തിരുവനന്തപുരം: ശാന്തിവിള ആശുപത്രിയില്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്ന് പൊന്നുമംഗലം വാര്‍ഡില്‍ നടന്ന ജനസദസ്സില്‍ അഭിപ്രായമുയര്‍ന്നു. നഗരത്തെ മലിനമാക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നത് അനധികൃത അറവുശാലകളാണെന്നും അവയെ നിയന്ത്രിക്കണമെന്നും നിര്‍ദ്ദേശം ഉയര്‍ന്നു.
നഗരത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന പ്രദേശമായ നേമം മേഖലയില്‍ അടിയന്തിരമായി ഡ്രെയിനേജ് സംവിധാനം ഏര്‍പ്പെടുത്തണമെന്നും ജനസദസ്സില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. വെള്ളായണി ജംഗ്ഷന് മുതല്‍ കാരയ്ക്കാമണ്ഡപം വരെ റോഡിന്റെ ഇരുവശത്തുമുള്ള ഫുട്പാത്ത് കയ്യേറി അനധികൃത കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് രഞ്ജിത്ത് കാര്ത്തികേയന് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലറും ബിജെപി നഗരസഭ കൗണ്‍സില്‍പാര്‍ട്ടി ലീഡറുമായ എം.ആര് ഗോപന് അധ്യക്ഷനായിരുന്നു. ജനം ടിവി എം.ഡി ചെങ്കല്‍ രാജശേഖരന് നായര്‍ ജന്മഭൂമി ഡയറക്ടര്‍ ടി.ജയചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: