Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ശബരിമല തീര്‍ത്ഥാടനത്തിന് ഒരുക്കങ്ങള്‍ വൈകരുത്

കേരളത്തിലെ ജനസംഖ്യയുടെ ഇരട്ടിയോളം അയ്യപ്പന്മാര്‍ വന്നുചേരുന്ന ഇടമാണ് ശബരിമല. സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും മാത്രമായി ഇവര്‍ക്ക് സൗകര്യങ്ങളൊരുക്കാന്‍ കഴിയില്ല. ഇപ്പോള്‍ തന്നെ വൈകിയിരിക്കുന്നു. രാഷ്‌ട്രീയം മാറ്റിവച്ച് ഹൈന്ദവ സംഘടനകളുമായി സഹകരിച്ച് തീര്‍ത്ഥാടനത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2022, 10:16 am IST
in Editorial

മണ്ഡല മകരവിളക്ക് മഹോത്സവത്തിന് ഇനി ഒരു മാസം പോലും ഇല്ലാതിരിക്കെ ശബരിമലയിലെ ഒരുക്കങ്ങള്‍ എവിടെയുമെത്തിയിട്ടില്ല. കൊവിഡ് മഹാമാരി ഒഴിഞ്ഞ സാഹചര്യത്തില്‍ ഇക്കുറി ഭക്തജനത്തിരക്ക് വന്‍തോതില്‍ വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് വിപുലമായ ക്രമീകരണങ്ങളും സൗകര്യങ്ങളും ഒരുക്കേണ്ടിടത്താണ് സംസ്ഥാന സര്‍ക്കാരിന്റെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതരുടെയും ഭാഗത്തുനിന്നുള്ള ഈ അനാസ്ഥ. മലചവിട്ടാനെത്തുന്ന അയ്യപ്പന്മാര്‍ക്ക് വിരിവയ്‌ക്കല്‍, കുടിവെള്ളം, അന്നദാനം, ശൗചാലയം, ചികിത്സ തുടങ്ങിയവയ്‌ക്ക് മതിയായ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി ഇക്കഴിഞ്ഞ ദിവസം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അനന്ത ഗോപന് നിവേദനം നല്‍കുകയുണ്ടായി. ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിച്ച് തീര്‍ത്ഥാടനം സുഗമമാക്കിത്തീര്‍ക്കാനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ടവരില്‍നിന്ന് ഉണ്ടാകുമെന്നുള്ള പ്രതീക്ഷയാണ് ഭക്തജനങ്ങള്‍ക്കും അയ്യപ്പന്മാര്‍ക്കുമുള്ളത്. ഹിന്ദുഐക്യവേദിയുടെ ഒരു പ്രതിനിധി സംഘം ശബരിമല ക്ഷേത്രസങ്കേതം സന്ദര്‍ശിച്ച് പ്രശ്‌നങ്ങളും സാഹചര്യവും മനസ്സിലാക്കിയിരുന്നു. ദേവസ്വം ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടത്, സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തേണ്ടത് എന്നു കാണിച്ചുകൊണ്ടുള്ള നിവേദനം ദേവസ്വം ബോര്‍ഡിനു നല്‍കിയത്. ഭക്തജനങ്ങളുടെ മനസ്സിലുള്ളതും, അവര്‍ പറയാന്‍ ആഗ്രഹിക്കുന്നതുമായ കാര്യങ്ങളാണ് നിവേദനത്തില്‍ അക്കമിട്ടു നിരത്തിയിട്ടുള്ളത്. ഇക്കാര്യങ്ങള്‍ മുഖവിലയ്‌ക്കെടുത്ത് അധികൃതര്‍ നടപടികളെടുക്കുമെന്ന് ഹിന്ദു സംഘടനകള്‍ കരുതുന്നു.

ലോകത്തെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രമാണ് ശബരിമല. കോടിക്കണക്കിന് അയ്യപ്പന്മാരാണ് മണ്ഡലമകരവിളക്കു കാലത്ത് രാജ്യത്തിന്റെ വിദൂര കോണുകളില്‍നിന്നും വിദേശരാഷ്‌ട്രങ്ങളില്‍നിന്നും ഇരുമുടിക്കെട്ടുകളും ശരണമന്ത്രങ്ങളുമായി മലചവിട്ടാനെത്തുന്നത്. ഇവരില്‍നിന്ന് കോടാനുകോടി രൂപയാണ് ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും ലഭിക്കുന്നത്. ഈ വരുമാനം തന്നിഷ്ടപ്രകാരം ചെലവഴിക്കുന്നതല്ലാതെ ശബരിമലയുടെ ശരിയായ വികസനത്തിനും അയ്യപ്പന്മാരുടെ സൗകര്യത്തിനും വിനിയോഗിക്കാനുള്ള താല്‍പ്പര്യം അധികൃതര്‍ കാണിക്കാറില്ല. അയ്യപ്പന്മാരെ പലതരത്തില്‍ ചൂഷണം ചെയ്യാനും, അവരെ ദുരിതത്തിലാഴ്‌ത്താനുമുള്ള നടപടികളാണ് പലപ്പോഴും ഉണ്ടാകാറുള്ളത്. ഹൈന്ദവ സംഘടനകള്‍ വിമര്‍ശിക്കുകയും, കോടതികള്‍ വിധി പറയുകയുമൊക്കെ ചെയ്യാറുണ്ടെങ്കിലും ഈ സ്ഥിതിവിശേഷത്തിന് മാറ്റം വരുത്താനുള്ള ബോധപൂര്‍വമായ ശ്രമങ്ങളുടെ അഭാവം പ്രശ്‌നങ്ങളെ സങ്കീര്‍ണമാക്കുന്നു. ശബരിമലയിലെത്തുന്ന ആര്‍ക്കും അവിടുത്തെ അസൗകര്യങ്ങളും ശോചനീയമായ ചുറ്റുപാടുകളും ബോധ്യപ്പെടും. ദേവസ്വം ബോര്‍ഡ് പക്ഷേ കണ്ണടച്ചിരുട്ടാക്കും. തീര്‍ത്ഥാടനത്തിനു വേണ്ട സൗകര്യങ്ങളൊരുക്കുന്നതിനു പകരം ഹെലിപ്പാഡ്, വിമാനത്താവളം, റോപ്‌വേ എന്നിങ്ങനെ കോടികള്‍ മറിയുന്ന പദ്ധതിയിലാണ് അധികൃതരുടെ കണ്ണ്. പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ കണക്കിലെടുക്കാതെയുള്ള ഇത്തരം വികസനങ്ങള്‍ കൊണ്ടുവരുന്നതിനു പിന്നിലെ സ്ഥാപിത താല്‍പ്പര്യം എന്താണെന്ന് ആരെയും പ്രത്യേകം പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടതില്ലല്ലോ.

നിരീശ്വരവാദികള്‍ നയിക്കുന്ന സര്‍ക്കാരാണ് സംസ്ഥാനത്തുള്ളത്. ക്ഷേത്രങ്ങള്‍ക്കും ഭക്തജനങ്ങള്‍ക്കും അവര്‍ അടിസ്ഥാനപരമായി എതിരാണ്. പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ ഇക്കാര്യത്തിലെ ട്രാക് റെക്കോര്‍ഡ് കുപ്രസിദ്ധവുമാണ്. യുവതീ പ്രവേശനത്തിലെ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് ശബരിമലയിലും മറ്റിടങ്ങളിലും പോലീസിനെയും സ്വന്തം പാര്‍ട്ടിക്കാരെയും ഉപയോഗിച്ച് നടത്തിയ അക്രമവും അടിച്ചമര്‍ത്തലുകളും ആരും മറന്നിട്ടില്ല. അതിന്റെ പേരില്‍ ഇന്നും വേട്ടയാടല്‍ തുടരുകയാണ്. യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി സുപ്രീംകോടതി അസ്ഥിരപ്പെടുത്തിയിട്ടുപോലും നിലപാട് മാറ്റാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറായില്ല. നിഷേധാത്മകമായ ഈ സമീപനം തന്നെയാണ് ശബരിമലയില്‍ അയ്യപ്പന്മാര്‍ക്ക് സൗകര്യങ്ങളേര്‍പ്പെടുത്തുന്ന കാര്യത്തിലും സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ചെറുവാഹനങ്ങളെ പമ്പയില്‍ പാര്‍ക്കു ചെയ്യാന്‍ അനുവദിക്കാത്തതും, നിരവധി സംഘടനകള്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടും അന്നദാനത്തിന് അനുവാദം നല്‍കാതെ ഹോട്ടലുകള്‍ക്ക് ചൂഷണം ചെയ്യാന്‍ അവസരമൊരുക്കുന്നതും മാത്രം മതി ഇതിന് തെളിവായി. തീര്‍ത്ഥാടകരോട് ചില പോലീസുകാര്‍ കാണിക്കുന്ന ശത്രുതാപരമായ മനോഭാവത്തിന് വളംവയ്‌ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കേരളത്തിലെ ജനസംഖ്യയുടെ ഇരട്ടിയോളം അയ്യപ്പന്മാര്‍ വന്നുചേരുന്ന ഇടമാണ് ശബരിമല. സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും മാത്രമായി ഇവര്‍ക്ക് സൗകര്യങ്ങളൊരുക്കാന്‍ കഴിയില്ല.  ഇപ്പോള്‍ തന്നെ വൈകിയിരിക്കുന്നു. രാഷ്‌ട്രീയം മാറ്റിവച്ച് ഹൈന്ദവ സംഘടനകളുമായി സഹകരിച്ച് തീര്‍ത്ഥാടനത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കണം.

Tags: തീര്‍ത്ഥാടനംശബരിമല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

Kerala

ശബരിമലയുടെ സുരക്ഷ ആശങ്കയില്‍; സാംസ്‌കാരിക മാനബിന്ദുക്കളെ അപമാനിക്കാനുള്ള ശ്രമം ചെറുക്കും: ഹിന്ദു ഐക്യവേദി

Kerala

മീനമാസ പൂജക്കായി നാളെ ശബരിമല നട തുറക്കും

Kerala

എസ്‌ഐടി ഇടക്കാല റിപ്പോര്‍ട്ട്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് ഉന്നതര്‍ക്ക് അറിയാമായിരുന്നു

കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍. മഹേഷ് നമ്പൂതിരി തുറക്കുന്നു
Kerala

ദ്വാരപാലക ശില്‍പ്പത്തിന്റെ സ്വര്‍ണപ്പാളികള്‍ സന്നിധാനത്ത് തിരിച്ചെത്തിച്ചു

പുതിയ വാര്‍ത്തകള്‍

ലോകകിരീടമുയര്‍ത്തുന്ന സ്പാനിഷ് ടീം

2026 ലോകകപ്പ് റിക്കാര്‍ഡുകള്‍; പുരുഷ-വനിതാ ലോകകപ്പ് ചാമ്പ്യന്‍മാരായ ആദ്യ രാജ്യമായി സ്‌പെയിന്‍

പരേദേസിന്റെ ഗുണ്ടായിസം! സ്പാനിഷ് താരത്തെ ഇടിച്ച് നിലത്തിട്ടു

മെസി കാഴ്ചക്കാരനാക്കി സ്പാനിഷ് പണി തീര്‍ത്തു

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.