Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
World

റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ സമാധാനത്തിന്റെ ഒലിവ് ചില്ല നീട്ടാന്‍ ഇന്ത്യ; ഖെര്‍സോണില്‍ നിന്നുള്ള റഷ്യയുടെ പിന്‍മാറ്റം മഞ്ഞുരുക്കത്തിന്റെ തുടക്കമോ?

റഷ്യ-ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ മധ്യസ്ഥതയ്‌ക്കാവുമോ? റഷ്യയുടെ മനസ്സ് മാറ്റാന്‍ അടുത്ത സുഹൃത്തായ ഇന്ത്യയ്‌ക്കാവുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകം. കഴിഞ്ഞ ദിവസം ഖെര്‍സോണിലെ ഡെനിപര്‍ പുഴയുടെ പടിഞ്ഞാറന്‍ തീരത്തുനിന്നുള്ള റഷ്യന്‍ പട്ടാളത്തിന്റെ പിന്മാറ്റം ഇന്ത്യ റഷ്യയുടെ മേല്‍ ചെലുത്തുന്ന സമ്മര്‍ദ്ദത്തിന്റെ ഫലമോ എന്ന് വിലയിരുത്തപ്പെടുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2022, 10:09 pm IST
inWorld

ന്യൂദല്‍ഹി: റഷ്യ-ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ മധ്യസ്ഥതയ്‌ക്കാവുമോ? റഷ്യയുടെ മനസ്സ് മാറ്റാന്‍ അടുത്ത സുഹൃത്തായ ഇന്ത്യയ്‌ക്കാവുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകം. കഴിഞ്ഞ ദിവസം ഖെര്‍സോണിലെ ഡെനിപര്‍ പുഴയുടെ പടിഞ്ഞാറന്‍ തീരത്തുനിന്നുള്ള റഷ്യന്‍ പട്ടാളത്തിന്റെ പിന്മാറ്റം ഇന്ത്യ റഷ്യയുടെ മേല്‍ ചെലുത്തുന്ന സമ്മര്‍ദ്ദത്തിന്റെ ഫലമോ എന്ന് വിലയിരുത്തപ്പെടുന്നുണ്ട്.  

ആദ്യം മോദിയാണ് സമാധാനദൂതനാകുന്നതിന്റെ ആദ്യ പാത തുറന്നത്. ഷാങ് ഹായ് സഹകരണ സംഘടനയുടെ സമര്‍ഖണ്ഡില്‍ നടന്ന യോഗത്തിലാണ് മോദി പുടിനോട് ഇത് യുദ്ധത്തിന്റെ കാലഘട്ടമല്ലെന്ന് തുറന്നടിച്ചത്. അമേരിക്ക മോദിയുടെ സമാധാനനീക്കത്തെ പ്രശംസിച്ചതോടെ അന്താരാഷ്‌ട്ര തലത്തില്‍ മോദിയുടെ നീക്കം പ്രശംസിക്കപ്പെട്ടു. കഴിഞ്ഞ ആഴ്ച വിദേശകാര്യമന്ത്രി ജയശങ്കര്‍ റഷ്യയുടെ റഷ്യന്‍ വിദേശകാര്യമന്ത്രി ലാവ് റോവുമായി മോക്സോയില്‍ നടത്തിയ യോഗത്തിനും ഏറെ പിന്തുണ ലഭിച്ചു. അവിടെയും ഇന്ത്യ സമാധാനപാതയിലേക്ക് പോകന്‍ റഷ്യയെ നിര്‍ബന്ധിക്കുകയായിരുന്നു.  

ഇതിന് പിന്നാലെയായിരുന്നു റഷ്യയുടെ ഖെര്‍സോണില്‍ നിന്നുള്ള പിന്‍മാറ്റമുണ്ടായത്. ജയശങ്കര്‍ നേരത്തെ മോദി പറഞ്ഞ ഇത് യുദ്ധത്തിന്റെ കാലഘട്ടമല്ലെന്ന സന്ദേശം തന്നെയാണ് റഷ്യയില്‍ എത്തിച്ചതെന്ന് അമേരിക്കയും പിന്തുണക്കുന്നു.  

ഇപ്പോള്‍ റഷ്യയെ സംബന്ധിച്ചിടത്തോളം ഇന്ത്യയാണ് ഏറ്റവും വലിയ ചങ്ങാതിമാരില്‍ ഒരാള്‍. 2022 ആദ്യ സാമ്പത്തിക പാദത്തില്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വെറും 0.2 ശതമാനം മാത്രമായിരുന്നെങ്കില്‍ ഒക്ടോബറോടെ അത് 22 ശതമാനമായി ഉയര്‍ന്നു. ദിവസേന 9.35 ലക്ഷം ബാരല്‍ എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇത് ഇന്ത്യ ഇറാഖില്‍ നിന്നും (20.5 ശതമാനം) സൗദി അറേബ്യില്‍ നിന്നും (16 ശതമാനം) വാങ്ങുന്ന എണ്ണയേക്കാള്‍ അധികമാണ്.  

ചൈനയും റഷ്യയെ സഹായിക്കുന്നുണ്ട്. കൂടാതെ യുഎസ് ഉപരോധം നിലനില്‍ക്കുന്നുണ്ടെങ്കില്‍ ഏകദേശം 116 ബഹുരാഷ്‌ട്രക്കമ്പനികള്‍ റഷ്യയുമായി ബിസിനസ് ചെയ്തുവരുന്നുണ്ട്. ഇതില്‍ പലരും യുഎസില്‍ ഉള്ള കമ്പനികളാണ്. ഇപ്പോള്‍ ഇറ്റലിയിലെ 20 ഉന്നത എക്സിക്യൂട്ടീവുകള്‍ തടസ്സമില്ലാതെ ബിസിനസ് മുന്നോട്ട് കൊണ്ടുപോകാന്‍ എന്ത് ചെയ്യണമെന്നന്വേഷിച്ച് പുടിനുമായി വീഡിയോകാള്‍ നടത്തിയിരുന്നു. യൂറോപ്യന്‍ യൂണിയനും അവര്‍ക്ക് അത്യാവശ്യമായ റഷ്യയുടെ ഉല്‍പന്നങ്ങള്‍ ഉപരോധത്തില്‍ നിന്നും ഒഴിവാക്കിക്കിട്ടാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ സമാധാനപാതയിലേക്ക് നീങ്ങാന്‍ ഇനിയും വൈകാന്‍ പറ്റില്ല എന്നര്‍ത്ഥം. ഈ സമാധാന പാതയൊരുക്കാന്‍ ഇന്ത്യയ്‌ക്കാവുമെന്നാണ് അമേരിക്കയും കരുതുന്നത്.  

1955ല്‍ ഇന്ത്യ സന്ദര്‍ശിച്ച റഷ്യന്‍ പ്രസിഡന്‍റ് നികിത ക്രൂഷ്ചേവ് പറഞ്ഞ മുദ്രാവാക്യമായിരുന്നു ‘ഹിന്ദി-റുസി ഭായ് ഭായ്’. ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദത്തിന്റെ സാധ്യതയായിരുന്നു അന്ന് പറഞ്ഞത്. പിന്നീട് ആ സൗഹൃദം പല രൂപത്തില്‍ പല മേഖലകളില്‍ ആഴത്തില്‍ പടര്‍ന്നുപന്തലിച്ചു. ആ സൗഹൃദത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തെ മുഴുവന്‍ പ്രതിസന്ധിയിലാക്കുന്ന വലിയൊരു യുദ്ധത്തിന്റെ കാര്‍മേഘങ്ങള്‍ ഒഴിവാക്കാന്‍ ഇന്ത്യയ്‌ക്കാവും എന്ന് അമേരിക്ക ഉള്‍പ്പെടെ വിശ്വസിക്കുന്നു. ഇന്ന് റഷ്യയെ സമാധാനമേശയിലേക്ക് കൊണ്ടുവരാന്‍ കഴിയുന്ന ഒരേയൊരു ലോകരാഷ്‌ട്രം ഇന്ത്യയാണെന്നും വിശ്വസിക്കപ്പെടുന്നു. 

ഈ ശ്രമം വിജയത്തിലെത്തിച്ചാല്‍ അത് മോദിയുടെ നയതന്ത്രമികവിന്റെ ഏറ്റവും വലിയ അംഗീകാരമായി മാറും. 2024ലെ പൊതുതെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ പോലും ഇതുവഴി കൈവരുന്ന പ്രതിച്ഛായ മോദിയെ സഹായിക്കും.  

Tags: ഉക്രൈന്‍ സമാധാന ഉടമ്പടിഖെര്‍സോണ്‍സമാധാനംനരേന്ദ്രമോദിറഷ്യ- ഉക്രൈന്‍ യുദ്ധംജയശങ്കര്‍ഡോ. എസ്. ജയശങ്കര്‍എസ് സിഒഉക്രൈന്‍ യുദ്ധംഷാങ്ഹായ് കോഓപറേഷന്‍ ഓര്‍ഗനൈസേഷന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

India

മണിപ്പൂര്‍ വിഷയത്തില്‍ മോദിയെ പിന്തുണച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍; ഇന്ത്യയ്‌ക്ക് അവിടുത്തെ നേതാവില്‍ വിശ്വാസമുണ്ടെന്ന് മേരി മില്‍ബെന്‍

India

പ്രതിപക്ഷ നേതാവായിട്ടും അധീർ രഞ്ജൻ ചൗധരിക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കാതെ കോണ്‍ഗ്രസ്; മമതയെ പേടിച്ചിട്ടാകാമെന്ന് പരിഹസിച്ച് മോദി

ബെലാറസ് പ്രധാനമന്ത്രി ലുകാഷെങ്കോ (ഇടത്ത്) പോളണ്ടിന്‍റെ പ്രതിരോധമന്ത്രി (വലത്ത്)
World

റഷ്യ-ഉക്രൈന്‍ യുദ്ധം പുതിയ മേഖലയിലേക്ക് പടരുന്നു; ബെലാറസ് അതിര്‍ത്തിയിലേക്ക് പോളണ്ട് 10000 പട്ടാളക്കാരെ അയയ്‌ക്കുന്നു

Business

ലാപ് ടോപ് ഇറക്കുമതി നിരോധിച്ചത് ചൈനയില്‍ നിന്നുള്ള ഇറക്കുമതി തടയാന്‍ ; അംബാനിയ്‌ക്ക് വേണ്ടിയെന്ന പ്രചാരണവുമായി ചൈനീസ് അജണ്ട നടപ്പാക്കുന്നവര്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.