കൊച്ചി: സിഎംആർഎൽ എക്സാലോജിക് ഇടപാടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരേ നോട്ടീസ് അയച്ച് ഹൈക്കോടതി. മാസപ്പടി ഇടപാടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി നടപടി. മാദ്ധ്യമപ്രവർത്തകനായ അജയനാണ് ഇവർക്കെതിരെ ഹർജി നൽകിയത്. മുഖ്യമന്ത്രിയ്‌ക്കും മകൾക്കും പുറമേ സിഎംആർഎൽ അധികൃതർക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
ഇന്ററിംഗ് സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ടിലെ പേരുകൾ കേന്ദ്രം ഹാജരാക്കണമെന്നും കോടതി ഇന്ന് ആവശ്യപ്പെട്ടു. കേസ് വേനലവധിക്ക് ശേഷം മേയ് 27ന് കോടതി പരിഗണിക്കും. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസുമായി ബന്ധപ്പെട്ട് എസ്എഫ്ഐഒയുടെ അന്വേഷണം നടന്നു. അതിനപ്പുറത്തേക്ക് ഒരു സിബി ഐ അന്വേഷണം ആവശ്യമുണ്ടോയെന്നുള്ള കാര്യമാണ് കോടതി പരിശോധിക്കുന്നത്.
ഇതിനിടെ സിഎംആർഎല്ലിന്റെ ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി കേസിൽ രണ്ട് മാസത്തേക്ക് തൽസ്ഥിതി തുടരാൻ ഉത്തരവിട്ടിരിക്കുകയാണ്. എസ്എഫ്‌ഐഒ കുറ്റപത്രത്തിൽ സമൻസ് അയക്കുന്നതാണ് രണ്ട് മാസത്തേക്ക് തടഞ്ഞത്. ഇതോടെ കേസിലെ പ്രതികളായ വീണാ വിജയൻ അടക്കമുള്ളവർക്ക് താൽക്കാലിക ആശ്വാസമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: