Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഗായത്രിയുടെയും സാവിത്രിയുടെയും ഉല്പത്തി

തത്ത്വജ്ഞാനം വിശ്വാസങ്ങളെയും ഭാവനകളെയും സ്വാധീനിക്കുന്നു. ഇത് ചിന്തനം, സ്വഭാവം, പെരുമാറ്റം എന്നിവയിലൂടെ പ്രകടമാകുന്നു. ഗായത്രിയുടെ തത്ത്വജ്ഞാനം ഈ തലത്തിലുള്ള ഉല്‍കൃഷ്ടതയെ അനുവര്‍ത്തിക്കുവാനും തത്സംബന്ധമായ വിശ്വാസങ്ങളെ സ്വാംശീകരിക്കുവാനും പ്രേരണ നല്‍കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2022, 06:00 am IST
inSamskriti

(ആദിശക്തി ഗായത്രി സാധന -2)

സൃഷ്ടിയുടെ ആരംഭസമയത്തു സര്‍വത്ര ജലരാശി മാത്രമാണുണ്ടായിരുന്നതെന്ന് പുരാണകഥകളില്‍ പ്രതിപാദിച്ചുകാണുന്നു. ജലമദ്ധ്യത്തില്‍ വിഷ്ണുഭഗവാന്‍ ശയനസ്ഥനായിരുന്നു. വിഷ്ണുവിന്റെ നാഭിയില്‍നിന്നും ഒരു താമര ഉത്ഭവിച്ചു. താമരപ്പൂവിന്മേല്‍ ബ്രഹ്മാവ് അവതരിച്ചു. അദ്ദേഹം ഏകാകിയായിരുന്നു. അത്ഭുതപരതന്ത്രനായി അദ്ദേഹം വിഷ്ണുവിനോട് തന്നെ എന്തിനാണ് സൃഷ്ടിച്ചതെന്ന് ചോദിച്ചു. ‘എന്താണു ഞാന്‍ ചെയ്യേണ്ടത്? എന്തെങ്കിലും ചെയ്യാനുള്ള സാധനങ്ങള്‍ എവിടെനിന്നു നേടും?’ ഈ ജിജ്ഞാസയ്‌ക്കുള്ള മറുപടി  ഇപ്രകാരം അരുളപ്പെട്ടു. ‘ഗായത്രിയെ മാദ്ധ്യമമാക്കി തപസ്സുചെയ്യുക. വേണ്ട മാര്‍ഗനിര്‍ദ്ദേശം ഉള്ളില്‍നിന്നുതന്നെ ഉണ്ടാകും.’അദ്ദേഹം അശരീരിയിലൂടെ അരുളപ്പെട്ട ഗായത്രീമന്ത്രസാധനയ്‌ക്കായി തപസ്സുതുടങ്ങി.

സാധന പൂര്‍ത്തിയായി. ഗായത്രീദേവി സംപ്രീതയായി രണ്ടു ഭാഗങ്ങളായി രൂപമെടുത്ത് വരദാനവും മാര്‍ഗദര്‍ശനവും നല്‍കി അനുഗ്രഹിക്കാനായി പ്രത്യക്ഷപ്പെട്ടു. ആ രണ്ടു വിഭാഗത്തില്‍ ഒന്നിന് ഗായത്രി എന്നും മറ്റേതിന് സാവിത്രി എന്നും പേരു നല്‍കപ്പെട്ടു. ഗായത്രി തത്ത്വജ്ഞാനപരമായ പക്ഷവും സാവിത്രി ഭൗതികമായ കാര്യങ്ങള്‍ക്കുവേണ്ടി ഈ തത്ത്വജ്ഞാനം പ്രയോജനപ്പെടുത്താനുള്ള പ്രായോഗികപക്ഷവും ആകുന്നു. ജഡപദാര്‍ത്ഥങ്ങളുടെ സൃഷ്ടി സാവിത്രി മുഖേനയും ചൈതന്യഭാവങ്ങളായ സംവേദനശക്തി, വിശ്വാസം, അഭിലാഷം, കര്‍മ്മോന്മുഖത മുതലായ വിഭൂതികളുടെ ഉദ്ഭവം ഗായത്രിമുഖേനയും സംഭവിച്ചു. ഈ ലോകം ജഡത്തിന്റെയും ചൈതന്യത്തിന്റെയും പ്രകൃതിയുടെയും പരമാത്മാവിന്റെയും  സംയോജനത്താല്‍ മാത്രമാണു പ്രത്യക്ഷത്തില്‍ കാണപ്പെടുകയും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നത്.

മേല്‍പ്രസ്താവിച്ചതിന്റെ സാരം ഗായത്രിയുടെ തത്ത്വദര്‍ശനത്തില്‍ സാമൂഹ്യമായ സംയോജനാത്മകമായ  സദ്ബുദ്ധിക്കു പ്രാധാന്യം നല്‍കിയിരിക്കുന്നു എന്നാണ്. ഈ തത്ത്വം പ്രായോഗികമാക്കുന്ന മനുഷ്യന്‍ ബുദ്ധിമാനും ശക്തിമാനും ആയിത്തീരുന്നു. ഭൗതികപദാര്‍ത്ഥങ്ങളെ സംസ്‌ക്കരിച്ച് അവയെ സല്‍ക്കാര്യങ്ങള്‍ക്കുവേണ്ടി പ്രയോജനപ്രദമാക്കുന്ന ഭൗതികശാസ്ത്രം സാവിത്രിവിദ്യയുടെ ഒരു പക്ഷമാണ്. രണ്ടുപക്ഷങ്ങളുംകൂടി ചേരുമ്പോള്‍ സമഗ്രമായ ഉന്നമനം സംഭവിക്കുന്നു. പൂര്‍ണതയ്‌ക്കായി രണ്ടു കൈയ്യും രണ്ടു കാലും ആവശ്യമാണ്. രണ്ടു ശ്വാസകോശങ്ങളും രണ്ടു വൃക്കകളും അഭിലഷണീയമാണ്. രണ്ടു ചക്രങ്ങളുടെ സഹായത്തോടെ മാത്രമേ വണ്ടി ചലിക്കുകയുള്ളൂ. അതുപോലെത്തന്നെ ഗായത്രീമഹാശക്തിയുടെ സമ്പൂര്‍ണമായ പ്രയോജനം ലഭിക്കണമെങ്കില്‍ അതിന്റെ രണ്ടു പക്ഷങ്ങളും ഗ്രഹിക്കുകയും സ്വന്തം ജീവിതത്തിലേയ്‌ക്കു പകര്‍ത്തുകയും ചെയ്യേണ്ടത് ആവശ്യമാണ്.

തത്ത്വജ്ഞാനം വിശ്വാസങ്ങളെയും ഭാവനകളെയും സ്വാധീനിക്കുന്നു. ഇത് ചിന്തനം, സ്വഭാവം, പെരുമാറ്റം എന്നിവയിലൂടെ പ്രകടമാകുന്നു. ഗായത്രിയുടെ തത്ത്വജ്ഞാനം ഈ തലത്തിലുള്ള ഉല്‍കൃഷ്ടതയെ അനുവര്‍ത്തിക്കുവാനും തത്സംബന്ധമായ വിശ്വാസങ്ങളെ സ്വാംശീകരിക്കുവാനും പ്രേരണ നല്‍കുന്നു. ഉല്‍കൃഷ്ടത, ആദര്‍ശവാദം, സദാചാരം, സ്വഭാവശുദ്ധി, കര്‍ത്തവ്യപരായണത മുതലായ മാനവോചിത മഹദ്ഗുണങ്ങളെ അന്യൂനമായി നിലനിര്‍ത്തുന്ന വിശ്വാസങ്ങള്‍ക്കു ഗായത്രിയുടെ തത്ത്വജ്ഞാനമെന്നു പറയാം.

Tags: ഹിന്ദു ദൈവങ്ങള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഗാധിയുടെ മായാഭ്രമ അനുഭവങ്ങള്‍

Main Article

മതകാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണ്ട

Samskriti

അദൈ്വത ജ്ഞാനശാസ്ത്രം: ജീവിതത്തിന്റെ വിജ്ഞാനശാസ്ത്രം

Vasthu

ഐശ്വര്യമുള്ള അടുക്കള പണിയാം…

Samskriti

ഭാവനാചൈതന്യത്തെ ഉണര്‍ത്തുന്ന ദേവാത്മാഹിമാലയം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.