Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ആദ്യം കാട്ടാന, പിന്നെ കടുവ, ഇപ്പോള്‍ പുലിയും; മലയോരജനതയെ വിറപ്പിച്ച് വന്യജീവികള്‍, ഡ്രോണ്‍ പറത്തി കണ്ടുപിടിക്കാന്‍ വനംവകുപ്പ്

തിങ്കളാഴ്‌ച്ച പുലര്‍ച്ചെയോടെയാണ് വഞ്ചിയം പഞ്ഞിക്കവലയിലെ കോട്ടി രാഘവന്റെ വീട്ടിലെ ഗര്‍ഭിണിയായ ആടിനെ അജ്ഞാതീവി കടിച്ചുകൊന്നത്. വീട്ടുമുറ്റത്തെ കൂട്ടില്‍നിന്ന് കടിച്ചുകൊണ്ടുപോയി കുന്നിന്‍മുകളിലെ പറമ്പില്‍വെച്ച് തലഭാഗം കഴിച്ചശേഷം ഉടല്‍ ഉപേക്ഷിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2022, 10:42 am IST
inKannur

ശ്രീകണ്ഠപുരം: കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയില്‍ വസിക്കുന്ന ജനങ്ങളെ വിറപ്പിച്ചു കൊണ്ടു കടുവയ്‌ക്കു പുറകെ പുലിയും ഇറങ്ങിയതായി അഭ്യൂഹം.  മലയോര പ്രദേശമായ ഏരുവേശ്ശിയില്‍  പുലിയിറങ്ങിയതായുള്ള അഭ്യൂഹത്തെ തുടര്‍ന്ന് ഈ മേഖലയിലെ ജനജീവിതം സ്തംഭിച്ചു. ഏരുവേശ്ശി പുറഞ്ഞാണിലും വഞ്ചിയം പഞ്ഞിക്കവല അങ്കണവാടിക്ക് സമീപവുമാണ് പുലിയിറങ്ങിയതായി പ്രദേശവാസികള്‍ പറയുന്നത്. തിങ്കളാഴ്‌ച്ച പുലര്‍ച്ചെയോടെയാണ് വഞ്ചിയം പഞ്ഞിക്കവലയിലെ കോട്ടി രാഘവന്റെ വീട്ടിലെ ഗര്‍ഭിണിയായ ആടിനെ അജ്ഞാതീവി കടിച്ചുകൊന്നത്. വീട്ടുമുറ്റത്തെ കൂട്ടില്‍നിന്ന് കടിച്ചുകൊണ്ടുപോയി കുന്നിന്‍മുകളിലെ പറമ്പില്‍വെച്ച് തലഭാഗം കഴിച്ചശേഷം ഉടല്‍ ഉപേക്ഷിക്കുകയായിരുന്നു. കൂട്ടിലുണ്ടായിരുന്ന മറ്റ് ആടുകളെ ഉപദ്രവിച്ചിട്ടില്ല. വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകരും കുടിയാന്‍മല പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.

ഇത്രയും വലിയ ആടിനെ കൂട്ടില്‍ നിന്ന് കടിച്ചെടുത്ത് കൊണ്ടണ്ടുപോയതിനാല്‍ പുലിയോ തുല്യശക്തിയുള്ള മറ്റ് ജീവിയോ ആവാമെന്നാണ് വനപാലകരുടെ നിഗമനം. കാല്‍പ്പാടുകളൊന്നും കണ്ടെത്തിയിട്ടുമില്ല. പിന്നാലെ ചെമ്പേരി പുറഞ്ഞാണിലെ ഈട്ടിക്കല്‍ ബിജുവിന്റെ വീടിനടുത്ത പറമ്പില്‍ പുലിയെ കണ്ടതായും പറയുന്നുണ്ട്. ബിജുവിന്റെ ഭാര്യയാണ് പുലിയെ കണ്ടത്.  

ഇവിടെയും വനപാലകര്‍ പരിശോധന നടത്തി. ഏരുവേശ്ശി പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ഇമ്മാനുവലും സ്ഥലം സന്ദര്‍ശിച്ചു. ഭീതി വേണ്ടെന്നും ജാഗ്രത കാട്ടണമെന്നും മറ്റ് നടപടികള്‍ അധികൃതര്‍ സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഭീതി പടരുന്ന സാഹചര്യത്തില്‍ വലിയ കൂടുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഇതിനിടെ ഉളിക്കല്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവ ആറളം ഫാമിലേക്ക് ചേക്കേറിയത്  വനം വകുപ്പിന് വീണ്ടും തലവേദനയായിട്ടുണ്ട്. ആറളം ഫാമില്‍ കയറിയ കടുവ അവിടെ തന്നെ തങ്ങുന്നത് വനം വകുപ്പിന്  പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഇടതൂര്‍ന്ന വനത്തില്‍ ഒളിച്ചു നില്‍ക്കുന്ന കടുവയുടെ ചിത്രം കഴിഞ്ഞ ദിവസം ആറളം ഫാമിലെ ചെത്തുതൊഴിലാളി പകര്‍ത്തിയിരുന്നു. ഫാമിലെ ചെത്തുതൊഴിലാളിയായ അനൂപ് ഗോപാലാണ് കഴിഞ്ഞ ദിവസം തെങ്ങിന്‍ മുകളില്‍ കയറിയപ്പോള്‍ കാട്ടിനകത്ത് കണ്ട കടുവയുടെ ചിത്രം പകര്‍ത്തിയത്.  

ഇതോടെ കടുവ ആറളം ഫാം വഴി കര്‍ണാടക വനത്തിലേക്ക് പ്രവേശിക്കുമെന്ന വനം വകുപ്പിന്റെ പ്രതീക്ഷയാണ് ഇല്ലാതായത്. മുണ്ടയാം പറമ്പില്‍ കടുവയെ കണ്ടതിനു ശേഷം ചേടിക്കുളം വയല്‍ വഴി ആറളം ഫാമിലേക്ക് പോയെന്നു വിശ്വസിച്ചിരുന്ന വനം വകുപ്പ് കഴിഞ്ഞ ദിവസം തെരച്ചില്‍ നിര്‍ത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ആറളം ഫാമില്‍ നിന്ന് കടുവ പുറത്തിറങ്ങാതായതോടെ ഇതു ഫാം തൊഴിലാളികള്‍ക്കും ആദിവാസി കുടുംബങ്ങള്‍ക്കും കടുത്ത ഭീഷണിയായി മാറിയിരിക്കുകയാണ്.

ആറളം ഫാം ബ്ലോക്കിലെ  വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. തൊഴിലുറപ്പ് തൊഴിലാളികളുടെ ജോലിയും ഇവിടെ മുടങ്ങിയിരിക്കുകയാണ്.  

ആറളത്തുള്ള കടുവയെ കണ്ടെത്താന്‍ ഡ്രോണ്‍ ഉപയോഗിക്കാന്‍ വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്‍സ് ഇമേജ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡ്രോണ്‍ ക്യാമറയാണ് ആറളം മേഖലയില്‍  തമ്പടിച്ച കടുവയെ കണ്ടെത്തുന്നതിനായി കൊണ്ടുവരുന്നത്. മൃഗങ്ങളെ കണ്ടെത്തുന്നതിനായി ആധുനിക ക്യാമറാ സംവിധാനമുള്ള ഡ്രോണുകള്‍ ഉപയോഗിക്കുന്നത് കേരളത്തില്‍ ആദ്യമായാണ്. അഞ്ചുകിലോ മീറ്റര്‍ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണ്‍ രാത്രിയിലും സെര്‍ച്ച് ലൈറ്റ് ഉപയോഗിച്ചു തെരച്ചില്‍ നടത്തും. തെര്‍മല്‍ ക്യാമറയാണ് ഇതിനായി ഉപയോഗിക്കുന്നത്.  സ്‌കൈ കോപ്റ്റര്‍ എ സിക്‌സ്, കോഡാ കോപ്റ്റ എന്നീ രണ്ടു ഡ്രോണുകളും 40 എക്‌സസസ് ക്യാമറയും തെര്‍മല്‍ ക്യാമറയുമാണ് ഡ്രോണില്‍ ഉപയോഗിക്കുന്നത്. മൃഗങ്ങളുടെ ചൂട് തിരിച്ചറിഞ്ഞു കണ്ടെത്തുന്ന സംവിധാനം തെര്‍മല്‍ ക്യാമറയിലുണ്ട്. കല്യാണ്‍ സോമന്‍ ഡയറക്ടറായിട്ടുള്ള ടീമില്‍ മൂന്നംഗ സംഘമാണുള്ളത്. ഇവര്‍ അടുത്ത ദിവസം ആറളം ഫാമിലെത്തുമെന്നാണ് സൂചന.

Tags: Wild Animalജനസംഖ്യHill Area
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

Thiruvananthapuram

മഴയെത്തിയാലും മാറാതെ ദാഹം; വിതുരയിലെ വനവാസി ഊരുകളില്‍ കുടിവെള്ളക്ഷാമം രൂക്ഷം; നോക്കുകുത്തിയായി ജലവിതരണ പദ്ധതികള്‍

Kerala

വന്യജീവി ആക്രമണം; പരിഹാരത്തിന് കൈയിൽ ഒറ്റമൂലി ഇല്ലെന്ന് മന്ത്രി, കൊല്ലപ്പെട്ടാൽ ഉത്തരവാദിത്വം വനം വകുപ്പിന്

Thiruvananthapuram

തോടുകളും കുളങ്ങളും വറ്റി; മലയോര മേഖലയില്‍ കുടിവെള്ളം കിട്ടാക്കനി, കൃഷിനാശ ഭീതിയില്‍ കര്‍ഷകര്‍

Kerala

വന്യജീവി ഭീതിയിൽ കഞ്ചിക്കോടും മലമ്പുഴയും; ആധുനിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നതില്‍ സര്‍ക്കാരിനും വനം വകുപ്പിനും വിമുഖത

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.