘോഷിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2026, 09:02 am IST
in Kerala

തിരുവനന്തപുരം: ശ്രീശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിയിലെ അദ്വൈതാശ്രമത്തിന്റെയും ശ്രീശങ്കര കോളജിന്റെയും സ്ഥാപകനും പ്രമുഖ സംന്യാസി വര്യനുമായിരുന്ന ആഗമാനന്ദസ്വാമികളുടെ 127-ാം ജയന്തി ആഘോഷങ്ങള്‍ ശാസ്തമംഗലം ശ്രീരാമകൃഷ്ണാശ്രമത്തില്‍ നടന്നു. കേരള സര്‍വകലാശാല വേദാന്ത പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടി പ്രൊഫ. എം.ജി. ശശിഭൂഷണ്‍ ഉദ്ഘാടനം ചെയ്തു.

ബംഗാളില്‍ തകര്‍ന്നതുപോലെ കേരളത്തില്‍ ഇടതുപക്ഷത്തിന്റെ വലിയ തകര്‍ച്ച ഉണ്ടാകാത്തത്, വൈകിയാണെങ്കിലും സാമൂഹ്യപരിഷ്‌കരണത്തില്‍ സംന്യാസിവര്യന്മാര്‍ക്കുള്ള പങ്ക് അംഗീകരിക്കാന്‍ തയാറായതിനാലാണെന്ന് അദ്ദേഹം പറഞ്ഞു. ബംഗാളില്‍ ബുദ്ധിജീവികളുടെ പാര്‍ട്ടിയായി നിന്ന് ഇടതുപക്ഷം ജനങ്ങളില്‍ നിന്നകന്നപ്പോള്‍, വളരെ വൈകിയാണെങ്കിലും ചട്ടമ്പിസ്വാമികളുടെയും ശ്രീനാരായണഗുരുവിന്റെയും സാമൂഹ്യപരിഷ്‌കരണത്തെ അംഗീകരിക്കാന്‍ ഇടതുപക്ഷം കേരളത്തില്‍ തയാറായി. ഊഷര ഭൂമിയായിരുന്ന കേരളീയ സമൂഹത്തെ ഉഴുതുമറിച്ച് സാംസ്‌കാരിക മുന്നേറ്റത്തിനുള്ള വളക്കൂറുള്ള മണ്ണാക്കി മാറ്റുന്നതില്‍ മുഖ്യപങ്കുവഹിച്ച സംന്യാസിയായിരുന്നു ആഗമാനന്ദസ്വാമികള്‍. ഭാരതീയ വിചാരകേന്ദ്രം സ്ഥാപകനായിരുന്ന പി. പരമേശ്വരനും ഇടത് സൈദ്ധാന്തികനായിരുന്ന പി. ഗോവിന്ദപ്പിള്ളയും കാലടി ആശ്രമത്തില്‍ താമസിച്ച് ആഗമാനന്ദസ്വാമികളുടെ ശിഷ്യത്വം സ്വീകരിച്ചിരുന്നു. ആത്മീയവാദികളെയും യുക്തിവാദികളെയും സമൂഹത്തിന് ആവശ്യമുണ്ടെന്നും സന്ദേഹവാദികള്‍ സമൂഹത്തിന് അപകടമാണെന്നും ആഗമാനന്ദസ്വാമികള്‍ വ്യക്തമാക്കിയിട്ടുണ്ട്. യുക്തിവാദിയായിരുന്ന ജോസഫ് ഇടമറുകിനെ സഭ പുറത്താക്കിയപ്പോള്‍ ആശ്രമത്തിലേക്ക് ക്ഷണിച്ചുവരുത്തുകയും നല്ലൊരു യുക്തിവാദിയാകാന്‍ ഉപദേശിച്ച് ആശ്രമത്തില്‍ താമസിപ്പിക്കുകയും ചെയ്തിരുന്നുവെന്നും എം.ജി. ശശിഭൂഷണ്‍ പറഞ്ഞു.

ശാസ്തമംഗലം ശ്രീരാമകൃഷ്ണാശ്രമം മുന്‍ അധ്യക്ഷന്‍ സ്വാമി ഗോലോകാനന്ദ അധ്യക്ഷനായി. വിദ്യാഭ്യാസം അപര്യാപ്തമായിരുന്ന കാലഘട്ടത്തില്‍ ഉന്നതരും താഴ്ന്നവരുമെന്ന് കരുതപ്പെട്ടിരുന്നവരെയെല്ലാം ജാതിവ്യത്യാസമില്ലാതെ സ്വന്തം ചെലവില്‍ പഠിപ്പിക്കാന്‍ തയാറായ നവോത്ഥാന നായകനായ സംന്യാസിവര്യനായിരുന്നു ആഗമാനന്ദസ്വാമികളെന്ന് അദ്ദേഹം പറഞ്ഞു. കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍ പി.എസ്. ഗോപകുമാര്‍, പ്രൊഫ. തലനാട് ചന്ദ്രശേഖരന്‍നായര്‍, പ്രൊഫ. എം.വി. നടേശന്‍, പ്രൊഫ. കെ. ഉണ്ണികൃഷ്ണന്‍, ഡോ. ആനന്ദരാജ് എന്നിവര്‍ സംസാരിച്ചു.

Tags: Aagamananda Swami Jayanthiപ്രൊഫ. എം.ജി. ശശിഭൂഷണ്‍Prof. M.G. Sasibhooshan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.