Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

ആലത്തൂര്‍ മോഡേണ്‍ റൈസ് മില്‍ അടച്ചിട്ട് നാല് വര്‍ഷം; മില്ലിന്റെ പ്രവര്‍ത്തനം തുടങ്ങാന്‍ ശ്രമം, ഓയില്‍പാം മില്ല് നടത്തിയത് ഒരു വര്‍ഷം മാത്രം

മില്ലിനാവശ്യമായിരുന്ന നെല്ല് നല്‍കിയിരുന്നത് ആലത്തൂര്‍ കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് സൊസൈറ്റി ആയിരുന്നു. നെല്ല് വില വര്‍ധിച്ചപ്പോള്‍ സൊസൈറ്റി കുറഞ്ഞ വിലയ്‌ക്ക് നെല്ല് നല്‍കാന്‍ തയ്യാറായില്ല. 2010 ജൂണ്‍ എട്ട് മുതല്‍ മോഡേണ്‍ റൈസ് മില്ലിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2022, 03:47 pm IST
inPalakkad

ആലത്തൂര്‍: താലൂക്കിലെ നെല്‍കര്‍ഷകരുടെ പ്രതീക്ഷയായി തുറന്ന മോഡേണ്‍ റൈസ് മില്‍ അടച്ചിട്ട് നാല് വര്‍ഷം. മില്ലിന്റെ പ്രവര്‍ത്തനം വീണ്ടും തുടങ്ങാന്‍ വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്റെ എറണാകുളത്തെ കണ്‍സ്ട്രക്ഷന്‍ വിംഗിന്റെ നീക്കം. എന്‍ജിഒകളെയോ  സഹകരണ സ്ഥാപനങ്ങളെയോ ഏല്‍പ്പിക്കാനുള്ള ചര്‍ച്ച പുരോഗമിക്കുകയാണെന്ന് കണ്‍സ്ട്രക്ഷന്‍ വിങ് അസി.എക്‌സി.എന്‍ജിനീയര്‍ ശരത് അറിയിച്ചു.  

കേരള സ്റ്റേറ്റ് വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്റെ കീഴില്‍ 2000ല്‍ നിര്‍മാണാനുമതി ലഭിച്ച് 2008ല്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ 2008 ജനുവരി ഒന്നിന് ഉദ്ഘാടനം ചെയ്ത സ്ഥാപനം നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുമ്പോഴാണ് പ്രതിസന്ധി നേരിട്ടത്. മില്ലിനാവശ്യമായിരുന്ന നെല്ല് നല്‍കിയിരുന്നത് ആലത്തൂര്‍ കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് സൊസൈറ്റി ആയിരുന്നു. നെല്ല് വില വര്‍ധിച്ചപ്പോള്‍ സൊസൈറ്റി കുറഞ്ഞ വിലയ്‌ക്ക് നെല്ല് നല്‍കാന്‍ തയ്യാറായില്ല. 2010 ജൂണ്‍ എട്ട് മുതല്‍ മോഡേണ്‍ റൈസ് മില്ലിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്റെ കീഴില്‍ സംസ്ഥാനത്ത് മൂന്ന് മില്ലുകള്‍ തുടങ്ങാനായിരുന്നു 1999ല്‍ തീരുമാനിച്ചിരുന്നത്. ആലപ്പുഴ ജില്ലയിലെ തകഴി, കോട്ടയം ജില്ലയിലെ വൈക്കം, ആലത്തൂര്‍ എന്നിവിടങ്ങളിലാണ് സ്ഥലം കണ്ടെത്തിയത്. തീരുമാനം വന്നെങ്കിലും സര്‍ക്കാര്‍ മാറിയതിനെ തുടര്‍ന്ന് 2006 ലാണ് പ്രവര്‍ത്തനം തുടങ്ങിയത്.  

മൂന്ന് മില്ലുകള്‍ക്കും കൂടി 99ല്‍ 421.25 ലക്ഷം രൂപ അടങ്കല്‍ ആയിരുന്നത് 2006 ആയപ്പോഴെക്കും 513.60 ലക്ഷമായി ഉയര്‍ന്നു. 2007 മാര്‍ച്ച് 15ന് തുക അനുവദിച്ചു. തകഴിയിലേയും ആലത്തൂരിലേയും മില്ലുകള്‍ ആദ്യം നിര്‍മാണം പൂര്‍ത്തികരിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. ഇതിനെ തുടന്നാണ് ആലത്തൂരിലെ മില്ല് നിര്‍മാണം പൂര്‍ത്തികരിച്ച് ഉദ്ഘാടനം ചെയ്തത്. ദിവസവും രണ്ട് ഷിഫ്റ്റിലായി 40 ടണ്‍ വീതം ഒരു വര്‍ഷം 12,000 ടണ്‍ നെല്ല് അരിയാക്കാന്‍ കഴിയുന്നതാണ് മില്ല്. ജപ്പാന്‍, ചൈന എന്നിവിടങ്ങളിലെ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിയാണ് മില്ല് നിര്‍മിച്ചിട്ടുള്ളത്.

നെല്ലിലെ മാലിന്യം നീക്കം ചെയ്യാനും പുഴുങ്ങുന്നതിന് മുമ്പായി കല്ല്, പതിര്, വൈക്കോല്‍ തുരുമ്പ് എന്നിവ നീക്കം ചെയ്യാനും ഉണങ്ങിയ നെല്ല് അരിയാക്കുന്നതിന് വീണ്ടും ശുദ്ധീകരിക്കാനും അരിയാക്കിയ ശേഷം കറുത്ത അരിയും പൊടിയരിയും നീക്കം ചെയ്യാനും സംവിധാനമുണ്ട്. നെല്ല് കുത്തി ഉണ്ടാകുന്ന ഉമി ഇന്ധനമായി ഉപയോഗിച്ച് ബോയിലര്‍ പ്രവര്‍ത്തിപ്പിക്കും. ഇത് ഉല്‍പ്പാദിപ്പിക്കുന്ന നീരാവി ഉപയോഗപ്പെടുത്തി നെല്ല് പുഴുങ്ങുകയും ഉണക്കുകയും ചെയ്യാനും ഇവിടെ സംവിധാനമുണ്ടായിരുന്നു.  

മാലിന്യ നിര്‍മാര്‍ജനത്തിനായി ആധുനിക പ്ലാന്റുകളും സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന അരി സംസ്ഥാനത്തെ 60 വെയര്‍ഹൗസുകളിലൂടെ പൊതു ജനങ്ങള്‍ക്ക് വില്‍പ്പന നടത്താനായിരുന്നു പദ്ധതി. ഇടക്കാലത്ത് കൃഷി വകുപ്പിന് കീഴിലുള്ള കോട്ടയത്തെ ഓയില്‍ പാം ഇന്ത്യ ലിമിറ്റഡ് നടത്തിപ്പ് ചുമതല വഹിച്ചിരുന്നു. അന്നത്തെ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ മില്‍ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ മുന്‍ കൈയെടുത്താണ് ഓയില്‍ പാം ലിമിറ്റഡിനെ ഏല്‍പ്പിച്ചത്. എന്നാല്‍ ഇവരും 2018 ഡിസംബറില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു.  

ഇതിനിടയില്‍ മില്ലിലേക്കുള്ള വൈദ്യുതി കണക്ഷന്റെ ലോഡ് കുറയ്‌ക്കാന്‍ കെഎസ്ഇബിയ്‌ക്ക് വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്‍ അപേക്ഷ നല്‍കി. പൂട്ടിയിട്ട മില്ലിന് വൈദ്യുതി ചാര്‍ജ് ഇനത്തില്‍ വന്‍ തുക നഷ്ടമാകുന്നു എന്നതിനാലാണ് ഇതെന്ന് അധികൃതര്‍ പറഞ്ഞു. മില്ലിലെ യന്ത്രങ്ങള്‍ തുരുമ്പെടുത്ത് നശിക്കുകയാണ്.

Tags: നെല്‍കര്‍ഷകര്‍Rice MillAlathoor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

Kerala

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയെ റിമാന്‍ഡ് ചെയ്തു, നൂറു വര്‍ഷം ജയിലില്‍ അടച്ചോളൂ എന്ന് മജിസ്‌ട്രേറ്റിനോട് ചെന്താമര

Kerala

മുട്ടുകാല് തല്ലിയൊടിക്കും; കെ.എസ്.യു പ്രവർത്തകന് എസ്.എഫ്.ഐ നേതാവിന്റെ ഭീഷണി, തേജസിനെതിരെ പരാതി നൽകി അഫ്സൽ

Kerala

ആലത്തൂരില്‍ ബിജെപിക്ക് ശ്രദ്ധേയ നേട്ടം; 2019ല്‍ ലഭിച്ചതിനേക്കാള്‍ ഒരുലക്ഷത്തിലധികം വോട്ട് കൂടുതല്‍

Kerala

ആലത്തൂർ സിപിഎം സ്ഥാനാർത്ഥി കെ.രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ ആയുധങ്ങൾ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

പുതിയ വാര്‍ത്തകള്‍

‘ രാഹുൽ ജി കഴുത്തിന് പിടിച്ച് തള്ളി മാറ്റിയതല്ല , എന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ സ്നേഹത്തോടെ പിടിച്ച് മാറ്റിയതാണ് ‘ ; ഡി കെ ശിവകുമാർ

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തിയോ? പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനം വിവാദത്തില്‍

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

ജർമനിയിൽ 16-കാരിക്കു നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തു, ഉടമയടക്കം രണ്ടുപേർ കസ്റ്റഡിയിൽ

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.