Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

ഗവര്‍ണര്‍ക്കെതിരായ പുത്തന്‍ പടപ്പുറപ്പാട്

മുഖ്യമന്ത്രി വിദേശയാത്ര നടത്തിയത് അനുമതിയില്ലാതെയാണോ എന്ന് അന്വേഷിക്കാനാവാശ്യപ്പെട്ട് ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിന് കത്തെഴുതിയതും, സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടുണ്ടെങ്കില്‍ അന്വേഷിക്കണമെന്നു പറഞ്ഞതും പിണറായിയെ പ്രകോപിച്ചിരിക്കുന്നത്. മടിയില്‍ ഒരുപാട് കനമുള്ളതിനാല്‍ ഗവര്‍ണര്‍ തന്റെ വഴിമുടക്കുമെന്ന് പിണറായി ഭയക്കുന്നു. ഇതില്‍നിന്ന് ഗവര്‍ണറെ പിന്മാറ്റാനുള്ള പിപ്പിടിവിദ്യയാണ് പിണറായി പുറത്തെടുത്തിരിക്കുന്നത്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Nov 11, 2022, 05:00 am IST
inEditorial

സംസ്ഥാനത്തെ പതിനാല് സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നീക്കം ചെയ്തുകൊണ്ടുള്ള ഓര്‍ഡിന്‍സ് മന്ത്രിസഭ അംഗീകരിച്ചിരിക്കുന്നു. സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരായി പാര്‍ട്ടി നോമിനികളെ അനധികൃതമായി നിയമിച്ചതിനെതിരെയും, സിപിഎം നേതാക്കളുടെ ബന്ധുക്കളെ നിയമവിരുദ്ധമായി തിരുകിക്കയറ്റുന്നതിനെതിരെയും ഗവര്‍ണര്‍ ശക്തമായ നടപടികള്‍ എടുത്ത് മുന്നോട്ടു പോകുന്നതിനിടെയാണ് വളരെ തിടുക്കത്തില്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരിക്കുന്നത്. സാങ്കേതിക സര്‍വകലാശാല വിസിയുടെ സ്ഥാനം നഷ്ടപ്പെട്ട സുപ്രീംകോടതി വിധിയുടെ പിന്‍ബലത്തില്‍ മറ്റ് വിസിമാര്‍ക്കെതിരെ ഗവര്‍ണര്‍ നിയമ നടപടികള്‍ എടുത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഈ നീക്കം നടത്തിയത്. ഗവര്‍ണറുടെ നടപടിയില്‍ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിക്കാനിരിക്കുകയാണ്. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടാലും ഇല്ലെങ്കിലും ഡിസംബര്‍ ആദ്യവാരം ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്ല് കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കിലോ എന്ന ചോദ്യത്തിന് ‘അത് അപ്പോള്‍ നോക്കാം’ എന്നാണ് എന്തോ വലിയ കാര്യംപോലെ നിയമമന്ത്രി മറുപടി പറഞ്ഞത്. ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ ഒപ്പിട്ടില്ല അത്രതന്നെ.

സ്വന്തം അധികാരത്തിന്റെ ബലത്തില്‍ ഗവര്‍ണര്‍ക്കെതിരെ ഇപ്പോള്‍ കാട്ടിക്കൂട്ടുന്നതെല്ലാം വൃഥാവ്യായാമമാണെന്ന് സര്‍ക്കാരിന് നേതൃത്വം നല്‍കുന്നവര്‍ക്ക് നന്നായറിയാം. ഓര്‍ഡിനന്‍സായാലും നിയമനിര്‍മാണമായാലും ഗവര്‍ണര്‍ അംഗീകരിച്ചാലല്ലാതെ സാധുത ലഭിക്കില്ലെന്ന് പകല്‍പോലെ വ്യക്തമാണ്. എത്രകാലം ഗവര്‍ണര്‍ ഒപ്പിടാതിരിക്കുന്നുവോ അത്രയും കാലം അസാധുവായിരിക്കും. ഭരണഘടനാപരമായും നിയമപരമായും ഇതിന് ബദല്‍മാര്‍ഗമൊന്നുമില്ല. ഗവര്‍ണറെ മറികടക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് സര്‍ക്കാരിന്റേത് ഒരു വൃഥാവ്യായാമമാണെന്ന് പറഞ്ഞത്. സര്‍ക്കാര്‍ വ്യക്തിപരമായി തന്നെയാണ് ലക്ഷ്യമിടുന്നതെങ്കില്‍ ഓര്‍ഡിനന്‍സിന്റെയും ബില്ലിന്റെയും കാര്യം രാഷ്‌ട്രപതിയുടെ തീരുമാനത്തിനു വിടുമെന്ന് ഗവര്‍ണര്‍ അര്‍ദ്ധശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. മറ്റു ചില സംസ്ഥാന സര്‍ക്കാരുകള്‍ രാഷ്‌ട്രീയപ്രേരിതമായി ഗവര്‍ണര്‍മാരെ ചാന്‍സലര്‍ പദവിയില്‍നിന്ന് നീക്കിയ നടപടി എങ്ങുമെത്തിയിട്ടില്ല. ഗവര്‍ണറുടെ അനുമതിയില്ലാതെ കൊല്‍ക്കത്താ സര്‍വകലാശാല വൈസ്ചാന്‍സലര്‍ക്ക് പുനര്‍നിയമനം നല്‍കിയ പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ നടപടി ഹൈക്കോടതിയും സുപ്രീംകോടതിയും റദ്ദാക്കുകയായിരുന്നു. ഈ ‘ബംഗാള്‍ മോഡല്‍’ സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും പാഠമാകണം. പാര്‍ട്ടി യോഗങ്ങളില്‍ അണികളെ ആവേശംകൊള്ളിക്കാന്‍ നടത്തുന്ന പ്രസംഗങ്ങള്‍ക്കനുസൃതമായല്ല സര്‍ക്കാര്‍ തീരുമാനങ്ങളെടുക്കേണ്ടത്. അത് മുറപോലെ നടക്കണം. സംസ്ഥാനങ്ങള്‍ സ്വാതന്ത്ര്യം നേടിയ റിപ്പബ്ലിക്കുകളല്ല. മുഖ്യമന്ത്രിക്കുമേലെയും നിയമങ്ങളും അധികാര കേന്ദ്രങ്ങളുമുണ്ട്.

സര്‍വകലാശാലകളുടെ സ്വയംഭരണ സ്വാതന്ത്ര്യമോ, ഏതെങ്കിലും തരത്തിലുള്ള അക്കാദമിക് താല്‍പ്പര്യങ്ങളോ സംരക്ഷിക്കാന്‍ വേണ്ടിയല്ല പിണറായി സര്‍ക്കാര്‍ ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ നോക്കുന്നത്. ഈ നീക്കം തികച്ചും രാഷ്‌ട്രീയപ്രേരിതമാണ്. സര്‍ക്കാരിന്റെ അമിതാധികാര പ്രയോഗമാണ്. നിയമവും ചട്ടങ്ങളും നോക്കുന്ന ഗവര്‍ണര്‍ തങ്ങള്‍ക്ക് അനഭിമതനായതുകൊണ്ട് ചാന്‍സലര്‍ സ്ഥാനത്തു വേണ്ട എന്നതാണ് സര്‍ക്കാരിന്റെ സമീപനം. നിയമവാഴ്ചയില്‍ വിശ്വസിക്കുന്ന ആര്‍ക്കും ഇത് അംഗീകരിക്കാനാവില്ല. താന്‍ ചാന്‍സലര്‍ പദവി ഒഴിയാന്‍ തയ്യാറാണെന്ന് ഇതേ ഗവര്‍ണര്‍ മുന്‍പ് ആവര്‍ത്തിച്ച് പറഞ്ഞതാണ്. അന്ന് ചാന്‍സലര്‍ പദവിയില്‍ തുടരണമെന്ന് ഗവര്‍ണറോട് വിനീതവിധേയരായി അഭ്യര്‍ത്ഥിച്ചവരാണ് ഇന്ന് ദുര്‍മുഖം കാണിക്കുന്നത്. ഇതിനുകാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യക്തിപരമായ അജണ്ടയാണ്. സിപിഎമ്മും സര്‍ക്കാരും ഇത് അംഗീകരിക്കാന്‍ നിര്‍ബന്ധിതരാവുന്നു. മുഖ്യമന്ത്രി വിദേശയാത്ര നടത്തിയത് അനുമതിയില്ലാതെയാണോ എന്ന് അന്വേഷിക്കാനാവശ്യപ്പെട്ട് ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിന് കത്തെഴുതിയതും, സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടുണ്ടെങ്കില്‍ അന്വേഷിക്കണമെന്നു പറഞ്ഞതും, മുഖ്യമന്ത്രി പറഞ്ഞു നടക്കുന്ന വീരശൂരപരാക്രമങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടിയതുമൊക്കെയാണ് പിണറായിയെ പ്രകോപിച്ചിരിക്കുന്നത്. മടിയില്‍ ഒരുപാട് കനമുള്ളതിനാല്‍ ഗവര്‍ണര്‍ തന്റെ വഴിമുടക്കുമെന്ന് പിണറായി ഭയക്കുന്നു. ഇതില്‍നിന്ന് ഗവര്‍ണറെ പിന്മാറ്റാനുള്ള പിപ്പിടിവിദ്യയാണ് പിണറായി പുറത്തെടുത്തിരിക്കുന്നത്. അത് പരാജയപ്പെടാന്‍ വിധിക്കപ്പെട്ടതാണ്.

Tags: keralaകേരള സര്‍ക്കാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്പന:തീരുമാനം റദ്ദാക്കാന്‍ സര്‍ക്കാര്‍,പിണറായിയുടെ നയത്തിനുസൃതമായി എക്‌സൈസ് പ്രവര്‍ത്തിച്ചതില്‍ മന്ത്രിക്ക്‌അതൃപ്തി

നവദുർഗ്ഗ എട്ടാം ദിവസം: നൈർമ്മല്യത്തിന്റെ മഹാഗൗരി

തീവ്ര ഇസ്ലാമിസ്റ്റുകളുടെ കലാപം പടരുമ്പോൾ ഫ്രാൻസ് ആശങ്കയിലാണ് : പാരീസിൽ 855 പേരെ കസ്റ്റഡിയിലെടുത്തു : കർശന നടപടിയെന്ന് മാക്രോൺ 

ബലൂചിസ്ഥാനിൽ ബസ് തടഞ്ഞുനിർത്തി 20 പോലീസ് ട്രെയിനി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി :  ഭയന്ന് വിറച്ച് പാക് സൈന്യം

അയ്യപ്പഭക്തന്മാരോട് ഒരു വാക്ക് ; ‘ ഞാന്‍ സത്യസന്ധനായിരിക്കും , എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട് ‘

കാൻസർ രോഗികൾക്ക് വലിയ ആശ്വാസം : 137 മരുന്നുകളുടെ വില 70% വരെ കുറയും

മലപ്പുറത്ത് ലോഡ്ജിൽനിന്നും എംഡിഎംഎ പിടികൂടി ; ലഹരിമരുന്നുമായി മുഹമ്മദ് നബീലിനൊപ്പം പിടിയിലായത് 22 കാരി ആരതി

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെ സന്ദർശിക്കും : ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കും

കനേഡിയൻ സൈനിക താവളത്തിൽ സ്ഫോടനത്തിന് ശേഷം വൻ തീപിടുത്തം : നിരവധി പേർ മരിച്ചു

കുടുംബത്തോടൊപ്പം പോകണമെന്ന് അനുമോള്‍; സ്വീകരിച്ച് ഭര്‍ത്താവ്; കുടുംബത്തെ ഒന്നിപ്പിക്കാൻ പൊലീസ് സമദിനെ എത്തിച്ചത് മറ്റൊരു കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.