മള്ളിയൂര്‍(കോട്ടയം): ഭാഗവതാചാര്യന്‍ മള്ളിയൂര്‍ ശങ്കരന് നമ്പൂതിരിയുടെ സ്മരണാര്‍ത്ഥം മള്ളിയൂര്‍ ക്ഷേത്രാങ്കണത്തില്‍ നിര്‍മിക്കുന്ന ‘ഭാഗവതഹംസവിഹാരം’ സ്മൃതിമണ്ഡപത്തിന് ശിലയിട്ടു. ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാട് ശിലാന്യാസം നിര്‍വ്വഹിച്ചു. തുടര്‍ന്ന് എന്‍. അജിതന് നമ്പൂതിരി രചിച്ച മള്ളിയൂരിന്റെ ജീവിതചരിത്രമായ ‘മള്ളിയൂര്‍ ജീവിതം ദര്‍ശനം’ എന്ന പുസ്തകത്തിന്റെ പരിഷ്കരിച്ച പതിപ്പ് വാഴൂര്‍ തീര്‍ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ, നടുവില്‍ മഠം അച്യുത ഭാരതി സ്വാമിയാര്‍ക്ക് നല്കി പ്രകാശനം ചെയ്തു.
മള്ളിയൂര്‍ ക്ഷേത്രം തന്ത്രി മനയത്താറ്റില്ലത്ത് ആര്യന് നമ്പൂതിരി, മോന്‍സ് ജോസഫ് എംഎല്‍എ, സ്വാമി അയ്യപ്പദാസ്, സ്വാമി സത്സ്വരൂപാനന്ദ, സ്വാമി ദര്‍ശനാനന്ദ, ഓം ശക്തി ശ്രീദക്ഷിണാമൂര്‍ത്തി സ്വാമികള്‍, പത്മനാഭസ്വാമി ക്ഷേത്രം മുന്‍ പെരിയ നമ്പി നാരായണപട്ടേരി, ഗുരുവായൂര്‍ കേശവന് നമ്പൂതിരി, വെണ്മണി കൃഷ്ണന് നമ്പൂതിരിപ്പാട്, കിഴക്കേടം ഹരിനാരായണന് നമ്പൂതിരി, മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരി, അമ്പലപ്പുഴ നീലകണ്ഠശര്‍മ്മ, പി.വി. വിശ്വനാഥന് നമ്പൂതിരി, ഗോശാല വിഷ്ണു വാസുദേവന്‍ നമ്പൂതിരി, ഡോ. ഉണ്ണികൃഷ്ണന് നമ്പൂതിരി, പന്തളം നാരായണ വര്‍മ്മ തമ്പുരാന്, എ.എന്‍. രാധാകൃഷ്ണന്, എന്‍. ഹരി, ഗുരുവായൂര്‍ ക്ഷേത്രം മെമ്പര്‍ മനോജ്, ചലച്ചിത്ര സംവിധായകന് ശരത്ത് എ. ഹരിദാസന്, എന്‍. അജിതന് നമ്പൂതിരി, സി.എം. ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു. മള്ളിയൂര്‍ വിനായക ചതുര്‍ഥി മഹോത്സവത്തിന് ഇന്ന് രാവിലെ 10.30ന് മനയത്താറ്റില്ലത്ത് ആര്യന് നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: