Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തെരഞ്ഞെടുപ്പ് ജോലിചെയ്ത ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് ഒരുവര്‍ഷമായി പ്രതിഫലം ഇല്ല; തിരുവോണനാളില്‍ പട്ടിണിസമരം നടത്തും

കഴിഞ്ഞവര്‍ഷം ചെയ്ത ജോലിയുടെ ഓണറേറിയമായ 7200 രൂപയാണ് ഇവര്‍ക്ക് നല്‍കാതിരിക്കുന്നത്. ഓണക്കാലത്തെങ്കിലും ഈ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് അസോ. ചീഫ് ഇലക്ടറല്‍ ഓഫിസര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ടെങ്കിലും നടപടിയുണ്ടായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2022, 11:00 am IST
inKerala

കണ്ണൂര്‍: തെരഞ്ഞെടുപ്പ് ജോലിചെയ്ത ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് (ബി.എല്‍.ഒ) കഴിഞ്ഞ ഒരുവര്‍ഷമായി പ്രതിഫലം നല്‍കാത്ത സര്‍ക്കാര്‍ വീണ്ടും അമിതജോലി അടിച്ചേല്‍പ്പിച്ച് പീഡിപ്പിക്കുന്നതായി ബൂത്ത് ലെവല്‍ ഓഫീസേഴ്സ് അസോ. സംസ്ഥാന ഭാരവാഹികള്‍ ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്താകെയുള്ള 25,000 ബിഎല്‍ഒമാര്‍ ഈവരുന്ന തിരുവോണനാളില്‍ വീടുകളില്‍ ഭക്ഷണം കഴിക്കാതെ പട്ടിണി സമരം നടത്തും.

കഴിഞ്ഞവര്‍ഷം ചെയ്ത ജോലിയുടെ ഓണറേറിയമായ 7200 രൂപയാണ് ഇവര്‍ക്ക് നല്‍കാതിരിക്കുന്നത്. ഓണക്കാലത്തെങ്കിലും ഈ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് അസോ. ചീഫ് ഇലക്ടറല്‍ ഓഫിസര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ടെങ്കിലും നടപടിയുണ്ടായില്ല. ഓണക്കാലത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാര്‍ക്ക് ഉത്സവബത്തയും ബോണസും മറ്റുള്ളവര്‍ക്ക് ക്ഷേമ പെന്‍ഷനും നല്‍കുന്ന സര്‍ക്കാര്‍ കെഎസ്ആര്‍ടിസി ജീവനക്കാരപ്പോലെ ചെയ്ത ജോലിക്ക് വേതനം നല്‍കാതെ തങ്ങളെയും ദുരിതത്തിലാക്കിയെന്നാണ് ബിഎല്‍ഒമാരുടെ പരാതി. തുച്ഛമായ വരുമാനക്കാര്‍ പലരും ബിഎല്‍ഒമാരായി സേവനമനുഷ്ഠിക്കുന്നുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് വേളയില്‍ മുഴുവന്‍ സമയം അധ്വാനിച്ചിട്ടും തങ്ങള്‍ക്ക് മാത്രം ഓണറേറിയം അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നാണ് ഇവരുടെ പരാതി.

ഇതിനായി ഒരു വര്‍ഷത്തേക്ക് ആറായിരം രൂപ ഓണറേറിയവും 1200രൂപ ഫോണ്‍ ചാര്‍ജുമാണ് ഇവര്‍ക്ക് നല്‍കുന്നത്. വേതനമില്ലെങ്കിലും ഉത്തരവാദിത്വമുള്ള ജോലി അടിച്ചേല്‍പ്പിക്കുന്നതില്‍ യാതൊരു കുറവുമില്ലെന്നാണ് ഇവര്‍ പറയുന്നത്. ഇപ്പോള്‍ വോട്ടര്‍ ഐഡി കാര്‍ഡിനൊപ്പം ആധാര്‍ ലിങ്കിങ് എന്ന പുതിയ ദൗത്യമാണ് ഇവരെ ഏല്‍പ്പിച്ചിട്ടുള്ളത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ബിഎല്‍ഒമാര്‍ ഇതേമാതിരി വീടുകള്‍ കയറി വോട്ടര്‍മാരുടെ ആധാര്‍ നമ്പറുകള്‍ ശേഖരിച്ചതാണ്. എന്നാല്‍ അതു പിന്നീട് നടപ്പിലാക്കാത്ത പദ്ധതിയായി പാഴാവുകയായിരുന്നു.

ഇപ്പോള്‍ ഇതിനുസമാനമായി വീണ്ടും വോട്ടര്‍മാരുടെ ആധാര്‍ നമ്പര്‍ ശേഖരിച്ചു ഓണ്‍ ലൈനായി ലിങ്കു ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിന് കൃത്യമായ വേതനം പ്രഖ്യാപിക്കാതെ പാരിതോഷികമാണ് സര്‍ക്കാര്‍ നല്‍കുമെന്ന് പറയുന്നത്. ഓരോ ജില്ലയിലും ഏറ്റവും കൂടുതല്‍ ആധാര്‍ ലിങ്ക് ചെയ്യുന്ന ബൂത്ത് ലെവല്‍ ഓഫീസര്‍ക്ക് 7500 രൂപയും രണ്ടാംസ്ഥാനത്തെത്തുന്ന ബൂത്ത് ലെവല്‍ ഓഫീസര്‍ക്ക് 5000 രൂപയുമാണ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ മറ്റുള്ളവരുടെ കാര്യത്തില്‍ എങ്ങനെയാണ് വേതനം നല്‍കുകയെന്ന കാര്യത്തില്‍ അധികൃതര്‍ മൗനം പാലിക്കുകയാണ്. സംസ്ഥാനത്ത് 800 മുതല്‍ 1500 ബൂത്തുകളാണുള്ളത്. അപ്പോള്‍ ഈ വേതനം എങ്ങനെയാണ് കണക്കാക്കുകയെന്ന് ബൂത്ത് ലെവല്‍ ഓഫീസേഴ്സ് അസോ. ഭാരവാഹികള്‍ ചോദിക്കുന്നു.

Tags: electionWagesBooth level Officer
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

News

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

India

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.