Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സര്‍വകലാശാലകളിലെ ഇടതു ഫാസിസം

പതിറ്റാണ്ടുകളായി തുടരുന്ന പാര്‍ട്ടിവല്‍ക്കരണത്തിന്റെ ഫലമായി കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ നിലവാരം വന്‍തോതില്‍ ഇടിഞ്ഞിരിക്കുകയാണ്. പാര്‍ട്ടി താല്‍പര്യം സംരക്ഷിക്കാതെ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കേണ്ടതില്ലെന്നാണ് സിപിഎമ്മിന്റെ നിലപാട്. വിദ്യാര്‍ത്ഥികളുടെ ഭാവി തകരുന്നത് അവര്‍ക്കൊരു പ്രശ്‌നമല്ല. ഇതിനെതിരെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പോരാടുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 26, 2022, 05:00 am IST
in Editorial

കേരള സാങ്കേതിക സര്‍വ്വകലാശാലാ വൈസ് ചാന്‍സലറെ ഔദ്യോഗിക ചുമതല നിര്‍വഹിക്കാന്‍ അനുവദിക്കാത്തതും, ഇതുമൂലം യഥാസമയം സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാതെ വിദ്യാര്‍ത്ഥികളുടെ ഉപരിപഠനവും ചിലരുടെ ജോലി പോലും നഷ്ടപ്പെടുന്നതുമായ സ്ഥിതിവിശേഷം സംജാതമായിരിക്കുന്നു. ഇടതു യൂണിയനില്‍പ്പെട്ട സര്‍വകലാശാലാ ജീവനക്കാരാണ് വിസിയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തതും, ഫയലുകള്‍ പിടിച്ചുവയ്‌ക്കുകയുമൊക്കെ ചെയ്യുന്നത്. ഇടതു മുന്നണി സര്‍ക്കാരിന്റെ കാലത്ത് നിയമിക്കപ്പെട്ട സാങ്കേതിക സര്‍വകലാശാലാ വിസിക്ക് സുപ്രീംകോടതിയുടെ വിധിയെത്തുടര്‍ന്ന് രാജിവയ്‌ക്കേണ്ടിവന്നു. യുജിസി മാനദണ്ഡങ്ങള്‍ പാലിക്കാതെ ഏകപക്ഷീയമായാണ് നിയമനം നടത്തിയതെന്ന് കണ്ടെത്തിയായിരുന്നു സുപ്രീംകോടതി വിധി. സാങ്കേതിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പദവി ഒഴിഞ്ഞുകിടക്കുന്നതിനാല്‍ ആ സ്ഥാനത്തേക്ക് ഡോ. സിസാ തോമസിനെ ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ താല്‍ക്കാലിക വിസിയായി നിയമിച്ചിരുന്നു. ഇതാണ് ഇടതു യൂണിയനില്‍പ്പെട്ട സര്‍വകലാശാലാ ജീവനക്കാരെ ചൊടിപ്പിച്ചത്. യുജിസി മാനദണ്ഡങ്ങള്‍ മറികടന്ന് വൈസ് ചാന്‍സലര്‍ പദവിയിലെത്തിയവരോട് പുറത്താക്കാതിരിക്കാന്‍ വിശദീകരണം തേടിയ ഗവര്‍ണര്‍ക്കെതിരെ സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും സമരത്തിലാണ്. ഇതിന്റെ ചുവടുപിടിച്ചാണ് സാങ്കേതിക സര്‍വകലാശാലയിലെ ഇടതു യൂണിയനില്‍പ്പെട്ടവര്‍ വിസിയോട് നിസ്സഹകരണം പ്രഖ്യാപിച്ചിരിക്കുന്നത്.

സാങ്കേതിക സര്‍വകലാശാലാ വിസിയായി സിസാ തോമസിനെ അംഗീകരിക്കില്ലെന്നു പ്രഖ്യാപിച്ച് ഇടതു വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐ അവരെ തടഞ്ഞിരുന്നു. പിന്നീട് പോലീസ് സംരക്ഷണത്തിലാണ് അവര്‍ ചുമതലയേറ്റത്. എസ്എഫ്‌ഐയോട് ഐക്യം പ്രഖ്യാപിച്ചാണ് ഇടതു യൂണിയനുകളില്‍പ്പെട്ട ജീവനക്കാര്‍ വിസിക്കെതിരെ സമരം നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ സര്‍വകലാശാലകളില്‍ ഇത് പുതിയ കാര്യമല്ല. വൈസ്ചാന്‍സലര്‍മാരായാലും കോളജ് പ്രിന്‍സിപ്പല്‍മാരായാലും അവര്‍ സിപിഎമ്മുകാരോ ഇടതുസഹയാത്രികരോ ആയിരിക്കണമെന്നതാണ് എസ്എഫ്‌ഐയുടെയും ഇടതു യൂണിയനുകളുടെയും നിലപാട്. അല്ലാത്തവര്‍ സ്ഥാനത്തെത്തിയാല്‍ അവര്‍ എതിര്‍ക്കും. അവര്‍ക്ക് പരിഹാസവും ഭീഷണിയും നേരിടേണ്ടിവരും. അക്രമത്തിന് വിധേയരാവും. ജീവനുതന്നെ ഭീഷണിയാവും. പാലക്കാട് ഗവണ്‍മെന്റ് വിക്‌ടോറിയ കോളജ് പ്രിന്‍സിപ്പലിന് ക്യാമ്പസിനകത്ത് പ്രതീകാത്മക കുഴിമാടം തീര്‍ത്ത് റീത്തുവച്ചതും, എറണാകുളം മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ചതും, ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷനായിരിക്കെ പ്രമുഖ നയതന്ത്രജ്ഞന്‍ ടി.പി. ശ്രീനിവാസനെ ശാരീരികമായി ആക്രമിച്ചതും എസ്എഫ്‌ഐ ആയിരുന്നു. ഇടതു യൂണിയനില്‍പ്പെട്ട അധ്യാപകരുടെയും ജീവനക്കാരുടെയും ഒത്താശ ഇതിനു ലഭിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒരിക്കലും നടക്കാന്‍ പാടില്ലാത്ത ഈ അതിക്രമങ്ങളെ ന്യായീകരിക്കുകയാണ് സിപിഎമ്മും ഇടതുസര്‍ക്കാരും ചെയ്തത്.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് നടമാടുന്ന ഇടതു ഫാസിസത്തിന്റെ ബഹിര്‍സ്ഫുരണങ്ങളാണ് ഇതെല്ലാം. ഇത് മറച്ചുപിടിക്കാന്‍ കള്ളപ്രചാരണം നടത്തുകയും ചെയ്യും. സര്‍വകലാശാലകള്‍ പിടിച്ചെടുക്കാന്‍ സംഘപരിവാറിനു കൂട്ടുനില്‍ക്കുകയാണ് ചാന്‍സലറായ ഗവര്‍ണര്‍ ചെയ്യുന്നതെന്ന കുപ്രചാരണം ഇതിലൊന്നാണ്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഇതിന് മുന്നിട്ടിറങ്ങുകയും ചെയ്തിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ കടുത്ത നിയമലംഘനങ്ങളാണ് ഇവര്‍ നടത്തുന്നത്. സുപ്രീംകോടതി വിധിയെത്തുടര്‍ന്നാണ് സാങ്കേതിക സര്‍വകലാശാലാ വിസിക്ക് രാജിവയ്‌ക്കേണ്ടിവന്നത്. താല്‍ക്കാലിക വിസിയയെ നിയമിച്ച നടപടി സ്‌റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളിക്കളയുകയും ചെയ്തു. പക്ഷേ ഇക്കാര്യത്തില്‍ കോടതിവിധികള്‍ അംഗീകരിക്കില്ലെന്നതാണ് സിപിഎമ്മിന്റെയും പിണറായി സര്‍ക്കാരിന്റെയും നയം. ഇതുകൊണ്ടാണ് ഇവര്‍ തങ്ങള്‍ക്ക് വിടുപണി ചെയ്യുന്ന വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും ഇളക്കിവിടുന്നത്. തിരുവനന്തപുരം സംസ്‌കൃത കോളജ് കവാടത്തില്‍ ഗവര്‍ണറെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ട് ബാനര്‍ ഉയര്‍ത്തിയതും ഈ നയത്തിന്റെ ഭാഗമാണ്. ഗവര്‍ണര്‍ വിശദീകരണം തേടിയതിനെത്തുടര്‍ന്ന് അത് നീക്കം ചെയ്തതും തന്ത്രത്തിന്റെ ഭാഗം. പതിറ്റാണ്ടുകളായി തുടരുന്ന പാര്‍ട്ടിവല്‍ക്കരണത്തിന്റെ ഫലമായി കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ നിലവാരം വന്‍തോതില്‍ ഇടിഞ്ഞിരിക്കുകയാണ്. പാര്‍ട്ടി താല്‍പര്യം സംരക്ഷിക്കാതെ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കേണ്ടതില്ലെന്നാണ് സിപിഎമ്മിന്റെ നിലപാട്. വിദ്യാര്‍ത്ഥികളുടെ ഭാവി തകരുന്നത് അവര്‍ക്കൊരു പ്രശ്‌നമല്ല. ഇതിനെതിരെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പോരാടുന്നത്. ഈ പോരാട്ടം വിജയിക്കേണ്ടത് കേരളത്തിന്റെ ഭാവിക്ക് ആവശ്യമാണ്.

Tags: keralacpmകേരള സര്‍ക്കാര്‍Universityഇടതുപക്ഷക്കാര്‍Arif Mohammad Khan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി.ജോയി വേണ്ട, വി ശിവന്‍കുട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകണമെന്ന് കടകംപളളി

Kerala

കരകയറാനുള്ള വഴി തേടി സിപിഎം, പൊതുജനങ്ങളോട് ആരായാന്‍ തീരുമാനം!

Kerala

വി.ജോയി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തുടരും

Kerala

നവകേരള യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം

Kerala

സംഭവിച്ചത് കനത്ത തിരിച്ചടിതന്നെയെന്ന് സിപിഎം; വിലയിരുത്തൽ റിപ്പോർട്ടിനോട് പാർട്ടിയിൽ വൻ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ ദല്‍ഹിയില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍. റെയില്‍വേ പാസഞ്ചര്‍ അമിനിറ്റീസ് കമ്മിറ്റി മുന്‍ ചെയര്‍മാന്‍ പി.കെ. കൃഷ്ണദാസ് സമീപം

റെയില്‍വേ – കൃഷി മന്ത്രിമാരെ കണ്ട് രാജീവ് ചന്ദ്രശേഖര്‍; വികസിത കേരളത്തിനായി കേന്ദ്രതല ചര്‍ച്ചകള്‍ സജീവം

‘ബംഗാളി ഭായി’ ബംഗ്ലാദേശ് ഭീകരന്‍; ഭീകരവിരുദ്ധ സേന അന്വേഷണം തുടങ്ങി

അപൂര്‍വ ഗ്രഹസംഗമം… ‘കോസ്മിക് കിസ്സി’ല്‍ വ്യാഴവും ശുക്രനും

സര്‍വകലാശാലകള്‍ മാര്‍ക്‌സിസ്റ്റ് മാടമ്പി കോട്ടകള്‍; ജുഡീഷ്യല്‍ അന്വേഷണവും ധവളപത്രവും വേണമെന്ന് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് സംഘ്

എല്‍സ – 3 ചരക്ക് കപ്പലപകടം: അറിഞ്ഞുകൊണ്ട് സൃഷ്ടിച്ചതെന്ന് കേന്ദ്ര റിപ്പോര്‍ട്ട്

ട്രോളിങ് നിരോധന ഭാഗമായി കരയില്‍ അടുപ്പിച്ചിരിക്കുന്ന മത്സ്യബന്ധനബോട്ടുകള്‍. നീണ്ടകരയില്‍ നിന്നുള്ള ദൃശ്യം

ട്രോളിങ് നിരോധനം ആരംഭിച്ചു; പുഴകളില്‍ നിന്ന് ഉള്‍പ്പെടെ അനധികൃതമായി മീന്‍ പിടിക്കുന്നതിനും വിലക്ക്

അഖിലഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് ഭാരവാഹികളായ ഡോ. ശ്യാം ശങ്കര്‍, ഹരിശിവന്‍, ഡോ. പി.പി. ബിനു എന്നിവര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ സന്ദര്‍ശിച്ചപ്പോള്‍

ഗവര്‍ണര്‍ക്ക് നിവേദനം: പ്രമോഷന്‍ നടപടികളില്‍ സര്‍ക്കാര്‍ നിലപാടുകള്‍ തിരുത്തണം: ശൈക്ഷിക് മഹാസംഘ്

2026 വ്യാഴ മാറ്റം: ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)

ലോകകപ്പ് ഫുട്‌ബോളിന് നാളെ തുടക്കം; ഇനി ട്രയോന്‍ഡക്കാലം

ശബരിമല: 10 വര്‍ഷത്തെ വഴിപാട് രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.