Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കള്ളപ്പണം വെളുപ്പിക്കലിന് ചോദ്യം ചെയ്യാന്‍ ഉടന്‍ ഹാജരാകണമെന്ന് ഇഡി; ഭാരത് ജോഡോ യാത്രയില്‍ നിന്നും ഡി.കെ. ശിവകുമാര്‍ ഇഡി ഓഫീസിലേക്ക്

ഭാരത് ജോഡോ യാത്ര ഇഡിയുടെ ചോദ്യം ചെയ്യലില്‍ നിന്നും രക്ഷപ്പെടാനുള്ള മറയല്ലെന്ന് ഇഡി. കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച് ചോദ്യം ചെയ്യുന്നതില്‍ നിന്നും ഭാരത് ജോഡോ യാത്ര എന്ന കാരണം പറഞ്ഞ് ഡി.കെ. ശിവകുമാര്‍ ഒഴിഞ്ഞുമാറുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2022, 04:15 pm IST
inIndia

ബെംഗളൂരു :ഭാരത് ജോഡോ യാത്ര ഇഡിയുടെ ചോദ്യം ചെയ്യലില്‍ നിന്നും രക്ഷപ്പെടാനുള്ള മറയല്ലെന്ന് ഇഡി. കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച് ചോദ്യം ചെയ്യുന്നതില്‍ നിന്നും ഭാരത് ജോഡോ യാത്ര എന്ന കാരണം പറഞ്ഞ് ഡി.കെ. ശിവകുമാര്‍ ഒഴിഞ്ഞുമാറുകയായിരുന്നു.  

ഇനി ഇത് അനുവദിക്കാന്‍ കഴിയില്ലെന്ന് ഇഡി അന്ത്യശാസനം നല്‍കിയതോടെ വെള്ളിയാഴ്ച തന്നെ ശിവകുമാര്‍ ഇഡി ഓഫീസില്‍ ഹാജരായി. ഇപ്പോള്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്.  

ജോഡോ യാത്ര നയിക്കുന്ന രാഹുല്‍ ഗാന്ധിയും എഐസിസി അധ്യക്ഷ സോണിയാഗാന്ധിയും പ്രതിയായ നാഷണല്‍ ഹെറാള്‍‍ഡ് കേസിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് ശിവകുമാറിനെ ചോദ്യം ചെയ്യുന്നത്. കര്‍ണ്ണാടകയില്‍ ഭാരത് ജോ‍ഡോ യാത്രയുമായി ബന്ധപ്പെട്ട് താന്‍ പങ്കെടുക്കുന്നതില്‍ ബിജെപിയ്‌ക്ക് താല്‍പര്യമില്ലാത്തിനാലാണ് കര്‍ണ്ണാടകത്തിലൂടെ ഭാരത് ജോഡോ യാത്ര കടന്നുപോകുന്നതിനിടയില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്ന് ശിവകുമാര്‍ ആരോപിക്കുന്നു.  

സോണിയയുടെയും രാഹുലിന്റെയും ഉടമസ്ഥതയിലുള്ള യംഗ് ഇന്ത്യയില്‍ നിക്ഷേപമിറക്കിയിട്ടുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എന്താണ് അവര്‍ ചോദിക്കുന്നതെന്ന് അറിയില്ലെന്നായിരുന്നു ശിവകുമാറിന്റെ മറുപടി. ശിവകുമാറും സഹോദരനും യംഗ് ഇന്ത്യയില്‍ നിക്ഷേപമിറക്കിയതായി പറയുന്നു. യംഗ് ഇന്ത്യയുടെ ഉടമസ്ഥതയിലാണ് ഇപ്പോള്‍ നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ പേരിലുള്ള ഭൂസ്വത്തുക്കളത്രയും ഉള്ളത്. നേരത്തെ ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഉടമസ്ഥതയിലുള്ള അസോസിയേറ്റ് ജേണല്‍ ലിമിറ്റഡിലായിരുന്നു.   

ഇഡി അതിശക്തമായി നാഷണല്‍ ഹെറാള്‍ഡ് കേസില്‍ അന്വേഷണം തുടരുകയാണ്. നേരത്തെ രാഹുല്‍ ഗാന്ധിയെയും സോണിയാഗാന്ധിയെയും ചോദ്യം ചെയ്തെങ്കിലും നാഷണല്‍ ഹെറാള്‍‍ഡ് സ്വത്തുക്കള്‍ വാങ്ങാന്‍ യംഗ് ഇന്ത്യനിലേക്ക് പണം വന്ന വഴി സംബന്ധിച്ച ചോദ്യത്തിന് കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല. ഇതിനായി മറ്റ് കോണ്‍ഗ്രസ് നേതാക്കളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. 

50 ലക്ഷം രൂപ നല്‍കിയാണ് കോണ്‍ഗ്രസിന് അസോസിയേറ്റഡ് ജേണല്‍ ലിമിറ്റഡ് നല്‍കാനുണ്ടായിരുന്ന 90.25 കോടി രൂപയുടെ സ്വത്ത് യംഗ് ഇന്ത്യന്‍ കൈക്കലാക്കിയത്. ഈ 50 ലക്ഷം രൂപ യംഗ് ഇന്ത്യന് നല്‍കിയത് കൊല്‍ക്കൊത്തയില്‍ നിന്നുള്ള ഒരു ഹവാല കമ്പനിയായിരുന്നു. ഈ കേസില്‍ സോണിയയും രാഹുലും 2015ല്‍ 50,000 രൂപയുടെ ജാമ്യത്തിലാണ് പുറത്തിറങ്ങിയത്. 

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വഞ്ചനാക്കുറ്റത്തിനും ധനദുര്‍വിനിയോഗത്തിനും 2013ലാണ് സുബ്രഹ്മണ്യം സ്വാമി സ്വകാര്യ ക്രിമിനല്‍ കേസ് നല്‍കിയത്. 2015ല്‍ യംഗ് ഇന്ത്യനെതിരെ ഇന്‍കം ടാക്സ് അന്വേഷണം തുടങ്ങി. രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഇന്‍കം ടാക്സ് നികുത വെട്ടിപ്പ് പരാതി ഇന്‍കം ടാക്സിന് നല്‍കി. ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ദല്‍ഹിയിലെ ഒരു വിചാരണക്കോടതി ഇന്‍കം ടാക്സ് അന്വേഷണത്തെ ശരിവെച്ചിരുന്നു. രാഹുല്‍ ഗാന്ധിയെ ഈ കേസില്‍ ഇഡി അഞ്ച് ദിവസങ്ങളിലായി 54 മണിക്കൂര്‍ നേരം ചോദ്യം ചെയ്തു. സോണിയാഗാന്ധിയെ ജൂലൈ 26നും 27നും ചോദ്യം ചെയ്തു. ഇനിയും ഇഡി ചോദ്യം ചെയ്യാനിരിക്കെയാണ് പൊടുന്നനെ 150 ദിവസത്തെ ഭാരത് ജോഡോ യാത്ര പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോള്‍ സോണിയയും രാഹുല്‍ഗാന്ധിയോടൊപ്പം യാത്രയില്‍ പങ്കെടുക്കാന്‍ പൊടുന്നനെ തീരുമാനിച്ചിരിക്കുകയാണ്. 

Tags: അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ്ഭാരത് ജോഡോ യാത്രസാമ്പത്തിക തട്ടിപ്പ്ഇഡിcongressNational Heraldഭാരത്dk shivakumarയംഗ് ഇന്ത്യയംഗ് ഇന്ത്യന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

India

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

India

രാജ്യത്തെ ബംഗ്ലാദേശ് ആക്കാൻ ഗൂഢാലോചന ; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കശ്മീരി സ്വദേശി ഫഹീം നസീർ ; മർദ്ദിച്ച് കോൺഗ്രസുകാർ

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

Editorial

കോടതി കയ്യൊഴിഞ്ഞപ്പോള്‍ തെരുവ് യുദ്ധവും

പുതിയ വാര്‍ത്തകള്‍

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.