Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കായികമന്ത്രി അനുരാഗ് താക്കൂര്‍ ഇടപെട്ടു; ബ്രിജ് ഭൂഷണെ മാറ്റിനിര്‍ത്തും;ഗുസ്തി താരങ്ങളുടെ സമരം പിന്‍വലിച്ചു; ബൃന്ദ കാരാട്ടിന്റെ തന്ത്രം ഫലിച്ചില്ല

റെസ്ലിംഗ് ഫെഡറേഷന്‍ ഇന്ത്യ (ഡബ്ല്യു എഫ് ഐ) അധ്യക്ഷന്‍ ബ്രിജ് ഭൂഷണെ മാറ്റിനിര്‍ത്തി ഗുസ്തിതാരങ്ങളുടെ നേര്‍ക്കുള്ള ലൈംഗികചൂഷണത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതോടെ ഗുസ്തിതാരങ്ങള്‍ സമരം പിന്‍വലിച്ചു. ഈ സമരത്തില്‍ നിന്നും ചോര കുടിക്കാനുള്ള സിപിഎം നേതാവ് ബൃന്ദ കാരാട്ടിന്‍റേതുള്‍പ്പെടെയുള്ള ശ്രമങ്ങള്‍ അമ്പേ പരാജയപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2023, 04:38 pm IST
inIndia
ജന്തര്‍മന്തറിലെ സമരപ്പന്തലിലേക്ക് കടക്കാനുള്ള സിപിഎം നേതാവ് ബൃന്ദാകാരാട്ടിന്‍റെ ശ്രമം സമരക്കാര്‍ തടയുന്നു (ഇടത്ത്) സമരം ചെയ്യുന്ന വിനേഷ് ഫൊഗാട്ട്, പൂനിയ, സാക്ഷി മാലിക് എന്നിവര്‍ (നടുവില്‍) സമരം ഒത്തുതീര്‍പ്പാക്കിയ സന്തോഷത്തില്‍ അനുരാഗ് താക്കൂര്‍

ജന്തര്‍മന്തറിലെ സമരപ്പന്തലിലേക്ക് കടക്കാനുള്ള സിപിഎം നേതാവ് ബൃന്ദാകാരാട്ടിന്‍റെ ശ്രമം സമരക്കാര്‍ തടയുന്നു (ഇടത്ത്) സമരം ചെയ്യുന്ന വിനേഷ് ഫൊഗാട്ട്, പൂനിയ, സാക്ഷി മാലിക് എന്നിവര്‍ (നടുവില്‍) സമരം ഒത്തുതീര്‍പ്പാക്കിയ സന്തോഷത്തില്‍ അനുരാഗ് താക്കൂര്‍

ന്യൂദല്‍ഹി: റെസ്ലിംഗ് ഫെഡറേഷന്‍ ഇന്ത്യ (ഡബ്ല്യു എഫ് ഐ) അധ്യക്ഷന്‍ ബ്രിജ് ഭൂഷണെ മാറ്റിനിര്‍ത്തി ഗുസ്തിതാരങ്ങളുടെ നേര്‍ക്കുള്ള ലൈംഗികചൂഷണത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതോടെ ഗുസ്തിതാരങ്ങള്‍ സമരം പിന്‍വലിച്ചു. ഈ സമരത്തില്‍ നിന്നും ചോര കുടിക്കാനുള്ള സിപിഎം നേതാവ് ബൃന്ദ കാരാട്ടിന്‍റേതുള്‍പ്പെടെയുള്ള ശ്രമങ്ങള്‍ അമ്പേ പരാജയപ്പെട്ടു.  

സമരക്കാര്‍ക്ക് പിന്തുണ നല്‍കി സമരസ്റ്റേജില്‍ കയറാനുള്ള ബൃന്ദ കാരാട്ടിന്റെ ശ്രമം ഗുസ്തി താരങ്ങള്‍ തന്നെ നിരുത്സാഹപ്പെടുത്തുകയും അവരെ സ്റ്റേജില്‍ നിന്നും തുരത്തുകയും ചെയ്തിരുന്നു. സമരക്കാരായ ഗുസ്തിതാരങ്ങളും സമരത്തെ രാഷ്‌ട്രീയവല്‍ക്കരിക്കാന്‍ സമ്മതിക്കില്ലെന്ന് തീരുമാനിച്ചതിനാല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെയും സമരപ്പന്തലില്‍ പ്രവേശിപ്പിച്ചില്ല. പ്രശ്ന പരിഹാരം മാത്രമായിരുന്നു താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നത്. 

സമരത്തില്‍ പങ്കെടുത്ത പ്രമുഖ താരങ്ങളായ വിനേഷ് ഫൊഗാട്ട്, സാക്ഷി മാലിക്, പൂനിയ എന്നിവരെ കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂര്‍ നേരില്‍ കണ്ടു. ജന്തര്‍മന്തറില്‍ മൂന്ന് ദിവസമായി പ്രതിഷേധിക്കുന്ന താരങ്ങളെ അനുരാഗ് താക്കൂര്‍ നേരിട്ട് കണ്ട് സംസാരിച്ചു.  ബിജെപി നേതാവ് കൂടിയായ വിനേഷ് ഫൊഗാട്ടിന്റെ സഹോദരി ബബിത ഫൊഗാട്ടും സമരക്കാരെ കണ്ട് പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നു.  

ഇതിനിടെ സമരക്കാര്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി. ഉഷയ്‌ക്ക് പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചിരുന്നു. ഇതേ തുടര്‍ന്ന് പി.ടി. ഉഷ ഒരു അന്വേഷണ കമ്മീഷനെ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ചിട്ടുണ്ട്. ഡബ്ല്യു എഫ് ഐ അധ്യക്ഷന്‍ ബ്രിജ് ഭൂഷണും ഗുസ്തി ക്യാമ്പുകളിലെ കോച്ചുമാരും വനിതാഗുസ്തി താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്നായിരുന്നു ആരോപണം. ഇതിന്റെ ഭാഗമായി അന്വേഷണം തീരുന്നതുവരെ ബ്രിജ് ഭൂഷണെ മാറ്റിനിര്‍ത്തും.  

Tags: ഗുസ്തിക്കാരുടെ സമരംministerstrikeഅനുരാഗ് താക്കൂര്‍Anuragവിനേഷ് ഫൊഗാട്ടിഗുസ്തിതാരംBabita Phogatഗുസ്തിക്കാരുടെ സമരം ജന്ദര്‍മന്തറില്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചു

Kerala

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

Kerala

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെ കറന്റ് പോയി

Blackout, electricity off, energy crisis or power outage, concept image.
Kerala

വൈദ്യുതി നിയന്ത്രണം: കൃത്യമായ സമയം പറയാന്‍ കഴിയില്ലെന്ന് മന്ത്രി സണ്ണി ജോസഫ്

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.