കൊച്ചി : താൻ വിഷു ആശംസ നേർന്ന് ഇട്ട ഫേസ്ബുക്ക് പോസ്റ്റിൽ വരെ ചിലർ തെറി വിളിക്കുന്നുവെന്ന് പിസി ജോർജ്ജ് . ലൗ ജിഹാദിനെതിരെ പരാമർശം നടത്തിയതിനു പിന്നാലെയാണ് പിസി ജോർജ്ജിനെതിരെ നിരന്തരം സൈബർ ആക്രമണം ഉണ്ടാകുന്നത് . വിഷു ആശംസയ്‌ക്ക് പോലും ഇത്തരത്തിൽ കമന്റിടുന്നവർ ബംഗാളിൽ നടക്കുന്ന കലാപത്തെ കുറിച്ച് ഞാൻ എന്തെങ്കിലും പറഞ്ഞാൽ എന്തായിരിക്കും പുകില് ഉണ്ടാക്കുക എന്നും പി സി ജോർജ്ജ് ചോദിക്കുന്നു.
‘ വിഷു ആശംസ പോസ്റ്റിനു വരെ കുരു പൊട്ടി തെറി വിളിക്കുന്ന ഒരു കൂട്ടം ആളുകൾ.
ഒരു വിഷു ആശംസയ്‌ക്ക് വരെ ഇത്ര അസഹിഷ്ണുത ആണെങ്കിൽ ബംഗാളിൽ നടക്കുന്ന കലാപത്തെ കുറിച്ചോ വീട്ടിലെ പ്രസവത്തെ കുറിച്ചോ ഞാൻ എന്തെങ്കിലും പറഞ്ഞാൽ എന്തായിരിക്കും പുകില് ‘ എന്നാണ് പി സി ജോർജ് ചോദിക്കുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: