Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘അടുക്കള കൈകാര്യം ചെയ്യാന്‍ പഴയിടത്തിന് ഭയം; കലോത്സവത്തിന്റെ ഊട്ടുപുരയിലേക്ക് ഇനി ഇല്ല

16 വര്‍ഷം. സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദികളില്‍ രണ്ടേകാല്‍ കോടി ജനങ്ങള്‍ക്ക് വച്ചുവിളമ്പി. അന്നമൂട്ടി. നാളിതുവരെ ഒരാള്‍ക്കുപോലും അദ്ദേഹത്തിന്റെ ഭക്ഷണം കഴിച്ചിട്ട് പേരിനുപോലും ഒരേനക്കേട് . ....അസ്‌കിത ഉണ്ടായിട്ടുള്ളതായി കേട്ടുകേള്‍വി പോലുമില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2023, 11:17 am IST
inKerala

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ പാചകത്തിന് ഇനിയില്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി. ഇത്തവണയുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പഴയിടത്തിന്റെ തീരുമാനം. കോഴിക്കോടുണ്ടായ സംഭവങ്ങള്‍ തന്നെ അസ്വസ്ഥനാക്കിയെന്നും അടുക്കളയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ആശങ്കയുണ്ടെന്നും പഴയിടം ് പറഞ്ഞു.

‘കൗമാര കുതൂഹലങ്ങളുടെ ഭക്ഷണത്തില്‍ പോലും വര്‍ഗീയതയുടെയും ജാതീയതയുടെയും വിഷവിത്തുകള്‍ വാരിയെറിഞ്ഞ് കഴിഞ്ഞിരിക്കുന്ന ഈ ഒരു കാലഘട്ടത്തില്‍ അതിനെ എങ്ങനെ നേരിടുമെന്നത് ഞാന്‍ ചിന്തിക്കുകയാണ്. ഇപ്പോള്‍ മാറി മാറി വരുന്ന ചില സാഹചര്യങ്ങള്‍ എന്നെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ട്. പുതിയ കാലത്തിന്റെ വൈതാളികര്‍ പുതിയ ആരോപണങ്ങളുമായി വരികയാണ്. ഇക്കാലമത്രയും നിധി പോലെ നെഞ്ചിലേറ്റി കൊണ്ടു നടന്നതാണ് കലോത്സവത്തിന്റെ എല്ലാം അടുക്കളകളും. ആ നിധി ഇനി സൂക്ഷിക്കുന്നത് ശരിയല്ല എന്ന് ബോധ്യമായിരിക്കുന്നു. കലോത്സവവേദികളിലെ പാചകത്തിന് ഇനിയില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ്,.കലോത്സവത്തിന്റെ പശ്ചാത്തലത്തില്‍ മാത്രമല്ല തീരുമാനം. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍  ഉള്‍ക്കൊള്ളാനാകുന്നതല്ല. ഇനി കലോത്സവത്തിന്റെ ഊട്ടുപുരകളില്‍ ഉണ്ടാകില്ല. ഒരു വ്യക്തിയെയും ആ വ്യക്തിയുടെ സാമൂഹിക അന്തരീക്ഷത്തെയും ചളി വാരിയെറിയുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. അതൊന്നും ഇനി ഉള്‍ക്കൊള്ളേണ്ട കാര്യമില്ല,’ പഴയിടം പറഞ്ഞു.

‘ഒരു വെജിറ്റേറിയന്‍ ബ്രാന്റ് തന്നെയായിരുന്നു പഴയിടം എന്നുള്ളത്. ഇനി ഇപ്പോള്‍ മാറിവരുന്ന ഭക്ഷണരീതികളും ഭക്ഷണശീലങ്ങളുമുള്ള അടുക്കളയില്‍ പഴയിടത്തിന്റെ സാന്നിധ്യത്തിന് അത്രമാത്രം പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല എന്ന് ബോധ്യമായതോടുകൂടിയാണ് കലോത്സവ വേദികളിലെ ഊട്ടുപുരകളില്‍ നിന്ന് പിന്മാറുന്നത്,’ അദ്ദേഹം വിശദീകരിച്ചു.

‘മാറി നില്‍ക്കുന്നതിലെ പ്രധാനം കാരണങ്ങളിലൊന്ന് എന്നിലൊരു ഭയം ഉണ്ടായിരിക്കുന്നു എന്നതാണ്. അടുക്കള നിയന്ത്രിക്കുന്നതില്‍ ഭയം വന്നുകഴിഞ്ഞാല്‍ പിന്നീട് നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാണ്. കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തില്‍ വന്നിരിക്കുന്ന ചില മാറ്റങ്ങളും നമ്മള്‍ ഇതിനോടൊപ്പം കാണേണ്ടതുണ്ട്,’ പഴയിടം പറയുന്നു.

16 വര്‍ഷം. സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദികളില്‍ രണ്ടേകാല്‍ കോടി ജനങ്ങള്‍ക്ക് വച്ചുവിളമ്പി. അന്നമൂട്ടി. നാളിതുവരെ ഒരാള്‍ക്കുപോലും അദ്ദേഹത്തിന്റെ ഭക്ഷണം കഴിച്ചിട്ട് പേരിനുപോലും ഒരേനക്കേട് ….അസ്‌കിത ഉണ്ടായിട്ടുള്ളതായി കേട്ടുകേള്‍വി പോലുമില്ല. അത്ര കൃത്യവും പാകവും കണിശവും സുരക്ഷിതവുമായിരുന്നു ആ കൈയടക്കം.  പുള്ളി നേരിട്ടു പാകം നോക്കി പാസ് പറയാതെ തൊടുകറിപോലും പകര്‍ച്ചപ്പാത്രങ്ങളിലേക്ക് പോയിട്ടില്ല.  

അങ്ങനെ ഒരാളെ കൊണ്ട് ഈ നിലപാട് എടുപ്പിക്കാന്‍  കമ്മ്യൂണിസ്റ്റ്കാരന് ഇന്നും കഴിയുന്നു എന്നതാണ്  സമൂഹം എന്ന നിലക്ക്  നമ്മുടെ പരാജയം.  

ഈ അവസ്ഥയില്‍ പഴയിടത്തിനെ എത്തിച്ച കമ്മ്യൂണിസ്റ്റ്കരന്  ഇപ്പോള്‍ സമാധാനമായി കാണും. ഇതിലൊന്നും പതറാതെ മുന്നോട്ട് പോകണം എന്ന് പറയാന്‍ എളുപ്പമാണ്.  

ഭക്ഷണമാണ് നമ്മള്‍ കൈകാര്യം ചെയ്യുന്നത്. അതില്‍ ശത്രുതാ മനോഭാവത്തോടെ എന്തെങ്കിലും ചെയ്ത് ഒരാളോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അത് ബാധിക്കുന്നത് ഒരുപാട് സാധാരണ ജനങ്ങളെ ആയിരിക്കും. കലോത്സവത്തിനു ഇത്രയധികം ആളുകള്‍ക്കു ഭക്ഷണം കൊടുത്തിട്ടും ആര്‍ക്കും ഇതുവരെ ഭക്ഷ്യവിഷബാധ ഏറ്റില്ല… ഇന്ന് വരെയും പഴയിടത്തിന്റെ ഭക്ഷണത്തില്‍ ആരും പരാതി പറഞ്ഞില്ല.

എന്നാല്‍ മറുവശത്തു നിരവധി തവണ ഭക്ഷ്യവിഷബാധയേറ്റ് മനുഷ്യരെ കൊന്ന ഹോട്ടലുകള്‍ അനവധി ഉണ്ടായിട്ടും അതൊന്നും പൂട്ടാന്‍ ഈ ജാതി പറഞ്ഞു ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ്കാരനും കഴിയില്ല. പ്രബുദ്ധ കേരളത്തില്‍ ഇന്നത്തെ കാലഘട്ടത്തില്‍ പോലും ജാതി പറഞ്ഞു ഇത് പോലെ ഭിന്നിപ്പ് ഉണ്ടാക്കുന്നവരെ തിരിച്ചറിയാന്‍ കഴിയുന്നില്ല,  അവരെ മാറ്റി നിര്‍ത്താന്‍ സമൂഹത്തിന് കഴിയുന്നില്ല

Tags: പഴയിടം മോഹനന്‍ നമ്പൂതിരി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഴയിടം പോള്‍ നല്കി, അലന്‍ ഹാപ്പി!

Kerala

ചന്ദനം അരയ്‌ക്കാന്‍ മെഷീനാകാമെങ്കില്‍ പൂരം എഴുന്നെള്ളിപ്പിന് യന്ത്ര ആന മതിയെന്ന്

സിപിഎം സാംസ്കാരിക സംഘടനയായ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറിയും എഴുത്തുകാരനുമായ അശോകന്‍ ചരുവില്‍ (വലത്ത്)
Kerala

ബ്രാഹ്മണിക്കല്‍ ഹെജിമണി എന്ന ഇടതുപക്ഷവാദം പച്ചക്കള്ളം; തെളിവുകള്‍ നിരത്തി ജിതിന്‍ കെ ജേക്കബ്ബ്

Main Article

കലോത്സവത്തിലെ ഭക്ഷണം

Kerala

ഡോ. അരുണ്‍ കുമാര്‍ ജാതി പറഞ്ഞ് സമൂഹത്തില്‍ വേര്‍തിരിവുണ്ടാക്കാന്‍ ശ്രമിച്ചെന്ന് പരാതി; കേരള സര്‍വ്വകലാശാല വിശദീകരണം നല്‍കണമെന്ന് യുജിസി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.