Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

കെഎസ് യുഎം ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ് ഉച്ചകോടിയില്‍ ഇന്‍റര്‍നെറ്റ് ഓഫ് ക്യാറ്റില്‍ ഇന്നൊവേഷന്‍ ചലഞ്ച് പ്രഖ്യാപിച്ചു

ആധാര്‍ ഐഡിക്ക് സമാനമായ കന്നുകാലി തിരിച്ചറിയല്‍ സംവിധാനവും ചലഞ്ചിന്റെ ഭാഗമായി സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് തേടുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2022, 09:55 pm IST
in Technology

 

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ (കെഎസ് യുഎം) നേതൃത്വത്തില്‍ ക്ഷീരമേഖലയില്‍ വിപ്ലവകരമായ മാറ്റമുണ്ടാക്കാവുന്ന ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ് (ഐഒടി) അധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള ആദ്യ ഇന്നൊവേഷന്‍ ചലഞ്ചിന് തുടക്കമായി. ടെക്നോപാര്‍ക്കിലെ പാര്‍ക്ക് സെന്‍ററില്‍ നടന്ന സംസ്ഥാനത്തിന്റെ ആദ്യ ഐഒടി ഉച്ചകോടിയിലാണ് ചലഞ്ച് പ്രഖ്യാപിച്ചത്.

പശുക്കളുടെ ആരോഗ്യ സംരക്ഷണം, രോഗലക്ഷണങ്ങള്‍ തിരിച്ചറിയല്‍, രോഗം നേരത്തേ കണ്ടെത്തല്‍ എന്നിവയുള്‍പ്പെടെ അവയുടെ പ്രധാന കാര്യങ്ങളൊക്കെ നിരീക്ഷിക്കാന്‍ കഴിയുന്ന ഉപകരണങ്ങള്‍ വികസിപ്പിക്കുകയാണ് ‘ഇന്‍റര്‍നെറ്റ് ഓഫ് ക്യാറ്റില്‍ ഇന്നൊവേഷന്‍ ചലഞ്ചിന്റെ ലക്ഷ്യം.

ആധാര്‍ ഐഡിക്ക് സമാനമായ കന്നുകാലി തിരിച്ചറിയല്‍ സംവിധാനവും ചലഞ്ചിന്റെ ഭാഗമായി സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് തേടുന്നുണ്ട്. കന്നുകാലികളെ തിരിച്ചറിയാനും അവയുടെ ആരോഗ്യത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കാനും അതിന്റെ വംശാവലി, പാല്‍ ഉല്‍പ്പാദനം തുടങ്ങിയവ തിരിച്ചറിഞ്ഞ് ജനിതക മാപ്പിംഗ് നടത്താനും ഇതിലൂടെ സാധിക്കും.

ഇന്നൊവേഷന്‍ ചലഞ്ചിന്റെകൂടുതല്‍ വിവരങ്ങള്‍ https://iotsummit.startupmission.in/innovation-challenge/ ലഭ്യമാകും. നവംബര്‍ 15 വരെ ആശയങ്ങള്‍ സ്വീകരിക്കും.

റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡിന്റെ സീനിയര്‍ വൈസ് പ്രസിഡന്‍റും സ്റ്റേറ്റ് ഹെഡുമായ കെ.സി നരേന്ദ്രന്‍ ഉച്ചകോടി ഉദ്ഘാടനം ചെയ്തു. രാജ്യത്ത് 5ജി സേവനങ്ങള്‍ ആരംഭിച്ചതോടെ ആഗോളതലത്തില്‍ നടക്കുന്ന പുതിയ കണ്ടെത്തലുകള്‍ക്കും ഇന്ത്യയിലെ കണ്ടെത്തലുകള്‍ക്കും ഇടയിലുള്ള സാങ്കേതികവിദ്യാ മേഖലയിലെ വിടവ് കുറഞ്ഞിട്ടുണ്ടെന്ന് കെ.സി നരേന്ദ്രന്‍ പറഞ്ഞു. 5ജിയ്‌ക്ക് ഇന്ത്യയില്‍ ഇതിനകം തന്നെ ഒരു വലിയ വിപണിയുണ്ട്. 2023 അവസാനത്തോടെ ഇന്ത്യയിലെ മുഴുവന്‍ താലൂക്കുകളിലും ജിയോ 5ജി സേവനങ്ങള്‍ ലഭ്യമാകും. കേരളത്തിലെ 70 ശതമാനം ആളുകളും സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്നും അടുത്ത ഫെബ്രുവരിയോടെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളില്‍ 5ജി സേവനം ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തികച്ചും നവീനമായ ഇന്നൊവേഷന്‍  ചലഞ്ച് വളരെ അഭിമാനത്തോടെയാണ് പ്രഖ്യാപിക്കുന്നതെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. മൃഗസംരംക്ഷണ മേഖലയില്‍ ഒട്ടേറെ ഗുണകരമായ മാറ്റങ്ങള്‍ വരുത്താന്‍ ഐഒടി അധിഷ്ഠിത സാങ്കേതികവിദ്യയിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

വലിയ സാധ്യതകളുള്ള ഐഒടിക്ക് നിലവിലെ നമ്മുടെ പ്രവര്‍ത്തന രീതിയെ മാറ്റാന്‍ കഴിയും. നിലവില്‍ ധാരാളം അറിവുനേടുന്ന യുവജനങ്ങള്‍ക്ക് മറ്റുരാജ്യങ്ങളില്‍ പോയി ജോലി ചെയ്യാനാണ് ആഗ്രഹം. എന്നാല്‍ നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കായി യുവജനങ്ങള്‍ അനുഭവവും അറിവും തിരികെ കൊണ്ടുവരണമെന്ന്  ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മറ്റു രാജ്യങ്ങളിലേക്ക് പോയ ആളുകള്‍ക്ക് തിരിച്ചുവരാനും രാജ്യത്ത് സ്ഥിരതാമസമാക്കാനുമാകുന്ന ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. ആവേശകരമായ ആശയങ്ങള്‍ കൊണ്ടുവരാനും വിദഗ്ധരുടെ അഭിപ്രായം കേട്ട് അവ ഏകീകരിക്കാനുമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ യുവജനങ്ങള്‍ക്ക് കഴിയണം. അതിനായി അടിസ്ഥാന സൗകര്യങ്ങള്‍, ഗ്രാന്‍റുകള്‍, ഫണ്ടുകള്‍ എന്നിവ ലഭ്യമാക്കാന്‍ കെഎസ് യുഎമ്മിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സി-ഡാക് സീനിയര്‍ ഡയറക്ടര്‍ രാജശ്രീ. എസും ചടങ്ങില്‍ പങ്കെടുത്തു.

മൃഗസംരക്ഷണ-കായിക യുവജനക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍, ഡെപ്യൂട്ടി ഐടി സെക്രട്ടറി സ്നേഹില്‍ സിങ്, ഐസിടി അക്കാദമി സി.ഇ.ഒ സന്തോഷ് കുറുപ്പ്, കെഎസ്ഐടിഐഎല്‍ എംഡി സന്തോഷ് ബാബു, ടെറാബ്ലൂ എക്സ് റ്റി സ്ഥാപകയും സിഇഒയുമായ രാജ്ലക്ഷ്മി ബോര്‍ത്താക്കൂര്‍,  നാപിനോ ഡിജിറ്റല്‍ സൊല്യൂഷന്‍സ് ബിസിനസ് ഹെഡ് വിനയ് സോളങ്കി,  കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി പ്ലാനിംഗ് ഡയറക്ടര്‍ ഡോ. വിനോദ് ജെ നായര്‍ തുടങ്ങിയവര്‍ ഏകദിന പരിപാടിയുടെ വിവിധ പാനല്‍ സെഷനുകളില്‍ പങ്കെടുത്തു.

മെഡിക്കല്‍ ടെക്നോളജി, മെഡിക്കല്‍ ഉപകരണങ്ങള്‍, അനുബന്ധ മേഖലകള്‍ എന്നിവയിലെ നൂതനാശയങ്ങളും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ( കെഎസ് യുഎം) കേരള മെഡിക്കല്‍ ടെക്നോളജി കണ്‍സോര്‍ഷ്യവുമായുള്ള (കെഎംടിസി) ധാരണാപത്രവും ഐഒടി ഉച്ചകോടിയില്‍ ഒപ്പുവച്ചു.  കെഎസ് യുഎം സിഇഒ അനൂപ് അംബികയും കെഎംടിസി സ്പെഷ്യല്‍ ഓഫീസര്‍ പത്മകുമാര്‍ സി യുമാണ് ധാരണാപത്രം ഒപ്പുവെച്ചത്.

ഭാവിയില്‍ വന്‍ വളര്‍ച്ചാ സാധ്യതയുള്ള മേഖലകള്‍ കണ്ടെത്തി ആ രംഗത്തെ സംരംഭങ്ങളെയും സംരംഭകരെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐഒടി സംരംഭക ഉച്ചകോടി സംഘടിപ്പിച്ചത്. ഐടിയ്‌ക്കു പുറമേ ആരോഗ്യ, കാര്‍ഷിക, ഓട്ടോമൊബൈല്‍ തുടങ്ങി എല്ലാ മേഖലയിലുമുള്ള സംരംഭങ്ങളെ ഈ ഡിജിറ്റല്‍ പ്ലാറ്റ് ഫോമിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള ഉച്ചകോടിയില്‍ 200 ലേറെ പ്രമുഖ സംരംഭകര്‍, ഇന്നവേറ്റേഴ്സ്, നിക്ഷേപകര്‍, ഭരണരംഗത്തെ പ്രമുഖര്‍, നയരൂപീകരണ വിദഗ്ധര്‍ എന്നിവര്‍ പങ്കെടുത്തു. ഐഒടി മേഖലയിലെ വിദഗ്ധര്‍ അവതരണങ്ങള്‍ നടത്തുകയും സ്റ്റാര്‍ട്ടപ്പ് പ്രൊമോട്ടര്‍മാരുമായി സംവദിക്കുകയും ചെയ്തു. 15 ഓളം സ്റ്റാര്‍ട്ടപ്പുകളുടെ ഉല്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പ് എക്സ്പോയും ഉച്ചകോടിയുടെ ഭാഗമായി നടന്നു.
 

 

 

Tags: നവീനത
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘കോള്‍ ബിഫോര്‍ യൂ ഡിഗ്’ ആപ്ലിക്കേഷന്‍ ലോന്‍ഞ്ച് നാളെ; ഐടിയു ഏരിയ ഓഫീസും നൂതനാശയകേന്ദ്രവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

Kerala

ബഹിരാകാശ സാങ്കേതികവിദ്യയിലെ നവീകരണം പുതിയ സാങ്കേതിക കാലഘട്ടത്തിന് അത്യന്താപേക്ഷിതം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

India

നൂതനാശയ ചിറകേറി മോദിയുടെ ഇന്ത്യ കുതിക്കുന്നു; കഴിഞ്ഞ ഏഴ് വര്‍ഷത്തില്‍ ആഗോള നൂതനത്വ റാങ്കിലെ കുതിപ്പ് 81ല്‍ നിന്നും 40 ലേക്ക്

India

അടിസ്ഥാന സൗകര്യ വികസനത്തിലെ ഗുണനിലവാരം വര്‍ധിക്കണം; ഇന്നൊവേഷന്‍ ബാങ്ക് അനുവാര്യം; രൂപീകരണത്തിന് നിര്‍ദേശം നല്‍കി നിതിന്‍ ഗഡ്കരി

India

ജനവരി 16 ‘സ്റ്റാര്‍ട്ടപ്പ് ദിന’മായി ആചരിക്കുമെന്ന് പ്രധാനമന്ത്രി: 550ല്‍ നിന്നും 60,000 ലേക്കുള്ള സ്റ്റാര്‍ട്ടപ്പ് വളര്‍ച്ചയെ പ്രകീര്‍ത്തിച്ച് മോദി

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.