Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സാമ്പത്തിക മേഖലയില്‍ ഇന്ത്യയ്‌ക്കാശ്വാസം; ഉപഭോക്തൃ പണപ്പെരുപ്പം കുറഞ്ഞു; 7.41 ശതമാനത്തില്‍ നിന്നും 6.77 ശതമാനത്തിലേക്ക്

സാമ്പത്തിക മേഖലയില്‍ ഇന്ത്യയ്‌ക്ക് ആശ്വാസ്യകരമായ വാര്‍ത്തകള്‍ പുറത്തുവരികയാണ്. രാജ്യത്ത് ഒക്ടോബര്‍ മാസത്തെ ഉപഭോക്തൃ പണപ്പെരുപ്പം കുറഞ്ഞു. 7.41 ശതമാനമുണ്ടായിരുന്ന ഉപഭോക്തൃ പണപ്പെരുപ്പമാണ് 6.77 ശതമാനത്തിലേക്ക് കുറഞ്ഞിരിക്കുന്നത്. ഉപഭോക്തൃപണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ പലിശനിരക്ക് അടിക്കടി കൂട്ടിയ റിസര്‍വ്വ് ബാങ്കിന്റെ നടപടിയ്‌ക്ക് ഉചിതമായ ഫലം ലഭിച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2022, 05:27 pm IST
in India

മുംബൈ: സാമ്പത്തിക മേഖലയില്‍ ഇന്ത്യയ്‌ക്ക് ആശ്വാസ്യകരമായ വാര്‍ത്തകള്‍ പുറത്തുവരികയാണ്. രാജ്യത്ത് ഒക്ടോബര്‍ മാസത്തെ ഉപഭോക്തൃ പണപ്പെരുപ്പം (Retail Inflation) കുറഞ്ഞു. 7.41 ശതമാനമുണ്ടായിരുന്ന ഉപഭോക്തൃ പണപ്പെരുപ്പമാണ് 6.77 ശതമാനത്തിലേക്ക് കുറഞ്ഞിരിക്കുന്നത്. ഉപഭോക്തൃപണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ പലിശനിരക്ക് അടിക്കടി കൂട്ടിയ റിസര്‍വ്വ് ബാങ്കിന്റെ നടപടിയ്‌ക്ക് ഉചിതമായ ഫലം ലഭിച്ചിരിക്കുകയാണ്.  ഉപഭോക്തൃവില സൂചികയെ (Consumer Price Index) അടിസ്ഥാനമാക്കിയാണ് ഉപഭോക്തൃ പണപ്പെരുപ്പം കണക്കാക്കുക. 

പണപ്പെരുപ്പം കുറഞ്ഞത് ഇന്ധന, ഭക്ഷ്യോല്‍പന്ന വിലയിലെ കുറവ്  

പലിശനിരക്ക് നിര്‍ണ്ണയിക്കുമ്പോള്‍ റിസര്‍വ്വ് ബാങ്ക് മുഖ്യമായും കണക്കിലെടുക്കുന്നത് ഉപഭോക്തൃ പണപ്പെരുപ്പത്തെയാണ്. അതേ സമയം ഉപഭോക്തൃ പണപ്പെരുപ്പ് ആറ് ശതമാനത്തിന് മുകളില്‍ തുടരുന്നു എന്ന ആശങ്ക നിലനില്‍ക്കുന്നു. ഇത് ആറ് ശതമാനത്തിലേക്ക് കൊണ്ടുവരാനാണ് റിസര്‍വ്വ് ബാങ്കും സര്‍ക്കാരും പരിശ്രമിക്കുന്നത്. ജനവരി-മാര്‍ച്ച് എന്ന നാലാം സാമ്പത്തിക പാദത്തില്‍ പണപ്പെരുപ്പം 5.8 ശതമാനത്തിലേക്ക് എത്തിക്കാനാണ് റിസര്‍വ്വ് ബാങ്ക് ലക്ഷ്യമിടുന്നത്. ഇന്ധനത്തിന്റെയും ഭക്ഷ്യോല്‍പന്നത്തിന്റെയും വിലയിലുണ്ടായ കുറവാണ് ഉപഭോക്തൃ പണപ്പെരുപ്പം കുറയ്‌ക്കാന്‍ സഹായകരമായത്. റഷ്യയില്‍ നിന്നുള്ള ഇന്ധനമാണ് ഇന്ത്യയ്‌ക്ക് വില പിടിച്ചുനിര്‍ത്താന്‍ സഹായിക്കുന്നത്. ഇപ്പോള്‍ ഇറാഖിനേക്കാളും സൗദിയേക്കാളും കൂടുതല്‍ എണ്ണയാണ് റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത്. പക്ഷെ യുദ്ധം ഇനിയും നീണ്ടുപോയാല്‍ അത് ഇന്ത്യയ്‌ക്കും വൈകാതെ വലിയ ആഘാതമായി മാറും.  

ഒക്ടോബര്‍ മാസത്തിലെ ഭക്ഷ്യ വിലക്കയറ്റവും കുറഞ്ഞു. സെപ്തംബറില്‍ 8.60 ശതമാനമുണ്ടായിരുന്ന ഭക്ഷ്യ വിലക്കയറ്റമാണ് 7.01 ശതമാനത്തിലേക്ക് താഴ്ന്നത്. പച്ചക്കറി വിലക്കയറ്റം 18.05 ശതമാനത്തില്‍ നിന്നും 7.77 ശതമാനമായി കുറഞ്ഞു. ഇന്ധനവിലക്കയറ്റം 10.39 ശമതാനത്തില്‍ നിന്നും 9.30 ശതമാനമായി താഴ്ന്നു.  

റഷ്യ-ഉക്രൈന്‍ യുദ്ധം തലവേദന

റഷ്യ-ഉക്രൈന്‍ യുദ്ധം മൂലം പണപ്പെരുപ്പം ഇപ്പോഴും ആഗോള തലത്തില്‍ ഉയര്‍ന്ന നിരക്കില്‍ തുടരുകയാണ്. ഗോതമ്പ്, എണ്ണ, ഭക്ഷ്യയെണ്ണ, അസംസ്കൃത വസ്തുക്കള്‍ എന്നിവയുടെ വിതരണം യുദ്ധം മൂലം താളം തെറ്റിയ നിലയിലാണ്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ നാല് തവണയാണ് തുടര്‍ച്ചയായി റിസര്‍വ്വ് ബാങ്ക് പലിശ നിരക്ക് വര്‍ധിപ്പിച്ചത്. ഏകദേശം 1.9 ശമതാനത്തോളം വര്‍ധിപ്പിച്ചു. റിപ്പോ നിരക്ക് വര്‍ധിച്ചതോടെ ബാങ്കുകള്‍ നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചിരിക്കുകയാണ്. പലിശ നിരക്ക് ഉയരുന്നതോടെ ഉപഭോഗം കുറയുന്നതോടെ ഉപഭോക്തൃ പണപ്പെരുപ്പം കുറയുമെന്നതാണ് കണക്കുകൂട്ടല്‍. അതുവഴി പച്ചക്കറികളുടെയും അവശ്യസാധനങ്ങളുടെയും വില കുറയും.  

അതേ സമയം പലിശ നിരക്ക് കൂട്ടുന്നത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്‌ക്ക് സഹായകരമാവില്ല. അതുകൊണ്ട് റിസര്‍വ്വ് ബാങ്ക് ഡിസംബര്‍ ആദ്യം ചേരാനിരിക്കുന്ന പണനയ സമിതിയോഗത്തില്‍ ഇനിയും റിപ്പോ നിരക്ക് വര്‍ധിപ്പിക്കാനിടയില്ല.  

രാജ്യത്തെ 1114 നഗരങ്ങളിലെയും 1181 ഗ്രാമങ്ങളിലെയും വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഉപഭോക്തൃ പണപ്പെരുപ്പം കണക്കാക്കുന്നത്. 

Tags: indiaഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥrbiNirmala Sitharamanസമ്പദ് വ്യവസ്ഥറഷ്യ- ഉക്രൈന്‍ യുദ്ധംചില്ലറവില്‍പ്പനയിലെ പണപ്പെരുപ്പംഇന്ത്യയ്ക്ക് വേണ്ടി റഷ്യ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

World

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

India

ഇന്ത്യയും പ്ലാസ്റ്റിക് കറന്‍സികളിലേക്കു മാറുന്നു? വൈദഗ്ധ്യമുള്ള പങ്കാളികളെ തേടി ടെന്‍ഡര്‍ ക്ഷണിച്ച് ആര്‍ബി ഐ

World

ഇന്ത്യയുടെയും ജപ്പാന്റെയും സംയുക്ത പ്രസ്താവനയിൽ പ്രകോപിതരായ പാകിസ്ഥാൻ ; ജാപ്പനീസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു

India

ചൈനയുടെ സമ്പദ്‌വ്യവസ്ഥ തളരുന്നു , ജിഡിപി 4.3% മാത്രം ; മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിലും മുന്നോട്ട് കുതിച്ച് ഇന്ത്യ ; വളർച്ച 6.6%

പുതിയ വാര്‍ത്തകള്‍

‘ബുക്കിംഗുകള്‍ക്ക് തീപിടിച്ചു!’ 23 ന് റിലീസ് ചെയ്യാനിരിക്കെ, മുന്‍കൂര്‍ ബുക്കിംഗിന്‌റെ ആവേശത്തിരയില്‍ ‘ജനനായകന്‍’

നിലമ്പൂര്‍ ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിന് തീപ്പിടിച്ചു

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

മുന്‍ സ്പാനിഷ് ഇതിഹാസ ഫുട്ബാള്‍ താരം ഇനിയെസ്റ്റ (ഇടത്ത്)

2010ലെ ലോകകപ്പ് ആരും മറിക്കില്ല, അന്ന് സ്പെയിനിന് കിരീടം നേടിക്കൊടുത്ത ഇനിയെസ്റ്റ എന്ന ഇതിഹാസതാരം പറയുന്നു “മെസിയെ പൂട്ടാൻ ആര്‍ക്കുമാവില്ല മക്കളേ”

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

പേമാരി, വെള്ളപ്പൊക്കം: ജമ്മു കശ്മീരില്‍ മരണസംഖ്യ 12 ആയി, എല്ലാ സഹായവും വാഗ്ദാനം ചെയ്ത് അമിത്ഷാ

നാഗാലാൻഡിൽ കനത്തമഴ: എട്ടുപേർക്ക് ജീവഹാനി, വലിയ നാശനഷ്ടം

മദ്ധ്യപ്രദേശും ഏക സിവിൽ നിയമത്തിന് ബിൽ പാസാക്കാൻ തീരുമാനിച്ചു; മുൻഗാമി ഉത്തരാഖണ്ഡ് സർക്കാർ

മലപ്പുറത്ത് അര്‍ജന്റീന-ബ്രസീല്‍ ഫാന്‍സുകാര്‍ തെരുവില്‍ ഏറ്റുമുട്ടി

റംബുട്ടാന്‍പഴം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി വൃദ്ധയ്‌ക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.